Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 448 episodes available.
August 15, 2024മോണിംഗ് വോയ്സ് - 104 | കൂട്ടായ മുന്നേറ്റം അനിവാര്യമാകുന്ന സ്വാന്ത്ര്യദിന സ്മരണ78–ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോഴും രാജ്യം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികളെ പറ്റിയും കൂട്ടായ പ്രവർത്തനത്തിന്റെ അനിവാര്യതയെ പറ്റിയും സോഷ്യലിസ്റ്റ് പാർട്ടി നേതാവും, സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. തമ്പാന് തോമസ് സംസാരിക്കുന്നു....more22minPlay
August 11, 2024മോണിംഗ് വോയ്സ് - 103 | സംവരണ രാഷ്ട്രീയത്തെ അട്ടിമറിക്കുമോ ഉപസംവരണം?പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ ഒന്നിച്ച് പരിഗണിക്കുന്നത് അവസാനിപ്പിച്ച് ഈ വിഭാഗങ്ങളിലെ അതി പിന്നോക്കർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നൽകാൻ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഈ വിധി സംവരണ രാഷ്ട്രീയത്തെ അട്ടിമറിക്കുന്നതും ഭരണഘടന വിരുദ്ധവുമാണോ? ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദൻ സംസാരിക്കുന്നു...more20minPlay
August 08, 2024മോണിംഗ് വോയ്സ് - 102 | പ്രതിസന്ധികളിൽ ഉലയുന്ന ബംഗ്ലാദേശ് രാഷ്ട്രീയംസമീപ കാല വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് രാഷ്ട്രീയം സജീവ ചർച്ചാ വിഷയമായിരിക്കുകയാണ്. ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ ചരിത്രത്തെക്കുറിച്ചും ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധികളുടെ വിവിധ മാനങ്ങളെക്കുറിച്ചും ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ പ്രൊ. മാത്യൂ ജോസഫ് സി സംസാരിക്കുന്നു....more18minPlay
August 07, 2024സോഷ്യോടോക്സ് - 6 | ക്യാമ്പസുകളിലെ മതനിരപേക്ഷതമൂവാറ്റുപുഴ നിർമ്മല കോളേജിലെ ലേഡീസ് റെസ്റ്റിംഗ് റൂം വെള്ളിയാഴ്ച നിസ്കാരത്തിനായി ചില പെൺകുട്ടികൾ ഉപയോഗിച്ചത് തടഞ്ഞ സംഭവം ചർച്ചയാവുകയും ഇതിനെതിരെ വിദ്വേഷപ്രചാരണങ്ങളുമായി പലരും രംഗത്ത് വരികയും ചെയ്തു. വിദ്യാർത്ഥികളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ടോ എന്നതാണ് സോഷ്യോ ടോക്സിന്റെ ഈ എപ്പിസോഡ് ചർച്ച ചെയ്യുന്നത്....more16minPlay
August 06, 2024മോണിംഗ് വോയ്സ് - 101 | മേപ്പാടിക്കാവശ്യം ഉചിതമായ പുനരധിവാസംവയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ ജീവിച്ചിരിക്കുന്ന ദുരിതബാധിതരുടെ ഭാവി സുരക്ഷിതമാക്കാൻ ആവശ്യം ഉചിതമായ പുനരധിവാസമാണ്. ദുരന്തം ഏറ്റവുമധികം ബാധിച്ച മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരൽമല പന്ത്രണ്ടാം വാർഡ് മെമ്പർ സി. കെ നൂറുദ്ധീൻ സംസാരിക്കുന്നു...more12minPlay
August 02, 2024മോണിംഗ് വോയ്സ് - 100 | നൂറ്റാണ്ടുകളുടെ പ്രകൃതിചൂഷണം തിരിച്ചിടിയാകുമ്പോൾവയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചും ആവർത്തിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ചും ചർച്ച ചെയ്യേണ്ട സമയം കൂടിയാണിത്. ആ പ്രദേശത്ത് നടക്കുന്ന പ്രകൃതിചൂഷണത്തിന്റെ ചരിത്രത്തിൽ നിന്നും സംസാരിക്കുന്നു വയനാട് സ്വദേശിയായ മാധ്യമപ്രവർത്തകൻ എം.കെ രാംദാസ്....more17minPlay
July 31, 2024മോണിംഗ് വോയ്സ് - 99 | നിരവധി തലമുറകളെ വേട്ടയാടാൻ പോകുന്ന ദുരന്തമാണിത്ദുരന്തമുഖത്ത് കേരളം കാണിക്കുന്ന ജാഗ്രത ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കാണിക്കാത്തത് എന്തുകൊണ്ട് ? എഴുത്തുകാരനും പരിസ്ഥിതിവിദഗ്ധനുമായ ജി. മധുസൂദനൻ സംസാരിക്കുന്നു....more16minPlay
July 29, 2024മോണിംഗ് വോയ്സ് - 98 | ഒളിംപിക്സ് ചരിത്രത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾഎല്ലാക്കാലത്തും സമകാലിക രാഷ്ട്രീയ സംഘർഷങ്ങൾ ഒളിംപിക്സ് മത്സരവേദികളിൽ പ്രതിഫലിക്കുന്നതായാണ് ചരിത്രത്തിൽ കാണാൻ കഴിയുന്നത്. പാരീസിലെ ഒളിംപിക്സ് വേദിയിലും അത്തരം പ്രതിഫലനങ്ങൾ ദൃശ്യമാണ്. ആ ചരിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി സുരേന്ദ്രൻ....more19minPlay
July 25, 2024മോണിംഗ് വോയ്സ് - 97 | ഫെഡറൽ മൂല്യങ്ങൾ തകർക്കുന്ന കേന്ദ്ര ബജറ്റ്മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഉയർത്തുന്ന ഏറ്റവും ഗൗരവമായ പ്രശ്നം ഫെഡറൽ മൂല്യങ്ങളുടെ ലംഘനമാണ്. കേരളം ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വൻ അവഗണനയാണ് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നു കേരള യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസർ സിദ്ധിക്ക് റാബിയാത്ത്...more19minPlay
July 24, 2024സോഷ്യോടോക്സ് - 5 | എവിടെ തുടങ്ങണം മാലിന്യ സംസ്കരണം ?മാലിന്യം കുറയ്ക്കുന്നതിലും മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിലും ഒരു കൺസ്യൂമറെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുന്നതിനൊപ്പം ഉത്പാദകരുടെ ഉത്തരവാദിത്തത്തെ കൂടി ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള യുവസമൂഹത്തിന്റെ ഇടപെടലുകളക്കുറിച്ചാണ് സോഷ്യോ ടോക്സിന്റെ ഈ എപ്പിസോഡ് സംസാരിക്കുന്നത്....more16minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 448 episodes available.