Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 309 episodes available.
July 03, 2026യാചകനും മരം വെട്ടുകാരും |കുട്ടിക്കഥകള്‍ | Podcastഒരിടത്ത് രണ്ട് മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. കേശുവും രാമുവും. ഒരു ദിവസം അവര്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തി. മരം വെട്ടുന്നതിനിടെ അവിടെ ഒരു യാചകന് വന്നു. കണ്ടാല്‍ നല്ല ആരോഗ്യമുള്ള അയാള്‍ അവരോട് ചോദിച്ചു. ചങ്ങാതിമാരെ എനിക്ക് ഭയങ്കരമായി വിശക്കുന്നു. എന്തെങ്കിലും കഴിക്കാന്‍ തരുമോ? കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍....more3minPlay
June 25, 2026ഒരു പിതാവിന്റെ രണ്ടു മക്കള്‍ | കുട്ടിക്കഥകള്‍ | Podcastഒരിടത്ത് രണ്ട് സഹോദരന്മാര് ഉണ്ടായിരുന്നു. ഒരാള്‍ ഭയങ്കര മദ്യപാനിയാണ്. ദിവസവും മദ്യപിച്ചു വന്ന് ഭാര്യയെയും മക്കളെയും ഉപദ്രവിക്കും. എന്നാല്‍ രണ്ടാമന് വളരെ നല്ല സ്വഭാവക്കാരനാണ്. രണ്ട് സഹോദരന്മാരുടെയും ജീവിതം കണ്ട് ചിലര്‍ക്ക് അത്ഭുതമായി. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍....more3minPlay
June 17, 2026മരച്ചില്ലയിലെ തത്ത| കുട്ടിക്കഥകള്‍| Podcastഒരിക്കല്‍ പ്രസേനജിത്ത് രാജാവ് അയല്‍രാജ്യത്തുനിന്നും ഒരു സമ്മാനം കൊടുത്തയച്ചു. ഭംഗിയുള്ള രണ്ടു കുഞ്ഞു തത്തകളെ അദ്ദേഹം അവയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു തന്റെ പൂന്തോട്ടത്തിന്റെ ഒരു ഭാഗത്ത് അവയെ വളര്‍ത്താനും പരിശീലിപ്പിക്കാനുമായി ഒരാളെ നിയമിക്കുകയും ചെയ്തു.... കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍....more3minPlay
June 06, 2026സ്വപ്നത്തിന്റെ പൊരുള്‍ | കുട്ടിക്കഥകള്‍ | Podcastഒരിക്കല്‍ വിദേഹ രാജ്യത്തെ ധനപാലന് രാജാവ് ഒരു സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ പല്ലെല്ലാം കൊഴിഞ്ഞു പോകുന്നതായിട്ടായിരുന്നു സ്വപ്നം. പിറ്റേന്ന് തന്നെ രാജ്യസഭ വിളിച്ചുകൂട്ടി താന്‍ കണ്ട സ്വപ്നത്തെപ്പറ്റി അദ്ദേഹം പറഞ്ഞു..... കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍...more3minPlay
May 22, 2026തെറ്റും ശരിയും പഠിക്കാന്‍ | കുട്ടിക്കഥകള്‍ | Podcastകൗശാംബിയില്‍ പണ്ട് ജ്ഞാനദത്തന്‍ എന്നൊരു ഗുരു ഉണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ജ്ഞാനദത്തന്റെ ശിക്ഷണത്തില്‍ അവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ മിടുക്കരും പ്രശസ്തരുമാണ്. | കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍...more3minPlay
May 13, 2026കണ്ണാടി മുറി | കുട്ടിക്കഥകള്‍ | Podcastനഗരത്തിലെ പ്രമുഖബിസിനസുകാരനാണ് നരേന്ദ്രന്. ഭാര്യയും മക്കളുമുള്ള നരേന്ദ്രന്റെ കീഴില്‍ കുറെ പേര് ജോലി ചെയ്യുന്നുണ്ട്. ബിസിനസില്‍ നിന്ന് ധാരാളം പണം ലഭിക്കുന്നുണ്ടെങ്കിലും നരേന്ദ്രന് നിരാശനാണ്. ഒരിക്കല്‍ അദ്ദേഹം ഒരു സ്വാമിയെ കാണാന്‍ ഇടയായി. തന്റെ മനസ്സിലുള്ള നിരാശ നരേന്ദ്രന് സ്വാമിയോട് പറഞ്ഞു. | കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍...more4minPlay
May 05, 2026പാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcastപാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ | കുട്ടിക്കഥകള്‍ | Podcastഒരു പാര്‍ക്കില്‍ മനോഹരമായ ഒരു മാര്‍ബിള്‍ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയുടെ പ്രതിമ. പാര്‍ക്കില്‍ വരുന്നവര്‍ പ്രതിമയുടെ അടുത്തുനിന്ന് മൊബൈലില്‍ സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടാറുണ്ട്. താഴെ പാകിയിട്ടുള്ള മാര്‍ബിള്‍ പടവില്‍ കയറി നിന്നാണ് എല്ലാവരും ഫോട്ടോ എടുക്കുക. പാര്‍ക്കില്‍ തിരക്കൊഴിഞ്ഞ ഒരു ദിവസം രാത്രി പ്രതിമയുടെ താഴെ കിടന്നിരുന്ന മാര്‍ബിള്‍ പടവ് തന്റെ മുകളില്‍ അഭിമാനത്തോടെ നില്ക്കുന്ന പ്രതിമയോട് ചോദിച്ചു.| കഥ:സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍...more3minPlay
January 24, 2026രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcastഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ വലുതായി വരുന്നതിനനുസരിച്ച് ഗഹന കാര്യങ്ങൾ പഠിക്കാൻ കൊടുത്തു. ഇപ്പോൾ തത്തകൾ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒക്കെ തകർപ്പനായി അവതരിപ്പിക്കും. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more4minPlay
January 23, 2026യഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcastബാലു എന്ന വില്ലാളി അമ്പയത്തിൽ അതിവിദഗ്ധന ആണ്. ബാലു കുട്ടിക്കാലം മുതൽ അമ്പയത്തിൽ പരിശീലനം തുടങ്ങിയ ബാലു ഇന്ന് അറിയപ്പെടുന്ന വില്ലാളി വീരനാണ്. നാടുനീള പ്രദർശനങ്ങൾ വെച്ച് ബാലു തന്റെ കഴിവ് കാണിക്കാറുണ്ട്. ദൂരെ വെച്ച വട്ടത്തിലുള്ള ലക്ഷ്യത്തിൽ അമ്പു കൊള്ളിക്കുക മാത്രമല്ല ലക്ഷ്യത്തിൽ തറച്ചുവെച്ചിരിക്കുന്ന അമ്പിന്റെ നടുവിലൂടെ മറ്റൊരു അമ്പ് പായിച്ച് അത് രണ്ടായി പിളർത്തുന്ന വിദ്യ വരെ കാണിക്കാറുണ്ട്. അങ്ങനെ അമ്പയത്ത് വിദ്യയിൽ ബാലുവിനെ തോൽപ്പിക്കാൻ ആ നാട്ടിലോ അയൽനാട്ടിലോ ആരുമില്ലാതായി. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്....more5minPlay
January 10, 2026യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcastവങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു പിന്നിൽ നിന്ന് വില്ലുകുലച്ചു. എന്നാൽ ഈ സമയം രാജാവിൻ്റെ തൊട്ടുപിന്നിൽ ഒരു ഉഗ്രൻ സർപ്പം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു. സുബാഹു ഇത് കണ്ടു ഞൊടിയിടയിൽ അയാൾ തൻ്റെ വാൾ സർപ്പത്തിൻ്റെ തല ലക്ഷ്യമാക്കി വീശി. തലയറ്റ് സർപ്പം നിലം പതിച്ചു. ഞെട്ടിതിരിഞ്ഞു നോക്കിയ രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം സുബാഹുവിനോട് നന്ദി പറഞ്ഞു. അപ്പോൾ സുബാഹു കരുതി രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കൊട്ടാരത്തിൽ ചെല്ലുമ്പോൾ എന്തെങ്കിലും പാരിതോഷികം കിട്ടാതിരിക്കില്ല. കൊട്ടാരത്തിൽ എത്തിയ രാജാവ് ഒരു മധുര നാരങ്ങയാണ് സുബാഹുവിന് നൽകിയത്. പക്ഷേ കഷ്ടം, രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കിട്ടിയ സമ്മാനം കണ്ടില്ലേ, സുബാഹു മനസ്സിൽ ശപിച്ചുകൊണ്ട് അത് വാങ്ങി. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്....more3minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 309 episodes available.