Malayalam Stories for Children Katha Kelkoo Kanmanee...

Malayalam Stories for Children Katha Kelkoo Kanmanee...

By Abdulla Kodoli, Shabna. V. K.ArtsFiction
Download on the App Store

Malayalam Stories for Children Katha Kelkoo Kanmanee... episodes

  • കുരങ്ങിന്റെ ഹൃദയം

    പഞ്ചതന്ത്രത്തിൽ നിന്നുള്ള കഥ.

    ആർതർ വില്യം റെയ്ഡർ സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് 1925ൽ പരിഭാഷപ്പെടുത്തിയ പഞ്ചതന്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയത്. കാളിദാസന്റെ ശാകുന്തളവും ഹിതോപദേശകഥകളും വിക്രം വേതാളകഥകളും ഭഗവദ്‌ഗീതയും സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ റെയ്ഡർ ഭാരതീയ സാഹിത്യസമ്പത്തിനെ ലോകത്തിനു പരിചയപ്പെടുത്തിയ വിദേശികളിൽ പ്രധാനിയാണ്.

    തന്റെ പരിഭാഷയുടെ ആമുഖത്തിൽ പഞ്ചതന്ത്രത്തിന്റെ മഹത്വത്തെക്കുറിച്ച് റെയ്ഡർ ഇങ്ങനെ പറയുന്നു:

    The Panchatantra contains the most widely known stories in the world.

    If it were further declared that the Panchatantra is the best collection of

    stories in the world, the assertion could hardly be disproved, and would

    probably command the assent of those possessing the knowledge for a

    judgment. Assuming varied forms in their native India, then traveling in

    translations, and translations of translations, through Persia, Arabia, Syria,

    and the civilized countries of Europe, these stories have, for more than

    twenty centuries, brought delight to hundreds of millions.

    റെയ്ഡറുടെ ഇംഗ്ലീഷ് പരിഭാഷ മുഴുവനായും ഇവിടെ വായിക്കാം.

    10 min
  • പുഴയിൽ വീണ കഴുത

    എല്ലാവരെയും തൃപ്തിപ്പെടുത്താൻ നോക്കി അമളി പറ്റിയ വൃദ്ധന്റെ കഥ.

    പുരാതന ഗ്രീസിൽ, 2500 ൽ അധികം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഈസോപ് എന്ന ഒരു അടിമ എഴുതിയത് എന്ന് പറയപ്പെടുന്നത്.

    4 min
  • സഞ്ചാരിത്തവള

    For Ages 4+

    Story by⁠ Vsevolod Garshin⁠( as translated from Russian by⁠ Captain Rowland Smith⁠).

    Garshin was a commissioned officer in the Russain Army, in the service of Ivan the Great. Before dying at the age of 33 in 1988, he had authored some of the most memorable stories in Russian Literature. 'The Signal' is a particularly moving story, and we plan to do it some time soon.

    This story is for children. But like all the good stories for children, it is good for adults too.

    15 min
  • തൊപ്പിവില്പനക്കാരൻ

    കുരങ്ങന്മാർ കൈക്കലാക്കിയ തന്റെ തൊപ്പികൾ കൗശലം കൊണ്ട് തിരിച്ചു പിടിച്ച തൊപ്പിക്കച്ചവടക്കാരന്റെ കഥ.

    5 min
  • കരുത്ത്

    വലുപ്പവും ശക്തിയും ഒന്നാണോ? ഇനി, ശക്തിയും കഴിവും ഒന്നാണോ? ശരിക്കും എന്താണ് കഴിവ്? കുട്ടികൾ ചിന്തിക്കട്ടെ.

    ചെറിയ കഥ. ഒരു പക്ഷെ, മുതിർന്നവർ കേട്ട് പഴകിയ കഥ. പക്ഷെ കുഞ്ഞുങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും കേട്ടിരിക്കേണ്ട കഥ.

    4+ പ്രായത്തിലുള്ള കുട്ടികൾക്ക്

    'കഥ കേൾക്കൂ കണ്മണീ': അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. 

    https://www.kathakelkoo.in

    3 min
  • മുഖസ്തുതി

    മുഖസ്തുതി പറയുന്നവരെ കാണുമ്പോൾ നിങ്ങൾക്കു സന്തോഷം വരുമോ, അതോ ഭയം വരുമോ? "ഭയമോ? എന്തിനാണ് ഭയക്കുന്നത്?" ഭയക്കണം, കാരണം മുഖസ്തുതി സമനില തെറ്റിക്കുകയും അങ്ങനെ ആളുകളെ വിഡ്ഢികളാക്കി മാറ്റുകായും ചെയ്യുന്നു. സ്തുതിപാഠകരെ കണ്ടാൽ ഓർക്കുക, അപകടം പതിരിക്കുന്നു.

    4+ പ്രായത്തിലുള്ള കുട്ടികൾക്ക്

    'കഥ കേൾക്കൂ കണ്മണീ': അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. 

    https://www.kathakelkoo.in

    1 min
  • വാലുകളുടെ കഥ

    എന്തിനാണ് കഥകൾ പറയുന്നത്? ഗുണപാഠം നൽകുവാൻ മാത്രമാണോ കഥകൾ? അല്ല, ഒരു പക്ഷെ ഏറ്റവുംപ്രധാനം ഇതാണ്: കഥപറച്ചിൽ കുട്ടികളുടെ മനസ്സിനെ വികസിപ്പിക്കുന്ന വൈജ്ഞാനിക കളിയുടെ ഒരു രൂപമാണ്. കളിക്കാൻ കൊതിക്കുന്ന കുട്ടിയുടെ ഉത്തമമായ മനോഗെയിമുകളാണ് കഥകൾ. 

    അതേ, അതാണ് ഐൻസ്റ്റീൻപറഞ്ഞത്; " കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." 

    4+ പ്രായത്തിലുള്ള കുട്ടികൾക്ക് 

    ബിബിസി പ്രസിദ്ധീകരിച്ച ഇത് സംബന്ധമായ ഒരു രസികൻ ലേഖനം Our fiction addiction: Why humans need stories ⁠ഇവിടെ⁠ വായിക്കാം.

    'കഥ കേൾക്കൂ കണ്മണീ': അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. 

    https://www.kathakelkoo.in

    2 min
  • പുൽച്ചാടി

    ഇളവെയിലിന്റെ അഴക് കാണാതെ, മഴയുടെ സംഗീതം ഒരിക്കൽ പോലും കേൾക്കാതെ, ഒരു പൂവിന്റെ മണവും നുകരാതെ, കഠിനാധ്വാനം മാത്രമാണ് ജീവിതത്തിന്റെ ശരി, വിജയം മാത്രമാണത്തിന്റെ അളവുകോൽ എന്ന് പറയുന്ന പുതിയ കാലത്തിന്റെ ഭ്രാന്തിനു തലവെച്ചു കൊടുക്കേണ്ടതില്ല. പക്ഷെ, അദ്ധ്വാനത്തിന്റെ പ്രാധാന്യവും നന്മയും കാണാതെ പോകാതെ.

    4+ പ്രായത്തിലുള്ള കുട്ടികൾക്ക്

    അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

    2 min

About Malayalam Stories for Children Katha Kelkoo Kanmanee...

From the publisher's feed

ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം.