Manorama SPORTS

Manorama SPORTS

By Manorama OnlineSportsNewsSports NewsFootball
Download on the App Store

Manorama SPORTS episodes

  • കോലിയോടോ രോഹിത്തിനോടോ ജഡേജ അങ്ങനെ ചെയ്യുമോ? ശാന്തനായി കയ്യടി നേടി ക്യാപ്റ്റൻ ഗിൽ

    ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ടെസ്റ്റിൽ ശുഭ്മൻ ഗില്ലിന്റെ മികവ് തുടരുകയാണ്. എന്തെല്ലാമാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരിൽനിന്ന് ഗില്ലിനെ വ്യത്യസ്തനാക്കുന്നത്? ഇന്ത്യൻ പിച്ചിൽ മാത്രമേ കളിക്കാനറിയൂ എന്നും ഇൻസ്വിങ്ങറുകൾ നേരിടാൻ അറിയില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇംഗ്ലണ്ടിൽ ഗിൽ എങ്ങനെയാണ് മറുപടി നൽകിയത്? ഗില്ലിന്റെ നേതൃത്വത്തില്‍ ഇനി ഇന്ത്യൻ ക്രിക്കറ്റിനെ ‘ജെൻ സി’യായിരിക്കുമോ നയിക്കുമോ? 

    Shubman Gill continues to impress with his performance as both a batter and a captain in Test cricket. What sets him apart from India's former captains? How has Gill responded to criticisms that he can only play on Indian pitches and struggles against inswingers, especially during his matches in England? With Gill at the helm, will 'Gen Z' now lead Indian cricket into a new era? 

    See omnystudio.com/listener for privacy information.

    22 min
  • ‘ഐസിലും’ തണുക്കാത്ത മത്സരച്ചൂട്; എന്തൊക്കെയാണ് വിമ്പിൾഡനിൽ നടക്കുന്നത്!

    കത്തിക്കാളുന്ന ചൂടാണ് യൂറോപ്പിൽ, ഉഷ്ണതരംഗം മൂലം ജനം നട്ടംതിരിയുന്നു. ചൂട് 40 ഡിഗ്രിയിലേറെ ഉയരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. ചൂടിൽ വിയർത്തും വിറപ്പിച്ചും ഓൾ ഇംഗ്ലണ്ട് ക്ലബിലെ പച്ചപ്പുൽ കോർട്ടിൽ താരങ്ങൾ കളം നിറഞ്ഞുകളിക്കുകയാണ്. ഈ ചൂടിലേക്കാണ് വിമ്പിള്‍ഡന്റെ അട്ടിമറിക്കാറ്റ് ആഞ്ഞടിക്കുന്നത്. നൊവാക് ജോക്കോവിച്ച് ഇരുപത്തിയഞ്ചാം ഗ്രാന്‍സ്‌ലാം നേടുമോ അതോ, 22 വയസ്സുകാരൻ കാർലോസ് അൽകാരസ്‌തന്നെ വീണ്ടും കിരീടം ചൂടുമോ? വനിതകളിൽ പുതിയൊരു ചാംപ്യനുണ്ടാകുമോ? അതോ പോളണ്ടുകാരി ഇഗ സ്യാംതെക്കിന് പുൽകോർട്ടിലെ ആദ്യ ഗ്രാൻസ്‌ലാം നേടാനാകുമോ? ചോദ്യങ്ങളേറെയാണ്. പക്ഷേ തികച്ചും അപ്രതീ‌ക്ഷിതമായ ചില കാര്യങ്ങളാണ് വിമ്പിൾഡനിൽ സംഭവിക്കുന്നത്. 

    ഒരു സീസണിൽ ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ കിരീടങ്ങൾ ഒരുമിച്ചു നേടുകയെന്ന ‘ചാനൽ സ്‌ലാം’ നേട്ടം ലക്ഷ്യമിട്ട് എത്തിയ വനിതകളിലെ ലോക രണ്ടാംനമ്പർ താരം യുഎസിന്റെ കോക്കോ ഗോഫ് ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ഇറ്റലിയുടെ ഫൊനീനിയെ മറികടന്ന് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് അൽകാരസ് കടന്നുകൂടിയത് കഷ്ടിച്ച്. മുൻ ലോക ഒന്നാം നമ്പർ റഷ്യയുടെ ഡാനിൽ മെദ്‌വദേവും മുൻ ലോക നാലാം നമ്പർ ഡെൻമാർക്കിന്റെ ഹോൾഗർ റൂണെയും ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. മുൻ ലോക മൂന്നാം നമ്പർ സ്റ്റെഫാനോസ് സിറ്റ്സിപാസ് മത്സരത്തിനിടെ പരുക്കുമൂലം പിൻമാറി.

    മൂന്നാം റൗണ്ടിലെത്തിയ ഒന്നാം സീഡ് അരീന സബലേങ്ക ലണ്ടനിലെ കനത്ത ചൂട് കാരണം അടിക്കടി ഐസ് ബാഗുകൾ ഉപയോഗിച്ചും മെഡിക്കൽ ടൈംഔട്ടുകൾ എടുത്തുമാണ് മത്സരങ്ങൾ പലതും പൂർത്തിയാക്കിയത്! വൈറലായ ഒരു മീമിൽ ചോദിക്കുന്നതു പോലെ എന്തൊക്കെയാണ് വിമ്പിൾഡനിൽ നടക്കുന്നത്? ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും സഞ്ചരിക്കുകയാണ് വിമ്പിൾഡൻ വിശേഷങ്ങളിലൂടെ, പ്രീമിയം സ്പോർട്സ് പോഡ്‌കാസ്റ്റിൽ. 

    Europe is grappling with scorching heat, as a severe heatwave leaves the public reeling. Temperatures are expected to soar above 40 degrees Celsius. Despite the oppressive heat, sweating and struggling, players are battling it out on the lush green courts of the All England Club. It's into this sweltering atmosphere that the winds of upset are sweeping across Wimbledon. Will Novak Djokovic claim his 25th Grand Slam title, or will 22-year-old Carlos Alcaraz clinch the trophy again? Will there be a new champion in the women's singles, or can Poland's Iga Świątek secure her first Grand Slam on grass? There are many questions, but truly unexpected things are happening at Wimbledon.

    US world number two Coco Gauff, who was aiming for a 'Channel Slam' — winning both the French Open and Wimbledon in the same season — was knocked out in the very first round. Alcaraz narrowly scraped into the second round of the tournament after a five-set battle against Italy's Fognini. Former world number one Daniil Medvedev of Russia and former world number four Holger Rune of Denmark were also eliminated in the first round. Former world number three Stefanos Tsitsipas retired from his match due to injury.

    Top seed Aryna Sabalenka, who reached the third round, completed many of her matches by frequently using ice packs and taking medical timeouts due to the intense London heat! As a viral meme asks, "What on earth is happening at Wimbledon?" Onmanorama Lead Producer (Digital) Kannan and Malayala Manorama Sub-Editor Arjun Radhakrishnan delve into the Wimbledon highlights in the Premium Sports Podcast.

     

    See omnystudio.com/listener for privacy information.

    15 min
  • ഫൈനലിനും ഏറെ നാൾ മുൻപേ ആർസിബി ഉറപ്പിച്ചു ഐപിഎൽ ജയം; എങ്ങനെ?

    IPL Thrill Pill - 25: Unpacking RCB's Triumph & Future Captaincy!

    Were 'rivals' right about RCB winning the IPL through match-fixing? Or did they clinch victory long before the final ball was bowled?

    Join us on IPL Thrill Pill - 25 as we dive deep into Royal Challengers Bangalore's spectacular IPL triumph! We'll break down the pivotal performances that contributed to their success and examine how mentor Dinesh Karthik's guidance influenced their championship run.

    Plus, we'll talk about whether this IPL season hinted at a new T20 captain for Team India emerging from the Punjab Kings. Tune in for a detailed analysis by Malayala Manorama Sports Editor Sunish Thomas and Senior Assistant Editor Shameer Rahman.

     

     ഒത്തുകളിയിലൂടെയാണ് ആർസിബി കപ്പടിച്ചതെന്ന് ‘ശത്രുക്കൾ’ പറഞ്ഞു നടക്കുമ്പോൾ ഐപിഎലിനെയും ആർസിബിയെയും സ്നേഹിക്കുന്നവര്‍ക്കറിയാം, ഈ മത്സരം നേരത്തേതന്നെ അവര്‍ ജയിച്ചു കഴിച്ചെന്ന്.∙ എങ്ങനെയാണ് ഐപിഎലിലെ ഉജ്വല വിജയം ആർസിബി സ്വന്തമാക്കിയത്? ഇതിൽ ആരുടെയെല്ലാം പ്രകടനമാണ് നിർണായകമായത്? മെന്റർ ദിനേശ് കാർത്തിക്കിന്റെ ഇടപെടൽ എത്രമാത്രം സഹായിച്ചു?∙ പഞ്ചാബ് കിങ്സിൽനിന്ന് ഇന്ത്യൻ ടീമിന് ഒരു ട്വന്റി20 ടീം ക്യാപ്റ്റൻ വരുന്നതിന്റെ സൂചനയാണോ ഐപിഎൽ നമുക്കു സമ്മാനിച്ചത്? മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട് എഡിറ്റർ സുനിഷ് തോമസും വിശകലനം ചെയ്യുന്നു.

    See omnystudio.com/listener for privacy information.

    24 min
  • ഹെയ്സൽവുഡിനെ ‘അധികം പണിയെടുപ്പി‌ക്കരുത്’ എന്ന് ഓസ്ട്രേലിയ; ബെയർസ്റ്റോയും നൽകി ബിഗ് ഇംപാക്ട്

    ഐപിഎല്‍ ഫൈനൽ ബെർത്ത് ഉറപ്പാക്കുന്ന ആദ്യ ടീമായി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. വിരാട് കോലിയുടെ ടീം പതിനെട്ടാം സീസണിൽ തങ്ങളുടെ ആദ്യ കിരീടത്തിൽ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.  പഞ്ചാബ് സൂപ്പർകിങ്സും മുംബൈ ഇന്ത്യൻസും – ഇവരിൽ ആരാകും ഫൈനലിൽ ബെംഗളൂരുവിന്റെ എതിരാളികളെന്നതും ഉടനറിയാം. ഐപിഎൽ സീസണിന്റെ അവസാന ദിനങ്ങളിലെ കളിയും കാര്യങ്ങളും വിശദമായി വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ – പിൽ 25’ൽ മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട് എഡിറ്റർ സുനിഷ് തോമസും.

     

    Royal Challengers Bangalore have officially become the first team to book their berth in the IPL final. Fans are buzzing with anticipation, hoping that Virat Kohli's side will finally lift their first trophy in the eighteenth season. All eyes are now on who will join them in the final – will it be the Punjab Super Kings or the Mumbai Indians? Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas delve deep into the matches and developments of the IPL season's closing stages in their special segment, 'IPL Thrill - Pil 25'.

    See omnystudio.com/listener for privacy information.

    20 min
  • 27 കോടി കൊടുത്തു വാങ്ങിയ തോൽവി; എന്താകും പന്തിന്റെ ഭാവി? പ്ലേ ഓഫിൽ എന്തു സംഭവിക്കും?

    പ്രവചനം അസാധ്യമായ വിധത്തിൽ മികച്ച പ്രകടനം ഉറപ്പു നൽകുന്ന നാലു ടീമുകൾ. ഐപിഎൽ പ്ലേഓഫിൽ ആരാധകരെ കാത്തിരിക്കുന്നത് കുട്ടിക്രിക്കറ്റ് ഒരുക്കുന്ന വൻ വിരുന്നാണ്. ആർക്കെല്ലാമാണ് സാധ്യതകൾ? അതിനിടെ ചെന്നൈയുടെ ‘തല’ വിരമിക്കുമോ? വിരാട് കോലി ഇതാദ്യമായി ഐപിഎൽ കപ്പിൽ മുത്തമിടുമോ? ഐപിഎൽ പ്ലേഓഫിൽനിന്നു പുറത്തായ ടീമുകളിൽ അടിപൊട്ടുമോ? വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ‘ഐപിഎൽ ത്രിൽ പിൽ– 25’ൽ.

    Four teams promise such exceptional performance that predicting the IPL outcome seems impossible. Cricket fans are in for a grand feast of T20 cricket in the IPL playoffs. So, who are the favorites? Meanwhile, will Chennai's 'Thala' (MS Dhoni) retire? Will Virat Kohli finally kiss the IPL trophy for the first time? Malayala Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas discuss all this in 'IPL Thrill Pill - 25'.

    See omnystudio.com/listener for privacy information.

    22 min
  • വീണ്ടും ക്രിക്കറ്റ് പൂരം, അതിവൈകാരികം കോലിയുടെ തീരുമാനം | IPL | Virat Kohli | Sports

    ഇന്ത്യ – പാക്ക് സംഘർഷം മൂലം ഇടയ്ക്കുവച്ചു നിർത്തേണ്ടി വന്ന ഐപിഎൽ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു. ഇൗ ഇടവേള ഐപിഎൽ ആരാധകരെ തെല്ലൊന്നുമല്ല സങ്കടത്തിലാക്കിയത്. ഇതിനിടെ ടെസ്റ്റ് ഫോർമാറ്റിൽനിന്നുള്ള വിരാട് കോലിയുടെ വിരമിക്കൽ ക്രിക്കറ്റ് പ്രേമികളെ അതിലും വലിയ സങ്കടക്കയത്തിലേക്കാണ് തള്ളിയിട്ടത്. താരങ്ങളിലാർക്കും പ്രത്യേക പരിഗണന നൽകാത്ത ‘പ്രോസസ് ഡ്രിവണ്‍ സിസ്റ്റം’ വില്ലനോ രക്ഷകനോ? ഐപിഎൽ രണ്ടാം വരവിൽ ആദ്യമത്സരത്തിനിറങ്ങുന്ന കോലിയെ കാത്തിരിക്കുന്നതെന്ത് ?... വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ ത്രിൽ–പിൽ ’25ൽ മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും...

     

    The IPL is back on the field after being temporarily suspended due to the India–Pakistan conflict. The break was a major disappointment for fans of the league. Adding to their sorrow, Virat Kohli’s retirement from Test cricket pushed cricket lovers into deeper despair.

    In a system that claims to be "process-driven" and doesn’t offer special treatment to anyone — is it the villain or the savior? As IPL makes its much-awaited return, what lies ahead for Kohli as he walks into the first match of this second phase?

    Malayala Manorama’s Assistant Editor Shameer Rahman and Sports Editor Sunish Thomas delve deep into the thrills and turns of IPL Thrill-Pill ’25 in this latest episode.

    See omnystudio.com/listener for privacy information.

    24 min
  • ടീം പുറത്തായാലും വൈഭവിന് കിട്ടും ‘ഷീൽഡ്’; ഇനി കോലിയിൽ വിശ്വാസം; ഇത്തവണ ഐപിഎൽ ആഘോഷം ആർസിബിക്ക്?

    ധോണിയുടെ ചെന്നൈ വീണു. രാജസ്ഥാനും ഹൈദരാബാദിനും സമാന വിധി. ഐപിഎൽ പ്ലേ ഓഫ് പോലും കാണാതെ വമ്പന്മാർ വീഴുമ്പോൾ കപ്പിലേക്കുള്ള ദൂരവും കുറയുകയാണ്. ആർക്കെല്ലാമാണ് ഫൈനൽ സാധ്യതകൾ? വൈഭവ് സൂര്യവംശി എന്ന താരത്തിന്റെ ഉദയമുള്‍പ്പെടെയുള്ള വിശേഷങ്ങളും ഐപിഎലിലെ വിജയസാധ്യതാ ടീമുകളുടെ പ്രകടനവുമെല്ലാം വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ഐപിഎൽ ത്രിൽ–പിൽ ’25ൽ.

    Dhoni's Chennai has fallen. Rajasthan and Hyderabad face a similar fate. The path to the cup narrows as these giants crash out, failing even to reach the IPL playoffs. Who are the potential finalists? 'IPL Thrill-PIL'25' extensively analyzes the rising star Vaibhav Suryavanshi, the performance of teams with a high probability of winning, and other IPL highlights.

    See omnystudio.com/listener for privacy information.

    25 min
  • ആ സമ്മർദം പന്ത് എങ്ങനെ ‘മാനേജ്’ ചെയ്യും? രോഹിത് ആഞ്ഞടിച്ചതിനു പിന്നിൽ ഫ്ലൈറ്റിലെ റൈറ്റ് തീരുമാനം

    Hyderabad's recent poor performance has raised concerns and led to questions like, "What happened to this team?" Meanwhile, Rohit Sharma and MS Dhoni, both having returned to form, are poised to potentially rewrite the equations of the IPL. Amid these developments, with Sanju Samson sidelined, the spotlight shifts to a new star who has captivated Rajasthan's fans. This exciting narrative is explored in detail in episode 25 of the IPL Thrill podcast, featuring insights from Malayala Manorama's Assistant Editor Shameer Rahman and Sports Editor Sunish Thomas. Let's tune in to their analysis for a comprehensive understanding of the current IPL landscape.

    ‘ഈ ടീമിന് ഇതെന്തു പറ്റി’ എന്നു ചോദിപ്പിക്കുംവിധത്തിലുള്ള മോശം കളിയിലേക്ക് ഹൈദരാബാദ് മാറിയത് എന്തുകൊണ്ടായിരിക്കും? ഫോമിലേക്ക് തിരിച്ചെത്തിയ രോഹിത്തും ധോണിയും ഐപിഎൽ സമവാക്യങ്ങളെ തിരുത്തിയെഴുതുമോ? സഞ്ജു പുറത്തിരിക്കുമ്പോൾ രാജസ്ഥാന്റെ ആരാധകരെ ത്രസിപ്പിച്ച പുതുതാരത്തിന്റെ വിശേഷങ്ങള്‍ ഉൾപ്പെടെ പങ്കുവയ്ക്കുകയാണ് ഐപിഎൽ ത്രിൽ പിൽ–25 പോഡ്‌കാസ്റ്റിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കേൾക്കാം വിശദമായ വിശകലനം. 

    See omnystudio.com/listener for privacy information.

    22 min
  • ‘തല ഫോർ എ റീസൺ’: ചെന്നൈയെ മാറ്റിമറിച്ചോ ധോണി? ബാറ്റിലെ ‘ബൾജും’ അടിയുടെ കനവും

    ഐപിഎൽ മത്സരങ്ങൾ കിരീട പോരാട്ടത്തിലേക്ക് അടുക്കുകയാണ്. കളിക്കളത്തിൽ നിറയെ വിശേഷങ്ങളാണ്. അതിൽ ധോണിയുടെ ക്യാപ്റ്റൻസി മുതൽ ബാറ്റിലെ ബൾജും ഗേജ് പരിശോധനയും വരെയുണ്ട്. പ്രതീക്ഷകളോടെ കളിക്കളത്തിലേക്കിറങ്ങിയ ചില മിന്നും താരങ്ങൾക്ക് എന്തു സംഭവിച്ചു, താഴേത്തട്ടിൽനിന്ന് ചിലർ അപ്രതീക്ഷിതമായി എങ്ങനെ കയറിവന്നു? ഓരോ ടീമുകളുടെയും പ്രകടനം എത്രമാത്രം സ്ഥിരതയാർന്നതാണ്? കേൾക്കാം ഐപിഎൽ ത്രിൽ പിൽ–’25 പോഡ്‌കാസ്റ്റ്; മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും സംസാരിക്കുന്നു.

    The IPL matches are approaching a thrilling showdown for the trophy. The field is filled with exciting stories, from Dhoni's captaincy to the controversies surrounding bat measurements and gauge checks. What has happened to some star players who entered the tournament with high expectations, and how have some unexpected players emerged from the shadows? How consistent is each team's performance? Tune in to the IPL Thrill PIL-25 podcast, where Malayala Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas discuss these topics.

    See omnystudio.com/listener for privacy information.

    17 min
  • ചെന്നൈയെ രക്ഷിക്കുമോ ‘ക്യാപ്റ്റന്‍’ ധോണിയുടെ ‘പെരിസ്ട്രോയിക്ക’?

    ഐപിഎലിൽ ചെന്നൈയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സീസണിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ചെന്നൈ ടീമും ‘തല’ ധോണിയും ഒരുപോലെ വിമർശനം ഏറ്റുവാങ്ങുമ്പോഴാണ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ്. പക്ഷേ ധോണിയുടെ ക്യാപ്റ്റൻസി ചെന്നൈയെ രക്ഷിക്കുമോ? ഫോമില്ലായ്മയെന്ന പ്രതിസന്ധിയിൽ നിൽക്കുന്ന രോഹിത് ശർമയുടെ മുംബൈ ഇന്ത്യന്‍സിലെ ഭാവിയും തുലാസിലാണോ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പിൽ–25’ൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും.

    The Chennai Super Kings are arguably experiencing their worst season in the IPL. Dhoni's return to captaincy comes at a time when both the Chennai team and 'Thala' Dhoni are facing criticism. Will Dhoni's leadership be enough to rescue the team? Additionally, is the future of Rohit Sharma, who is struggling with a lack of form, also hanging in the balance with the Mumbai Indians? Shameer Rehman and Sunish Thomas Explaining in Thrill PIL-25 Podcast.

    See omnystudio.com/listener for privacy information.

    21 min

About Manorama SPORTS

From the publisher's feed

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...
Catch all the high-octane action, expert insights, and breaking updates on the Manorama Online Sports…