
Sign up to save your podcasts
Or


ഓർത്തിരിക്കാൻ ഒട്ടേറെ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ട്വന്റി 20 ലോകകപ്പ് അവസാനിക്കുന്നത്. ചെറുടീമുകളുടെ പ്രകടനം, വമ്പന്മാരുടെ പതനം, കളിതന്ത്രങ്ങളിലെ മാറ്റം, പുതിയ താരോദയങ്ങൾ? കാണികളെക്കൊണ്ട് നിറഞ്ഞ വേദികൾ? അങ്ങനെ പലതും ഈ ടൂർണമെന്റിൽ ചർച്ചയായി. ഇന്ത്യയുടെ വിജയത്തിനപ്പുറം മൊത്തം ടൂർണമെന്റിനെ അവലോകനം ചെയ്യുകയാണിവിടെ... ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.
The T20 World Cup wraps up, leaving us with a treasure trove of unforgettable moments. From the giant-killing acts of the underdogs and the shock exits of the heavyweights to the evolving masterclasses in captaincy and the rise of new superstars—this edition had it all.
Beyond the electric atmosphere of the packed stadiums and India’s historic triumph, we take a deep dive into the tournament's biggest talking points.
In this special podcast, V. Kannan (Lead Producer - Digital, Onmanorama) joins forces with Arjun Radhakrishnan (Sub-Editor, Manorama) and Athira Ajithkumar (Assistant Producer, Manorama Online) to break down the highs, the lows, and everything in between.
See omnystudio.com/listener for privacy information.
വാങ്കഡെയിലെ റൺമഴയ്ക്കു പിന്നാലെ ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ ഈ വിജയം ഇന്ത്യൻ ക്രിക്കറ്റിലെ ചില താരങ്ങളുടെ നിർണായക മാറ്റം കൂടിയാണ് അടയാളപ്പെടുത്തുന്നത്. എന്താണ് ആ മാറ്റങ്ങൾ? ഫൈനലിൽ ന്യൂസീലൻഡിനോ ഇന്ത്യയ്ക്കോ മുൻതൂക്കം? എന്തെല്ലാം വെല്ലുവിളികളാണ് ഇരുടീമുകള്‍ക്കും മുന്നിലുള്ളത്? ലോകകപ്പ് മത്സരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്ത മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും, ഒപ്പം ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി. കണ്ണനും സംസാരിക്കുന്നു.
Following a high-scoring thriller at the Wankhede, Team India has officially punched its ticket to the T20 World Cup Final. This victory over England isn't just a win; it marks a tactical evolution for key Indian stars. What exactly are these game-changing shifts in play?
Who holds the edge in the grand finale? We break down the massive challenges awaiting both sides as they eye the world title. Join Malayala Manorama Sub-editor Arjun Radhakrishnan and Onmanorama Lead Producer (Digital) V. Kannan as they dissect the action. Catch the full analysis on our Premium Sports Podcast.
See omnystudio.com/listener for privacy information.
ട്വന്റി 20 ലോകകപ്പിൽ, വെസ്റ്റിൻഡീസിന് എതിരെയുള്ള സൂപ്പർ 8 മത്സരത്തിൽ സഞ്ജു സാംസൺ തന്റെ ബാറ്റിങ് ശീലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമാണ്? ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്കിന് അതിലുള്ള പങ്ക് എന്താണ്? സെമിയിലെ എതിരാളികളായ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും സംസാരിക്കുന്നു. കേൾക്കാം പോഡ്‌കാസ്റ്റ്.
What's the secret behind Sanju Samson’s tactical masterclass in that high-octane Super 8 showdown against the Windies? Plus, we look at the 'Kotak Effect'- how much of this transformation belongs to batting coach Sitanshu Kotak? And as the Men in Blue gear up for a massive semifinal collision with England, what's the game plan to shut down the defending champs?
Onmanorama Lead Producer (Digital) V. Kannan and Manorama Sub-editor Arjun Radhakrishnan step up to the crease to talk all things cricket.
See omnystudio.com/listener for privacy information.
ഒരു കാരണത്തിലേക്ക് എത്താൻ പറ്റുന്നതല്ല ലോകകപ്പ് ട്വന്റി20 സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ദയനീയ തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ ‘പരീക്ഷിക്കപ്പെടാതെ’ പോയ ടീമിനുള്ള ആദ്യ തിരിച്ചടിയായി ഈ മത്സരം. ഇനി ഇന്ത്യയുടെ സാധ്യതകളെന്താണ്? പിഴവുകൾ എങ്ങനെ പരിഹരിക്കപ്പെടും? ഈ ടീമിന് സെമിയിലെത്താൻ കഴിയുമോ? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.
India's crushing defeat against South Africa in the T20 World Cup Super 8s cannot be narrowed down to a single cause. This match acted as a wake-up call for a team that remained largely 'untested' during the group stages. What lies ahead for India's prospects? How can these tactical errors be fixed? Is a semifinal spot still within reach? Join Onmanorama Lead Producer V. Kannan, Sub-Editor Arjun Radhakrishnan, and Assistant Producer Athira Ajithkumar as they break it down in this detailed podcast.
See omnystudio.com/listener for privacy information.
ഫെബ്രുവരി 21ാം തീയതി മുതൽ സൂപ്പർ 8 മത്സരങ്ങൾ ആരംഭിക്കുന്നു. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? ഫോമിലേക്കെത്താതെ വലയുന്ന അഭിഷേക് ശർമയ്ക്കു പകരക്കാരൻ വരുമോ? സെമിയിലെത്താൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണ്? മനോരമ ഓൺലൈൻ ചീഫ് സബ് എഡിറ്റർ ഐസൺ തോമസും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.
The Road to the Super 8s: Can India Go All the Way?
The battle lines are drawn! As the Super 8 stage kicks off on February 21st, the stakes have never been higher. But for Team India, the path to glory is paved with questions.
The Big Talking Points:
India’s Hurdles: What are the tactical nightmares and pressure points facing the Men in Blue as they enter the business end of the tournament?
The Abhishek Sharma Dilemma: With the explosive opener struggling to find his rhythm, is it time to look for a replacement? Or will the management back their young star to find his form when it matters most?
Semi-Final Predictions: Who has the momentum to make the Final Four? We break down the favorites and the dark horses.
Join our panel of experts as they dissect the game:
Ison Thomas (Chief Sub-Editor, Manorama Online), Arjun Radhakrishnan (Sub-Editor, Manorama Online), Athira Ajithkumar (Assistant Producer, Manorama Online)
Listen to the full podcast for an in-depth preview of the Super 8 showdown!
See omnystudio.com/listener for privacy information.
ഫെബ്രുവരി 15ലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽ ആർക്കാകും മുൻതൂക്കം? പാക്കിസ്ഥാന്റെ മികവും ഇന്ത്യയുടെ പോരായ്മകളും എന്തൊക്കെയാണ്? ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളെ എങ്ങനെ വിലയിരുത്താം? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.
Can Anyone Stop the Men in Blue? India vs. Pakistan – Feb 15! India heads into the February 15 blockbuster looking like the team to beat. While Pakistan brings some heat, can they actually unsettle a dominant Indian lineup? We’re breaking down India’s path to victory, how they’ll exploit Pakistan’s gaps, and why the Men in Blue hold the tactical edge. Join V. Kannan, Arjun Radhakrishnan, and Athira Ajithkumar for an expert T20 World Cup mid-season review. Tune in to the podcast now!
See omnystudio.com/listener for privacy information.
ഐഎസ്എലിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളായ അഡ്രിയൻ ലൂണയും നോവ സദൂയിയും ടീം വിട്ടു. ഇതു ബ്ലാസ്റ്റേഴ്സിൽ മാത്രം കാണുന്ന ഒറ്റപ്പെട്ട സംഭവമല്ല. നടക്കുമോയെന്നുപോലും ഉറപ്പില്ലാത്ത സീസണിൽ പ്രതീക്ഷവച്ചിരിക്കാതെ വിവിധ ടീമുകളിൽനിന്ന് താരങ്ങൾ പൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു.
ഇനിയെന്താണ് ഇന്ത്യൻ ഫുട്ബോളിനു മുൻപിലുള്ള പോംവഴി? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും ഓൺ മനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും സംസാരിക്കുന്നു. വായിക്കാം വിശകലനം, കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.
As uncertainty continues in the ISL, Kerala Blasters’ star players Adrián Luna and Noah Sadaoui have left the club on a loan basis. This situation is not limited to Kerala Blasters alone but is being seen across all ISL teams. Most foreign players are not staying back with their respective clubs, as there is no assurance regarding the commencement of the next season.
See omnystudio.com/listener for privacy information.
പെട്ടെന്ന് ലാഭം കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, കൃത്യമായ പ്ലാനിങ്ങോടെ പ്രവർത്തിച്ച് കേരള ഫുട്ബോളിനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സൂപ്പർ ലീഗ് കേരളയിലൂടെ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ചെയ്യുന്നത്. പക്ഷേ കിട്ടുമെന്നുറപ്പുള്ള 10 കോടി പോലും പോരെന്നു പറഞ്ഞ് ഐഎസ്‌എലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുകയാണോ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഐഎസ്എൽ പന്ത്രണ്ടാം സീസൺ ഇത്ര വൈകുന്നത്? ക്ലബുകളെ ഇതെങ്ങനെ ബാധിക്കും? കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബുകൾ ചെലവുചുരുക്കലിലേക്കു മാറേണ്ടി വന്നത് എന്തുകൊണ്ടാണ്? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും ഓൺ മനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.
Despite knowing that immediate profits are unlikely, film stars and investors are backing Super League Kerala with a clear vision to revive Kerala's football culture. On the other hand, is the All India Football Federation (AIFF) pushing the ISL toward a permanent collapse by rejecting even a guaranteed Rs. 10 crore proposal?
Why is the 12th season of the ISL facing such an unprecedented delay? How will this impact the clubs? What forced major clubs, including Kerala Blasters, into drastic cost-cutting measures? Join V. Kannan (Lead Producer, Digital, Onmanorama) and Arun George (Associate Producer, Onmanorama) for an in-depth discussion on Manorama Online Premium Sports Podcast.
See omnystudio.com/listener for privacy information.
ദക്ഷിണാഫ്രിക്ക ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ, ഇന്ത്യ ഒരുങ്ങിത്തന്നെയാണ്. ടീമിൽ അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ല. പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചയ്ക്കിപ്പുറം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കും തുടക്കമാകും. രണ്ടു പരമ്പരകളെക്കുറിച്ചും വിശദമായി വിലയിരുത്തുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. കേൾക്കാം പോഡ്‌കാസ്റ്റ്.
India is fully prepared for the upcoming South African tour. The squad selection features no significant surprises. However, the much-anticipated return of pacer Mohammed Shami, which fans had been eagerly awaiting, will not happen this time.
Following this excitement, in just two weeks, the biggest rivalry in the world of cricket—The Ashes Series between Australia and England—will also begin.
Join V. Kannan, Onmanorama Lead Producer (Digital), and Arjun Radhakrishnan, Malayala Manorama Sub-Editor, as they provide a detailed assessment of both these major series in this podcast.
See omnystudio.com/listener for privacy information.
അടുത്തകാലത്ത് മലയാളക്കരയാകെ സ്വപ്നം കണ്ടതായിരുന്നു ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം. പക്ഷേ എല്ലാം പിഴച്ചു. ഫിഫ അനുമതി നിഷേധിച്ചെന്നായിരുന്നു സ്പോൺസറുടെ അവകാശവാദം. ടീമിന്റെ കേരള വരവ്, അടുത്ത വിൻഡോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഉറപ്പൊന്നുമില്ല. മെസി വിഷയത്തിൽ എവിടെയാണു പിഴച്ചത്? സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് കൊടിയിറങ്ങിയതും കഴിഞ്ഞയാഴ്ചയായിരുന്നു. തലസ്ഥാന നഗരിയിലായതിനാൽ മേള ഏറക്കുറെ പാകപ്പിഴകളില്ലാതെ നടന്നെന്നു പറയാം. മെസിയെ സ്വീകരിക്കാൻ നടത്തുന്ന ആവേശത്തിന്റെ എത്ര ശതമാനം സംസ്ഥാനത്തെ കായിക വികസനത്തിന്, പ്രത്യേകിച്ച് കുട്ടിത്താരങ്ങളെ വളർത്തിയെടുക്കുന്നതിൽ സർക്കാർ പുറത്തെടുക്കുന്നുണ്ടെന്ന ചോദ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നു കഴിഞ്ഞു. മെസിയുടെ കേരള സന്ദർശനത്തെക്കുറിച്ചും കൊടിയിറങ്ങിയ സംസ്ഥാന സ്കൂൾ കായികമേളയെക്കുറിച്ചും ചർച്ച ചെയ്യുകയായണ് മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് പോഡ്കാസ്റ്റിൽ മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും ഓൺമനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും.
The recent dream of Kerala was to host football legend Lionel Messi and the Argentine national team. However, the plan failed, with the sponsors claiming FIFA denied permission. While there's hope for the team's Kerala visit in the next window, there's no certainty.
Where did the Messi deal go wrong? - This is a central question.
Meanwhile, the State School Athletics Meet in Thiruvananthapuram concluded last week. Being in the capital city, the event generally went off without major glitches.
However, the excitement and passion shown towards bringing Messi to Kerala have sparked a critical question from various corners: What percentage of that same enthusiasm is the government dedicating to grassroots sports development and nurturing young athletes in the state?
Manorama Online Premium Sports Podcast discusses these hot topics with Arjun Radhakrishnan (Sub Editor, Malayala Manorama) and Arun George (Associate Producer, Onmanorama), exploring:
Lionel Messi's failed Kerala visit
The recently concluded State School Athletics Meet
The larger debate on sports development and investment in Kerala
See omnystudio.com/listener for privacy information.
From the publisher's feed
കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...
Catch all the high-octane action, expert insights, and breaking updates on the Manorama Online Sports…