Manorama SPORTS

Manorama SPORTS

By Manorama OnlineSportsNewsSports NewsFootball
Download on the App Store

Manorama SPORTS episodes

  • ചവിട്ടുപടിയോ അതോ തിരിച്ചടിയോ? ആഷസ് ആദ്യ മത്സരത്തിൽ സംഭവിച്ചത്...

    ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ നേടിയ വിജയം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്റെ നവോത്ഥാനത്തിനുതന്നെ വഴിയൊരുക്കുന്ന ഒന്നായി മാറുമെന്നു പരക്കെ പ്രശംസിക്കപ്പെട്ട ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ആക്രമണ ക്രിക്കറ്റ് ശൈലി ഓസ്ട്രേലിയയുടെ പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റ് ശൈലിക്കു മുന്നിൽ പരാജയപ്പെട്ടു. ഈ തോൽവി ബാസ് ബോളിന്റെതന്നെ പരാജയമാണോ? അതോ വരാനിരിക്കുന്ന വൻ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാണോ? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും വിലയിരുത്തുന്നു.

    See omnystudio.com/listener for privacy information.

    19 min
  • ഇത്തവണയും ‘ടെസ്റ്റ്’ പാസ്സായില്ല; രക്ഷപ്പെടാനാകാതെ ടീം ഇന്ത്യ

    ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ വിജയം അടിയറവ് വച്ച് ഇന്ത്യ. ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയ ഈ വീഴ്ചയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചത് എന്തൊക്കെ? ഇന്ത്യൻ ക്രിക്കറ്റ് ടീം സമീപകാലത്ത് സംഭവിക്കുന്നത് എന്താണ്? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സംസാരിക്കുന്നു

    See omnystudio.com/listener for privacy information.

    18 min
  • ധോണിയും ചെന്നൈയും പിന്നെ തീരാത്ത ഐപിഎൽ ആവേശവും: പോഡ്‌കാസ്റ്റ്

    ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിശ്വവിജയത്തോടെ ഐപിഎൽ പതിനാറാം സീസണിനു കൊടിയിറങ്ങി. കളത്തിൽ വാണവരും വീണവരും ഒട്ടേറെ. സൂപ്പർതാര പദവിയിലേക്ക് ഉയർന്നവർ, പ്രതീക്ഷയ്ക്കൊത്ത മികവ് പുറത്തെടുക്കാൻ കഴിയാതെ പോയവർ, തുടക്കത്തിൽ ആളിക്കത്തി പിന്നീട് അണഞ്ഞുപോയവർ... ഇങ്ങനെ എത്രയെത്ര കാഴ്ചകൾ. ഒരുപക്ഷേ മഹേന്ദ്ര സിങ് ധോണിയെന്ന പേര് ഏറ്റവുമധികം മുഴങ്ങിക്കേട്ട ഐപിഎൽ സീസൺ കൂടിയായിരിക്കും കഴിഞ്ഞു പോകുന്നത്. ഫൈനലിൽ വിജയിച്ചതോടെ, ഇനിയൊരു ഐപിഎലിനു കൂടി ധോണി ഉണ്ടാകുമോ എന്ന ചോദ്യമാണ് ചെന്നൈ ടീമിനു മേൽ വട്ടമിട്ടു പറക്കുന്നത്. 

    ധോണിയെ ചുറ്റിപ്പറ്റിയുള്ള ടീം എന്ന നിഴലിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിനു പുറത്തു കടക്കാനാകുമോ? ധോണി മാറിക്കഴിഞ്ഞാൽ ആ ടീമിന്റെ സ്വഭാവം എന്തായിരിക്കും? ടീം മാനേജ്മെന്റും ചെന്നൈ ആരാധകരുമെല്ലാം ഇതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിക്കഴിഞ്ഞു. പക്ഷേ ചെന്നൈയിലും ധോണിയിലും തീരുന്നില്ല ഐപിഎൽ വിശേഷങ്ങള്‍. മലയാളി താരങ്ങളുടെ പ്രകടനത്തെക്കുറിച്ചു വരെ പറയാനുണ്ട്. ആരാണ് യഥാർഥത്തിൽ ഈ ഐപിഎലിലെ താരമെന്ന ചോദ്യവും ബാക്കി. പതിനാറാം സീസണിലെ വീഴ്ചകളും വിജയങ്ങളുമടങ്ങിയ ഐപിഎൽ പ്രകടനങ്ങൾ വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും ചീഫ് സബ്‌ എഡിറ്റർ ഷമീർ റഹ്മാനും. കേൾക്കാം ഐപിഎൽ സ്പെഷൽ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്...

    IPL T20 Cricket Season 16 Analysis in Malayalam

    See omnystudio.com/listener for privacy information.

    23 min
  • ലോകം ഭരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ്; തലവര മാറ്റുമോ ഐപിഎൽ?

    ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് സീസണ് ഇതു പാതിക്കാലം. മത്സരച്ചൂടിനെ ആവേശകരമാക്കി റൺമഴ പെയ്തിറങ്ങുന്ന മത്സരങ്ങൾ. അസാധ്യമെന്നു തോന്നിക്കുന്ന ടോട്ടലുകൾ അനായാസം പിന്തുടർന്നു ജയിക്കുന്ന ടീമുകൾ. സ്വദേശി– വിദേശി വ്യത്യാസമില്ലാതെ കളം വാഴുന്ന താരങ്ങൾ... ഇന്ത്യൻ ക്രിക്കറ്റ്, ലോകം ഭരിക്കാനൊരുങ്ങുന്ന കാഴ്ചയ്ക്കു കൂടിയാണ് ഐപിഎൽ വഴിയൊരുക്കുന്നത്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികൾ മറ്റു രാജ്യങ്ങളിലെ ലീഗുകളിലും നിറസാന്നിധ്യമായിക്കഴിഞ്ഞു. ഫുട്ബോളിന്റെ മാതൃകയിൽ ക്രിക്കറ്റ് താരങ്ങളും ഭാവിയിൽ ക്ലബ്ബുകളുമായി പ്രഫഷനൽ കരാറുകൾ ഒപ്പിടുന്ന രീതി വരുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ക്രിക്കറ്റ് ലോകത്ത് വരാനിരിക്കുന്ന മാറ്റങ്ങളുടെ ഈ വലിയ സാഹചര്യം വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും ചീഫ് സബ്‌ എഡിറ്റർ ഷമീർ റഹ്മാനും പോഡ്കാസ്റ്റിലൂടെ...

    IPL is Changing the World Cricket Scenario: Analysis Podcast

    See omnystudio.com/listener for privacy information.

    14 min
  • ഇന്ത്യൻ ‘ടാക്റ്റിക്കൽ’ പ്രീമിയർ ലീഗ്; കരുതണം - സൂപ്പർ അനാലിസിസ് - പോഡ്കാസ്റ്റ്

    കളിക്കാരുടെ പ്രകടനത്തിലെ നേരിയ വിശദാംശങ്ങൾ പോലും ഇഴകീറി പരിശോധിച്ച് ടീമുകൾ തന്ത്രങ്ങൾ ഒരുക്കുന്ന കാലം. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഐപിഎല്ലിന് കാണികളെയും ആരാധകരെയും വർധിപ്പിക്കാനും ആവേശം ഇരട്ടിയാക്കാനും സാധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഇംപാക്ട് പ്ലെയർ മുതൽ മത്സര സംപ്രേഷണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലെ നവീന സംവിധാനങ്ങൾ വരെ ഇനിയുമുണ്ട് ഏറെ. അവയെക്കുറിച്ചും ഐപിഎല്ലിൽ കഴിഞ്ഞ വാരം അത്ഭുത പ്രകടനം നടത്തിയ താരങ്ങളെ കുറിച്ചും ഒരു അവലോകനം.

    മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസ്, ചീഫ് സബ്‌ എഡിറ്റർ ഷമീർ റഹ്മാൻ എന്നിവരുടെ പോഡ്കാസ്റ്റ് കേൾക്കാം.

    See omnystudio.com/listener for privacy information.

    14 min
  • തകർത്തടിച്ച് ഇന്ത്യൻ യൂത്തന്മാർ: ‘ഒതുങ്ങി’ വിദേശികൾ; ഐപിഎൽ ഇനി യഥാർഥ ഇന്ത്യൻ പ്രീമിയർ ലീഗ്?

    ഈ സീസൺ ഐപിഎലിൽ നടക്കുന്നത് ഇന്ത്യൻ താരങ്ങളുടെ അശ്വമേധം. വൻവില കൊടുത്തു സ്വന്തമാക്കിയ വിദേശ താരങ്ങളെക്കാൾ തകർപ്പൻ പ്രകടനം നടത്തുന്നത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വന്ന അധികമാരും അറിയാത്ത യുവ താരങ്ങളാണ്. സായി സുദർശൻ, റിങ്കു സിങ്, ഋതുരാജ് ഗെയ്‌ക്വാദ് എന്നിവർ അവരിൽ ചിലർ മാത്രം. ‘യഥാർഥ ഇന്ത്യൻ’ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ വിശേഷങ്ങൾ അറിയാം. മനോരമ ഓൺലൈൻ ഐപിഎൽ സ്പെഷൽ പോഡ്കാസ്റ്റിൽ വിലയിരുത്തുന്നു മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും ചീഫ് സബ്‌ എഡിറ്റർ ഷമീർ റഹ്മാനും...

    See omnystudio.com/listener for privacy information.

    13 min
  • ‘അവസാന അങ്കത്തിന്’ ധോണി; തിളങ്ങുക പവർ ഹിറ്റർമാരോ ഓൾറൗണ്ടർമാരോ? ആരാകും ഐപിഎൽ തലവൻ?

    ശ്രേയസ് അയ്യരില്ലാത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഋഷഭ് പന്തില്ലാതെ ഡൽഹി ക്യാപിറ്റൽസ്, ജസ്പ്രീത് ബുമ്രയില്ലാതെ മുംബൈ ഇന്ത്യൻസ്. പരുക്കിന്റെ പിടിയിലായ പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിന്റെ തളർച്ചയിൽ ചില ഫ്രാഞ്ചൈസികൾ. കന്നി ഐപിഎല്ലിന് 17.50 കോടിയുടെ കനത്തിലെത്തുന്ന കാമറൻ ഗ്രീനും (മുംബൈ) 13.50 കോടിയുടെ പവറിൽ ഹാരി ബ്രൂക്കും (ഹൈദരാബാദ്) തകർപ്പൻ അടികൾക്ക് തയ്യാറെടുത്തുനിൽക്കുന്നു. ഒക്ടോബർ മാസം തുടങ്ങുന്ന ഏകദിന ലോകകപ്പിലേക്കുള്ള വാതിൽ മലർക്കെ തുറന്നിട്ട് ടീമുകൾ. ഫേവറിറ്റുകളെ ഇനി ഐപിഎൽ നിശ്ചയിക്കും. കിട്ടിയ അവസരം മുതലെടുക്കാനൊരുങ്ങി സഞ്ജു സാംസൺ മുതൽ രവി ബിഷ്ണോയ് വരെയുള്ള താരങ്ങളുടെ നീണ്ടനിരയുണ്ട്. പുതിയ നിയമങ്ങളോടെയെത്തുന്ന 2023 സീസണിൽ അതിജീവനം എങ്ങനെ? സീനിയേഴ്സിനെ കടത്തിവെട്ടുമോ യൂത്തൻമാർ? കണ്ണുവയ്ക്കേണ്ട പ്രമുഖ താരങ്ങൾ ആരൊക്കെ? ബാറ്റിങ് വെടിക്കെട്ടിനുമപ്പുറം പന്തു കുത്തിത്തിരിയുന്ന വിക്കറ്റുകളിൽ ടീമുകൾ എങ്ങനെ കളി തിരിക്കും? മനോരമ ഓൺലൈൻ ഐപിഎൽ സ്പെഷ്യൽ പോഡ്കാസ്റ്റ് കേൾക്കാം.

    See omnystudio.com/listener for privacy information.

    16 min
  • അങ്ങനെയാണ് മൊറോക്കോ ‘എംഎആർ’ ആയത്

    മൊറോക്കോ. ഒഫിഷ്യലായി പേരു പറഞ്ഞാൽ കിങ്ഡം ഓഫ് മൊറോക്കോ. പിന്നെയുമെന്തിനാണ് ലോകകപ്പില്‍ മൊറോക്കോ മത്സരിക്കുമ്പോൾ ടീമിന്റെ പേരിന്റെ സ്ഥാനത്ത് എംഎആർ എന്നെഴുതുന്നത്? ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിലെ പ്രധാനപ്പെട്ട മൂന്നക്ഷരങ്ങളാണ് സാധാരണ ടിവി സ്ക്രീനിലും സ്കോർ ബോർഡിലുമൊക്കെ കാണുക. മിക്കവാറും അത് ആദ്യത്തെ മൂന്നക്ഷരമായിരിക്കും. ഉദാഹരണത്തിന് ഇംഗ്ലണ്ട്. ടീമിന്റെ പേരിലെ ആദ്യത്തെ മൂന്നക്ഷരങ്ങളായ E, N, G എന്നിവയാണ് സ്കോർ ബോർഡിൽ കാണാനാവുക. അർജന്റീനയ്ക്കാണെങ്കില്‍ A, R, G, ബ്രസീലിനാണെങ്കിൽ B, R, A. സെമിഫൈനലിൽ മൊറോക്കോയെ 2–0ത്തിന് തോൽപിച്ച ഫ്രാൻസിന്റെ കാര്യം തന്നെയെടുക്കാം. F, R, A എന്നല്ലേ സ്ക്രീനിൽ കണ്ടത്? അങ്ങനെ നോക്കുമ്പോള്‍ മൊറോക്കോയുടെ പേരിന്റെ സ്ഥാനത്ത് M, O, R എന്നല്ലേ വരേണ്ടത്, പിന്നെങ്ങനെ M, A, R ആയി?  കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’  ഏറ്റവും പുതിയ എപ്പിസോഡ്...

    See omnystudio.com/listener for privacy information.

    5 min
  • ബ്രസീലിന്റെ നോസ്ട്രഡാമസ്’ പറയുന്നു: അർജന്റീന കപ്പടിക്കും, കാരണം ഇതാണ്.

    അർജന്റീനയും ഫ്രാന്‍സും ലോകകപ്പ് ഫൈനലിലെത്തുമെന്നു പ്രവചിച്ചിരുന്ന എത്ര പേരെ നിങ്ങൾക്കറിയാം. പലരും അത്തരമൊരു പ്രവചനം നടത്തിയിട്ടുണ്ടാകാം. പക്ഷേ അത്തരത്തില്‍ ശരിയായ പ്രവചനം നടത്തിയ ഒരാൾ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ചിട്ടുണ്ടോ? കോവിഡ് ലോകത്ത് ആഞ്ഞടിക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ? റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുണ്ടോ? എന്തിനേറെപ്പറയണം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ? ഇല്ലല്ലേ... അവിടെയാണ് അതോസ് സലോമെ എന്ന ബ്രസീലുകാരൻ വ്യത്യസ്തനാകുന്നത്. ബ്രസീലിലെ സകലമാന ജനങ്ങളും ലോകകപ്പിൽ സ്വന്തം ടീമിനു വേണ്ടി ആർപ്പുവിളിക്കുമ്പോൾ അതോസ് പറഞ്ഞു– ആരാധകരേ ശാന്തരാകുവിൻ, ക്വാർട്ടറിനപ്പുറത്തേക്ക് ബ്രസീൽ പോകില്ല. പക്ഷേ ബ്രസീലിന്റെ ബദ്ധശത്രു അർജന്റീന ക്വാർട്ടറും സെമിയും കടന്ന് ഫൈനലിലെത്തും. അവിടെ ഫ്രാൻസുമായി ഏറ്റുമുട്ടും. അതോസിന്റെ വാക്കുകൾ ബ്രസീലുകാർക്കെന്നല്ല ലോകത്തിനു തന്നെ ഞെട്ടലാണ്. എന്തുകൊണ്ടാണത്? അതോസ് പറയുന്നതിനെ വിശ്വസിക്കാമോ? കേൾക്കാം ലോകകപ്പ് ഫുട്ബോൾ സ്പെഷൽ ഓഡിയോ സ്റ്റോറി ‘29 ഫുട്ബോൾ നൈറ്റ്സിന്റെ’ ഏറ്റവും പുതിയ എപ്പിസോഡ്... 

    See omnystudio.com/listener for privacy information.

    5 min
  • ‘പക്വത’യില്ലെന്നു പറഞ്ഞു മാറ്റിനിർത്തിയ ഇതിഹാസം; മറഡോണയുടെ കഥ

    1986ലെ ലോകകപ്പ്. അതിനോടകം മൂന്നു തവണ ബ്രസീൽ ലോക ഫുട്ബോൾ കിരീടം നേടിക്കഴിഞ്ഞിരുന്നു. മൈതാനങ്ങളിൽ ‘പെലെ പെലെ...’ എന്നു മാത്രം ആർപ്പുവിളികൾ മുഴങ്ങിയിരുന്ന കാലം. അവിടേക്കാണ് അർജന്റീനയിൽനിന്ന് ഒരു അഞ്ചടി അഞ്ചിഞ്ചുകാരന്റെ വരവ്. അയാളുടെ പടയോട്ടത്തിനു മുന്നിൽ അക്കൊല്ലം ലോകകപ്പും വീണു. കപ്പ് ഇതാദ്യമായി അർജന്റീനയിലേക്ക്. അന്നുവരെ ശരാശരി കളിക്കാരുടെ മാത്രം ടീമായിരുന്ന ആ ലാറ്റിനമേരിക്കൻ രാജ്യം ലോകത്തിന്റെ നെറുകയിലെത്തി. പെലെയ്ക്കൊപ്പം ആ അർജന്റീനക്കാരന്റെ പേരും ഭൂഖണ്ഡങ്ങൾ കടന്ന് ഫുട്ബോൾമനസ്സുകളിൽ പതിഞ്ഞു. ലോകകപ്പിൽ മത്സരിക്കാനുള്ള ‘പക്വത’യില്ലെന്നു പറഞ്ഞ് ഒരിക്കൽ അധികൃതർ മാറ്റി നിർത്തിയിരുന്നയാളാണ് ആ താരം– ഡിയേഗോ മറഡോണ. അദ്ദേഹത്തിന്റെ ജീവിതകഥയാണിത്... കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’  ഏറ്റവും പുതിയ എപ്പിസോഡ്...

    See omnystudio.com/listener for privacy information.

    6 min

About Manorama SPORTS

From the publisher's feed

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...
Catch all the high-octane action, expert insights, and breaking updates on the Manorama Online Sports…