
Sign up to save your podcasts
Or


ഫുട്ബോൾ ഇതിഹാസം മറഡോണ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായ ലോകകപ്പ്. 1994ൽ യുഎസിൽ നടന്ന ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലുകളിലൊന്ന് ഇതായിരുന്നു. പ്രധാന താരമില്ലാതെ ടൂർണമെന്റിലുടനീളം കളിക്കേണ്ടി വന്നു അന്ന് അർജന്റീനയ്ക്ക്. പക്ഷേ ഫൈനലിലെത്തിയത് ഇറ്റലിയും ബ്രസീലും. ലോകകപ്പ് ചരിത്രത്തിലാദ്യമായി പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിയെ നിശ്ചയിച്ചതും ഈ മത്സരത്തിലായിരുന്നു. അന്ന് 3–2ന് ഇറ്റലിയെ ബ്രസീൽ തോൽപിച്ചു. എന്നാൽ ഈ ഫൈനലിനേക്കാളും മറഡോണയേക്കാളും 1994ലെ ലോകകപ്പിൽ ഫുട്ബോൾ ലോകം ഏറ്റവുമധികം ഓർത്തിരിക്കുക മറ്റൊരു പേരാണ്. അതൊരു കൊളംബിയക്കാരന്റെ പേരാണ്–ആന്ദ്രെ എസ്കോബർ. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ രക്തസാക്ഷി. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു എസ്കോബർ. സെക്കൻഡ് ഗ്രൂപ്പ് മത്സരത്തിൽ അദ്ദേഹത്തിന്റെ കാലിൽനിന്ന് അബദ്ധവശാൽ പിറന്ന ഒരു സെൽഫ് ഗോൾ പിന്നീട് ചരിത്രത്തിലെ മറക്കാനാകാത്ത ചോരപ്പാടാവുകയായിരുന്നു. യുഎസിനെതിരെയായിരുന്നു ആ മത്സരം. അന്ന് എന്താണു സംഭവിച്ചത്? എങ്ങനെയാണ് എസ്കോബർ കൊല്ലപ്പെട്ടത് ?
See omnystudio.com/listener for privacy information.
കാൽപന്തിന്റെ മാത്രമല്ല, നിറങ്ങളുടെ കൂടി കളിയാണു ഫുട്ബോൾ. രാജ്യങ്ങളും അതുപോലെത്തന്നെ ക്ലബുകളും ഹോം– എവേ മത്സരങ്ങൾക്കായി പ്രത്യക ജഴ്സിയൊരുക്കിയാണു കളത്തിലിറങ്ങുക. കാനറി മഞ്ഞയിൽ ബ്രസീൽ, നീല ജഴ്സിയിൽ ഫ്രാൻസ്... രാജ്യത്തിന്റെ ഐഡന്റിന്റി തന്നെയാണ് പല ജഴ്സികളുടെയും ചേരുവ. ദേശീയ പതാകയോടു ചേർന്നു നിൽക്കുന്ന നിറംതന്നെ ജഴ്സിയുടെ പ്രധാന നിറമായി ഉപയോഗിക്കുന്നതാണു ഫുട്ബോളിലെ കീഴ്‌വഴക്കം. ഇംഗ്ലണ്ട്, അർജന്റീന, സ്പെയിൻ അടക്കമുള്ള പോപ്പുലർ രാജ്യങ്ങളുടെ പതാകയും ജഴ്സിയുടെ നിറവും എടുത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും.
ഇവിടെ വേറിട്ടു നിൽക്കുന്ന ടീമാണു നെതർലൻഡ്സ്.
ഓറഞ്ച് ഷോട്ട്സും ടോപ്പുമടങ്ങുന്ന ഓൾ ഓറഞ്ചാണ് അവരുടെ പ്രൈമറി ടീം കിറ്റ്. പക്ഷേ, അവരുടെ ദേശീയ പതാകയിൽ അടങ്ങിയിരിക്കുന്നതോ? ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളും. ദേശീയ പതാകയിൽ മഷിയിട്ടു നോക്കിയാൽപ്പോലും കിട്ടാത്ത ഈ ഓറഞ്ച് നിറം പിന്നെ എങ്ങനെ നെതർലൻഡ്സ് ജഴ്സിയുടെ പ്രധാന നിറമായി? കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പട ആണെങ്കിൽ നെതർലൻഡ്സ് ഫുട്ബോള്‍ ടീം ഓറഞ്ച് പടയാകുന്നത് എങ്ങനെയാണ്?
Orange is the color of the Dutch royal family - the House of Orange-Nassau - and has thus been considered the national color of the region for hundreds of years. The Netherlands national football team is not the only Dutch team that wears orange kits, with the tradition followed in hockey, rugby and other codes too. The football team's nickname is the Orange and they have also been described as Clockwork Orange in sports media reports.
See omnystudio.com/listener for privacy information.
ദുർബലരായ ടീമുകളെ എളുപ്പത്തിൽ തോൽപിക്കുന്ന വമ്പന്‍ ഫുട്ബോൾ ശക്തികൾ– നേരത്തേ ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. എന്നാൽ റഷ്യൻ ലോകകപ്പ് കഴിഞ്ഞ് കളി ഖത്തറിലേക്കെത്തുമ്പോൾ പ്രവചനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ആരു ജയിക്കുമെന്നു പോലും പറയാൻ പറ്റാത്ത അവസ്ഥ. അല്ലെങ്കിൽ നോക്കൂ, ആരെങ്കിലും കരുതിയിരുന്നോ ലാറ്റിനമേരിക്കൻ ശക്തികളായ, മെസ്സിയുടെ അർജന്റീനയെ സൗദി അട്ടിമറിക്കുമെന്ന്! ജപ്പാൻ ജർമനി തോൽപിക്കുമെന്ന്, ബൽജിയത്തെ മൊറോക്കോ പറപ്പിക്കുമെന്ന്...? ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ‘ദുർബല’ ടീമുകൾ ആദ്യ റൗണ്ടിൽത്തന്നെ ഫുട്ബോളിലെ വമ്പന്മാര്‍ക്കു മുന്നിൽ തോറ്റു പുറത്താകുന്ന കാലമൊക്കെ കഴിഞ്ഞു. ആർക്കും ആരെയും അട്ടിമറിക്കാമെന്നായിരിക്കുന്നു. പല ചെറുകിട ടീമുകളും ആക്രമിച്ചു കളിക്കുന്നു, ഗോൾ വഴങ്ങാതിരിക്കുന്നു. ഇതെല്ലാം പെട്ടെന്നൊരു ദിവസംകൊണ്ടു സംഭവിച്ചതല്ല. ലോകകപ്പിലെ ‘കുഞ്ഞന്മാരുടെ’ വമ്പൻ അട്ടിമറികൾക്കു പിന്നിലെന്താണ്? കളിക്കളത്തിൽ പുതുതായി കൊണ്ടു വന്ന സാങ്കേതിക സൗകര്യങ്ങൾ മത്സരത്തിൽ അവർക്ക് സഹായകരമാകുന്നുണ്ടോ? ശക്തരും ദുർബലരും എന്ന വേർതിരിവ് തന്നെ ലോകകപ്പിൽനിന്ന് ഇല്ലാതാകുകയാണോ? താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...
Big football powers beating weaker teams with ease – this has been a regular sight at the World Cup in the past. But when the game comes to Qatar, all predictions are overturned. It is impossible to say who will win. Or look, did anyone think the Saudis would topple Latin American powerhouses, Messi's Argentina? Japan will beat Germany, and Belgium will be blown away by Morocco...? What is the real reason behind all these?
See omnystudio.com/listener for privacy information.
ലോകകപ്പിന് ബെൽജിയം ടീമും എവേ ജഴ്സി പുറത്തിറക്കി. അത് അപ്രൂവലിനു വേണ്ടി ഫിഫയ്ക്കു സമർപ്പിച്ചു. പക്ഷേ കണ്ട പടി ഫിഫ പറഞ്ഞു– ഇത് ഖത്തറിന്റെ ഏഴയലത്തേക്ക് പോലും അടുപ്പിക്കാൻ സമ്മതിക്കില്ല. നഹീന്നു പറഞ്ഞാ നഹീ. അതിനൊരു കാരണവുമുണ്ട്. ജഴ്സിയിൽ ലവ് എന്ന വാക്ക് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നു. അതിൽ ‘ഒ’ എന്ന അക്ഷരം ഒരു ലോഗോയുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. അത് സമ്മതിക്കില്ലെന്നാണ് ഫിഫ പറഞ്ഞത്. ബെൽജിയത്തിന്റെ വെളുത്ത എവേ ജഴ്സിയുടെ കോളറിലായിരുന്നു ലവ് എന്ന് എഴുതിയിരുന്നത്. ആദ്യം ബെൽജിയം കരുതിയത് ലവ് എന്ന വാക്കാണു പ്രശ്നക്കാരനെന്നായിരുന്നു. കാരണം, അതിനോടകം ഖത്തറിൽ ലവ് എന്ന വാക്ക് തീ പടർത്തിക്കഴിഞ്ഞിരുന്നു. പക്ഷേ ബെൽജിയത്തിന് കുരുക്കായത് അതൊന്നുമായിരുന്നില്ല. എന്തായിരുന്നു യഥാർഥ പ്രശ്നം? ഫിഫയുടെ എന്തു നിലപാടാണ് റെഡ് ഡെവിൾസിനു തിരിച്ചടിയായത്? അതിൽ ഖത്തറിന് എന്തെങ്കിലും പങ്കുണ്ടോ? തീനാളങ്ങളുടെ ഗ്രാഫിക് ഡിസൈനുമായി പുറത്തിറക്കിയ ബെൽജിയത്തിന്റെ ഔദ്യോഗിക ജഴ്സിയും വിവാദത്തിൽപ്പെട്ടതെങ്ങനെയാണ്? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...
FIFA tells the Belgium football team to remove the word 'love' on shirts. What is the controversy behind this? Why do World Cup captains drop One Love armbands? - '29 Football Nights' audio story explains.
See omnystudio.com/listener for privacy information.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണാൻ ഒരു ടിക്കറ്റിനു വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്യും? കയ്യിൽ കാശുണ്ടെങ്കിൽ അങ്ങനെ വാങ്ങും. അല്ലെങ്കിൽ കടം വാങ്ങി ടിക്കറ്റൊപ്പിക്കും. അറ്റകൈക്ക് ചിലപ്പോൾ മോഷ്ടിച്ചേക്കാം.. ‘‘ലോകകപ്പ് കാണാൻ മോഷ്ടിക്ക്യേ.. അസംഭവ്യം’’ എന്നാണോ ആലോചിക്കുന്നത്. ലോകകപ്പ് ടിക്കറ്റിനു വേണ്ടി ഇതല്ല ഇതിനപ്പുറം സംഭവിക്കും. ടിക്കറ്റ് സൗജന്യമാണെന്നു പറഞ്ഞാൽ പിന്നെ രണ്ടാമതൊന്നു ആലോചിക്കുക കൂടിയില്ല പലരും. വേണമെന്നു വച്ചാൽ മുതലകൾ നിറഞ്ഞ നദിയിലേക്കു വരെ എടുത്തു ചാടും. അത്തരം സംഭവങ്ങളും ലോകത്തുണ്ടായിട്ടുണ്ട്. അതെല്ലാം അറിയണമെങ്കിൽ ഒരു പുസ്തകം വായിക്കണം. പുസ്തകത്തിന്റെ പേര് ഇൻക്രെഡിബിൾ വേൾഡ് കപ്പ് സ്റ്റോറീസ്. എഴുതിയത് അർജന്റീനയിലെ മാധ്യമ പ്രവർത്തകനായ ലൂസിയാനോ വെർണിക്ക്. അർജന്റീന ജയിക്കുമെന്നു ബെറ്റ് വച്ച് ഒരാൾക്ക് സ്വന്തം ഭാര്യയെ വരെ നഷ്ടപ്പെട്ട കഥയും പറയുന്നുണ്ട് ഈ പുസ്തകത്തിൽ. ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും പേരിൽ ഒരു കുടുംബം കലങ്ങിയ കഥയുമുണ്ട്. കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...
The Argentinian writer Luciano Wernicke has recently published a book, in which he has summarized some strange and unusual stories related to the World Cup Football matches over the years. The '29 football nights' podcast's latest episode explains some of the unbelievable World Cup stories from the book.
See omnystudio.com/listener for privacy information.
ഏറ്റവുമധികം ലോകകപ്പ് നേടിയ ടീം. ഇത്തവണ അർജന്റീനയും ജർമനിയും ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയപ്പോൾ, സ്വന്തം ആരാധകരെ സന്തോഷത്തിലാറാടിച്ച മഞ്ഞപ്പട. ഫുട്ബോളിലിന്ന് ആഘോഷത്തിന്റെ നിറങ്ങളിലൊന്നാണ് ബ്രസീൽ ജഴ്‌സിയുടെ നിറമായ മഞ്ഞ. എന്നാൽ ആദ്യ കാലത്ത് വെള്ളയായിരുന്നു ബ്രസീലിന്റെ ജഴ്സി. അതു മഞ്ഞയിലേക്കു മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്. മാറക്കാന സ്റ്റേഡിയത്തെയും ബ്രസീലിനെയും ഞെട്ടിച്ച ഒരു ദുരന്ത കഥ. അതിൽനിന്നെല്ലാം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ബ്രസീല്‍ ടീമിന്റെ കഥ. കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്...
Brazil's white shirts with blue collars that were worn in the 1950 final game were, in the wake of the defeat, subject to criticism by the country's sports federation for being 'unpatriotic', with pressure mounting to change the colors. A competition was held after. Then comes the iconic design of a yellow shirt with green trim, blue shorts, and white socks. This new jersey was first used in March 1954 against Chile and has been used ever since.
See omnystudio.com/listener for privacy information.
താത്വികമായ എത്രയെത്ര അവലോകനം നടത്തിയിട്ടും ജർമൻ ആരാധകർക്കു പിടികിട്ടുന്നില്ല, എന്തുകൊണ്ടാണ് ജപ്പാനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ തോറ്റത്? ജർമനി മര്യാദയ്ക്ക് കളിക്കാത്തതുകൊണ്ടാണോ? അതോ ജപ്പാൻ നന്നായി കളിച്ചതു കൊണ്ടോ? ഇതൊന്നുമല്ല, ജപ്പാന്റെ ജയത്തിനു പിന്നിൽ ഒരു ജീവിയാണെന്നാണ് ചിലർ പറയുന്നത്. ഒരു നീർനായ കാരണമാണത്രേ ജപ്പാൻ ജയിച്ചത്? ഒന്നു പോടാപ്പാ എന്നു പറയാൻ വരട്ടെ. ജീവികൾ നേരത്തേയും ഫുട്ബോവ്‍ ലോകകപ്പിൽ പല ടീമുകളെയും ജയിക്കാൻ സഹായിച്ചിട്ടുണ്ട്. അതും വെള്ളത്തിൽ കിടന്നു വരെ. മൈതാനത്തേക്കു പോലും അവയ്ക്ക് ഇറങ്ങേണ്ടി വന്നിട്ടില്ല. ഉദാഹരണത്തിന് 2010ലെ ലോകകപ്പ് മത്സരം. ദക്ഷിണാഫ്രിക്കയിൽ നടന്ന ആ മത്സരത്തിലെ താരം പോൾ എന്ന നീരാളിയായിരുന്നു. ജർമനിയിലെ ഒരു അക്വാറിയത്തിൽ കിടന്ന് പോൾ നടത്തിയ പ്രവചനങ്ങളിൽ എട്ടെണ്ണവും എട്ടുനിലയിൽ ഹിറ്റായി. ഏഴെണ്ണം ജർമനിയുടെ മത്സര ഫലങ്ങളായിരുന്നു. പിന്നൊന്ന് ഫൈനലും. മത്സരിക്കുന്ന ടീമുകളുടെ പതാക പതിച്ച രണ്ട് ബോക്സുകളിൽ ഭക്ഷണം വച്ചായിരുന്നു പോളിനെക്കൊണ്ട് പ്രവചനം നടത്തിച്ചത്. ഏതു ബോക്സിനു മുകളിലാണോ ഭക്ഷണത്തിനായി പോൾ ആദ്യം വന്നിരിക്കുന്നത് ആ ടീം ജയിക്കും. അക്കൊല്ലം സ്പെയിൻ കപ്പടിക്കുമെന്ന പ്രവചനം വരെ ഹിറ്റായതോടെ പിന്നെ പോളായി 2010 വേൾഡ് കപ്പിലെ സെലിബ്രിറ്റി. പിന്നീട് ബ്രസീൽ, റഷ്യ വേൾഡ് കപ്പുകളിലും പല ജീവികളും പ്രവചിക്കാനായി വന്നെങ്കിലും പോളിന്റെയത്ര ഹിറ്റായില്ല. ഇപ്പോഴിതാ, ഖത്തറിലുമെത്തിയിരിക്കുകയാണ് ഒരു കുഞ്ഞൻ പ്രവചനസിംഗം. എങ്ങനെയാണ് ഈ ജീവി ഇത്ര കൃത്യമായി ജപ്പാന്റെ ജയം പ്രവചിച്ചത്? താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഏറ്റവും പുതിയ എപ്പിസോഡ്...
One psychic otter from Maxell Aqua Park, clearly predicted Japan would defeat Germany in the World Cup. How did he predict that? And who is Olivia the grey parrot? Listen to FIFA Qatar World Cup Special Podcast - 29 Football Nights.
See omnystudio.com/listener for privacy information.
‘വീ വാണ്ട് ബീയർ.. വീ വാണ്ട് ബീയർ’ ഇക്വഡോർ ആരാധകരുടെ ഈ ആർപ്പുവിളി ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽനിന്ന് സമൂഹ മാധ്യമങ്ങളിലേക്ക് അതിവേഗമാണു പടർന്നു കയറിയത്. സായാഹ്നങ്ങളിലെ ഫുട്ബോൾ മത്സരം ഒരു കപ്പ് ബീയർ നുണഞ്ഞുകൊണ്ട് ആസ്വദിച്ചു ശീലിച്ചവരാണ് ഇക്വഡോറുകാർ. അതുപോലെത്തന്നെ മദ്യപാനത്തോട് യാതൊരുവിധ അനുഭാവവും വച്ചു പുലർത്താത്ത നാടാണു ഖത്തർ. ലോകകപ്പ് മത്സരം നടക്കുന്ന മൈതാനങ്ങളിൽ ബീയർ ഉൾപെടെയുള്ള ലഹരി പാനീയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഖത്തറിനെതിരെയുള്ള ജനകീയ പ്രതിഷേധമാണ് ഇക്വഡോറുകാർ നീട്ടിപ്പാടിയത്. അക്കാര്യം തൽക്കാലം വിടാം. വ്യത്യസ്തമായ സമീപനം കൊണ്ടും ഒരു രക്ഷയുമില്ലാത്ത സൂപ്പര്‍ പോസിറ്റിവിറ്റി കൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന മറ്റൊരു ആരാധകക്കൂട്ടമാണ് ഇപ്പോൾ കയ്യടി വാങ്ങുന്നത്– വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജാപ്പനീസ് ആരാധകക്കൂട്ടം. വീ വാണ്ട് ബീയർ ചാന്റുകൾ ഹിറ്റാക്കിയ ഖത്തർ– ഇക്വഡോർ ഉദ്ഘാടന മത്സരത്തിനു പിന്നാലെയാണ് ജപ്പാൻ ആരാധകരും ഹിറ്റായത്. അതെന്താ സംഭവം? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്...
After the inaugural match, Al-Bayt Stadium was filled with food waste, wrappers, cups, flags, and other things. When everyone finally left the stadium, the Japanese fans stayed behind and helped clean everything. Here is the 'fan'tastic story about Japan's cleanliness...
See omnystudio.com/listener for privacy information.
ലോകകപ്പിന് ഖത്തറിലെത്തിയ ബെല്‍ജിയം ഫുട്ബോൾ ടീം താമസിക്കുന്ന വില്ലകളിലൊന്നിന് ഒരു ദിവസത്തെ വാടക അഞ്ചര ലക്ഷം രൂപയാണ്. പ്രൈവറ്റ് സ്വിമ്മിങ് പൂൾ, പ്രൈവറ്റ് ബീച്ച്, ട്രെയിനിങ്ങിനുള്ള ഗ്രൗണ്ട്, അണ്ടർ വാട്ടർ റസ്റ്ററന്റ് ഇതൊന്നും പോരാഞ്ഞ് ഒരു വാട്ടർ തീം പാർക്കും 56 റൈഡുകളുമുണ്ട് ബെൽജിയത്തിന്റെ താമസസ്ഥലത്ത്. ഫ്രാൻസ് താമസിക്കുന്ന വില്ലകളിലും റെന്റിനൊട്ടും കുറവില്ല, ഒരു വില്ലയ്ക്ക് കൊടുക്കേണ്ടത് ഒന്നര ലക്ഷം രൂപ. ഇത്തരത്തിൽ വമ്പൻ റിസോർട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും വില്ലകളുമൊക്കെയാണ് ലോകകപ്പ് ടീമുകൾക്കു താമസിക്കാൻ ഖത്തറിലൊരുക്കിയിരിക്കുന്നത്. പക്ഷേ ലയണൽ മെസിയുടെ അർജന്റീനയ്ക്ക് ഒരു പഞ്ചനക്ഷത്ര ഹോട്ടലും വേണ്ട വില്ലയും വേണ്ട റിസോർട്ടും വേണ്ട. അവർ താമസിക്കാൻ തിരഞ്ഞെടുത്തത് ദോഹയിലെ ഖത്തർ യൂണിവേഴ്സിറ്റി കെട്ടിടത്തിലെ സ്റ്റുഡന്റ് ഹാളുകളാണ്. അതിനൊരൊന്നൊന്നര കാരണവുമുണ്ട്. അതെന്താണ്? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്.
Team Argentina decided to give up the luxury and comforts of the five-star hotel as they headed straight to their more modest accommodation in the student halls of Qatar University. Notably, the decision was taken to enjoy traditional beef barbecues, which the 5-star facilities do not provide. Listen to Manorama Podcast for More updates
See omnystudio.com/listener for privacy information.
ഫുട്‌ബോളിന്റെ തുടക്കം എവിടെയായിരുന്നുവെന്ന് കൃത്യമായ രേഖപ്പെടുത്തലുകളില്ല. എങ്കിലും ഇന്നത്തെ ഫുട്‌ബോളിന് സമാനമായ പല കായിക വിനോദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്. ഗ്രീസിലെ എപിസ്‌കൈറോസ്, റോമിലെ ഹാര്‍പാസ്റ്റം (ഫോളിസ്), ചൈനയിലെ സൂചു, ജപ്പാനിലെ കെമാരി തുടങ്ങിയവ അവയില്‍പ്പെടും. ആധുനിക ഫുട്‌ബോളിന്റെ ഉദയം ഇംഗ്ലണ്ടിലാണെന്ന് കരുതപ്പെടുന്നു. എ.ഡി എട്ടാം നൂറ്റാണ്ടുമുതലാണ് ആധുനിക ഫുട്‌ബോള്‍ ബ്രിട്ടീഷ് ദ്വീപുകളില്‍ പ്രചാരമാരംഭിക്കുന്നത്. ഫുട്ബോൾ ലോകകപ് വിശേഷങ്ങളുമായി മനോരമ ഓൺലൈനും ഒപ്പമുണ്ട്. ‘29 ഫുട്ബോൾ നൈറ്റ്’– മനോരമയുടെ ലോകകപ്പ് ഫുട്ബോൾ സ്പെഷൽ പോഡ്കാസ്റ്റ്...
The exact origin of football is unknown. But numerous sports that are comparable to modern football have been played all across the world. They include Kemari in Japan, Episkyros in Greece, Harpastum (Folis) in Rome, and Suchu in China. England is credited with creating modern football. Since the eighth century A.D., modern football has gained popularity throughout the British Isles. Manorama Online is also with those Football World cup specials. '29 Football Nights' - Manorama's World Cup Football Special Podcast...
See omnystudio.com/listener for privacy information.
From the publisher's feed
കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...
Catch all the high-octane action, expert insights, and breaking updates on the Manorama Online Sports…