Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • കൂട്ടില്ലാ കിളി | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime stories
    ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞിക്കിളിയുണ്ടായിരുന്നു. ആരോടും കൂട്ടു കൂടാതെ ഒറ്റയ്ക്കിരിക്കാനായിരുന്നു അവള്‍ക്കിഷ്ടം. ആരെങ്കിലും മിണ്ടാന്‍ വന്നാല്‍ അവള്‍ ഉടനെ മുഖം വീര്‍പ്പിച്ച് തലതിരിച്ചിരിക്കും.  അജിത്രിയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

    5 min
  • കാര്‍മേഘക്കുട്ടന്‍മാരും കാറ്റും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories

     ഒരു ദിവസം സൂര്യന്‍ ഉദിക്കേണ്ട സമയമായി.പെട്ടെന്ന്  ഒരു കൂട്ടം കാര്‍മേഘക്കുട്ടന്‍മാര്‍ വന്ന് സൂര്യനെ മൂടി.കൂട്ടുകാരേ വഴിയില്‍ നിന്ന് മാറ്...സൂര്യന്‍ പറഞ്ഞു. ധനൂജിന്റെ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  
    മിന്നാമിന്നിക്കഥകള്‍
    5 min
  • കൂ..കൂ..കൂ.. തീവണ്ടി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast

     പിങ്കുവും അവളുടെ ചേച്ചി മിങ്കുവും ആദ്യമായാണ് തീവണ്ടിയില്‍ കയറുന്നത്. രണ്ടുപേരും ജനലരികിലുള്ള സീറ്റിലാണ് ഇരുന്നത്. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    5 min
  • തക്കുടുവീരന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast

    കാട്ടിലെ ആനകളുടെ നേതാവായിരുന്നു കിട്ടുണ്ണിയാന. കിട്ടുണ്ണിയുടെ ഭാര്യയാണ് കുഞ്ഞേലി. അവര്‍ക്ക് ഒരു മകനുണ്ട്. പേര് തക്കുടു. തക്കുടുക്കുട്ടന്‍ ആളൊരു മിടുക്കനായിരുന്നു. ബിജുനാഥിന്റെ കഥ. ഹോസ്റ്റ്:ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  
    7 min
  • സത്യസന്ധയായ നീതു  | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories

    നീതു നല്ല കുട്ടിയാണ്. ഒരിക്കല്‍ അവള്‍ കൂട്ടുകാരോടൊപ്പം ഉത്സവം കാണാന്‍ പോയി. പലപല കാഴ്ചകള്‍ കണ്ടുനടക്കുന്നതിനിടയില്‍ അവള്‍ക്ക് ഒരു പേഴ്‌സ് കിട്ടി. അവള്‍ അത് തുറന്നുനോക്കി. നീതു ആ പേഴ്‌സ് എന്ത് ചെയ്തു എന്നറിയാന്‍ ബാക്കി കഥ കേള്‍ക്കു. കെ.എ മജീദിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

    5 min
  • മാവേലിയും വങ്കന്‍മുതലയും | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime stories

    പൊന്നിന്‍ ചിങ്ങം പിറന്നതോടെ കാട്ടില്‍ എല്ലായിടത്തും പൊന്നോണത്തിന്റെ തിരക്കായി! കാട്ടിലെ ഓണഘോഷം കെങ്കേമമാക്കാന്‍ മൃഗങ്ങളെല്ലാം യോഗം ചേര്‍ന്ന് തീരുമാനിച്ചു. സാംബന്‍ കടുവയായിരുന്നു അവരുടെ നേതാവ്. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ് : ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍. അല്‍ഫോന്‍സ പി ജോര്‍ജ്. 
    6 min
  • കടിപിടിയാണേ അടിപിടിയാണേ! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories
    അപ്പക്കാരന്‍ പപ്പന്‍ചേട്ടന്റെ പലഹാരക്കുട്ടയ്ക്കുള്ളില്‍ മുട്ടനൊരു അടിപിടി നടക്കുകയാണ്. ഒരു ബോണ്ടാക്കുട്ടന്‍ ഉരുണ്ട് ചെന്ന് പപ്പടക്കുട്ടനെ തട്ടിയതാണ് കേസ്. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു  സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • മാലുമുയലിന്റെ യാത്ര | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories

    മാതുമലയിലെ മാലുമുയലിന് ഒരു മാല കിട്ടി. നല്ല ഭംഗിയുള്ള ഒരു മുല്ലപ്പൂമാല! മാലുമുയല്‍ മുല്ലപ്പൂമാലയുമായി വീട്ടിലേക്കോടി!. കുളിച്ചു വൃത്തിയായിട്ടുവേണം ഈ മുല്ലപ്പൂ മാല ചൂടാന്‍ ! മാലു മുയലോര്‍ത്തു.  ആര്‍. രമേശ് ചന്ദ്രവര്‍മ്മയുടെ കഥ. ഹോസ്റ്റ് ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • ഒരു മുട്ടക്കഥ | മിന്നാമിന്നിക്കഥകള്‍  | Malayalam Bed Time stories for kids

     മഞ്ചാടിക്കുന്നിന് താഴെയാണ് മിന്നിക്കോഴിയുടെ താമസം. ഒരു ദിവസം മുട്ടയിട്ട് അടയിരിക്കുകയായിരുന്നു അവള്‍. കുറേ നേരം കഴിഞ്ഞപ്പോള്‍ മിന്നിക്കോഴിക്ക് വിശന്നു. ങാ ഇനി പോയി എന്തെങ്കിലും ചിക്കിച്ചിഞ്ഞ് കഴിച്ചിട്ട് വരാം  മിന്നി കരുതി.  ധനൂജിന്റെ കഥ.  ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • കുഞ്ഞിപ്പൊന്ന് | മിന്നാമിന്നിക്കഥകള്‍  | Bed time stories for kids
    അപ്പുക്കുട്ടന്റെ  അച്ഛന്‍ അന്നു വീട്ടില്‍ എത്തിയപ്പോള്‍ കൈയില്‍ മഴ നനഞ്ഞു കുതിര്‍ന്ന ഒരു കുഞ്ഞിക്കോഴിയും ഉണ്ടായിരുന്നു. തോട്ടുവക്കത്തെ ചേമ്പിന്‍ കാട്ടില്‍ നിന്നാണ് അച്ഛന് കുഞ്ഞിക്കോഴിയെ കിട്ടിയത്. പ്രവീണയുടെ കഥ.
    ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    5 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…