Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast
    മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast 

    അപ്പുണ്ണിയും അനുജത്തി അമ്മിണിയും ഉമ്മറത്ത്  ഇരുന്ന് കളിക്കുകയായിരുന്നു. ഇതിനിടെ അപ്പുണ്ണി വേഗം  ഓടി അടുക്കളയിൽ എത്തി. കൽക്കണ്ടം നിറച്ച കുപ്പിയുമായി  തിരിച്ചെത്തി.മഞ്ചാടി വാരി സഞ്ചിയിൽ നിറച്ചുകൊണ്ടിരുന്ന അമ്മിണിക്കുട്ടി മഞ്ചാടി സഞ്ചി താഴെ വെച്ചിട്ട് ചിണുങ്ങി കൊണ്ട് അപ്പുണ്ണിയേട്ടനോട് ചോദിച്ചു - അപ്പുണ്ണിയേട്ടാ ഒരു കൽക്കണ്ട കഷ്ണം തരാമോ ?

    കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ മിന്നാമിന്നിക്കഥകൾ..

    പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ 
    ശബ്ദമിശ്രണം : സുന്ദർ എസ്

    Content Highlights: Features a charming story about siblings Appunni and Amminikutty, Part of the popular Minnaaminni Kathakal podcast series, Engaging audio content designed specifically for children in Malayalam
    4 min
  • ചിങ്കനും ദുഷ്ടനും | മിന്നാമിന്നിക്കഥകൾ | Podcast
    സൂത്രശാലിയായ കുരങ്ങൻ ആയിരുന്നു ചിങ്കൻ കുരങ്ങൻ ചിങ്കൻ തന്റെ  ബുദ്ധിയും കഴിവും ഉപയോഗിച്ച് തന്റെ  ചങ്ങാതിമാരെ മറ്റു മൃഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തും കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ചിങ്കനെ വലിയ ഇഷ്ടമായിരുന്നു.

    പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ 
    ശബ്ദമിശ്രണം : സുന്ദർ എസ്

    Content Highlights:
    Features the clever character Chinkan the monkey., Teaches a moral lesson about outsmarting bullies., Professional voice narration by RJ Achoo, mixing  by Sundar S., Written by Ramesh Chandravarma R.
    4 min
  • അമ്മാവൻ മൂങ്ങയും മുയലുണ്ണിയും | മിന്നാമിന്നിക്കഥകൾ | Podcast
    കാട്ടിൽ  പെട്ടെന്നാണ് പെരുമഴ പെയ്തു തുടങ്ങിയത്. കാട്ടുമരക്കൂട്ടങ്ങൾക്കിടയിൽ ഓടിക്കളിച്ചു നടന്ന മുയലുണ്ണി മഴ നനയാതിരിക്കാൻ ഒരു മരച്ചോട്ടിൽ കേറി നിന്നു. പക്ഷേ, നേരം കുറെ ആയിട്ടും മഴ തോർന്നതേ  ഇല്ല. 

    പാവം മുയലുണ്ണി കുഞ്ഞല്ലേ. കുറെ നേരം അമ്മയെ കാണാതിരുന്നാൽ അവന് സങ്കടം ആവില്ലേ? 

    ഇനി കേൾക്കൂ മിന്നാമിന്നിക്കഥകൾ 

    പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ 
    ശബ്ദമിശ്രണം : സുന്ദർ എസ്
    4 min
  • പാവം കുഞ്ഞാറ്റ | മിന്നാമിന്നിക്കഥകൾ | Podcast
    ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ എന്താ കണ്ടത് എന്നറിയാമോ?ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂടുണ്ടാക്കാൻ ആയിട്ട് പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളി കമ്പുകളും തൻറെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നു വന്നു കൂടുണ്ടാക്കുക ആയിരുന്നു പാവം കുഞ്ഞാറ്റക്കിളി. 

    പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ്

    Content Highlights:

    A story about empathy and helping others in nature., Introduces children to the concept of the monsoon season (Idavapathi)., Encourages children to observe nature and wildlife., Interactive storytelling format with a call to action for voice messages., Features a moral lesson on kindness and growth.
    4 min
  • അപ്പുക്കുട്ടനും തത്തക്കുഞ്ഞും | മിന്നാമിന്നിക്കഥകൾ | Podcast
    അപ്പുക്കുട്ടൻ   ഒരു നിമിഷം പോലും വീട്ടിൽ അടങ്ങിയിരിക്കില്ല. തരം കിട്ടിയാൽ മരങ്ങളായ മരങ്ങളിൽ എല്ലാം വലിഞ്ഞു കയറും. വയലിൽ പാറി നടക്കുന്ന തുമ്പികളെ പിടിക്കാൻ ഓടും. തോട്ടിൽ കല്ലെറിഞ്ഞ് മീനുകളെ ഒക്കെ തുരത്തും.

    പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ 

    ശബ്ദമിശ്രണം : സുന്ദർ എസ്

     A mischievous boy named Appukuttan learns the value of freedom., The story illustrates the sadness of keeping a bird in a cage., Appukuttan realizes his mistake after getting locked inside his own home., Encourages empathy and kindness towards animals in children. 
    4 min
  • മിട്ടുവിൻ്റെ പഴക്കുല | മിന്നാമിന്നിക്കഥകൾ | Podcast
    ഒരു പാവമായിരുന്നു മിട്ടു ആന. എല്ലാവരേയും അവൻ സഹായിക്കും. ഒരു ദിവസം മിട്ടു ആന വിശന്ന് വലഞ്ഞു നടക്കുവായിരുന്നു. അപ്പോഴാണ് അവനൊരു പഴക്കുല കിട്ടിയത്. അയ്യടാ ഉഗ്രൻ പഴക്കുല. മിട്ടു ആന തുമ്പിക്കയ്യിലെ പഴക്കുല എടുത്ത് കാട്ടിലൂടെ നടന്നു. അപ്പോ മിന്നുകാക്ക അതുവഴി വന്നു. മിട്ടുവിന്റെ കയ്യിലെ പഴക്കുല കണ്ടതും മിന്നുകാക്ക ചോദിച്ചു. മിട്ടുക്കുട്ടാ പുന്നാരെ നല്ല വിശപ്പാണയ്യോ തന്നീടാമോ നീ വേഗം തിന്നാനായി നല്ല പഴം. അതിനെന്താ മിട്ടുകുലയിൽ നിന്നും ഒരു ഉഗ്രൻ പഴം ഉരിഞ്ഞ് മിന്നുകാക്കയ്ക്ക് നൽകി. കഥ: ലജീഷ് വേലൂർ. അവതരണം:ആർ.ജെ അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
    4 min
  • ടിപ്പൻ പട്ടിയും തവളക്കുട്ടനും | മിന്നാമിന്നിക്കഥകൾ Podcast
    ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുവാവ ഉണ്ടായിരുന്നു. കുഞ്ഞുവാവക്ക് എത്ര എത്ര കളിപ്പാട്ടങ്ങളാണ് ഉള്ളതെന്നോ. മിഴി ചിമ്മി പാട്ടു പാടുന്ന പാവക്കുട്ടി, കീ കൊടുത്താൽ ഓടുന്ന ടോയ് കാർ കറക്കിവിട്ടാൽ പറക്കുന്ന പമ്പരം കൈ കൊട്ടിയാൽ തുള്ളി ചാടുന്ന തവളകുട്ടൻ അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കളിപ്പാട്ടങ്ങൾ ഒരിടത്തുണ്ടൊരു കുഞ്ഞാവ ഇത്തിരിയുള്ളൊരു കുഞ്ഞാവ കുഞ്ഞാവക്ക് കളിച്ചീടാൻ ഒത്തിരിയുണ്ട് കളിപ്പാട്ടം. ഒരു ദിവസം കൈ കൊട്ടിയ തുള്ളിച്ചാടുന്ന തവളക്കുട്ടനെ കുഞ്ഞുവാവയുടെ കയ്യിന്ന് അബദ്ധത്തിൽ മുറ്റത്ത് വീണുപോയി. മുറ്റത്ത് കൂട്ടിക്കിടന്ന ടിപ്പൻ പട്ടി മുരണ്ടുകൊണ്ട് ആ വഴി വന്നത് അപ്പോഴാണ്. ടിപ്പൻ മൂക്കുകൊണ്ട് തവളകുട്ടനെ ഒന്ന് മുട്ടി നോക്കി. ടിപ്പന്റെ മുട്ടൻ വാലും കൂർത്ത പല്ലുകളും ഒക്കെ കണ്ട് തവളകുട്ടൻ ഭയന്നുപോയി പേടിച്ചുപോയി പെട്ടെന്ന് ടിപ്പൻ വായ തുറന്ന് തവളകുട്ടനെ കടിച്ചെടുത്തു. തവളക്കുട്ടൻ പേടിച്ചു നിലവിളിച്ചു. കഥ: പ്രവീണ. അവതരണം: ആർ.ജെ അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
    4 min
  • തണ്ണിമത്തൻ കുട്ടപ്പൻ | മിന്നാമിന്നിക്കഥകൾ | Podcast
    പാപ്പി ചേട്ടന് ഉഗ്രൻ ഒരു പച്ചക്കറി തോട്ടം ഉണ്ട്. അവിടെ തടിച്ചു ഉരുണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു. കുട്ടപ്പൻ എന്നായിരുന്നു അവന്റെ പേര്. മറ്റു തണ്ണിമത്തങ്ങകളെക്കാൾ തടിയുള്ള അവനെ എല്ലാവരും കളിയാക്കും. തൊട്ടടുത്ത വള്ളിയിലെ തക്കാളിക്കുട്ടന്മാരാണ് അതിന് ഏറ്റവും മുന്നിൽ. പരിഹാസം കേട്ട് കേട്ട്, എന്ന് വെച്ചാൽ പരിഹാസം എന്ന് പറഞ്ഞാൽ കളിയാക്കൽ, കളിയാക്കൽ കേട്ട് കേട്ട് തണ്ണിമത്തൻ കുട്ടപ്പന് മടുത്തു. അങ്ങനെ അവൻ വ്യായാമം ചെയ്യാൻ തീരുമാനിച്ചു. ദിവസവും രാവിലെ അവൻ നേരത്തെ ഉണർന്ന് തടി കുറക്കാൻ വ്യായാമങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങി.കേൾക്കാം മിന്നാമിന്നിക്കഥകൾ. അവതരണം. ആർ.ജെ.അച്ചു.ശബ്ദമിശ്രണം:എസ്.സുന്ദർ.പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
    4 min
  • കനകമലയിലെ കണിയൊരുക്കം | മിന്നാമിന്നിക്കഥകൾ | Podcast
    കനകമല കാട്ടിലെ കണിക്കൊന്നകളൊക്കെ പൂത്തുലഞ്ഞു. കാട്ടിലെങ്ങും വിഷുവിന്റെ തിക്കും തിരക്കുമായി. വിഷുവിന്റെ തലേദിവസം വെളുമ്പൻ കരടി പറഞ്ഞു, "കാട്ടിൽ നമുക്കൊരു പൂക്കണി വെക്കാം, എല്ലാവർക്കും കണി കാണാം. ഓരോരുത്തരും ഓടിപ്പോയി കണി വസ്തുക്കൾ കൊണ്ടുവരൂ..."ഇത് കേൾക്കേണ്ട താമസം ഓരോ മൃഗവും ഓരോ വഴിക്ക് പാഞ്ഞുപോയി. കേൾക്കാം മിന്നാമിന്നിക്കഥകൾ. അവതരണം: ആർ.ജെ. അച്ചു.ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
    5 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…