മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

By NatakapremikalFictionDrama
Download on the App Store

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas episodes

  • Venicile Vyapari | വെനീസിലെ വ്യാപാരി | മലയാളം റേഡിയോ നാടകം | Malayalam Radio Drama

    വിശ്വപ്രസിദ്ധ എഴുത്തുകാരനായ വില്യം ഷേക്സ്പിയറിൻ്റെ ദ മെർച്ചൻ്റ് ഓഫ് വെനീസ് അടിസ്ഥാനമാക്കിയുള്ള റേഡിയോ നാടകാവിഷ്കാരം. ആകാശവാണി കണ്ണൂർ നിലയമാണ് അവതരണം.

    മൂലരചന: വില്യം ഷേക്സ്പിയർ

    റേഡിയോ രൂപാന്തരം: കെ. വത്സൻ കുഞ്ഞിമംഗലം

    സംവിധാനം: വി. ചന്ദ്രബാബു

    സംവിധാനസഹായം: എം. ബിജു, സി. സീമ

    ശബ്ദം നൽകിയവർ: രചിത മധു, ഷേർളി മാത്യു, കെ. പി. ശ്രീജ, കരിവെള്ളൂർ മുരളി, പി. ടി. മനോജ്, ഹരിദാസ് ചെറുകുന്ന്, രവീന്ദ്രൻ പട്ടേന, കട്ടക്കുളം രാമചന്ദ്രൻ, ഗംഗാധരൻ ചെറുവത്തൂർ, എൻ. വി. ബാബുരാജ്, ആർ. വിമലസേനൻ നായർ, വി. ചന്ദ്രബാബു, എം. എസ്. വാസുദേവൻ, പി. വി. ഹരീന്ദ്രൻ, കുഞ്ഞികൃഷ്ണൻ പരിയാരം

    ℗ ആകാശവാണി കണ്ണൂർ.

    1 hr 1 min
  • Athmabadhanangalude Veedu | ആത്മബന്ധനങ്ങളുടെ വീട് | മലയാളം റേഡിയോ നാടകം | Malayalam Radio Drama

    കാലാനുസൃതമായ മാറ്റങ്ങൾ നമ്മുടെ അഭിരുചികളിലും തീരുമാനങ്ങളിലുമുണ്ടാവാറുണ്ട്. സമൂഹത്തിനും അത് ആവശ്യമാണ്. എന്നിരുന്നാലും, പഴമയിലെ നന്മയെ ഉപേക്ഷിച്ചുകൊണ്ടാവരുത് അവയൊന്നും. ഇത്തരമൊരു സന്ദേശം പങ്കുവെയ്ക്കുകയാണ് കാലികപ്രസക്തിയുള്ള ഈ റേഡിയോ നാടകം.

    രചന: ഉന്മേഷ് മാപ്പിളശ്ശേരി

    സംവിധാനം: മാത്യു ജോസഫ്

    ശബ്ദം നൽകിയവർ: കെ. സി. കരുണാകരൻ പേരാമ്പ്ര, വി. കെ. രവി കൊയിലാണ്ടി, എം. വിനീന്ദ്രൻ, കോടേരി ലക്ഷ്മി, ആർ. എസ്. ദിവ്യ

    ℗ ആകാശവാണി കോഴിക്കോട്.

    29 min
  • Mahakavi Moyinkutty Vaidyar | മഹാകവി മോയിൻകുട്ടി വൈദ്യർ | മലയാളം റേഡിയോ നാടകം | Malayalam Radio Drama

    മാപ്പിളപ്പാട്ട് രംഗത്തെ ആചാര്യനായ മഹാകവി മോയിൻകുട്ടി വൈദ്യരുടെ ജീവിതത്തെയും സംഭാവനകളെയും അടിസ്ഥാനമാക്കിയുള്ള നാടകം. 2013-ലെ അഖില കേരളാ റേഡിയോ നാടകോത്സവത്തിൽ വെച്ച് ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ട ഈ നാടകം അവതരിപ്പിച്ചത് ആകാശവാണി മഞ്ചേരി നിലയമാണ്.

    രചന, സംവിധാനം:  ജി. ഹിരൺ

    ശബ്ദം നൽകിയവർ: അബ്ദുള്ള നെന്മണ്ട, പി. കെ. നിഷാന്ത്, ആകാശ് രാജഗോപാൽ, രവി കെ. മനോരഞ്ചൻ, റഷീദ് പാലേരി, ഹസ്സൻ പൈങ്ങോട്ടൂർ, ഹാഫിസ് മുഹമ്മദ് ബിൻ ഹസ്സൻ, ഉഷാ നാരായണൻ, നിതിന്യ അനിൽകുമാർ, ദിവ്യശ്രീ, സതീഷ് ചളിപ്പാടം, സുരേഷ് തിരുവാലി, സുഭാഷ് സി. പി., പ്രേമൻ ചെമ്പ്രക്കാട്ടൂർ, ഉണ്ണി അരീക്കോട്

    സംഗീതസംവിധാനം: കെ. വി. അബൂട്ടി

    ആലാപനം: വി. എം. കുട്ടി, മണ്ണൂർ പ്രകാശ്, ജലീൽ ഫാറൂഖ്, ഇന്ദിര ജോയ്, ആര്യ

    സർഗ്ഗാത്മകസഹകരണം: കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമി

    സംവിധാനസഹായം: എം. ഷാജി ജോസഫ്

    ℗ ആകാശവാണി മഞ്ചേരി.

    57 min

About മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

From the publisher's feed

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8…