മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

Download on the App Store

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health episodes

  • താക്കോല് മരുന്നു ഡപ്പിയിലാണല്ലോ|Theory of Mind ft. Dwitheeya Pathiramanna
    നമ്മുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥകളെ പറ്റി ചിന്തിക്കാനും തിരിച്ചറിയാനും ഉള്ള കഴിവിനെ ആണ് Theory of Mind എന്ന് വിളിക്കുന്നത്. മനുഷ്യരുടെ വളർച്ചയിലെയും പരസ്പര സഹകരണത്തിലെയും ഒരു പ്രധാനപ്പെട്ട ഘടകമാണ് ഇത്. മനശാസ്ത്രജ്ഞയായ ദ്വിതീയ പാതിരമണ്ണ ഈ വിഷയം വിശദമായി സംസാരിക്കുന്നു.
    12 min
  • കിളി പോയി ഇരിക്കാറുണ്ടോ? | Burnout and Languishing
    ഈയടുത്ത് നമ്മളിൽ പലർക്കും പഴയപോലെ സന്തോഷിക്കാനും കാര്യങ്ങൾ ചെയ്യാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ഇത് Burnout, Languishing എന്നീ പ്രശ്നങ്ങളുടെ ഭാഗമാവാം. ഇവയെപ്പറ്റി വിശദമായി.
    15 min
  • ഉറക്കം അത്ര പ്രധാനമാണോ? On Sleep and Sleep Hygiene
    ഉറക്കത്തിന് അതർഹിക്കുന്ന പ്രാധാന്യം നമ്മൾ കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. ആവശ്യത്തിന് ഉറങ്ങാത്തതിന് പല ഒഴിവുകഴിവുകളും നമ്മൾ കണ്ടെത്താറുണ്ട്. ഉറക്കത്തിലെ പ്രാധാന്യത്തെയും, ചില നിദ്രാ ശുചിത്വ (Sleep Hygiene) രീതികളെയും പറ്റി
    17 min
  • പച്ചപ്പും ഹരിതാഭയും നമ്മളും
    പച്ചപ്പും പ്രകൃതിരമണീയമായ കാഴ്ചകളും ഒക്കെ നമ്മളെ കാര്യമായി സന്തോഷിപ്പിക്കുന്നവയാണ്. ഇത്തരം അനുഭവങ്ങൾക്ക് മാനസികാരോഗ്യം വർദ്ധിപ്പിക്കാനും, ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാൻ സഹായിക്കാനും ഒക്കെ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ വിഷയം വിശദമായി സംസാരിച്ചത്.
    16 min
  • എന്താണ് ASMR?
    പതിഞ്ഞ സ്വരത്തിലെ സംസാരം, നഖം കൊണ്ട് കൊട്ടുന്ന ശബ്ദം, പെയിന്റ് മിക്സ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും പോലെയുള്ള പ്രവർത്തികൾ, ആളുകൾ ഭക്ഷണം കഴിക്കുന്നത്, സ്പോഞ്ച് പോലുള്ള വസ്തുക്കൾ അമർത്തുന്നത് - ഇവയൊക്കെ കാണുമ്പോഴോ കേൾക്കുമ്പോഴോ ചില ആളുകൾക്ക് ഉണ്ടാവുന്ന സുഖകരമായ അനുഭവത്തെയാണ് ASMR എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെ പറ്റി
    11 min
  • കേശവൻ മാമൻ പ്രതിഭാസം | Conspirituality, QAnon, and Uncertainties
    ഇൻറർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും സഹായത്തോടെ വളരുകയും കോവിഡ് കാലത്തെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വ്യാപിക്കുകയും ചെയ്ത Conspirituality എന്ന പ്രതിഭാസത്തെ പറ്റി
    16 min
  • നന്ദി വേണം, നന്ദി | Gratitude and Mental Health
    Gratitude അഥവാ കൃതജ്ഞത ഈയടുത്ത കാലത്ത് കാര്യമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കൃതജ്ഞതയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിലവിൽ ലഭ്യമായ അറിവുകൾ പങ്കു വെയ്ക്കുന്നു.
    15 min
  • താജ് മഹലും ഈഫൽ ടവറും അംശവടിയും വിൽക്കുന്നവർ | Psychology of Frauds, Con Artists and Their Victims.
    താജ് മഹലും ചെങ്കോട്ടയും പലവട്ടം വിറ്റ നട്വർലാലിനെ അറിയാമോ?
    അല്ലെങ്കിൽ രണ്ടു തവണ ഈഫൽ ടവർ സ്ക്രാപ്പ് വിലയ്ക്ക് വിറ്റ വിക്ടർ ലസ്റ്റിഗിനെ?
    ലോകപ്രശസ്തരായ തട്ടിപ്പ് കലാകാരന്മാർ, Con Artists ഒരുപാട് പേരുണ്ട്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ട്രാൻസ്ജെൻഡർ മനുഷ്യരും ഉണ്ട് ഇക്കൂട്ടത്തിൽ. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം ഒരു വർഷം ഏതാണ്ട് 3,70,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നാണ് അനുമാനം.
    മറ്റുള്ളവരുടെ വിശ്വാസം പിടിച്ചു പറ്റാനും എളുപ്പം അടുപ്പം സ്ഥാപിക്കാനും ഇത്തരം തട്ടിപ്പുകാർക്ക് നല്ല കഴിവാണ്. ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഒരുപക്ഷേ ആളുകളുടെ ബോധ്യങ്ങളെ സ്വാധീനിക്കാനുള്ള കഴിവ്, അഥവാ persuasion ആണ്. FOMO (Fear of missing out) സൃഷ്ടിച്ച് നമ്മളെ ക്കൊണ്ട് അധികം ചിന്തിക്കാതെ ഒരു തീരുമാനം എടുപ്പിക്കുന്ന രീതി പല തട്ടിപ്പുകാരുടെയും മറ്റൊരു ആയുധമാണ്.
    ഒപ്പം ഇരുണ്ട ത്രയം എന്നൊക്കെ മലയാളത്തിൽ പറയാവുന്ന Dark Triad എന്ന വ്യക്തിത്വ സവിശേഷത ഇവരിൽ വളരെ കൂടുതലായി കാണാറുണ്ട്. Narcissism, Machiavellianism, Paychopathy എന്നിവ ചേരുന്നതാണ് ഈ dark triad. മനസ്സാക്ഷിക്കുത്തോ മടിയോ കൂടാതെ തന്മയത്വത്തോടെ കള്ളം പറയാനും, എത്ര വലിയ തെറ്റിനെയും സ്വയം ന്യായീകരിക്കാനും മറ്റും ഇത് ഇവരെ സഹായിക്കുന്നു. Dark triad ഉള്ള എല്ലാവരും ഇങ്ങനെ ക്രിമിനലുകൾ ആവുന്നുമില്ല. ചിലർ മാർക്കറ്റിങ്ങിലും, ബാങ്കിങ്ങിലും, മറ്റ് പണികളിലും ഒക്കെ എത്തി കഴിവ് തെളിയിക്കാറുണ്ട്.
    ആരാണ് ഇത്തരം തട്ടിപ്പുകൾക്ക് എളുപ്പം ഇരയാകാവുന്നത് എന്ന് നോക്കിയാൽ ഞാനും നിങ്ങളും ഉൾപ്പെടെ ആരുമാവാം എന്നതാണ് ഉത്തരം. അമേരിക്കയിലെ സാധാരണ ഒരു സാമ്പത്തിക തട്ടിപ്പ് ഇരയുടെ സവിശേഷതകൾ 'മധ്യ വയസ്കർ, അഭ്യസ്ത വിദ്യർ, സാമ്പത്തിക സാക്ഷരത ഉള്ളവർ, വെളുത്ത പുരുഷൻ' ഇതൊക്കെയാണ്. അതായത് വിദ്യാഭ്യാസമോ, പണമോ, പദവിയോ ഒന്നും ഇത്തരം തട്ടിപ്പുകളിൽ പെടുന്നതിൽ നിന്ന് നമ്മളെ രക്ഷിക്കണം എന്നില്ല. എങ്കിലും Religious Cult-കളിൽ പെടുന്ന പ്രകൃതമുള്ളവർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാനും സാധ്യത കൂടുതലാണ് എന്ന് ഒരു വാദവുമുണ്ട്. ഈ വിഷയം വിശദമായി സംസാരിച്ചത്.
    20 min
  • അത് ശരിയാണല്ലോ | Availability Heuristic in everyday life
    നിത്യജീവിതത്തിൽ നാം എടുക്കുന്ന പല തീരുമാനങ്ങളും, നമ്മുടെ പല ധാരണകളും എളുപ്പം ലഭ്യമായ ചില ഓർമ്മകളുടെ ബലത്തിൽ മാത്രമാകാം. എന്നാൽ അത്തരം തീരുമാനങ്ങൾ നാം നല്ലവണ്ണം ചിന്തിച്ച് എടുത്തവയാണ് എന്ന് നാം തെറ്റിദ്ധരിക്കുകയും ചെയ്യാം. അത്തരം തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്ന Availability Heuristic അഥവാ Availability Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.
    13 min
  • യോഗയും മാനസികാരോഗ്യവും: നെല്ലും പതിരും | On Yoga and Mental Health
    മാനസികരോഗങ്ങളുടെ ചികിത്സയിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒക്കെ യോഗയ്ക്ക് എത്രമാത്രം സംഭാവന ചെയ്യാൻ സാധിക്കും എന്നതിനെ പറ്റി നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിച്ചത്.
    14 min

About മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

From the publisher's feed

മനസ്സിനെ പറ്റിയും മനശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം.

More shows like മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners