Money Tok

Money Tok

Download on the App Store

Money Tok episodes

  • കടമില്ലാതെ മുന്നോട്ട് പോകണോ? ഈ 10 കാര്യങ്ങള്‍ മന:പാഠമാക്കൂ | Dhanam Money Tok
    ലോക്ക് ഡൗണില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ബിസിനസ് നടത്താനാകാതെ വരികയുമൊക്കെ ചെയ്തതോടെ സാമ്പത്തിക പ്രശ്നങ്ങള്‍ പല കുടുംബങ്ങളിലും തലപൊക്കി തുടങ്ങിയിട്ടുണ്ട്. പണം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാനാവൂ. അതിന് എന്താണ് ചെയ്യേണ്ടത്? ഇതാ ഈ പത്തു കാര്യങ്ങള്‍ ശ്രദ്ധിക്കൂ....Listen to more podcasts on www.dhanamonline.com/podcasts
    7 min
  • പേഴ്‌സണല്‍ ലോണ്‍ എടുക്കും മുമ്പ് ശ്രദ്ധിച്ചിരിക്കേണ്ട 4 കാര്യങ്ങള്‍ | Dhanam Money Tok
    ഏതാവശ്യത്തിനും ഏറ്റവുമെളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍. ഒരു വ്യക്തിയുടെ കടം വീട്ടാനുള്ള കഴിവും സാമ്പത്തിക പശ്ചാത്തലവും പരിശോധിച്ച ശേഷം പ്രീ അപ്രൂവ്ഡ് ആയി തന്നെ പല ബാങ്കുകളും വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. പലിശ കൂടുതലാണെങ്കിലും എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നതിനാല്‍ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവരും വളരെ കൂടുതലാണ്. ഈട് നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നു എന്നതും വ്യക്തിഗത വായ്പകളെ ആകര്‍ഷകമാക്കുന്നു. നിങ്ങള്‍ സ്ഥിരമായി വരുമാനമുള്ള ഒരാളാണെങ്കില്‍ എക്കൗണ്ടുള്ള ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വ്യക്തിഗത വായ്പ സംബന്ധിച്ച ഓഫറുകള്‍ അറിയാം. വ്യക്തിഗത വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ് പറയാന്‍ പോകുന്നത്.Listen to more podcasts on https://dhanamonline.com/podcasts
    4 min
  • കുറഞ്ഞ വരുമാനത്തിലും സമ്പത്ത് സൃഷ്ടിക്കാനുള്ള 5 പേഴ്‌സണല്‍ ഫിനാന്‍സ് മന്ത്രങ്ങള്‍ | Money Tok
    കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവരും ശമ്പളം കുറഞ്ഞവരും ഏറെയാണ്. ബിസിനസുകാര്‍ക്കാകട്ടെ, വരുമാനത്തിനെക്കാളേറെ ചെലവും. എന്നിരുന്നാലും നമ്മുടെ ജീവിതം സുരക്ഷിതമാക്കേണ്ട ചുമതല നമുക്കല്ലേ. ഈ പ്രതിസന്ധി കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. വരുമാനം കുറഞ്ഞ് നില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്യേണ്ട 5 കാര്യങ്ങള്‍ കേള്‍ക്കാം.
    5 min
  • നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം അവകാശികള്‍ക്ക് തന്നെ ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?
    അവകാശികള്‍ ഇല്ലാതെ രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി കെട്ടികിടക്കുന്നത് 82,025 കോടി രൂപയാണ്. വിവിധ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ്. ഇതില്‍ നമ്മുടെ തിരുവല്ലയ്ക്കാണ് രാജ്യത്ത് ഒന്നാം സ്ഥാനം. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത്. 461 കോടി രൂപയാണ് ആകെവിവിധ ബാങ്കുകളിലായി തിരുവല്ലയില്‍ ഏറ്റെടുക്കാനാളില്ലാതെ കിടക്കുന്നത്. ഓരോ വര്‍ഷവും ഇത് കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിങ്ങളുടെ പണം പാഴായി പോകാതെ നോക്കാം. ഇതാ പോഡ്കാസ്റ്റ് കേള്‍ക്കൂ. അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം. Listen to more podcasts on: https://dhanamonline.com/podcasts
    7 min
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കാം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കരുതല്‍ | Dhanam Money Tok
    നിങ്ങളുടെ വീട്ടിലെ അച്ഛന്‍ അമ്മ.. അതുമല്ലെങ്കില്‍ ആശ്രിതരായുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷവും സമാധാനവും നല്‍കേണ്ടത് നിങ്ങളുടെ കടമയാണ്. മുതിർന്നവര്‍ക്കായുള്ള ചില സാമ്പത്തിക സുരക്ഷിതത്വ പദ്ധതികള്‍ അവതരിപ്പിക്കുക മാത്രമല്ല ഇവിടെ ചെയ്യുന്നത്. ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഈ പദ്ധതികളിലൂടെ നിങ്ങള്‍ തന്നെയാണ് സുരക്ഷിതരാക്കപ്പെടുന്നത്. മാസാമാസമുള്ള അവരുടെ ചെലവുകള്‍, ആശുപത്രി വാസം വേണ്ടി വന്നാല്‍ അവയ്ക്കായുള്ള തുക എന്നിവയെല്ലാം നിറവേറാന്‍ ഈ പദ്ധതികളില്‍ ചേരുന്നത് വഴി എളുപ്പം സാധിക്കും. നിങ്ങളെ ബുദ്ധിമുട്ടിക്കാതെ അവര്‍ക്ക് സന്തോഷത്തോടെ ജീവിത്താം. റിട്ടയര്‍മെന്റ് ജീവിതത്തിലും അവര്‍ അഭിമാനത്തോടെ ജീവിക്കട്ടെ. ഇതാ അവര്‍ക്കായി കരുതി വയ്ക്കാം ചില കാര്യങ്ങള്‍. പോഡ്കാസ്റ്റ് കേൾക്കൂ. Listen to more podcasts on https://dhanamonline.com/podcasts
    5 min
  • ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാങ്ക് ലോണ്‍ അപേക്ഷ തള്ളിപ്പോകില്ല | Dhanam Money Tok
    വായ്പയ്ക്ക് വേണ്ടി വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ വായ്പ നിരസിക്കപ്പെട്ടേക്കാനിടയുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നീങ്ങുക പ്രധാനമാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുമ്പോള്‍ എടുക്കുന്ന റിസ്‌ക് മൂലം തന്നെ വായ്പ നല്‍കാന്‍ കര്‍ശന മാനദണ്ഡങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. അടുത്ത പ്രാവശ്യം വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് അവ നിരസിക്കപ്പെടാതിരിക്കാനുള്ള കാരണങ്ങളും തിരിച്ചറിഞ്ഞ് വയ്ക്കണം. പോക്കസ്ഡ് കേൾക്കുക. More at https://dhanamonline.com/podcasts
    4 min
  • കോവിഡ് ഇന്‍ഷുറന്‍സ് തുക ലഭിക്കാതിരിക്കുന്ന 4 സാഹചര്യങ്ങള്‍ അറിയാം | Dhanam Money Tok
    കോവിഡ് കവച് പോലുള്ള കോവിഡ് പോളിസികള്‍ എടുത്തിട്ടുണ്ടെങ്കിലും ചിലപ്പോള്‍ പൂര്‍ണ പരിരക്ഷ ലഭിച്ചേക്കണമെന്നില്ല. കോവിഡ് ഇന്‍ഷുറന്‍സ് നിരസിക്കാന്‍ ഇടയാകുന്ന നാല് സാഹചര്യങ്ങളും അവ ഒഴിവാക്കേണ്ടത് എങ്ങനെയെന്നും നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.www.dhanamonline.com/podcasts
    6 min
  • അടിപൊളിയായി ജീവിച്ച് കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള വഴികള്‍ | Dhanam Money Tok
    പോക്കറ്റ് കാലിയാകാതെ, അടച്ചിട്ടും അടച്ചിട്ടും തീരാത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ കുരുക്കില്‍ പെടാതെ ജീവിക്കാം. ഒപ്പം അടിച്ചുപൊളിക്കുകയുമാകാം. ഇതാ അതിനുള്ള ചില വഴികള്‍ ആണ് ഇന്നത്തെ ധനം മണി ടോക് പറയുന്നത്.Listen to more podcasts from Dhanam on https://dhanamonline.com/podcasts
    8 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.