Money Tok

Money Tok

Download on the App Store

Money Tok episodes

  • ഇന്‍കംടാക്‌സ് ബാധ്യത കുറച്ചു കൊണ്ട് സമ്പാദ്യം നേടാനുള്ള വഴികള്‍
    നികുതി ലാഭിക്കാം, ഒപ്പം ഭാവിയും സുരക്ഷിതമാക്കാം. മികച്ച മാര്‍ഗങ്ങള്‍ക്കായി പോഡ്കാസ്റ്റ് കേള്‍ക്കൂ.Listen to more on www.dhanamonline.com/podcasts
    4 min
  • ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം റിജക്റ്റ് ആകില്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
    ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കപ്പെടുന്ന അവസരങ്ങള്‍ കടുത്ത സാമ്പത്തിക ബാധ്യതയാക്കിയേക്കും. ഇതാ ക്ലെയിം നിരസിക്കപ്പെടാതിരിക്കാന്‍ നിങ്ങളറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കേള്‍ക്കാം.
    8 min
  • സ്വര്‍ണത്തില്‍ നിന്നും വരുമാനം നേടാന്‍ അറിയാം ഈ വഴികള്‍
    കരുതല്‍ ധനത്തിന്റെ ഒരു ഭാഗം സ്വര്‍ണമാക്കുന്നവര്‍ നിരവധിയാണ്. സ്വര്‍ണം എങ്ങനെ സൂക്ഷിക്കുന്നതാണ് ഉചിതം? വരുമാനം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെ? പോഡ്കാസ്റ്റ് കേള്‍ക്കൂ
    6 min
  • 15 വര്‍ഷം പിപിഎഫില്‍ നിക്ഷേപിക്കൂ, 26 ലക്ഷം സ്വന്തമാക്കാം | Dhanam Money Tok
    ഗവണ്‍മെന്റ് പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക് എന്നിവയെല്ലാം പിപിഎഫ് നിക്ഷേപത്തിന്റെ പ്രത്യേകതയാണ്. പോഡ്കാസ്റ്റ് കേള്‍ക്കാം.
    8 min
  • കടം കയ്യില്‍ ഒതുങ്ങാന്‍ ചില ടിപ്സ് | Dhanam Money Tok
    വികാരത്തേക്കാള്‍ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് ഏത് തരത്തിലുള്ള കടവും. വലിയ സംഖ്യകള്‍ മുടക്കാതെ ചെറിയ അടവുകളിലൂടെ നമ്മുടെ ജീവിത ആവശ്യങ്ങള്‍ സാധിക്കാന്‍ നമ്മെ തീര്‍ച്ചയായും ലോണുകള്‍ സഹായിക്കും. പക്ഷേ, ഓര്‍ക്കേണ്ടത് - അശ്രദ്ധക്ക് വലിയ വില കൊടുക്കേണ്ടിവരും. നമ്മള്‍ മാത്രമല്ല, നമ്മുടെ കുടുംബവും. ഇതാ ഒരു കൃത്യമായ ബജറ്റ് ഉണ്ടാക്കി, ചെലവുകള്‍ ഒതുക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കടം വാങ്ങുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.Listen to more on www.dhanamonline.com/podcasts
    6 min
  • ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് ഈ 5 കാര്യങ്ങള്‍ കേട്ടോളൂ | Dhanam Money Tok
    ചാടിക്കേറി ഫിക്‌സഡ് ഡെപ്പോസിറ്റിന് പോകും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതാ ഇന്നത്തെ പോഡ്കാസ്റ്റ് പറഞ്ഞു തരും ഫിക്‌സഡിലേക്ക് കാല്‍ വയ്ക്കും മുമ്പു ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍. കേട്ടോളൂListen to more podcast at www.dhanamonline.com/podcasts
    5 min
  • നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ പ്രായപരിധി 70 ആയി ഉയര്‍ത്തി, പ്രയോജനങ്ങളറിയാം | Dhanam Money Tok
    എന്‍പിഎസ് അഥവാ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാനുള്ള പ്രായപരിധി 65 വയസ്സില്‍ നിന്ന് 70 വയസ്സായി ഉയര്‍ത്തി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പുറത്തുവിട്ട അറിയിപ്പ് പ്രകാരം 18 വയസ്സ് മുതല്‍ 70 വയസ്സുവരെ പ്രായപരിധിയുള്ള ആധാര്‍ കാര്‍ഡില്‍ ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും എന്‍പിഎസില്‍ ചേരാം. എന്തൊക്കെയാണ് എന്‍പിഎസിന്റെ പുതിയ മാറ്റങ്ങളും പദ്ധതി വിവരങ്ങളും എന്നു നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.Listen to more podcast at www.dhanamonline.com/podcasts
    5 min
  • പോസ്റ്റ് ഓഫീസിലൂടെ ചെറിയ തുക നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താം, 8 സ്‌കീമുകളിതാ | Dhanam Money Tok
    സാധാരണക്കാര്‍ക്ക് ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുവാനുള്ള നിരവധി സ്‌കീമുകള്‍ ഇന്ന് ലഭ്യമാണ്. 500 രൂപ മാത്രം ഉപയോഗിച്ച് ആരംഭിക്കാന്‍ കഴിയുന്ന വിവിധ നിക്ഷേപ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആദായ നികുതിയിലെ ഇളവ്, അംഗീകൃത പോസ്റ്റല്‍ ഏജന്റുമാരുടെ സൗജന്യ സേവനം, എന്നിവയെല്ലാം ഈ സമ്പാദ്യ പദ്ധതികളില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. പോസ്റ്റ് ഓഫിസ് വഴി ലഭ്യമായിട്ടുള്ള വിവിധ സമ്പാദ്യ പദ്ധതികളും വിവരങ്ങളുമുള്‍ക്കൊള്ളുന്ന പോഡ്കാസ്റ്റാണ് ഇന്ന്. പദ്ധതികള്‍ പെട്ടെന്ന് കേട്ടോളൂ.Listen to more podcasts on www.dhanamonline.com/podcasts
    7 min
  • നിത്യജീവിതത്തില്‍ ചെലവ് ചുരുക്കാന്‍ ഇതാ ചില പ്രായോഗിക വഴികള്‍ | Dhanam Money Tok
    ചെലവുകള്‍ ഏറിവരുന്നു എന്ന പരാതിയാണ് ഏവര്‍ക്കും. പണപ്പെരുപ്പത്തിന്റെ സ്വാധീനം മൂലവും കോവിഡ് നല്‍കിയ അപ്രതീക്ഷിത തിരിച്ചടികള്‍ കാരണമുണ്ടായ വരുമാനത്തിലെ കുറവ് കൊണ്ടുമൊക്കെ ചെലവുകള്‍ കൂടിവരുന്നു എന്നത് വസ്തുതയാണ്. അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കണമെങ്കില്‍ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കിക്കൊണ്ടുവരിക എന്നതാണ് ഏക പോംവഴി. ചെലവുകള്‍ കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന ലളിതമായ ചില മാര്‍ഗങ്ങള്‍ ഒന്ന് വിശകലനം ചെയ്യാം. പോഡ്കാസ്റ്റ് ഓണ്‍ ചെയ്ത് കേള്‍ക്കൂ.Listen to more podcasts on www.dhanamonline.com/podcasts
    7 min
  • ഡിജിറ്റല്‍ രൂപത്തില്‍ നിങ്ങള്‍ക്കും സ്വര്‍ണ നിക്ഷേപം നടത്താം, ഇതാ മാര്‍ഗങ്ങള്‍ | Dhanam Money Tok
    സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാഗ്രഹിക്കാത്തവരില്ല. ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ നിശ്ചിത ശതമാനം സ്വര്‍ണത്തിനും നാം മാറ്റിവയ്ക്കുന്നു. എന്നാല്‍ ആഭരണ രൂപത്തില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കരുതെന്നതാണ് വിദഗ്ധര്‍ പറയുന്നത്. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. പിന്നീട് വില്‍ക്കേണ്ടി വരുമ്പോള്‍ പണിക്കൂലിയും മറ്റും കുറഞ്ഞേക്കാം. അത് പോലെ വീട്ടില്‍ സൂക്ഷിച്ചാലുള്ള സുരക്ഷിതത്വക്കുറവുമൊക്കെയാണ് ഇതിനു പിന്നിലെ പ്രശ്നങ്ങള്‍.അപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമേതാണ്? ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ കഴിയുന്ന വിവിധ മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവ ഏതൊക്കെയെന്ന് പറയുകയാണ് ഇന്നത്തെ ധനം പോഡ്കാസ്റ്റില്‍. കേള്‍ക്കാം.Listen to more podcast on www.dhanamonline.com/podcasts
    7 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.