Money Tok

Money Tok

Download on the App Store

Money Tok episodes

  • ഹോം ലോണിന്റെ പലിശ കുറയ്ക്കാം, ലക്ഷങ്ങള്‍ ലാഭിക്കാം, വഴിയിതാ | Dhanam Money Tok
    നമ്മളില്‍ പലര്‍ക്കും ഹൗസിംഗ് ലോണ്‍ ഉള്ളവര്‍ ആയിരിക്കും, അല്ലെങ്കില്‍ നമ്മുടെ വളരെ അടുത്തുള്ളവര്‍ക്ക്. എത്രയാണ് നിങ്ങളുടെ ഹോം ലോണിന്റെ പലിശ നിരക്ക്? പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആറര ശതമാനമാണ് ഇപ്പോഴുള്ള പലിശ നിരക്ക്. നിങ്ങളുടെ ലോണിനും അത്തരം കുറഞ്ഞ നിരക്കിലാണോ? അതോ ഒന്‍പതും പത്തും ശതമാനത്തിലാണോ ഇപ്പോഴും നിങ്ങള്‍ പലിശ അടയ്ക്കുന്നത്? കുറഞ്ഞ നിരക്കിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടോ, ഉണ്ടെങ്കില്‍ എങ്ങനെ? ഇത് വളരെ ലഭിതമായി പറഞ്ഞു തരുന്നതാണ് നമ്മുടെ ഇന്നത്തെ മണി ടോക്. കേള്‍ക്കാം.
    6 min
  • പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട 5 സാമ്പത്തിക അബദ്ധങ്ങള്‍ | Dhanam Money Tok
    വരുന്ന വാര്‍ത്തകളോട് അമിതമായി പ്രതികരിക്കാനുള്ള പ്രവണത പൊതുവേ നമുക്കുണ്ട്. ഓഹരിവില താഴുമ്പോള്‍ ഭയപ്പാടോടെ പോയി ഓഹരികളെല്ലാം വിറ്റഴിക്കുന്ന ഒരു കൂട്ടര്‍. അല്ലെങ്കില്‍ ഓഹരി വില ഉയരുമ്പോള്‍ ലാഭം കിട്ടിയെന്ന മട്ടില്‍ ആ പണം പിന്‍വലിച്ച് ചെലവുകള്‍ നടത്തും. മറ്റൊരു കൂട്ടരാകട്ടെ വില കുറയുമ്പോള്‍ പിന്നൊന്നും നോക്കാതെ ഓഹരികള്‍ വാങ്ങിച്ചുകൂട്ടുന്നു. ഇത്തരത്തില്‍ എത്രയോ അബദ്ധങ്ങള്‍. ഇതിനൊരു പ്രധാന കാരണം വാര്‍ത്തകള്‍ കണ്ടിട്ടുള്ള എടുത്തുചാട്ടമാണ്. പിന്നെ കോവിഡ് പ്രതിസന്ധിയിലെ സമ്പത്തിക ബുദ്ധിമുട്ടുകളും. പ്രതിസന്ധി കാലത്ത് ഇത്തരത്തില്‍ അബദ്ധങ്ങള്‍ വരുത്തിയാല്‍ അത് കടക്കെണിയിലായിരിക്കും നിങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്. ഓര്‍ക്കുക, ഏറെ കരുതലോടെ നീങ്ങേണ്ട ഘട്ടമാണിത്. എന്തൊക്കെയാണ് ഈ സമയത്ത് ഓര്‍ത്തുവയ്‌ക്കേണ്ടത്. ഇതാ അത്തരത്തില്‍ 5 കാര്യങ്ങള്‍ പറയാം. പോഡ്കാസ്റ്റ് കേൾക്കൂ.
    5 min
  • റിസ്‌ക് ഇല്ലാതെ ആദായം നേടാന്‍ 4 നിക്ഷേപ മാര്‍ഗങ്ങള്‍ | Dhanam Money Tok
    വിയിലേക്ക് നിക്ഷേപിക്കാനാഗ്രഹിക്കാത്തവരുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ഒരു തുക കരുതി വച്ചാല്‍ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാം. ഒപ്പം മോശമല്ലാത്ത പലിശ നിരക്കിലൂടെ വരുമാനവും നേടാം. ഇതാ മറ്റ് നിക്ഷേപങ്ങളോടൊപ്പം നിക്ഷേപ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ റിസ്‌ക് ഇല്ലാത്ത മാര്‍ഗങ്ങള്‍ തിരയുന്നവര്‍ക്കായി 4 മാര്‍ഗങ്ങള്‍. പോഡ്കാസ്റ്റ് കേൾക്കൂ.
    6 min
  • ഓൺലൈൻ തട്ടിപ്പുകൾ എളുപ്പത്തിൽ തിരിച്ചറിയാം | Dhanam Money Tok
    കോവിഡ് കാലത്ത് സാമ്പത്തിക ഇടപാടുകളെല്ലാം ഓണ്‍ലൈനിലൂടെ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടി. പുറത്തിറങ്ങേണ്ടതില്ലല്ലോ എന്നതിനാല്‍ സാധാരണക്കാരും ഓണ്‍ലൈന്‍ പണമിടപാടുകളുമായി പരിചയിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിനിടയ്ല്‍ സാധാരണക്കാരെ കെണിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന തട്ടിപ്പുകാരെ തിരിച്ചറിയാതെ പോകരുത്. രാജ്യത്ത് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വളരെ വലിയ തോതില്‍ ആണ് വര്‍ധിച്ചിട്ടുള്ളത്. പ്രൊഫഷണലുകള്‍ പോലും തട്ടിപ്പിനിരയാകുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയണോ. സത്യമെന്നു തോന്നുന്ന ചില കോളുകളും എസ് എം എസുകളും പോലും തട്ടിപ്പുകള്‍ ആയേക്കാം. പേടിക്കേണ്ട ഇവയെ ബുദ്ധിപൂര്‍വം സമീപിച്ചാല്‍ തട്ടിപ്പില്‍ നിന്നും ഒഴിവാകാം. സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും അവ സംഭവിക്കാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളുമാണ് ഇന്നത്തെ ധനം മണി ടോക്കിലുള്ളത്. പോഡ്കാസ്റ്റ് കേള്‍ക്കാം.
    7 min
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാം, നിക്ഷേപ മാര്‍ഗങ്ങളിതാ | Dhanam Money Tok
    നിക്ഷേപ മാര്‍ഗങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചെങ്കിലും റിട്ടയര്‍മെന്റിനുശേഷം സ്ഥിര ആദായം നേടാന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കാം. എളുപ്പം തുടങ്ങാവുന്ന ഈ നിക്ഷേപങ്ങള്‍ ചെറു തുകകളായി നിക്ഷേപിച്ച് ആദായം നേടാന്‍ മുതിര്‍ന്ന പൗരന്മാരെ സഹായിക്കും. മുതിന്ന പൗരന്മാര്‍ക്കായുള്ള സ്ഥിര നിക്ഷേപ പദ്ധതി 6.2 ശതമാനം പലിശ നിരക്കു വരെ വാഗ്ദാനം ചെയ്യുന്നു. മറ്റ് നിക്ഷേപ മാര്‍ഗങ്ങളായ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമുള്‍പ്പെയുള്‍പ്പെടെയുള്ളവയെക്കുറിച്ച് വിശദമായി അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
    4 min
  • പ്രതിസന്ധി ഘട്ടത്തിലും സമ്പത്ത് സൃഷ്ടിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ | Dhanam Money Tok
    കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ജോലിയും ബിസിനസുമെല്ലാം വീണ്ടും പ്രതിസന്ധിയിലേക്കായി. സാമ്പത്തിക ഞെരുക്കത്തിലാണ് എല്ലാവരും. ഈ കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയും മനഃസന്തുലനവും വൈകാരിക ബുദ്ധിയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍ എളുപ്പമാകും. അതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങളിതാ.
    4 min
  • ഒരു കോടി രൂപയോളം സമ്പാദിച്ച് കൊണ്ട് റിട്ടയര്‍മെന്റ് ഹാപ്പിയാക്കണോ, ഇതാ വഴിയുണ്ട് | Dhanam Money Tok
    റിട്ടയര്‍മെന്റ് പ്രായത്തിന് തൊട്ടുമുന്‍പുള്ള ഏതാനും വര്‍ഷങ്ങളിലാണ് പലരും റിട്ടയര്‍മെന്റ് പ്ലാനിംഗിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് തന്നെ. മക്കളുടെ തണലില്‍ കൊച്ചുമക്കളോടൊപ്പമൊക്കെ മരുന്നും ചില്ലറ ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിതം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോകാം എന്നതായിരിക്കും എല്ലാവരും ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും. അതേസമയം അണുകുടുംബം എന്ന സങ്കല്‍പ്പത്തിന് പ്രചാരമേറി വരുന്ന ആധുനിക സാമൂഹിക ചുറ്റുപാടില്‍ സ്വന്തക്കാരായ എത്രപേര്‍ ആ കാലഘട്ടത്തില്‍ നമുക്കൊപ്പം കൂടെ കാണുമെന്ന് ഉറപ്പ് പറയാന്‍ സാധ്യമല്ല. എല്ലാറ്റിനുമുപരി ഈയൊരു കാലഘട്ടത്തില്‍ കയ്യില്‍ ആവശ്യത്തിന് പണം കൂടെ ഇല്ലെങ്കിലോ ? സങ്കല്‍പ്പിച്ചു നോക്കൂ. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്നതിന്റെ പ്രാധാന്യം ഓരോ വ്യക്തിയും തിരിച്ചറിയേണ്ടത്. റിട്ടയര്‍മെന്റ് പ്ലാനിംഗ് നേരത്തെ തുടങ്ങാം. ഒരു കോടി രൂപ വരെ നേടാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.റിട്ടയര്‍മെന്റ് പ്ലാനിംഗ് നേരത്തെ തുടങ്ങാം. ഒരു കോടി രൂപ വരെ നേടാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
    6 min
  • സാമ്പത്തിക ഞെരുക്കം വരാതിരിക്കാന്‍ ഇന്ന് തന്നെ തുടങ്ങാം ഈ കാര്യങ്ങള്‍ | Dhanam Money Tok
    സാമ്പത്തികമായ സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് പല സന്ദര്‍ഭങ്ങളിലും നമ്മള്‍ തിരിച്ചറിയാറുണ്ട്. പലരും സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിലൂടെയാണ് ഈ കൊറോണ കാലത്ത് കടന്നു പോയത്. അല്ലെങ്കില്‍ പലരും ഇപ്പോഴും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നു. ഈ ബുദ്ധിമുട്ടുകളിലും മനസ്സുവച്ചാല്‍ ഭാവിയിലേക്കുള്ള കരുതലുകള്‍ നമുക്ക് സ്വരുക്കൂട്ടാം. സാമ്പത്തിക ഞെരുക്കമില്ലാത്ത ദിനങ്ങള്‍ നമുക്ക് തന്നെ സൃഷ്ടിക്കാം. അതിനായുള്ള ചില പ്രായോഗിക കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പോഡ്കാസ്റ്റ് പൂർണമായും കേൾക്കൂ. ഷെയർ ചെയ്യൂ.
    6 min
  • വീട്ടുചെലവുകള്‍ കുറയ്ക്കാന്‍ എട്ട് വഴികള്‍ | Dhanam Money Tok
    കുടുംബ ബജറ്റിനായി പ്രത്യേക പ്ലാനിംഗ് ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണം, വസ്ത്രം, പലതരം ബില്ലുകള്‍, വിദ്യാഭ്യാസം, മരുന്ന്, ഇന്ധനം തുടങ്ങി എല്ലാം വകയിരുത്തണം. പരാമവധി ചെലവ് വരവിനുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം. അത്യാവശ്യ ചെലവുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി അനാവശ്യ ചെലവുകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് കുടുംബ ബജറ്റിന്റെ അടിസ്ഥാനം. പോഡ്കാസ്റ്റ് കേൾക്കൂ.
    6 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.