Money Tok

Money Tok

Download on the App Store

Money Tok episodes

  • മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok
    ഏറ്റവുമധികം പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുകയും പുതുക്കുകയും ചെയ്യുന്ന സമയമാണിത്. ഇന്‍കം ടാക്സ് ഇളവുകള്‍ മാത്രമല്ല വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യകത വര്‍ധിപ്പിച്ചിരിക്കുന്നു. മൂന്നു വയസ്സു മുതല്‍ 90 വയസ്സു വരെ ആര്‍ക്കും വിവിധ മെഡിക്ലെയിം ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമാകാനാകും. എന്നാല്‍ അവ ഫലപ്രദമായി വിനിയോഗിക്കാനാകണമെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതാ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംബന്ധിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളാണ് ഇന്നത്തെ ധനം മണിടോക്കില്‍ പറയുന്നത്. കേള്‍ക്കാം.
    6 min
  • നിങ്ങള്‍ ടേം ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെ, എടുക്കും മുമ്പ് അറിയണം ചില കാര്യങ്ങള്‍ | Dhanam Money Tok
    ടേം ഇന്‍ഷുറന്‍സ്. ലൈഫ് ഇന്‍ഷുറന്‍സ് പോലെയോ അപകട ഇന്‍ഷുറന്‍സ് പോലെയോ അതുമല്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെപ്പോലെയോ ആരും അത്ര കാര്യമായി എടുക്കാത്ത ഒന്നാണിത്. എന്നാല്‍ സത്യമെന്താണെന്നറിയാമോ, ഒരു വ്യക്തി സമ്പാദിച്ച് തുടങ്ങുമ്പോള്‍ തന്നെ ആദ്യം സ്വന്തമാക്കേണ്ട ഇന്‍ഷുറന്‍സ് തന്നെയാണ് ടേം ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സിനെ തിരിച്ചുകിട്ടുന്ന സമ്പാദ്യ മാര്‍ഗം പോലെ കണ്ടിരുന്ന പലരും മുമ്പ് ടേം ഇന്‍ഷുറന്‍സിനായി മുന്നോട്ട് വന്നിരുന്നില്ല. എന്നാല്‍ യാതൊരു ഉറപ്പുമില്ലാത്ത ജീവിതത്തില്‍ എപ്പോഴും മരണം കടന്നു വന്നേക്കാമെന്നും തന്നെ ആശ്രയിക്കുന്നവര്‍ സാമ്പത്തിക ബാധ്യതയിലാകാതെ നോക്കാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും ഇപ്പോള്‍ ചെറുപ്പക്കാര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കൊറോണ കാലത്തോടെ ഈ തിരിച്ചറിവ് കൂടിയിട്ടുണ്ട്. ടേം ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്നത് ഇതിന്റെ തെളിവാണ്. ഭാര്യയോ മക്കളോ അച്ഛനോ അമ്മയോ ഒക്കെ ആശ്രിതരായുള്ളവര്‍ മാത്രമല്ല ഹോം ലോണ്‍ പോലുള്ള വായ്പകളുള്ളവരും നിര്‍ബന്ധമായും കരുതിവെയ്‌ക്കേണ്ട ഒന്നാണ് ടേം ഇന്‍ഷുറന്‍സ്. ഇതാ ടേം ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള വായനക്കാരുടെ ചില സംശയങ്ങളും മറുപടിയുമാണ് ഇന്നത്തെ മണി ടോക് പറയുന്നത്.
    7 min
  • കുറഞ്ഞ ചെലവില്‍ മികച്ച പോളിസികള്‍ വേണോ? ഏപ്രില്‍ വരെ കാത്തിരിക്കൂ | Dhanam Money Tok
    സാധാരണക്കാരനും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നത് എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുളള നിര്‍ദേശങ്ങളാണ് ഐആര്‍ഡിഎ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ സ്വന്തമാക്കാം. ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വരുന്ന ആക്‌സിഡന്റ്, പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ചികിത്സാ ആവശ്യങ്ങളും പെന്‍ഷന്‍ അടക്കമുള്ള വിവിധ ആവശ്യങ്ങളും നിറവേറ്റാന്‍ സാധാരണ നിലയിലുളള ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് രൂപം നല്‍കാനാണ് എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ ഇത് നടപ്പാക്കണമെന്നും ഐആര്‍ഡിഎയുടെ ഉത്തരവില്‍ പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് പോളിസിക്ക് ഒരേ നിരക്കായിരിക്കണം എല്ലാ കമ്പനികളും ഈടാക്കേണ്ടതെന്ന് ഐആര്‍ഡിഎ നിര്‍ദേശിക്കുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് വരുമാനവും ഭാവിയിലെ ചെലവുകളും റിസ്‌കുകളും കണക്കാക്കി പോളിസികള്‍ തെരഞ്ഞെടുക്കാം. ഇതാ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് മനസ്സിലാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
    5 min
  • നികുതി ഇളവ് നേടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം | Dhanam Money Tok
    ആദായ നികുതി കണക്കാക്കുമ്പോള്‍ ചില നിക്ഷേപങ്ങളെയും ചെലവുകളെയും നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവ പലതും സെക്ഷന്‍ 80 സി പ്രകാരമുള്ളവയാണ്. ശമ്പളക്കാരായവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ 80 സി ഉപയോഗപ്പെടുത്താം. ഇതാ നികുതി ഇളവ് നേടിക്കൊണ്ട് സാമ്പത്തിക സുരക്ഷയുറപ്പാക്കാന്‍ നിങ്ങളറിയേണ്ട കാര്യങ്ങള്‍.
    5 min
  • ക്രെഡിറ്റ് കാര്‍ഡിന്റെ കടം വീട്ടാം, പ്രായോഗിക വഴികളിലൂടെ | Dhanam Money Tok
    സാധാരണയായി ക്രഡിറ്റ് കാര്‍ഡ് കുടിശ്ശിക അധികമായാല്‍ ഒന്നുകില്‍ ബില്‍ തുക ഇഎംഐ ആക്കി മറ്റുകയോ അതല്ലെങ്കില്‍ നിശ്ചിത തുക അടയ്ക്കുകയും ശേഷിക്കുന്ന തുക തുടര്‍ന്നുള്ള ബില്ലിംഗിലേയ്ക്ക് മാറ്റുകയോ ആണ് ചെയ്യുക. എന്നാല്‍ ഇത് രണ്ടും അത്ര പ്രായോഗിക പരിഹാര മാര്‍ഗങ്ങളല്ല. കാരണം ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ നിരക്ക് ഉയര്‍ന്നതാണെന്നതിനാല്‍ തലയൂരാന്‍ കഴിയാത്ത കടക്കെണിയിലേക്ക് അവ നിങ്ങളെ വീഴ്ത്തിയേക്കാം. ക്രെഡിറ്റ് സ്‌കോറിനെയും ഇത് ബാധിക്കും. അതിനാല്‍ മറ്റ് വായ്പാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയെ ഒഴിവാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ നോക്കുകയാണ് ഉചിതം. നിങ്ങള്‍ക്ക് അപകടം കുറഞ്ഞ ചില പ്രശ്‌നപരിഹാര മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.
    7 min
  • ആരോഗ്യ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ തുക കവറേജ് ലഭിക്കാന്‍ ടോപ് അപ് പോളിസികള്‍ | Dhanam Money Tok
    നിലവില്‍ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്ക് അതിന്റെ പരിധി ഉയര്‍ത്താന്‍ സഹായിക്കുന്ന പോളിസികളാണ് സൂപ്പര്‍ ടോപ് അപ് പോളിസികള്‍. കൂടുതലറിയാന്‍ പോഡ്കാസ്റ്റ് കേള്‍ക്കാം.
    4 min
  • സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഫെബ്രുവരി 5 അഞ്ച് വരെ നിക്ഷേപിക്കാം, നേട്ടമെന്തെല്ലാം? | Dhanam Money Tok
    സ്വര്‍ണം കൈവശം വെയ്ക്കുന്നതിലുള്ള റിസ്‌കും കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും ഇല്ലാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. ഇതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷക ഘടകം. സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളാണ് ലഭിക്കുക. സ്വര്‍ണത്തിന്റെ വിപണി വിലയ്ക്ക് പുറമേ രണ്ടര ശതമാനം പലിശ കൂടി നിക്ഷേപകന് ലഭിക്കുന്നു എന്നതാണ് ഇത്തരം ബോണ്ടുകളെ ആകര്‍ഷകമാക്കുന്നത്. ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്ക് അടിസ്ഥാനമാക്കി അവയെ പണമാക്കി മാറ്റാന്‍ സാധിക്കുകയും ചെയ്യും. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെക്കുറിച്ച് കൂടുതല്‍ അറിയാം.
    6 min
  • എസ്‌ഐപിയെക്കുറിച്ച് ഈ 7 കാര്യങ്ങള്‍ അറിഞ്ഞാല്‍ ലാഭം നേടാം | Dhanam Money Tok
    എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ക്രമമായി നിക്ഷേപം നടത്തേണ്ട പദ്ധതിയാണെന്നറിയാമല്ലോ. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാല്‍ എസ്‌ഐപി തുടങ്ങിയിട്ടുള്ള നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നിശ്ചിത മ്യൂച്വല്‍ ഫണ്ടിലേക്ക് സ്ഥിരമായി, തലവേദനകളില്ലാതെ നിക്ഷേപിക്കപ്പെടും. നിക്ഷേപിക്കുന്ന ഫണ്ടിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കും. ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ മികച്ച എസ്‌ഐപികള്‍ ഒരു മുതല്‍ക്കൂട്ടാണ്. ബാങ്കുകള്‍ വഴിയോ ഏതെങ്കിലും അംഗീകൃത ഫണ്ട് ഹൗസുകളെ സമീപിക്കുകയോ അവരുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപ്ലൈ ചെയ്യുകയോ ചെയ്യാം. എന്നാൽ എസ്‌ഐപികളിലേക്ക് തിരിയും മുമ്പ് ഈ 7 കാര്യങ്ങള്‍ കൂടെ മനസ്സില്‍ വയ്ക്കൂ.
    6 min
  • കോവിഡ് അതിജീവിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലേ? | Dhanam Money Tok
    കോവിഡ് വന്നവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പ്രയാസമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇക്കാര്യത്തില്‍ ചില വസ്തുതകളുമുണ്ട്. കോവിഡ് ഉള്‍പ്പെടെയുള്ള രോഗം വന്നവര്‍ക്ക് ഇന്‍ഷുറന്‍സ് നിരസിക്കപ്പെടുമോ? നിരസിക്കപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണം? പോഡ്കാസ്റ്റ് കേള്‍ക്കൂ
    6 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.