Money Tok

Money Tok

Download on the App Store

Money Tok episodes

  • ടേം കവര്‍ പോളിസിയെക്കുറിച്ച് അറിയേണ്ടതെല്ലാം | Dhanam Money Tok
    ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരാനെന്ന് ചോദിച്ചാല്‍ ഒരു തര്‍ക്കവുമില്ലാതെ പറയാം, കടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബ നാഥ എന്ന്. എന്നാല്‍ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് നല്‍കേണ്ട മുന്‍ഗണന നമ്മള്‍ നല്‍കാറുണ്ടോ എന്ന് ചോദിച്ചാല്‍ മിക്കവാറും ഇല്ല എന്ന് തന്നെയാകും ഉത്തരം. പൊതു നിരത്തില്‍ ഓടിക്കേണ്ട വാഹനത്തിനും, ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുക്കുമ്പോള്‍ വേണ്ട ഇന്‍ഷുറന്‍സ് നടപടി ക്രമങ്ങളും നാം നിര്‍ബന്ധമായും ചെയ്ത് വയ്ക്കണം. പക്ഷെ അതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ട പല ഇന്‍ഷുറന്‍സ് പദ്ധതികളും നാം പാടെ മറന്ന് പോയി.-Ad-നിങ്ങളുടെ അഭാവത്തില്‍ (സ്വാഭാവിക മരണം, അപകട മരണം, പൂര്‍ണ്ണ വൈകല്യം അങ്ങനെ എന്തുമാകാം) വീട്ടിലെ മറ്റ് കുടുംബാംഗങ്ങള്‍ സാമ്പത്തിക പരാധീനതകള്‍ ഇല്ലാതെ ഭാവി ജീവിതം നയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടൊ? നിങ്ങളുടെ ഭാവി സ്വപ് നങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, തുടങ്ങിയവ യഥാ സമയം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ നടക്കേണ്ടെ? എന്തിനധികം, നിങ്ങളുടെ ദൈനം ദിന ജീവിതാവശ്യങ്ങള്‍ ആരാണ് നിര്‍വ്വഹിക്കുക? മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ഇന്ന് തന്നെ പ്ലാന്‍ ചെയ്യൂ നിങ്ങള്‍ സ്‌നേഹിക്കുന്ന നിങ്ങളുടെ കുടുംബത്തിന് പരിപൂര്‍ണ്ണ സംരക്ഷണം ‘ടേം കവര്‍’ പോളിസികള്‍ വഴി.
    7 min
  • ആരോഗ്യ ഇന്‍ഷുറന്‍സിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ | Dhanam Money Tok
    പോളിസിയുടമകള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന ഗുണനിലവാരമുറപ്പാക്കുന്ന രീതിയില്‍ ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആരോഗ്യ ഇന്‍ഷുറന്‍സില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. മുമ്പ് ഒഴിവാക്കിയ ചില രോഗങ്ങള്‍ക്കുള്ള കവര്‍, നിലവിലുള്ള രോഗങ്ങള്‍ക്ക് സംരംക്ഷണം നല്‍കുന്നതുമായ ബന്ധപ്പെട്ട നിയമങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ എട്ട് വര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന് ശേഷം ഒരു ക്ലെയിം നിരസിക്കരുതെന്ന് ഉത്തരവ് ഇതൊക്കെയാണ് പ്രധാനമായും പുതിയ മാറ്റങ്ങളില്‍ വന്നിരിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരും പുതുതായി എടുക്കാന്‍ ഉദ്ദേശിക്കുന്നവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണ് ഇന്നത്തെ മണിടോക് പറയുന്നത്.
    6 min
  • ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ | Dhanam Money Tok
    സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലാത്തവരില്ല. സ്വന്തമായി വാഹനം, വീട്, മക്കളുടെ വിദ്യാഭ്യാസം വിവാഹം, … ഇങ്ങനെ ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വലിയൊരു നിരയുണ്ടാവും നമ്മുടെയെല്ലാം മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമിക പടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുക. എന്തെല്ലാമാണ് ഈ സാഹചര്യത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ , ഇതാണ് ഇന്നത്തെ മണി ടോക് ചര്‍ച്ച ചെയ്യുന്നത്.
    5 min
  • നിങ്ങളുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തെ എങ്ങനെ സ്ഥിര വരുമാനമാക്കാം? | Dhanam Money Tok
    മ്യൂച്വല്‍ഫണ്ട് നിക്ഷേപമെന്ന് കേട്ടാല്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെ താല്‍പര്യമുണ്ടാകില്ല. എന്നാല്‍ റിട്ടയര്‍മെന്റിന് ശേഷമോ വിആര്‍എസ് പോലെയുള്ള വിരമിക്കലിനു ശേഷമോ അതുമല്ല ഒരു വലിയ തുക നിക്ഷേപിക്കാന്‍ പദ്ധതി ഇടുമ്പോളോ ഫിക്‌സഡ് ഡിപ്പോസിറ്റുകളൊക്കെയാണ് പലരും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെ മ്യൂച്വല്‍ഫണ്ടുകളില്‍ നിശ്ചിത തുക നിക്ഷേപിച്ച് വലിയൊരു തുകയാക്കുന്നത് പോലെ തന്നെ വലിയൊരു തുക നിക്ഷേപിച്ച് സ്ഥിരവും ഉറപ്പുള്ളതുമായ മാസവരുമാനമോ നിശ്ചിത ഇടവേളകളില്‍ നിങ്ങളുടെ കൈകളിലേക്കെത്തുന്ന വരുമാനമോ ആക്കിക്കൂടേ ? അതാണ് സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍. അഥവാ എസ് ഡബ്ല്യു പി. വലിയ തലപുകയുന്ന സംഗതി ഒന്നുമല്ല ഇത്്. മനസ്സുവച്ചാല്‍ നിങ്ങളുടെ കയ്യിലുള്ള പണം മ്യൂച്വല്‍ഫണ്ടുകളിലൂടെ സ്ഥിരവരുമാനമാക്കാം. ഇന്നത്തെ മണി ടോക് പറഞ്ഞു തരുന്നത് സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍. അഥവാ എസ് ഡബ്ല്യു പിയെക്കുറിച്ചാണ്.
    6 min
  • കോവിഡ് കാലത്ത് ശമ്പളം കുറഞ്ഞാലും ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താം | Dhanam Money Tok
    ക്രെഡിറ്റ് സ്‌കോര്‍ എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തി ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ആ വ്യക്തിയുടെ ലോണ്‍ തിരിച്ചടവിനുള്ള ശേഷി നോക്കുന്ന അളവുകോല്‍ ക്രെഡിറ്റ് സ്‌കോര്‍ ആണ്. നമ്മുടെ വരുമാനം, ലോണുകള്‍, തിരിച്ചടവിന്റെ സ്വഭാവം ഇതെല്ലാം ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കുന്നു. ക്രെഡിറ്റ് സ്‌കോര്‍ എത്രമാത്രം മികച്ചതാണ് എന്നതിനെ അപേക്ഷിച്ചിരിക്കും ഹോം ലോണിലോ മറ്റോ നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പാ തുകയും പലിശയുമെല്ലാം തീരുമാനിക്കപ്പെടുന്നത്.300 മുതല്‍ 900 ഇടയില്‍ ആയിരിക്കും ഒരാളുടെ ക്രെഡിറ്റ് സ്‌കോര്‍. തൊള്ളായിരത്തിനടുത്ത് സ്‌കോര്‍ ഉണ്ടെങ്കില്‍ മികച്ച സ്‌കോര്‍ ആണെന്നും 300 നടുത്ത് ആണെങ്കില്‍ മോശമാണെന്നുമാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ നല്ല ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. എന്നാല്‍ ഈ കോവിഡ് കാലത്ത് പലരുടെയും തൊഴില്‍ നഷ്ടമായി, ശമ്പളം കുറഞ്ഞു, സംരംഭങ്ങള്‍ പ്രശ്‌നത്തിലായി. തിരിച്ചടവുകള്‍ മുടങ്ങുന്ന ഒരാള്‍ക്ക് ക്രെഡിറ്റ് സ്‌കോറും കുറയുമല്ലോ. എങ്ങനെയാണ് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താനാകുക. എന്തെല്ലാം കാര്യങ്ങളാണ് ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കാന്‍ നിങ്ങള്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍. ഇതാണ് ഇന്നത്തെ പോഡ്കാസ്റ്റ് പറയുന്നത്.
    6 min
  • ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണ | Dhanam Money Tok
    കോവിഡ് ലോക്ഡൗണ്‍ വന്നതുമുതല്‍ എന്തിനുമേതിനും ഓണ്‍ലൈനെ ആശ്രയിക്കുന്നത് പോലെ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളവയും ഓണ്‍ലൈനില്‍ നിന്നും വാങ്ങുന്നത് പതിവായിട്ടുണ്ട്. പല ഇന്‍ഷുറന്‍സ് കമ്പനികളും ഓഫറുകളുമായി ഓണ്‍ലൈന്‍ സൈറ്റുകളില്‍ സജീവവുമാണ്. ഈ അവസരത്തില്‍ ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് വാങ്ങുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ഇക്കാര്യത്തെ കുറിച്ച് വിശദാംശങ്ങള്‍ നല്‍കുന്നതാണ് ഇന്നത്തെ ധനം മണിടോക്.
    5 min
  • സമ്പന്നരാകാന്‍ തീര്‍ച്ചയായും ചെയ്യേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok
    സമ്പന്നരാകുക എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ സമ്പന്നതയിലേക്കുള്ള ആദ്യ ചുവട് വയ്പ് പോലും നടത്താതിരുന്നാല്‍ നിങ്ങളുടെ സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കും. അപ്രതീക്ഷിതമായ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പാട് പെടുന്ന ഈ കാലഘട്ടത്തില്‍പണമുണ്ടാക്കുക എന്നത് ഈ വര്‍ഷം അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ല. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയും മനഃസന്തുലനവും വൈകാരിക ബുദ്ധിയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍ എളുപ്പമാകും. ആധ്യം തന്നെ മനസ്സിലാക്കേണ്ടത് സമ്പത്ത് സൃഷ്ടിക്കല്‍ ഒരു ദിവസം കൊണ്ട് സാധിക്കുന്ന കാര്യമല്ല എന്നത് തന്നെയാണ്. നിരന്തരമായി പിന്തുടരേണ്ട ഒന്നാണത്. ഇതാ സമ്പത്ത് സൃഷ്ടിക്കാനും ധനികനാകാനും അറിഞ്ഞിരിക്കേണ്ട, നിങ്ങള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ആണിന്ന് പോഡ്കാസ്റ്റ് പറയുന്നത്.
    7 min
  • എസ്‌ഐപിയിലൂടെ മികച്ച നേട്ടം സ്വന്തമാക്കാന്‍ അറിയണം ഈ 3 സുവര്‍ണ നിയമങ്ങള്‍ | Dhanam Money Tok
    ഇപ്പോള്‍ യുവാക്കളടക്കമുള്ള നിക്ഷേപകരുടെ ഇഷ്ട നിക്ഷേപമായി എസ്‌ഐപി മാറുന്നുണ്ട്. എന്താണ് എസ്‌ഐപി ഇത്രയധികം ചര്‍ച്ചയാകുന്നത്? അതും ഈ കൊറോണ കാലത്ത്? ഇതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. ഒന്ന് ചെറിയ തുക കൊണ്ട് പോലും ഇതില്‍ നിക്ഷേപം നടത്താം. രണ്ടാമത്തേത് മറ്റ് അസറ്റ് ക്ലാസുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഓഹരി വിപണി ഇപ്പോള്‍ കാഴ്ച വയ്ക്കുന്നത്. ഓഹരി വിപണിയുടെ നേട്ടം എല്ലാവര്‍ക്കും നേരിട്ടു നിക്ഷേപിച്ച് കൊണ്ട് സ്വന്തമാക്കുക എന്നത് അത്ര എളുപ്പമല്ല. ഏതാണ് മികച്ച ഓഹരി എന്ന അറിവില്ലായ്മ കൊണ്ട് ഓഹരിവിപണിയില്‍ കവച്ചാല്‍ പൊള്ളുമോ എന്ന പേടിയുമാണ് പലര്‍ക്കും. എന്നാല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള ഒരു മികച്ച മാര്‍ഗമാണ് എസ്‌ഐപികള്‍. മികച്ച ഫണ്ട് മാനേജര്‍മാര്‍ മാനേജ് ചെയ്യുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ക്ക് എന്നും സ്വീകാര്യതയുണ്ട്. ഏതെങ്കിലും ഫണ്ടില്‍ നിക്ഷേപിക്കുക എന്നതായിരിക്കരുത് നിങ്ങള്‍ ചെയ്യേണ്ടത്. പ്രായത്തിനും ലക്ഷ്യത്തിനും കാലയളവിനും അനുസരിച്ച് ഓരോ നിക്ഷേപകനും ഫണ്ട് തെരഞ്ഞെടുക്കണം.
    6 min
  • സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ നിങ്ങളെ സഹായിക്കുന്ന എട്ട് കാര്യങ്ങള്‍ | Dhanam Money Tok
    ചില സത്യങ്ങള്‍ നേരത്തെ മനസ്സിലാക്കിയാല്‍ ജീവിത വിജയവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാന്‍ നമുക്ക് കഴിയും. കാരണം നമുക്ക് മുന്നില്‍ ആ ലക്ഷ്യങ്ങളിലേക്കെത്താന്‍ ധാരാളം വഴികളും സാധ്യതകളുമുണ്ട്. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കുകയും അതിനുള്ള വഴികള്‍ തേടുകയും വേണം. സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താന്‍ ചില കാര്യങ്ങള്‍ ആണ് ഇന്നത്തെ മണി ടോക്കില്‍ പറയുന്നത്.
    9 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.