Money Tok

Money Tok

Download on the App Store

Money Tok episodes

  • ഇപ്പോള്‍ ഓഹരി നിക്ഷേപകര്‍ എന്ത് ചെയ്യണം? | Dhanam Money Tok
    രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുകയും സാമ്പത്തിക രംഗത്ത് പ്രതിസന്ധി നിലനില്‍ക്കുകയും ചെയ്യുമ്പോഴും ഓഹരി വിപണി ഇപ്പോള്‍ മുന്നേറുകയാണ് . ഈ സാഹചര്യത്തില്‍ സാധാരണ നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത് ? ഏതൊക്കെ മേഖലകളാണ് ഇപ്പോള്‍ നിക്ഷേപ യോഗ്യമായുള്ളത്… തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഇന്ന് നമുക്കൊപ്പമുള്ളത് അഹല്യ ഫിന്‍ ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍ . ഭുവനേന്ദ്രനാണ്.
    13 min
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം നല്‍കുന്ന 5 നിക്ഷേപ പദ്ധതികള്‍ | Dhanam Money Tok
    റിട്ടയര്‍മെന്റിന് ശേഷം കുടുംബത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിക്കും മുമ്പ് തന്നെ വാര്‍ദ്ധക്യത്തിലേക്കുള്ള കരുതല്‍ ധനം കൂടെ കണക്കു കൂട്ടിയാല്‍ മാത്രമേ ശിഷ്ടകാലം അന്യരെ ആശ്രയിച്ചു കഴിയാതെ ഇരിക്കൂ. ഇതിന് വരുമാനമുള്ളപ്പോള്‍ തന്നെ വാര്‍ദ്ധക്യ കാലത്തേക്കു കൂടി ചെറിയ തുക മാറ്റി വയ്ക്കുന്ന ചെറു സമ്പാദ്യ പദ്ധതികളില്‍ ചേരണം. ഇനി ഈ തുക എടുത്ത് വിവിധ തരത്തില്‍ സമ്പത്തു വളര്‍ത്താനുള്ള നിക്ഷേപ പദ്ധതികളിലേക്ക് യഥാ സമയം മാറ്റുകയും വേണം. കയ്യിലുള്ള പണത്തെ ബുദ്ധിപൂര്‍വവും സൂക്ഷ്മവുമായി ചെലവഴിച്ചാല്‍ ജീവിതം സുരക്ഷിതമാക്കാം. സീനിയര്‍ സിറ്റിസണ്‍സിനായി വിവിധ നിക്ഷേപ പദ്ധതികള്‍ ഇന്ത്യയിലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിലൊന്നായിരുന്നു 7.75 ശതമാനം പലിശ പ്രദാനം ചെയ്യുന്ന സേവിംഗ്‌സ് ബോണ്ടുകള്‍. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഈ ബോണ്ടുകള്‍ തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുന്ന കാര്യം ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. ഇതാ അതുപോലെ തന്നെ ആകര്‍ഷകമായ 5 ചില നിക്ഷേപ പദ്ധതികള്‍ ഇപ്പോഴും ലഭ്യമാണ്. അവയെക്കുറിച്ചാണ് ഇന്നത്തെ മണി ടോക്ക് നിങ്ങളോട് പറയുന്നത്.
    8 min
  • വായ്പാ മോറട്ടോറിയം നീട്ടിയത് നിങ്ങള്‍ക്കെങ്ങനെ പ്രയോജനപ്പെടും | Dhanam Money Tok
    ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതിനാല്‍ നമ്മള്‍ പതിയെ സാധാരണ ജീവിതം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിവാണ്. എന്നാല്‍ വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ സൂചിപ്പിക്കുന്നത് ജോലിയും ജീവിതും ഒപ്പം നമ്മുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടാന്‍ ഇനിയും നാളുകളെടുക്കുമെന്നതാണ്. ശമ്പളം പലര്‍ക്കും പാതിയോളം കുറഞ്ഞു. ബിസിനസ് സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കായി റിസര്‍വ് ബാങ്ക് വായ്പകള്‍ക്ക് മൂന്നുമാസത്തെ മോറട്ടോറിയം നീട്ടാനുള്ള തീരുമാനം എടുത്തിരിക്കുകയാണ്. പുതിയ തീരുമാനം പ്രകാരം ഓഗസ്റ്റ് 31 വരെ മൊറട്ടോറിയം തുടരും. റീപ്പോ, റീവേഴ്‌സ് റീപ്പോ നിരക്കുകള്‍ കുറച്ചിട്ടുമുണ്ട്. കാര്‍ ലോണ്‍, ഭവന വായ്പ, സ്വര്‍ണപ്പണയ വായ്പ തുടങ്ങിയവയൊക്കെയുള്ളവര്‍ക്ക് പ്രയോജനമാകുന്ന തീരുമാനമാണ് ആര്‍ബിഐ എടുത്തിരിക്കുന്നത്. കൂടാതെ എല്ലാ കാര്‍ഷിക വായ്പകള്‍ക്കും വ്യക്തിഗത വായ്പകള്‍ക്കും എംഎസ്എംഇ വായ്പകള്‍ക്കും ഈ നിരക്ക് ബാധകമായതിനാല്‍ നിരവധി പേര്‍ക്ക് നേട്ടം ലഭിക്കും. ശമ്പളം കുറഞ്ഞ, വരുമാനം നിലച്ചവര്‍ക്ക് മോറട്ടോറിയം പ്രയോജനമാകും എന്നതാണ് വിലയിരുത്തല്‍. അതേ സമയം ശമ്പളം കൃത്യമായി ലഭിക്കുന്നവര്‍ പലിശയിനത്തില്‍ ബാധ്യത വന്നേക്കാവുന്നതിനാല്‍ മുടക്കമില്ലാതെ വായ്പ തിരിച്ചടയ്ക്കുന്നത് തന്നെയാണ് നല്ലത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് മോറട്ടോറിയം ഗുണകരമാകുന്നതെങ്ങനെ എന്നു പറയാം.
    5 min
  • കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ | Dhanam Money Tok
    കോവിഡ് നമുക്ക് വരുത്തി വച്ച സാമ്പത്തിക ആഘാതം ചെറുതൊന്നുമല്ല. വരുമാനം നഷ്ടപ്പെട്ടവരും ജോലി നഷ്ടമായേക്കാവുന്നവരും നിരവധിയാണ്. ഓഹരി വിപണിയും മെച്ചപ്പെട്ട നിലയിലല്ല മുന്നോട്ടു പോകുന്നത്. വിപണിയിലെ ഈ പ്രതിസന്ധി നമ്മുടെ കുടുംബ ബജറ്റിനെയും ബാധിച്ചേക്കാം. ഇപ്പോള്‍ നിക്ഷേപങ്ങള്‍ക്കായി വലിയൊരു തുക നീക്കി വയ്ക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കിലും ഉള്ള പണം സമര്‍ത്ഥമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുടെ നാളുകളായിരിക്കാം. ഇതാ അതൊഴിവാക്കാന്‍ ഇപ്പോള്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍ ആണ് ഇന്നത്തെ മണി ടോക്കിലൂടെ വിശദമാക്കുന്നത്.
    6 min
  • പണത്തിന് ബുദ്ധിമുട്ടുകയാണോ? നിങ്ങളെ ഉടന്‍ സഹായിക്കും ഈ മൂന്നു മാര്‍ഗങ്ങള്‍ | Dhanam Money Tok
    കോവിഡ് 19 ലോക സാമ്പത്തിക മേഖലയെകായെ ഉലച്ചപ്പോള്‍ പലരുടെയും വരുമാനം തന്നെയാണ് നിലച്ചു പോയത്. സര്‍ക്കാരും റിസര്‍വ് ബാങ്കും മറ്റു ധനകാര്യ സ്ഥാപനങ്ങളും, പണമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളിലേക്ക് സഹായ പ്രവര്‍ത്തനങ്ങളുമായി എത്തുന്നുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് തിരിച്ചടവില്ലാതെ നിശ്ചിത തുക പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം അതിലൊന്നാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ടേം വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഡ്യൂസിനും മൂന്നു മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു. നിലവില്‍ വായ്പയുള്ളവരോ ശമ്പള-പെന്‍ഷന്‍ അക്കൗണ്ടുകളോ ഉള്ള ഇടപാടുകാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ അനുവദിച്ച് ബാങ്കുകളും ഒപ്പമുണ്ട്. 7.2 മുതല്‍ 10.5 ശതമാനം വരെയാണ് ഇതിന് പലിശ ഈടാക്കുന്നത്. 9 മുതല്‍ 24 ശതമാനം വരെ പലിശ ഉണ്ടായിരുന്ന സാഹചര്യത്തിലാണിത്.കോവിഡ് പ്രതിസന്ധിയില്‍ നിങ്ങള്‍ക്കുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഈ മാര്‍ഗങ്ങള്‍ ഒരു പരിധി വരെ സഹായകമാകുന്നുണ്ടാകാം. എന്നാല്‍ പലര്‍ക്കും ജോലി നഷ്ടമായ സാഹചര്യമുണ്ട്. ലോക്ഡൗണ്‍ എങ്കിലും ചെലവുകളും വര്‍ധിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന മൂന്നു മാര്‍ഗങ്ങളാണ് ഇന്നത്തെ മണിടോക്കില്‍ പറയുന്നത്.
    6 min
  • ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏതാണ്? | Dhanam Money Tok
    ഇപ്പോള്‍ ഒറ്റ കാര്യമേ ഒള്ളു എല്ലാവരുടെയും മനസ്സില്‍, അസുഖങ്ങളില്ലാത്ത, ആരോഗ്യപൂര്‍ണമായ ഒരു ജീവിതം മാത്രം. കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഇനി ചെലവേറും എന്നതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ മുന്നോട്ടു പോകാനാകില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഏതെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം തീര്‍ന്നില്ല. പ്രായം, ആവശ്യം എന്നിവയൊക്കെ മനസ്സിലാക്കി കൊണ്ടുള്ള ഇന്‍ഷുറന്‍സ് ആണ് നിങ്ങള്‍ക്ക് വേണ്ടത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കുക എന്നത് പ്രാധാന്യമുള്ളകാര്യമാണെന്നിരിക്കെ എല്ലാവരുടെയും പ്രായവും ആരോഗ്യ സ്ഥിതിയും ഭാവിയിലെ ആവശ്യങ്ങളും കണക്കാക്കി ഇന്‍ഷുറന്‍സ് എടുക്കാം. ഇതാ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
    7 min
  • കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ 5 വഴികള്‍ | Dhanam Money Tok
    കോവിഡ് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളവും. പലരുടെയും ശമ്പളം പകുതിയോളം കട്ട് ആക്കാനാണ് വിവിധ കമ്പനികളും തീരുമാനിച്ചത്. പലര്‍ക്കും തൊഴില്‍ തന്നെ നഷ്ടമാകുന്ന സാഹചര്യവും വന്നിരിക്കുകയാണ്. ഈ അപ്രതീക്ഷിതമായ പ്രതിസന്ധി കഴിഞ്ഞു പോകുക ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും നിലവിലെ സാഹചര്യങ്ങളില്‍ ഉള്ള പണത്തെ ബുദ്ധിപൂര്‍വം ഉപയോഗിക്കാനും സാമ്പത്തിക ഞെരുക്കമില്ലാതെയുള്ള ഒരു ജീവിതം ഉറപ്പാക്കാനും നിങ്ങള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം നിങ്ങളുടെ ചെലവുകളാണ്. മാത്രമല്ല പ്ലാനിംഗ്, ബജറ്റിംഗ് എന്നിവയും വേണ്ടതാണ്. ഇതാ ഈ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ചില മാര്‍ഗങ്ങള്‍ പറഞ്ഞു തരികയാണ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് കോച്ചുമായ ശ്രീകാന്ത് വാഴയില്‍.
    12 min
  • സാധാരണക്കാര്‍ക്കും ഗോള്‍ഡ് ബോണ്ടുകളിലൂടെ നേട്ടമുണ്ടാക്കാം | Dhanam Money Tok
    സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് നിലവില്‍ ഏറ്റവും ആകര്‍ഷകമായ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ഒരു ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. പണമോ ചെക്കോ നല്‍കി ബോണ്ട് വാങ്ങാം. കാലാവധിയെത്തുമ്പോള്‍ ബോണ്ട് വിറ്റു പണം നേടുകയും ചെയ്യാം. കഴിഞ്ഞ അക്ഷയ ത്രിതീയയെക്കാള്‍ 1000 രൂപ കൂടുതലാണ് ഈ വര്‍ഷത്തെ സ്വര്‍ണ വില. 2.50 ശതമാനം പലിശ വേറെയും സര്‍ക്കാര്‍ വാഗ്ദാനംചെയ്യുന്നു. ഇടത്തരക്കാര്‍ക്കും ഈ അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ സമ്പാദ്യ പദ്ധതിയിലൂടെ നേട്ടമുണ്ടാക്കാം. അതിനു മികച്ച ഓപ്ഷനാണ് സര്‍ക്കാരിന്റെ ഗോള്‍ഡ് ബോണ്ടുകള്‍.ലോക്ഡൗണ്‍ ആണെങ്കിലും ഓണ്‍ലൈനിലൂടെയും ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. സ്വര്‍ണം നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന നിലയില്‍ ഗോള്‍ഡ് ബോണ്ടുകള്‍ കുറച്ചു ദിവസമായി ചര്‍ച്ചയായിട്ട്. ഈ ഗോള്‍ഡ് ബോണ്ടുകളെക്കുറിച്ചാണ് ഇന്നത്തെ മണി ടോക്ക്.
    6 min
  • എസ്‌ഐപി നിക്ഷേപകര്‍ ഇപ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok
    കോവിഡിന്റെ വരവോടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ചാഞ്ചാട്ടങ്ങളിലൂടെയാണ് ഓഹരി വിപണി മുന്നോട്ട് പോകുന്നത്. വിപണി എത്ര നാള്‍ക്കകം തിരിച്ചു വരുമെന്നു പ്രവചിക്കുക ബുദ്ധിമുട്ടാണ്. വിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഫണ്ടുകളില്‍നിന്നുള്ള ആദായം കാര്യമായി കുറഞ്ഞിട്ടുണ്ട്. പലരുടെയും പോര്‍ട്ട്ഫോളിയോകള്‍ നെഗറ്റീവ് ആദായമാണ് കാണിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പുതുടങ്ങിയ എസ്ഐപികളില്‍പോലും പലതും നേട്ടത്തിലല്ലെന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുകയാണ്. വിപണി ഇടിയുന്ന ഈ സമയത്തെ നിക്ഷേപമാണ് ഭാവിയില്‍ നിക്ഷേപകന് മികച്ചനേട്ടം സമ്മാനിക്കുകയെന്ന് സാമ്പത്തികാസൂത്രകര്‍ വ്യക്തമാക്കുന്നു. ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ എസ്‌ഐപി നിക്ഷേപം അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെ കുറിച്ചുള്ള ആശങ്ക അകറ്റാം.
    7 min
  • 5 കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക ലഭിക്കണമെന്നില്ല|Dhanam Money Tok
    ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി, ഓക്‌സിജന്‍ സിലിണ്ടര്‍ പോലെ കൂടെ കൊണ്ടു നടക്കേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കില്‍ തന്നെ വലിയൊരു സാമ്പത്തിക ബാധ്യതയാണ് തലയില്‍ നിന്നൊഴിയുന്നത്. നിനച്ചിരിക്കാതെ ഒരു രോഗം വന്നാല്‍ എത്ര സാമ്പത്തിക ഭദ്രതയുള്ളവര്‍ക്കിടയിലും ആശുപത്രി ചെലവുകള്‍ വലിയ ബാധ്യതയുണ്ടാക്കിയേക്കാം. ഏതെങ്കിലുമൊരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തു കഴിഞ്ഞാല്‍ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് ചിന്തിക്കരുത്. നിങ്ങള്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് ക്ലെയിം തുക നിരസിക്കാനുള്ള പ്രധാന കാരണമോ അല്ലെങ്കില്‍ പൂര്‍ണമായും ക്ലെയിം തുക ലഭിക്കാത്ത സാഹചര്യമോ വരുത്തിവെച്ചേക്കാം. ഇതാ ഇന്‍ഷുറന്‍സ് ക്ലെയിം തുക നഷ്ടമാകാതിരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന അഞ്ച് പ്രധാന കാര്യങ്ങള്‍ പറയാം.
    7 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.