Money Tok

Money Tok

Download on the App Store

Money Tok episodes

  • വായ്പകള്‍ക്കുള്ള മോറട്ടോറിയം; നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍ | Dhanam Money Tok
    കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ബിസിനസ് മാഗസിനായ ധനം ബിസിനസ് മാഗസിന്‍ ആരംഭിച്ച പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റ് അതിന്റെ വിജയകരമായ അമ്പതാമത്തെ എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. മലയാളത്തിലെ തന്നെ ആദ്യത്തെ പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റ് ആണിത്. വായനക്കാരില്‍ പേഴ്‌സണല്‍ ഫിനാന്‍സ് വിഷയങ്ങളെക്കുറിച്ച് അവബോധം പകരാനും വിദഗ്ധ നിര്‍ദേശങ്ങള്‍ നല്‍കാനും ധനം ആരംഭിച്ച പോഡ്കാസ്റ്റിന്റെ എല്ലാ പ്രിയ ശ്രോതാക്കള്‍ക്കും നന്ദി. ഇനിയും നിങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് ഇന്നത്തെ മണി ടോക്കിലേക്ക് കടക്കുകയാണ്.ഇക്കഴിഞ്ഞ ദിവസം ആര്‍ബിഐ മുന്നുമാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. എന്നാല്‍ പലര്‍ക്കും ഈ മോറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ട്. ഇതാ വായ്പകള്‍ക്കു പ്രഖ്യാപിച്ച മോറട്ടോറിയത്തെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍.
    8 min
  • വരുമാനത്തിന്റെ വെറും 5% മാറ്റിവെക്കൂ, പേടിയില്ലാതെ ജീവിക്കാം | Dhanam Money Tok
    ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ പോലും കൊറോണയ്ക്ക് കവറേജ് തേടി നടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അസുഖമോ മരണമോ അപകടമോ അങ്ങനെ എന്തും എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന സാഹചര്യത്തില്‍ എന്താണ് അപകടങ്ങള്‍ വന്ന് പടിവാതില്‍ക്കല്‍ നിക്കും വരെ നാം അവയെ ഗൗരവത്തോടെ കാണാത്തത്. മലയാളികള്‍ നല്ലൊരു വാഹനം വാങ്ങിയാല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ വളരെ കൃത്യത കാട്ടാറുണ്ട്, എന്നാല്‍ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സോ ടേം ഇന്‍ഷുറന്‍സോ കൃത്യമായി എടുക്കുന്നില്ല എന്നതാണ് വാസ്തവം. നിങ്ങളുടെ വരുമാനത്തിന്റെ വെറും 5 ശതമാനം, അതും പല തവണകളായി ചെലവഴിച്ചാല്‍ ആരോഗ്യ, അപകട, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാമെന്നതാണ് സത്യം. ഇതാ ഇന്നത്തെ പോഡ്കാസ്റ്റ് പറയുന്നത് സിംപിളും പവര്‍ഫുളുമായ ചില ഇന്‍ഷുറന്‍സ് പാഠങ്ങളാണ്. ശ്രദ്ധിച്ച് കേള്‍ക്കൂ.
    7 min
  • ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയിലൂടെ കൂടുതല്‍ കവറേജും ക്ലെയിം തുകയും | Dhanam Money Tok
    മെഡിക്ലെയിം പോര്‍ട്ടബിലിറ്റി ആണ് ഇന്നത്തെ ധനം മണി ടോക്കില്‍. ഒരുപക്ഷെ നിങ്ങളില്‍ പലര്‍ക്കും നിലവിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി മതിയാകുന്നില്ല, കുറച്ചു കൂടുതല്‍ ആനുകൂല്യം ലഭിച്ചാല്‍ കൊള്ളാം എന്നൊക്കെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകാം. ഈ അവസരത്തില്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി നിങ്ങളെ സഹായിക്കും. നമ്മുടെ മൊബൈല്‍ കണക്ഷന്‍ പോര്‍ട്ട് ചെയ്യും പോലെ തലവേദന കുറഞ്ഞ കാര്യമാണ് ഇതും. എന്നാല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ട് ചെയ്യുമ്പോള്‍ സുപ്രധാനമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടം തന്നെ വന്നേക്കാം. ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയില്‍ നിങ്ങള്‍ സുപ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റില്‍ പറയുന്നത്
    6 min
  • ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന നികുതിയിളവുകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും|Dhanam Money Tok
    ചികിത്സാച്ചെലവ് വര്‍ഷം തോറും വര്‍ധിച്ചു വരികയാണ്. ചെറിയൊരു ചികിത്സയ്ക്കുപോലും മികച്ച ആശുപത്രികളില്‍ 2-3 ലക്ഷം രൂപ ചെലവു വരുന്ന സ്ഥിതിയാണിപ്പോള്‍. കൂടാതെ തുടര്‍ച്ചയായി വരുന്ന പകര്‍ച്ച വ്യാധികളും രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും. ചുരുക്കത്തില്‍ മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി മാത്രമാണ് സാമ്പത്തികമായി തകരാതെ നല്ല ചികിത്സ ലഭ്യമാക്കാനുള്ള ഏക വഴി. ആരോഗ്യ ഇന്‍ഷുറന്‍സിന് ഈ നേട്ടങ്ങള്‍ മാത്രമല്ല എന്നറിയാമല്ലോ. പോളിസി ഉടമകള്‍ക്ക് നികുതി ഇളവ് ലഭിക്കുവാനും മെഡിക്കൽ ഇൻഷുറൻസുകൾ സഹായകമാണ്. ആദായ നികുതി നിയമത്തില്‍ 80 ഡി വകുപ്പ് അനുസരിച്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയത്തിന് ഇളവു ലഭിക്കുന്നത്. ഇതാ ഇന്നത്തെ ധനം മണി ടോക്കിലൂടെ നാം ചര്‍ച്ച ചെയ്യുന്നത് ആരോഗ്യ ഇന്‍ഷുറന്‍സിലെ നികുതി ഇളവുകളും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ്.
    6 min
  • കുറഞ്ഞ തുക നിക്ഷേപിച്ച് ഭാവിയിലെ ലക്ഷ്യങ്ങളിലേക്കെത്താന്‍ 5 നിക്ഷേപ പദ്ധതികള്‍ | Dhanam Money Tok
    മാര്‍ച്ച് 8 ലോക വനിതാ ദിനം. വനിതകള്‍ക്ക് കൂടി ഭാവി ലക്ഷ്യങ്ങള്‍ നിറവേറാന്‍ സഹായകമാകുന്ന ചെറു സമ്പാദ്യ പദ്ധതികളെ പരിചയപ്പെടുത്തുകയാണ് ധനം പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റ് ആയ മണി ടോക്കിലൂടെ ഇന്ന്. കുറഞ്ഞ തുക നിക്ഷേപിച്ച് ഭാവിയിലെ ലക്ഷ്യങ്ങളിലേക്കെത്താന്‍ അഞ്ച് നിക്ഷേപ പദ്ധതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു പക്ഷെ നിങ്ങള്‍ക്ക് ഈ നിക്ഷേപ പദ്ധതികള്‍ സുപരിചിതമായിരിക്കാം. എങ്കില്‍ പോലും ചിലരെങ്കിലും ചെറിയ പദ്ധതികളോട് വലിയ താല്‍പര്യം പ്രകടിപ്പിക്കാറില്ല. എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കൂ. ചെറു സമ്പാദ്യങ്ങള്‍ നാളത്തെ നിങ്ങളുടെ വലിയ ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്. ഇനിയും തുടങ്ങാത്തവര്‍ ഈ സമ്പാദ്യ പദ്ധതികളെക്കുറിച്ച് വിശദമായി അറിയാന്‍ ശ്രമിക്കുകയും നിക്ഷേപം നടത്തുകയും ചെയ്യുമല്ലോ. പോഡ്കാസ്റ്റ് കേള്‍ക്കാം.
    6 min
  • നിങ്ങളുടെ സ്വപ്നങ്ങള്‍ എങ്ങനെ നേടിയെടുക്കാം? | Dhanam Money Tok
    ജീവിതത്തില്‍ സ്വപ്നങ്ങളില്ലാത്തവരായി ആരും തന്നെയില്ല. മക്കളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, വീട്, നല്ലൊരു കാര്‍, കുടുംബവുമായി വിദേശത്തേക്കുള്ള വിനോദയാത്ര, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളില്‍ അവസാനമായി സന്തോഷപ്രദമായ റിട്ടയര്‍മെന്റ് ജീവിതവും. എന്നാല്‍ എത്ര പേര്‍ ഇവയെല്ലാം നേടിയെടുക്കുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? സങ്കടകരമായ വസ്തുത ബഹുഭൂരിപക്ഷം പേര്‍ക്കും ഇവയില്‍ പലതും നേടിയെടുക്കാനാവുന്നില്ല എന്നതാണ്. എന്തുകൊണ്ട്? സ്വപ്നങ്ങള്‍ എത്ര വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, അവയെ ലക്ഷ്യങ്ങളാക്കാത്തിടത്തോളം കാലം അവ വായുവില്‍ ചീട്ടുകൊട്ടാരം നിര്‍മിക്കുന്നതിന് തുല്യമാണ്. അതിനൊരു വ്യക്തതയുമുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് വലിയൊരു വിഭാഗം ജനങ്ങള്‍ക്കും സ്വപ്നങ്ങള്‍ നേടിയെടുക്കാനാവാതെ ജീവിതം അവസാനം ഭാഗ്യത്തിനും വിധിക്കും വിട്ടുകൊടുക്കേണ്ടി വരുന്നത്. ഓരോ സ്വപ്നവും ഓരോ ലക്ഷ്യമാക്കി മാറ്റാനുള്ള കഴിവാണ് നിങ്ങള്‍ക്കുണ്ടാവേണ്ടത്. ഇനി നിങ്ങളുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ എന്തൊക്കെ ചെയ്യണമെന്നു നോക്കാം.
    8 min
  • സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെടാതിരിക്കാന്‍ അഞ്ച് വഴികള്‍ | Dhanam Money Tok
    സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളാണ് എങ്ങും. ബിസിനസിലെ സാമ്പത്തിക പ്രതിസന്ധി, താളം തെറ്റുന്ന കുടുംബ ബജറ്റ്, വ്യക്തിപരമായ സാമ്പത്തിക ഞെരുക്കങ്ങള്‍, അടച്ചു തീരാത്ത ബില്ലുകള്‍…. അങ്ങനെയങ്ങനെ എവിടെയും സാമ്പത്തിക ഞെരുക്കത്തിന്റെ കഥകളേ എല്ലാവര്‍ക്കും പറയാനുള്ളു. സാമ്പത്തിക മാന്ദ്യം അവിടെ നിക്കട്ടെ. നമ്മുടെ ചെലവുകള്‍ കൂടുന്നതിന്റെയും സാമ്പത്തിക ഞെരുക്കത്തിന്റെയും പ്രധാന കാരണം കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പണമിടപാടുകള്‍ നടത്തുന്നു എന്നതാണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലെങ്കില്‍ പെട്ടെന്നൊരു അധിക ചെലവു വന്നാല്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് എല്ലാം തകിടം മറിഞ്ഞു പോകുന്നു എന്നതാണ് സത്യം. ഇതാ സാമ്പത്തിക ഞെരുക്കത്തില്‍ പെടാതിരിക്കാന്‍ അഞ്ച് പ്രായോഗിക വഴികള്‍.
    5 min
  • ബജറ്റിനു ശേഷം ആദായ നികുതിയിലെ പ്രധാന മാറ്റങ്ങള്‍ | Dhanam Money Tok
    വ്യക്തിഗത ആദായ നികുതിയില്‍ ഒട്ടേറെ മാറ്റങ്ങളാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2020 ബജറ്റിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത്.എന്നാല്‍ പഴയ സ്ലാബോ പുതിയ സ്ലാബോ തിരഞ്ഞെടുക്കേണ്ടത് എന്നതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന സംശയങ്ങളിലൊന്ന്. മറ്റൊന്ന് പുതിയ രീതിയിലെ ഗുണങ്ങളും ദോഷങ്ങളുമാണ്. അത് കൊണ്ട് തന്നെ ഇന്നത്തെ മണി ടോക്ക് ചര്‍ച്ച ചെയ്യുന്നതും അതു തന്നെ.
    8 min
  • കടത്തില്‍ നിന്ന് കരകയറാന്‍ 5 വഴികള്‍ | Dhanam Money Tok
    കടത്തില്‍ അകപ്പെടാതിരിക്കാനും കടത്തിലകപ്പെട്ടവര്‍ക്ക് അതില്‍ നിന്നും കരകയറാനും നിരവധി വഴികളുണ്ട്. അതിനായി പരിശ്രമിക്കണമെന്നു മാത്രം!
    7 min
  • ടാക്‌സ് പ്ലാനിംഗില്‍ അറിയണം ആദായ നികുതിയിലെ ഈ മാറ്റങ്ങള്‍ | Dhanam Money Tok
    ടാക്സ് പ്ലാനിംഗിന് ഇനി അധിക നാളുകള്‍ ശേഷിക്കുന്നില്ല. ആദായ നികുതിയുടെ കാര്യത്തില്‍ ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒട്ടേറെ ഇളവുകളാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടു വേണം ടാക്സ് പ്ലാനിംഗ് നടത്താന്‍. ബുദ്ധിപൂര്‍വ്വം തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ നിങ്ങള്‍ക്കു വലിയ നഷ്ടങ്ങളാകും ഉണ്ടാകുക. ഇതാ ടാക്‌സ് പ്ലാനിംഗിന് മുന്‍പ് അത്യാവശ്യം അറിയേണ്ട ചില കാര്യങ്ങള്‍ ആണ് ഇന്ന് മണി ടോക്കില്‍ പറയുന്നത്.
    8 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.