Money Tok

Money Tok

Download on the App Store

Money Tok episodes

  • എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം? | Dhanam Money Tok
    പ്രതിമാസം 500 രൂപ മുതല്‍ നീക്കി വച്ച് ദീര്‍ഘകാലം കൊണ്ട് വലിയ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. ഏതൊരു സാധാരണക്കാരനും ആശ്രയിക്കാവുന്ന ഈ നിക്ഷേപ പദ്ധതിയെക്കുറിച്ച് മനസിലാക്കാതെ എടുത്തു ചാടിയിട്ട് ഒരു കാര്യവുമില്ല. എന്നാല്‍ ബുദ്ധിപൂര്‍വം നിക്ഷേപിച്ചാലോ ഇത്രയും നേട്ടം സാധ്യമാക്കുന്ന ദീര്‍ഘകാല പദ്ധതികളില്ലെന്നു തന്നെ പറയാം. ഓഹരിവിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ക്കൊന്നും മുഖംകൊടുക്കാതെ, അച്ചടക്കത്തോടെ, ക്രമമായി എല്ലാ മാസവും നിശ്ചിത തീയതിയില്‍ ഈ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ് എസ്‌ഐപിയുടെ പ്രത്യേകത. ഒരോ വ്യക്തിയുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കികൊണ്ട് എസ്ഐപിയിലേക്ക് ഇറങ്ങാം. ദീര്‍ഘകാല നിക്ഷപത്തിന് അനുയോജ്യമായ എസ്ഐപിയെക്കുറിച്ചാണ് ഇത്തവണ പോഡ്കാസ്റ്റ്.
    7 min
  • പേഴ്‌സണൽ ആക്സിഡന്റ് ഇൻഷുറൻസ്‌ എങ്ങനെ തെരഞ്ഞെടുക്കാം? | Dhanam Money Tok
    പ്രകൃതിദുരന്തവും മോശമായ റോഡുകളുമെല്ലാം ദൈനംദിന പ്രശ്‌നങ്ങളാകുമ്പോള്‍ അപകടങ്ങള്‍ നമ്മുടെ സന്തത സഹചാരിയാണ്. എപ്പോള്‍, എവിടെ വച്ച്, ആര്‍ക്കു വേണമെങ്കിലും അപകടം സംഭവിക്കാം. അപകടങ്ങള്‍ക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ. അപകട ചികിത്സയ്ക്ക് വരുന്ന ഭീമമായ തുക അവിടെ നിക്കട്ടെ, അപകടത്തില്‍ മരണം സംഭവിച്ചാലോ, അല്ലെങ്കില്‍ അപകടത്തെ അതിജീവിച്ച പിന്നീടുള്ള ജീവിതവുമൊക്കെയാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. ഇതില്‍ നിന്നും എങ്ങനെയാണ് രക്ഷപ്പെടുക എന്നല്ലെ, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പോളിസികളാണ് ഈ സമയത്ത് രക്ഷിക്കുക. എങ്ങനെയാണ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് നമ്മെ സഹായിക്കുന്നതെന്നു നോക്കാം.
    7 min
  • മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ | Dhanam Money Tok
    ഓഹരിവിപണിയില്‍ മ്യൂച്വല്‍ ഫണ്ടിലൂടെ നിക്ഷേപം നടത്തുമ്പോള്‍ റിസ്‌ക് കൈകാര്യം ചെയ്യാന്‍ നിങ്ങളറിഞ്ഞിരിക്കേണ്ട പ്രാഥമികമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്
    6 min
  • നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന 5 മാറ്റങ്ങള്‍ | Dhanam Money Tok
    കഴിഞ്ഞ മാസം മുതല്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുംകേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളും കൊണ്ടുവന്നിരിക്കുന്നത്. ഇതിലെ ഏറ്റവും ആകര്‍ഷകമായ ഘടകം ലോണുകളുടെ പലിശ നിരക്ക് കുറയുന്നു എന്നതാണ്. ഇനിയുമുണ്ട് മറ്റ് ചില സുപ്രധാന മാറ്റങ്ങള്‍. ഇതാ ഇന്നത്തെ മണി ടോക്കില്‍, ഈ മാസം ആദ്യം മുതല്‍ നടപ്പിലായ, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 സാമ്പത്തിക കാര്യങ്ങളാണ് പറയുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന ഈ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതാകാം. ശ്രദ്ധിച്ചു കേള്‍ക്കൂ.
    4 min
  • റിട്ടയര്‍മെന്റിനെക്കുറിച്ചുള്ള വേവലാതികള്‍ വേണ്ട! ജീവിക്കാം ഫ്രീയായി | Dhanam Money Tok
    ഔദ്യോഗിക പദവിയില്‍ നിന്നും വിരമിക്കുന്ന സമയം മുതല്‍ മലയാളികള്‍ക്ക് പലതരം ആധികളാണ്. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക മേഖലകള്‍ പുരോഗമിച്ചെങ്കിലും വാര്‍ദ്ധക്യ ജീവിതത്തിലെ ഒറ്റപ്പെടലിന്റെ ആക്കം വര്‍ദ്ധിച്ചിട്ടേയുള്ളു. വിശ്രമകാല ജീവിതത്തിലും സ്വന്തം കാലില്‍ നില്‍ക്കേണ്ട അവസ്ഥയാണിന്ന്. ഹൗസിംഗ് ലോണ്‍, മാതാപിതാക്കളുടെ ചികിത്സ ചെലവ്, കുട്ടികളുടെ സ്‌കൂള്‍ കോളേജ് പഠനം, വാഹന വായ്പ തുടങ്ങി നിരവധി കടമ്പകള്‍ കടന്നാകും പലരും തങ്ങളുടെ 50 കളില്‍ എത്തുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ കല്യാണം, റിട്ടയര്‍മെന്റിന് ശേഷമുള്ള നിത്യ ചെലവുകള്‍ തുടങ്ങി ആധി പിടിക്കാന്‍ കാരണങ്ങളും ഏറെയാണ്. ഇതാ റിട്ടയര്‍മെന്റ് ജീവിതം എങ്ങനെ സന്തോഷവും സുരക്ഷിതവും ആക്കാമെന്നാണ് ഇവിടെ പറയുന്നത്.
    6 min
  • പോളിസി നിരസിക്കപ്പെടാതിരിക്കാനുള്ള 7 കാര്യങ്ങള്‍ | Dhanam Money Tok
    ജീവിതത്തിലെ അവിചാരിത സംഭവങ്ങളില്‍ തളരാതിരിക്കാനാണ് നാം ടേം പ്ലാനും ഹെല്‍ത്ത് പോളിസിയുമെല്ലാം എടുക്കുന്നത്. അതുമൂലം ഗുണം ലഭിക്കേണ്ട ഘട്ടത്തില്‍ കമ്പനികള്‍ ക്ലെയിം നിരസിച്ചാല്‍ അവതാളത്തിലാകുന്നത് നമ്മുടെ മുന്‍കരുതലുകള്‍ തന്നെയാണ്. ക്ലെയിം നിരസിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ നമ്മുടെ പിഴവ് മൂലം അത് സംഭവിക്കാന്‍ പാടില്ല. ഇതാ പോളിസി നിരസിക്കപ്പെടാതിരിക്കാനുള്ള ഏഴ് കാര്യങ്ങള്‍ മണി ടോക്കിലൂടെ കേള്‍ക്കാം.
    7 min
  • ചെലവിന് അനുസരിച്ചു പണം കണ്ടെത്താൻ കഴിയുന്നില്ലേ? ശ്രദ്ധിക്കു ഈ കാര്യങ്ങൾ | Dhanam Money Tok
    ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കണം, വ്യക്തിഗത വായ്പയുടെ അടവ് തെറ്റിക്കിടക്കുന്നു, ബില്‍ പേമെന്റുകള്‍ ബാക്കിയിരിക്കുന്നു… ചെലവിനനുസരിച്ച് പണം കണ്ടെത്താന്‍ കഴിയാതെ പ്രശ്നത്തിലാകാറുണ്ടോ? ഇതാ സാമ്പത്തിക ആസൂത്രണം എളുപ്പത്തില്‍ ചെയ്യാന്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ആണ് ഇന്നത്തെ മണിടോക്കിലൂടെ നാം ചര്‍ച്ച ചെയ്യുന്നത്. മോശമായ സാമ്പത്തിക ആസൂത്രണമാണ് കടത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കും റിട്ടയര്‍മെന്റിന് ശേഷം ആവശ്യമായ പണം കണ്ടെത്താനാവാത്തതിനും ഒക്കെ കാരണമാകുന്നത്.നിങ്ങളുടെ ബാങ്ക് എക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ബില്ലുകളെ കുറിച്ചോ മറ്റു ചെലവുകളെ കുറിച്ചോ ആധിയില്ലാതെ തന്നെ ജീവിക്കാനാകും. അതിന് ഏതൊരാള്‍ക്കും കഴിയും എന്നതാണ് ശുഭകരമായ കാര്യം. സാമ്പത്തികാസൂത്രണം എളുപ്പത്തില്‍ സാധ്യമാക്കാന്‍ ഒരു ഘടന ഉണ്ടാക്കുക എതാണ് പ്രധാനം. ഇത്തവണത്തെ പോഡ്കാസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഈ അഞ്ചു സത്യങ്ങള്‍ മനസ്സിലാക്കുക, നിങ്ങളുടെ പണം നേരായ വിധത്തിലാണോ ആസൂത്രണം ചെയ്തിരിക്കുത് എന്നറിയാന്‍ അത് നിങ്ങളെ സഹായിക്കും.
    5 min
  • ഭവന വായ്പ എടുത്തവര്‍ക്ക് പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികള്‍ | Dhanam Money Tok
    റിസര്‍വ് ബാങ്ക് റിപ്പോ റേറ്റില്‍ കുറവ് വരുത്തുമ്പോഴെല്ലാം രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ അവരുടെ ഭവന വായ്പാ പലിശ നിരക്കിലും കുറവ് വരുത്തുന്നുണ്ട്. തുടര്‍ച്ചയായി നാലാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. പക്ഷേ അതിന്റെ മെച്ചം പൂര്‍ണ്ണമായും ലഭിക്കുന്നത് പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്കാണ്. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക്, റിസര്‍വ് ബാങ്ക് വരുത്തുന്ന കുറവ്, അത്ര പെട്ടെന്ന് സ്വന്തം വായ്പയില്‍ പ്രതിഫലിക്കാറില്ല. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക് പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികളാണ് ഇവിടെ പറയുന്നത്.
    5 min
  • സാമ്പത്തിക നേട്ടത്തിന് 5 സ്മാര്‍ട്ട് നീക്കങ്ങള്‍ | Dhanam Money Tok
    സമ്പന്നരായവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ കൃത്യമായ സമയത്തെ സ്മാര്‍ട്ടായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകും. ഒന്നു ശ്രമിച്ചാല്‍ ഓരോരുത്തര്‍ക്കും നിക്ഷേപങ്ങളിലൂടെയും ശരിയായ നീക്കങ്ങളിലുടെയും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഇതാ അതിനായുള്ള 5 വഴികളാണ് ഇന്നത്തെ പോഡ്കാസ്റ്റില്‍ പറയുന്നത്.ഈ അഞ്ച് മാർഗങ്ങളിലൂടെ എങ്ങനെ സാമ്പത്തിക നേട്ടം കൈവരിക്കാം എന്നറിയാൻ പോഡ്കാസ്റ്റ് കേൾക്കുക.ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 നാണ്ആദായ നികുതി റിട്ടേൺ: ആരൊക്കെ ഫയൽ ചെയ്യണം? - https://www.msgp.pl/0aZwkwwഇന്‍കംടാക്‌സ് റിട്ടേണ്‍ ഇ-ഫയല്‍ ചെയ്യുന്നതെങ്ങനെ? - https://www.msgp.pl/iZKU7pwഇന്‍കംടാക്‌സ് റിട്ടേണ്‍ ഇ-ഫയലിങ്ങിന് ശേഷം സ്റ്റാറ്റസ് അറിയേണ്ടതെങ്ങനെ? - https://www.msgp.pl/qdgXa0w
    6 min
  • സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം | Dhanam Money Tok
    ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ പ്രവചനാതീതമാണ്. സാമ്പത്തിക ഭദ്രതയുള്ള നിലയില്‍ നിന്ന് പ്രതിസന്ധിയുടെ കയങ്ങളിലേക്ക് എപ്പോള്‍ ആരാണ് വീഴുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല. ചിലപ്പോള്‍ ഇപ്പോഴുള്ള വരുമാനം കൊണ്ട് മുന്നോട്ടുപോകാനാകാത്ത വിധം കുടുംബാംഗങ്ങള്‍ക്ക് മാരക രോഗങ്ങള്‍ വരികയോ, പ്രകൃതി ദുരന്തങ്ങളില്‍ ഇരയാക്കപ്പെടുകയോ സംഭവിക്കാം. അല്ലെങ്കില്‍ ഇപ്പോഴുള്ളവരുമാനം ഇല്ലാതാക്കുന്ന തരത്തില്‍ ജോലി നഷ്ടപ്പെട്ടെന്നു വരാം. സാമ്പത്തികമായും മാനസികമായും വിഷമത്തിലാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് കരകയറുന്നതിന് സമചിത്തതയും ആസൂത്രണവും അനിവാര്യമാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ധനവിനിയോഗം കാര്യക്ഷമമാക്കാനുള്ള ചില ഫലപ്രദമായ വഴികളിതാ.
    6 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.