Money Tok

Money Tok

Download on the App Store

Money Tok episodes

  • എമര്‍ജന്‍സി ഫണ്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വഴികള്‍ ശ്രദ്ധിക്കൂ | Dhanam Money Tok
    ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. നല്ലൊരു മഴ പെയ്താല്‍ മതി ആയുഷ്‌ക്കാലം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ഒലിച്ചുപോകാന്‍. ഈ മഴക്കാലത്തും നാമത് കണ്ടു. ഏത് വെല്ലുവിളികളെയും മറികടന്ന് തിരിച്ചുവരാമെന്ന് പറയുമെങ്കിലും അടിയന്തിര സന്ദര്‍ഭങ്ങളെ മറികടക്കാന്‍ പണം നമ്മുടെ കൈയില്‍ വേണം.അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സാമ്പത്തികാവശ്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട് കരുതിവെക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന തരത്തില്‍ അത് എവിടെ നിക്ഷേപിക്കണമെന്നും അറിഞ്ഞിരിക്കണം. എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന തരത്തില്‍ ലിക്വിഡ് കാഷായി അത് ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്. മാത്രമല്ല, ആ നിക്ഷേപം പടിപടിയായി വളരുന്ന തരത്തിലുള്ളതുമായിരിക്കണം. അതോടൊപ്പം നിക്ഷേപം വളരുന്നുണ്ടെന്ന് കൂടി ഉറപ്പാക്കണം. എങ്ങനെ എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കാം എന്നതിനുള്ള വഴികളും മാര്‍ഗ നിര്‍ദേശങ്ങളും അറിയാം.
    6 min
  • ജീവിതം റിസ്‌ക്ഫ്രീ ആക്കാൻ ഇതാ ഒരു മാർഗം | Dhanam Money Tok
    ജോലി ലഭിച്ചതിനു ശേഷം ജീവിതം സുരക്ഷിതമാകുമെന്ന് പലര്‍ക്കും ധാരണയുണ്ട് എന്നാല്‍ പല റിസ്‌ക് ഫാക്റ്ററുകളും നമ്മള്‍ തിരക്കുകള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ മറന്നു പോകും. അതില്‍ പ്രധാനമാണ് റിസ്‌ക് ഫ്രീ ആയി മാറാന്‍ വേണ്ട ചില അത്യാവശ്യ ഘടകങ്ങള്‍. ജീവിതം റിസ്‌ക്ഫ്രീയാക്കാന്‍ യുവാക്കള്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, അതിന് എന്തൊക്കെ പോളിസികള്‍ വേണം? പോളിസി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ഇതൊക്കെ അറിഞ്ഞിരിക്കേണ്ട അത്യന്താപേക്ഷിതമാണ്.റിസ്‌ക്കുകള്‍ പരമാവധി കവര്‍ ചെയ്യുന്നതും, പ്രീമിയം താരതമ്യേന കുറഞ്ഞതും, ക്ലെയിം അനുബന്ധ സേവനങ്ങളെ വിശ്വസിച്ച് ഏല്‍പ്പി ക്കാവുന്നതുമായ കമ്പനി/അഥവാ പോളിസികള്‍ മാത്രമേ എടുക്കാവൂ. ചെറുപ്പക്കാര്‍ക്ക് ടേംകവര്‍ പോളിസിയും, വ്യക്തിഗത അപകട ഇന്‍ഷുറന്‍സും അത്യന്താപേക്ഷിതമാണ്. ഇതാ റിസ്‌ക് ഫ്രീ ആയി ജീവിക്കാന്‍ ഇതാ യുവാക്കള്‍ക്കൊരു മാര്‍ഗ രേഖ.
    6 min
  • തട്ടിപ്പ് സ്‌കീമിൽ പണം നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം | Dhanam Money Tok
    അമിത ലാഭം വാഗ്ദാനം നല്‍കി നിക്ഷേപങ്ങള്‍ സ്വീകരിച്ച് കബളിപ്പിച്ച സംഭവങ്ങള്‍ കേരളത്തില്‍ പുത്തരിയല്ല. ഇക്കഴിഞ്ഞയാഴ്ച തട്ടിപ്പ് നിക്ഷേപ പദ്ധതികളെ നിരോധിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാല്‍ നിരോധനങ്ങള്‍ കൊണ്ട് മാത്രം ഇത്തരം വ്യാജ നിക്ഷേപ പദ്ധതികള്‍ക്ക് തടയിടാനാവില്ല. നിക്ഷേപ പദ്ധതികള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് നമുക്കുണ്ടാകണം. പോണ്‍സി സ്കീമുകളെ എങ്ങനെ തിരിച്ചറിയാം?
    5 min
  • എൻപിഎസിൽ നിക്ഷേപിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ | Dhanam Money Tok
    രാജ്യത്തെ ഓരോ പൗരനും വാർധക്യത്തിൽ പെൻഷൻ ലഭിക്കത്തക്കരീതിയിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് എൻപിഎസ് അഥവാ നാഷണൽ പെൻഷൻ സിസ്റ്റം. എൻപിഎസിലെ നിക്ഷേപത്തിന് സർക്കാർ നൽകുന്ന നികുതിയിളവുകളാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും എന്‍പിഎസിൽ ചേരാം. എൻപിഎസിനെക്കുറിച്ച് നിക്ഷേപകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
    6 min
  • ഫിനാൻഷ്യൽ പ്ലാനിംഗ് എളുപ്പമാക്കാം ഈ ആപ്പുകൾ ഉണ്ടെങ്കിൽ | Dhanam Money Tok
    നമ്മുടെ വരവ് ചെലവ് കണക്കുകൾ തിട്ടപ്പെടുത്തുന്നത് ഇന്ന് മുൻപത്തേക്കാളും എളുപ്പമായിരിക്കുകയാണ്. പണം കൃത്യതയോടെ മാനേജ് ചെയ്യാനും ബജറ്റിനനുസരിച്ച് ചെലവാക്കാനും നിക്ഷേപ തീരുമാനങ്ങളെടുക്കാനുമൊക്കെ സഹായിക്കുന്ന ധാരാളം മൊബൈൽ ആപ്ലിക്കേഷനുകൾ ഇപ്പോൾ ലഭ്യമാണ്. ഏറ്റവും ജനപ്രിയമായ അത്തരം ചില ആപ്പുകളെക്കുറിച്ചാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. You Need a Budget, Expensify, Monefy, Spendee, Mobills, Budget എന്നിവയെ പരിചയപ്പെടാം.
    4 min
  • ഡെബിറ്റ് കാര്‍ഡ് തട്ടിപ്പിൽനിന്ന് എങ്ങനെ രക്ഷനേടാം | Dhanam Money Tok
    ആർബിഐയുടെ കണക്കു പ്രകാരം 2017-18 സാമ്പത്തിക വർഷത്തിൽ 2,059 ഓൺലൈൻ തട്ടിപ്പുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാങ്കുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഉപഭോക്താവിന്റെ അശ്രദ്ധ ചില തട്ടിപ്പുകാർക്ക് അനുഗ്രഹമാകാറുണ്ട്. ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ പലവിധമുണ്ട്. അവ എന്തൊക്കെയാണെന്നും സുരക്ഷ നേടാൻ എടുക്കേണ്ട മുന്‍കരുതലുകൾ എന്തൊക്കെയാണെന്നും നോക്കാം.
    5 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.