Money Tok

Money Tok

Download on the App Store

Money Tok episodes

  • ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ പ്രീമിയം കുറയ്ക്കാന്‍ 5 വഴികള്‍ | Dhanam Money Tok
    ചികില്‍സാ ചെലവുകള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ നമുക്കാര്‍ക്കും ഒഴിവാക്കാനാകാത്ത ഒരു കാര്യമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാറിയിരിക്കുന്നു. പ്രായം, ശീലങ്ങള്‍, മെഡിക്കല്‍ ഹിസ്റ്ററി തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് സാധാരണ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം നിശ്ചയിക്കുന്നത്. ചിലപ്പോള്‍ ലൊക്കേഷനും പ്രീമിയത്തെ ബാധിക്കുന്ന ഒരു ഘടകമാണ്. ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയെടുക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രീമിയത്തില്‍ വലിയ കുറവു വരുത്താന്‍ സാധിക്കുന്ന 5 കാര്യങ്ങള്‍ നോക്കാം.
    8 min
  • ജീവിതത്തില്‍ എങ്ങനെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം? | Dhanam Money Tok
    പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ സാമ്പത്തിക ജീവിതത്തിലും വേണം പുതിയ മാറ്റങ്ങള്‍. കൃത്യമായ ബജറ്റിംഗിലൂടെ നിക്ഷേപം എങ്ങനെ കാര്യക്ഷമമാകുമെന്ന് അറിയാം.
    6 min
  • വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം അനുബന്ധ നടപടികളെന്തെല്ലാം? | Dhanam Money Tok
    ‘ കേരളത്തിലെ റോഡുകളില്‍ കഴിഞ്ഞ 11മാസം കൊണ്ട് മാത്രം സംഭവിച്ചത് 4044 മരണം’. വാഹനാപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന യാഥാര്‍ത്മല്ലേ അത് വീണ്ടുമോര്‍മിപ്പിക്കുന്നത്. അപകടം ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നേേതാടൊപ്പം നിങ്ങളുടെ ആരോഗ്യത്തിനും വാഹനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മറക്കരുത്. എന്നാല്‍ അപ്രതീക്ഷിതമായി ഒരു വാഹനാപകടം ഉണ്ടായാല്‍ എന്തു ചെയ്യണമെന്നറിയാതെ നമ്മളില്‍ പലരും പകച്ചു നില്‍ക്കുന്നതാണ് കാണാറുള്ളത്. വാഹനാപകടങ്ങള്‍ ദിനംപ്രതി കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ക്ലെയിം അനുബന്ധ നടപടികളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. നിങ്ങള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ തീര്‍ച്ചയായും അത് ഉപകാരപ്രദമാവുകയും ചെയ്യും.
    7 min
  • സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ | Dhanam Money Tok
    സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ചെറിയൊരു കാര്യമല്ല. കെട്ടുപാടുകള്‍ തീര്‍ത്ത് മനസ്സമാധാനത്തോടെ ജീവിക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുവാനും നമുക്ക് ആവശ്യത്തിന് പണം വേണം. അശ്രദ്ധയോടെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും ഒരാളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നു. ഈ ഏഴ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി അഥവാ സാമ്പത്തിക ഭദ്രത ഉറപ്പാക്കാം. സാമ്പത്തിക കാര്യങ്ങളിലും സ്വതന്ത്രരാകാം. ഈ ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയാല്‍ ഒരു പരിധി വരെ ടെന്‍ഷനില്ലാതെ ജീവിക്കാമെന്നതാണ് ഏറ്റവും വലിയ കാര്യം. സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളിതാ...
    5 min
  • റിസ്‌ക് കുറച്ച് നിക്ഷേപിക്കാന്‍ 6 വഴികള്‍ | Dhanam Money Tok
    നിക്ഷേപത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാവര്‍ക്കും ഒരു പേടിയാണ്. കാരണം വളരെ കഷ്ടപ്പെട്ട് സമ്പാദിച്ച പണമല്ലേ. അത് അങ്ങനെ വെറുതെ നിക്ഷേപിക്കാന്‍ പറ്റില്ലല്ലോ? അതുകൊണ്ട് പലരും ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന മാര്‍ഗങ്ങളില്‍ മാത്രം നിക്ഷേപിക്കുന്നു. ഫലമോ കുറഞ്ഞ നേട്ടത്തില്‍ തൃപ്തിപ്പെടേണ്ടി വരുന്നു.വിജയകരമായി നിക്ഷേപിക്കുക എന്നതിനര്‍ത്ഥം റിസ്‌ക് തീരെ ഇല്ലാതാകുക എന്നല്ല. നിയന്ത്രിത അളവിലുള്ള റിസ്‌ക് നിങ്ങളുടെ സമ്പാദ്യത്തെ പലമടങ്ങ് ഇരട്ടിയാക്കും. അപ്പോള്‍ പരമാവധി റിസ്‌ക് കുറച്ചുകൊണ്ട് നിക്ഷേപം നടത്തുന്നതിലാണ് കാര്യം. അത്തരത്തില്‍ റിസ്‌ക് കുറയ്ക്കാനുള്ള ആറു വഴികളാണ് ഈ ആഴ്ചയിലെ മണിടോക്ക് ചര്‍ച്ച ചെയ്യുന്നത്. കേട്ടു നോക്കൂ.
    5 min
  • ഓണ്‍ലൈന്‍ ടേം പോളിസികളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങള്‍ | Dhanam Money Tok
    നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നെത്താവുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളിലും ആശ്രിതരുടെ ഭാവി സുരക്ഷിതമാക്കാനുള്ള മികച്ച മാര്‍ഗമാണ് ഓണ്‍ലൈന്‍ ടേം പ്ലാനുകള്‍. ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് ഓണ്‍ലൈന്‍ ടേം പ്ലാനുകള്‍ നല്‍കുന്നത്. എന്നാല്‍ ഇവ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്നാണ് ഈ ആഴ്ചയിലെ മണിടോക്ക് ചര്‍ച്ച ചെയ്യുന്നത്. കേട്ടു നോക്കൂ.
    5 min
  • പണം മാറ്റിവയ്ക്കലാണോ സമ്പാദ്യം? സമ്പാദ്യത്തെയും നിക്ഷേപത്തെയും തിരിച്ചറിയാം | Dhanam Money Tok
    സേവിംഗ്‌സും നിക്ഷേപവും തമ്മില്‍ വ്യത്യാസം ഉണ്ടോ. ഇല്ലെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ അല്ല; ഇവ തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയാണ്. ഇവ മനസിലാക്കിയവര്‍ക്ക് വേഗത്തില്‍ തന്നെ സാമ്പത്തിക ഭദ്രത കൈവരിക്കാനും അതുവഴി സാമ്പത്തികമായി അഭിവൃദ്ധി നേടാനും കഴിയുന്നു. സേവിംഗ്‌സും നിക്ഷേപവും, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി സമ്പാദ്യം വളര്‍ത്താനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റിലൂടെ പറയുന്നത്.ഒരു മാസത്തെ നിങ്ങളുടെ എല്ലാ ചെലവുകളും കഴിച്ചു ബാക്കി വരുന്ന പണം സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഈ സ്വരൂപിച്ചു കൊണ്ടിരിക്കുന്ന പണത്തെ സേവിംഗ്‌സ് എന്ന് പറയാം. ഇനി സമ്പാദ്യം എന്താണെന്ന് അറിയാം. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി നിങ്ങള്‍ക്കും നിക്ഷേപിച്ചു തുടങ്ങാം. പോഡ്കാസ്റ്റ് ശ്രദ്ധിക്കൂ.
    8 min
  • ഹോം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Dhanam Money Tok
    വീടെന്നത് ഏതൊരാള്‍ക്കും ‘ഡ്രീം ഹോം’ തന്നെയാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കിയും ലോണ്‍ എടുത്തുമെല്ലാം സ്വപ്നഭവനം പണിയാന്‍ നമുക്ക് മടിയില്ല. പക്ഷേ, വീടിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് നാം പ്രാധാന്യം നല്‍കാറേയില്ല. കഴിഞ്ഞ രണ്ടു പ്രളയത്തിലുമായി കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകളാണ് നശിച്ചു പോയത്. എന്നാല്‍, വളരെ ചെറിയ ശതമാനം ആളുകള്‍ക്കേ നഷ്ടപരിഹാരത്തുക ലഭിച്ചുള്ളൂ. അത് കൊണ്ട് തന്നെ ഹോം ഇന്‍ഷുറന്‍സിന്റെ പ്രാധാന്യവും ഇപ്പോള്‍ എല്ലാവരും മനസ്സിലാക്കി തുടങ്ങി. എന്താണ് ഈ ഹോം ഇന്‍ഷുറന്‍സ്, എന്തൊക്കെയാണ് ഹോം ഇന്‍ഷുറന്‍സിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍. ഇതൊക്കെയാണ് ഇന്നത്തെ പോഡ്കാസ്റ്റിലൂടെ പറയുന്നത്.
    8 min
  • പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ് | Dhanam Money Tok
    ഏതൊക്കെ പോളിസികളാണ് അറുപതു വയസ്സിനുമേല്‍ പ്രായമായവര്‍ക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. എങ്ങനെയാണ് അവ താരതമ്യം ചെയ്ത് മികച്ചത് തെരഞ്ഞെടുക്കേണ്ടത്. എന്തൊക്കെ ശ്രദ്ധിക്കണം.
    7 min
  • ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Dhanam Money Tok
    വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച നമുക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ടാക്കിത്തന്നിട്ടുണ്ട്. അല്ലേ, ഇന്‍ഷുറന്‍സ് മേഖലയിലും ഇത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണവും വര്‍ദ്ധിച്ചും വരുന്നു. മെഡിക്ലെയിം, മോട്ടോര്‍, ടേം പോളിസി, ഹോം, പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് സാധാരണയായി എല്ലാവരും ഓണ്‍ലൈനിലൂടെ എടുക്കുന്നത്. പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ഇടനിലക്കാരില്ല എന്നതാണ് ഓണ്‍ലൈന്‍ സേവനത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധയില്ലെങ്കിലോ. അബദ്ധത്തില്‍ ചാടാനും എളുപ്പമാണ്. ഇതാ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു നോക്കാം.
    7 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.