Money Tok

Money Tok

Download on the App Store

Money Tok episodes

  • ഈ കോവിഡ് കാലത്ത് പണം എങ്ങനെ മികച്ച രീതിയില്‍ വിനിയോഗിക്കാം? | Dhanam Money Tok
    വളരെ ദുര്‍ഘടം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാമെല്ലാം കടന്നു പോകുന്നത്. സാമ്പത്തികമായുള്ള അസ്തിരതയാണ് ആരോഗ്യപ്രശ്‌നങ്ങളെ പോലെ തന്നെ സാധാരണക്കാരെയെല്ലാം അലട്ടുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് സ്വയം ചിന്തിക്കാനും പുനര്‍വിചിന്തനം നടത്താനും ആവശ്യത്തിന് സമയമെടുക്കണം. കാരണം നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. കയ്യിലുള്ള പണം സൂക്ഷ്മതയോടെ വിനിയോഗിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും നിക്ഷേപത്തെക്കുറിച്ച് പുനര്‍ചിന്തനം നടത്തുകയുമെല്ലാം കാലഘട്ടത്തിന്റെ ആവശ്യകതകളാണ്. ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു മണി ലൈഫ് ഫൗണ്ടേഷന്റെ സ്ഥാപകയും പത്മശ്രീ ജേതാവുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത സുചേതാ ദലാലിന്റെ വൈറലാ വിഡിയോ. സുചേതാ ദലാല്‍ ജനങ്ങളോട് പങ്കുവച്ച ആശയത്തെ ആസ്പദമാക്കിയാണ് ഇന്നത്തെ മണി ടോക് തയ്യാറാക്കിയിട്ടുള്ളത്. നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്ക് എന്നും മുന്‍തൂക്കം നല്‍കുന്ന അവരുടെ വാക്കുകളില്‍ നിന്നും ഏറെ ഉപകാരപ്രദമായ ചില കാര്യങ്ങള്‍ കേള്‍ക്കാം.
    6 min
  • സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന ഏഴ് തരം വായ്പകള്‍ | Dhanam Money Tok
    ലോക്ഡൗണ്‍ മാറിയെങ്കിലും നമ്മളില്‍ പലരുടെയും ബിസിനസും ജോലിയുമെല്ലാം നേരെ ആകാന്‍ ഇനിയും സമയമെടുക്കുമെന്ന കാര്യമാണ് വാസ്തവം. അതിനിടയിലാകട്ടെ കാലവര്‍ഷവും കൊറോണ രോഗികളുടെ വര്‍ധനവും വീണ്ടും ഭീതി സൃഷ്ടിക്കുകയാണ്. അതിനോടൊപ്പം തന്നെ മോറട്ടോറിയം കാലാവധി തീരുന്നതും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും മറ്റുമെല്ലാം പലരെയും ആശങ്കയിലാക്കുന്നു. ഈ അവസരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ തെരഞ്ഞെടുക്കാവുന്ന ഏഴ് തരം വായ്പകള്‍ ആണ് ഇവിടെ പറയുന്നത്. വായ്പകള്‍ എടുക്കാതെ എമര്‍ജന്‍സി ഫണ്ട് പോലുള്ളവ വിനിയോഗിക്കലാണ് ഉചിതമായ വഴി എങ്കിലും കൃത്യമായി അടയ്ക്കാന്‍ കഴിഞ്ഞാല്‍ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്നതിനാലാണ് ഇവ അവതരിപ്പിക്കുന്നത്.
    6 min
  • സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് നിങ്ങള്‍ അറിയേണ്ട മൂന്നു വസ്തുകള്‍ | Dhanam Money Tok
    രാജ്യത്ത് സ്വര്‍ണ വില പവന് 41000 വും കടന്നു മുന്നേറുകയാണ്. അടുത്ത ആറേഴ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ കടക്കുമെന്നാണ് ഒരാഴ്ച മുന്‍പ് സിറ്റി ഗ്രൂപ്പ് പ്രവചിച്ചത്. ആ ലക്ഷ്യത്തിലേക്ക് വളരെ വേഗതയില്‍ തന്നെ നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ണം. ഇപ്പോഴത്തെ ഈ റാലിയില്‍ അവസരം നഷ്ടമായ പലരും പുതുതായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. അതേ സമയം നിലവിലുള്ള നിക്ഷേപകരാകട്ടെ ഇനിയും വില കൂടിയേക്കുമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപ വിഹിതം ഉയര്‍ത്തുന്നതിനെ കുറിച്ചും ആലോചിക്കുകയാണ്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുള്ളവരും ഇപ്പോള്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണ് ഇന്നത്തെ ധനം മണി ടോക്കിലൂടെ നാം പങ്കുവയ്ക്കുന്നത്. ഈ വിവരങ്ങള്‍ ഇന്ന് നമുക്ക് പറഞ്ഞുതരുന്നത് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്ററും ഓഹരി വിപണി വിദഗ്ധനുമായ പ്രിന്‍സ് ജോര്‍ജ് ആണ്.
    7 min
  • കോവിഡിന് വേണ്ടി പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതുണ്ടോ? | Dhanam Money Tok
    കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇങ്ങനെ പോയാല്‍ അടുത്ത ആഴ്ചയോടെ രോഗികളുടെ എണ്ണം പ്രതിദിനം രണ്ടായിരവും അതിനുമേലെയുമാകുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കാനാവില്ലെന്ന തിരിച്ചറിവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് ചികിത്സിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. കേരളത്തിലെ വിവിധ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും കോവിഡ് ചികിത്സാ ലിസ്റ്റില്‍ പെട്ടിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ടിപിസിആര്‍ പരിശോധനയ്ക്ക് 2750 രൂപയില്‍ തുടങ്ങുന്ന പരിശോധനാ നിരക്കുകളാണ് ഉള്ളത്. എന്നാല്‍ നേരിട്ട് എത്തി കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളില്‍ നിന്ന് എത്ര തുക ഈടാക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ അവസരത്തിലാണ് കോവിഡ് കെയര്‍ പോലുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ ചിലര്‍ക്കെങ്കിലും സംശയമാണ് നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സിന് കോവിഡ് പരിരക്ഷ ലഭിക്കുമോ എന്നത്. അത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റ് നല്‍കുന്നത്.
    6 min
  • ജെഫ് ബെസോസിന്റെ ആമസോണിലും എലോൺ മസ്കിന്റെ ടെസ്‌ലയിലും എങ്ങനെ നിക്ഷേപിക്കാം? | Dhanam Money Tok
    ഗൂഗ്ള്‍, ആമസോണ്‍, ആപ്പിൾ, സാംസങ്, മോട്ടറോള, നെറ്റ് ഫ്ലി‌ളിക്‌സ് തുടങ്ങി നാം നിത്യ ജീവിതത്തില്‍ കണ്ടും കേട്ടുമിരിക്കുന്ന എത്രയോ വലിയ കമ്പനികളുണ്ട്ഇ. ന്ത്യൻ വിപണിയില്‍ ലഭ്യമല്ലാത്ത ഇത്തരം രാജ്യാന്തര കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാൻ നിക്ഷേപകർ എന്ത് ചെയ്യണം എന്നാണ് ഇന്നത്തെ മണി ടോകിൽ വിശദീകരിക്കുന്നത്.
    5 min
  • സാമ്പത്തിക ഭദ്രത ഉറപ്പക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ | Dhanam Money Tok
    ചില സത്യങ്ങള്‍ നേരത്തെ മനസ്സിലാക്കിയാല്‍ നമുക്ക് ജീവിതത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിയും. കാരണം നമുക്ക് മുന്നില്‍ ആ ലക്ഷ്യത്തിലേക്കെത്താന്‍ ധാരാളം വഴികളും സാധ്യതകളുമുണ്ടായിരിക്കും. പക്ഷേ ജോലിയൊക്കെ കിട്ടി സമ്പാദിച്ചു തുടങ്ങുന്ന ആദ്യ നാളുകളില്‍ പലരും സാമ്പത്തിക ഭദ്രതയ്ക്ക് വലിയ പ്രാധാന്യം നല്‍കില്ല. എന്നാല്‍ സമയത്തിന്റെ സൂചികള്‍ നമ്മള്‍ വിചാരിക്കുന്നതിലും വളരെ വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അപ്പോള്‍ ചെറു പ്രായത്തില്‍ തന്നെ കാര്യങ്ങള്‍ മനസിലാക്കുകയും അതിനുള്ള വഴികള്‍ തേടുകയും വേണം.
    9 min
  • എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതെങ്ങനെ? | Dhanam Money Tok
    കൊറോണ വിതച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഓഹരി വിപണിയില്‍ മുന്നേറ്റമാണ് ഇപ്പോള്‍. സ്വര്‍ണ വിലയും മുമ്പെങ്ങുമില്ലാത്ത വിധം മേലേയ്ക്ക് പോകുകയാണ്. എവിടെയാണ് നിക്ഷേപിക്കുക എന്ന് പലരും ആശങ്ക പ്രകടിപ്പിക്കുന്നു. കുറച്ചുകാലമായി സാധാരണക്കാരായ നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിച്ചിരിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍. പേരും സൂചിപ്പിക്കും പോലെ മുറപോലെ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനുള്ള മാര്‍ഗമാണിത്. ഏത് ധനപ്രതിസന്ധിയിലും നിങ്ങളെ സഹായിക്കുന്ന എസ്‌ഐപിയില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചാണ് ഇന്നത്തെ മണി ടോക്. എസ്‌ഐപിയെക്കുറിച്ച് എല്ലാവര്‍ക്കുമുള്ള ആശങ്ക തന്നെ വിശദമാക്കാം, എങ്ങനെയാണ് എസ്‌ഐപിയിലേക്കുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുക എന്നത്.
    5 min
  • നിങ്ങളുടെ അഭാവത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം | Dhanam Money Tok
    ”നിങ്ങള്‍ ടേം ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടോ?”ഒരു കാര്‍ വാങ്ങിയാല്‍ അതിന് ഇന്‍ഷുറന്‍സ് എടുക്കും. എന്തിന് ഒരു വില കൂടിയ മൊബൈല്‍ വാങ്ങിയാല്‍ അതിനു വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. എന്നാല്‍ നമ്മുടെ ജീവനോ. കാറിനെക്കാളും മൊബൈലിനെക്കാളുമെല്ലാം വിലപിടിപ്പില്ലാത്തതാണോ നമ്മള്‍. നമ്മുടെ നഷ്ടം നമ്മുടെ ആശ്രിതര്‍ക്ക് വരുത്തുന്ന പ്രയാസങ്ങള്‍ നമ്മള്‍ കണക്കിലെടുക്കാത്തതെന്താണ്. ഇവിടെയാണ് ടേം ഇന്‍ഷുറന്‍സിന്റെ പ്രാധാന്യവും. ഇന്‍ഷുറന്‍സ് ഒരു നിക്ഷേപമല്ലെന്നതാണ് ആദ്യമേ മനസിലാക്കേണ്ടത്. വരുമാനം ലഭിച്ചുതുടങ്ങിയാല്‍ നിങ്ങളെ സമീപിക്കുന്ന സുഹൃത്തോ ബന്ധുവോ ആയ ഏജന്റ് നിര്‍ദേശിക്കുന്ന ഇന്‍ഷുറന്‍സിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഇതാ ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്നത്തെ മണി ടോക് പറയുന്നത്.
    6 min
  • നിങ്ങളുടെ കുടുംബം കടക്കെണിയിലാകാതിരിക്കാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍ | Dhanam Money Tok
    കൊറോണ പ്രതിസന്ധിയില്‍ തന്നെയാണ് നമ്മള്‍ ഇപ്പോഴും. വര്‍ധിച്ച് വരുന്ന കോവിഡ് കേസുകളും മരണങ്ങളും ലോകം മുഴുവനും ആശങ്കയിലാക്കിയിരിക്കുകയാണ്. സാമ്പത്തിക രംഗവും ആകെ തകിടം മറിഞ്ഞിരിക്കുന്നു. പലരും ബിസിനസും ജോലിയുമെല്ലാം അവതാളത്തിലായി ഇരിക്കുകയാണ്. ഈ അവസരത്തില്‍ പല കുടുംബങ്ങളും കടമെടുത്തും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ഭയത്താലുമൊക്കെയാണ് മുന്നോട്ടു പോകുന്നു. എങ്ങനെയാണ് നാം കടക്കെണിയിലാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ കടക്കെണിയില്‍ ആകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു തരികയാണ് സാമ്പത്തിക ഉപദേശകനായ സഞ്ജീവ് കുമാര്‍. സര്‍ട്ടിഫൈയ്ഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസറും പ്രോഗ്നോ അഡൈ്വസേഴ്‌സ് മാനേജിംഗ് ഡയറക്റ്ററുമാണ് സഞ്ജീവ് കുമാര്‍. പോര്‍ട്ട് ഫോളിയോ മാനേജ് മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസിംഗ് രംഗത്ത് 22 വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുണ്ട്. അദ്ദേഹത്തിന്. ഇന്ന് ധനം മണി ടോക് പറയുന്നത് കുടുംബങ്ങള്‍ കടക്കെണിയിലാകാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതാണ്.
    9 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.