Money Tok

Money Tok

Download on the App Store

Money Tok episodes

  • മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച 5 സംശയങ്ങളും മറുപടികളും | Dhanam Money Tok
    മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം. ഏറ്റവുമധികം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുകയും പുതുക്കുകയും ചെയ്യുന്ന സമയമാണിത്. പുതുവര്‍ഷ തീരുമാനം മാത്രമല്ല ഇന്‍കം ടാക്‌സ് ഇളവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഇന്ന് ചികിത്സാ ചെലവുകള്‍ താങ്ങാവുന്നതിനുമപ്പുറമാണ്. അല്ലേ, അതുകൊണ്ടുതന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അത്യാവശ്യം വേണ്ട ഒന്നായി. മൂന്നു വയസ്സു മുതല്‍ 90 വയസ്സു വരെ ആര്‍ക്കും വിവിധ മെഡിക്ലെയിം ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമാകാനാകും. എന്നാല്‍ അവ ഫലപ്രദമായി വിനിയോഗിക്കാനാകണമെങ്കില്‍ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. ഇതാ ഇന്‍ഷുറന്‍സ് സംബന്ധിച്ച് പ്രിയ വായനക്കാര്‍ നിരന്തരം ചോദിക്കുന്ന ചില ചോദ്യങ്ങളും വിദഗ്ധ മറുപടിയുമാണ് ഇന്നത്തെ ധനം മണിടോക്കില്‍ പറയുന്നത്. കേള്‍ക്കാം.
    6 min
  • ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ | Dhanam Money Tok
    കൈയില്‍ നിന്നും പണം കൊടുക്കാതെ അത്യാവശ്യം ഷോപ്പിംഗുകള്‍ നടത്താന്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിനൊട് ആളുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. പ്രത്യേകിച്ച് ഈ ലോക്ഡൗണ്‍ കാലത്ത് ക്രെഡിറ്റ് കാര്‍ഡുവഴി പലിശ ഇല്ലാതെ പണം കടം എടുക്കാം എന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വന്‍ ഡിമാന്‍ഡുമാണുള്ളത്. ഡെബിറ്റ് കാര്‍ഡിനെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ചാര്‍ജുകള്‍ അടക്കേണ്ടതില്ല എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ അതിന്റെ തുക നിശ്ചിത കാലത്തിനുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ പലിശ ഇനത്തില്‍ വന്‍ തുക തന്നെ നല്‍കേണ്ടി വരുമെന്നതാണ് വാസ്തവം. എന്നാല്‍ കൃത്യമായി പണമിടപാട് നടത്തുന്നവര്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നല്‍കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം. ക്രെഡിറ്റ് കാര്‍ഡ് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കുറേയേറെയുണ്ട്. ഇതാ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ ആണ് ഇന്ന് മണി ടോക് പറയുന്നത്.
    7 min
  • ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ എന്ത് ചെയ്യണം? | Dhanam Money Tok
    രണ്ടു വര്‍ഷത്തിനകം മകളുടെ പഠനത്തിനായി നല്ലൊരു തുക വായ്പ വേണം. ക്രെഡിറ്റ് സ്‌കോര്‍ ആകട്ടെ 600 നടുത്തും. വായ്പ കിട്ടണമെങ്കില്‍ സ്‌കോര്‍ ഉയര്‍ത്തിയേ പറ്റൂ. എന്താണ് പോം വഴി. സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കാം, ക്രെഡിറ്റ് കാര്‍ഡ് എടുത്ത് കൃത്യമായി അടയ്ക്കാം....അങ്ങനെ ഇത്തരം അവസരങ്ങളില്‍ പലരുടെയും മനസ്സില്‍ തെളിഞ്ഞുവരുന്ന മാര്‍ഗങ്ങള്‍ പലതായിരിക്കാം. എന്നാല്‍ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയാലോ. പണി കിട്ടുമെന്നു മാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ പരോക്ഷമായി ബാധിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് വായ്പ എടുക്കാതെ ആര്‍ക്കും ജീവിക്കാനാകാത്ത അവസ്ഥയാണ്. പക്ഷേ ഇവിടെ മിക്കവരുടേയും ജീവിതത്തില്‍ ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ വില്ലനാകുകയാണ്. ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതില്‍ ചില ലളിതമായ, എന്നാല്‍ വളരെ സൂക്ഷ്മമായി സമീപിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയാണ് ഇന്നത്തെ മണി ടോക് പറയുന്നത്.
    6 min
  • റിട്ടയര്‍മെന്റ് കാലത്തേക്ക് എങ്ങനെ പണം നീക്കി വയ്ക്കണം | Dhanam Money Tok
    റിട്ടയര്‍മെന്റ് കാലത്തേക്ക് നേരത്തെ നിക്ഷേപിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് പലപ്പോഴും പിന്നെ ആകട്ടെ എന്നു കരുതി പലരും ഇത് നീട്ടി വയ്ക്കും. എന്നാല്‍ കൃത്യമായ പ്ലാനിംഗോടെ മുന്നോട്ടു പോകുന്നവര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച കാലമാക്കി റിട്ടയര്‍മെന്റ് ജീവിതത്തെ മാറ്റാനാകുമെന്നതാണ് സത്യം. സ്ഥിര വരുമാനമില്ലാതാവുന്ന റിട്ടയേര്‍ഡ് കാലത്തില്‍ പ്രത്യേകിച്ച് വ്യവസ്ഥാപിത പെന്‍ഷന്‍ ആനുകൂല്യം ഒന്നുമില്ലാത്ത വ്യക്തികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പണലഭ്യത ഉറപ്പാക്കിയേ തീരു. റട്ടയര്‍മെന്റ് പ്ലാനിംഗ് ഫണ്ടുകള്‍ ഇതിന് നിങ്ങളെ സഹായിക്കും. ഏത് തരം നിക്ഷേപം, എപ്പോള്‍ നിക്ഷേപിക്കണം, എത്ര നിക്ഷേപിക്കണം എന്നുള്ള കാര്യങ്ങള്‍ പറയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
    7 min
  • എസ് ഐ പി നിക്ഷേപങ്ങള്‍ പിന്‍വലിക്കേണ്ടത് എപ്പോഴാണ് ? | Dhanam Money Tok
    ചെറു നിക്ഷേപങ്ങളിലൂടെ മികച്ച സമ്പാദ്യം നേടാനുള്ള മാര്‍ഗമായി പലരും എസ്‌ഐപികളെയാണ് തെരഞ്ഞെടുക്കുന്നത്. ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ നിക്ഷേപിക്കുന്ന പണം വലിയൊരു തുകയിലേക്ക് അഥവാ ഭാവിയില്‍ നേട്ടം നല്‍കുന്ന വിവധ ഫണ്ടുകളിലേക്ക് സമാഹരിക്കുന്നതിനാല്‍ എസ്‌ഐപികള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ പെട്ടെന്നൊരു നേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപികള്‍ മികച്ച ഒരു ഓപ്ഷന്‍ ആകണമെന്നില്ല. വരുമാനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന ഒരു തുകയില്‍ ചെറിയൊരു ഭാഗം എസ്.ഐ.പി. എന്ന ദീര്‍ഘകാല നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്നത് ഭാവിയില്‍ നേട്ടമുണ്ടാക്കുമെന്ന് തന്നെയാണ് ഇതുവരെയുള്ള എസ്‌ഐപിയുടെ കണക്കുകള്‍ തെളിയിക്കുന്നത്.എങ്ങനെയാണ് എസ്‌ഐപി നിക്ഷേപത്തെ കാണേണ്ടത്. എപ്പോഴാണ് നിക്ഷേപ പോര്‍ട്ട് ഫോളിയോ പരിശോധിക്കേണ്ടത്, എപ്പോഴാണ് പണം പിന്‍വലിക്കേണ്ടത് എന്ന കാര്യങ്ങളില്‍ പലര്‍ക്കും അവ്യക്തതയാണ്. എപ്പോഴാണ് എസ്‌ഐപികള്‍ പിന്‍വലിക്കേണ്ടതെന്ന ആശങ്ക മാറ്റിത്തരുന്നതാണ് ഇന്നത്തെ ധനം മണി ടോക്. കേള്‍ക്കാം.
    5 min
  • സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ | Dhanam Money Tok
    കേരളത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ എടുത്തു നോക്കിയാല്‍ സ്വര്‍ണ വിലയില്‍ ഇപ്പോള്‍ ഇടിവാണുള്ളത്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നു തന്നെയാണുള്ളത് എന്നതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. സ്വര്‍ണ വില ഇടിയ്ക്കിടെ കുതിച്ച് ഉയരുന്നതു കൊണ്ട് ഭാവിയിലേക്ക് കരുതലെന്നോണം സാധാരണക്കാരില്‍ ഏറെ പേരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നു.സ്വര്‍ണാഭരണങ്ങളായും നാണയങ്ങളായും ഗോള്‍ഡ് ഇ.ടി.എഫ് ഫണ്ടുകളുമായിട്ടാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ വിലയിലെ അസ്ഥിരത മാത്രമല്ല ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഉള്ള അപകട സാധ്യതയും റിട്ടേണിലെ കുറവും ഒക്കെ സ്വര്‍ണ നിക്ഷേപം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്താറുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ എന്താണ്. ഇതാണ് ഇന്നത്തെ മണി ടോക് പറയുന്നത്. പോഡ്കാസ്റ്റ് ബട്ടന്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം.
    5 min
  • മ്യൂച്വല്‍ ഫണ്ടിലെ പുതിയ മാറ്റങ്ങള്‍എന്തെല്ലാം? നിക്ഷേപകരെ ബാധിക്കുന്നതെങ്ങനെ? | Dhanam Money Tok
    ഭാവിയിലെ ലക്ഷ്യങ്ങള്‍ നിറവേറാന്‍ എല്ലാവര്‍ക്കും കാണും എന്തെങ്കിലുമൊക്കെ നിക്ഷേപ മാര്‍ഗങ്ങള്‍. അല്ലേ, ചെറു നിക്ഷേപങ്ങളിലൂടെ പോലും പലപ്പോഴും മികച്ച ലാഭം സ്വന്തമാക്കാം എന്നതു കൊണ്ട് പലരും മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാറാണ് പതിവ്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് മികച്ചത് തെരഞ്ഞെടുക്കുകയും അത് ശരിയായ രീതിയില്‍ പരിപാലിക്കുകയും ചെയ്യുക വളരെ പ്രധാനമാണ്. അത് മാത്രം മതിയോ…..?മ്യൂച്വല്‍ഫണ്ടുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാലാകാലങ്ങളായി വരുന്ന മാറ്റങ്ങളും നിക്ഷേപകര്‍ അറിഞ്ഞു വയ്ക്കണം. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അടുത്തിടെ മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി നിരവധി പുതിയ ചട്ടങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. കൂടുതല്‍ സുതാര്യത വരുത്തിക്കൊണ്ട് നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് പുതിയ മാറ്റങ്ങളിലൂടെ സെബി ലക്ഷ്യമിടുന്നത്.ഇപ്പോള്‍ വരുത്തിയിരിക്കുന്ന പല മാറ്റങ്ങളും 2021 ഓടെയാണ് പ്രാബല്യത്തില്‍ വരുന്നതെന്നതിനാല്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ പുന:പരിശോധിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കും. ഇതിന് ആദ്യം തന്നെ എന്തൊക്കെയാണ് പുതിയ മാറ്റങ്ങളെന്ന് അറിയണം. പ്ലേ ബട്ടണ്‍ അമര്‍ത്തി പോഡ്കാസ്റ്റ് കേള്‍ക്കൂ.
    7 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.