Money Tok

Money Tok

Download on the App Store

Money Tok episodes

  • EP150 - കാര്‍ ലോണ്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    സ്വന്തമായി ഒരു വാഹനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ കൊക്കിലൊതുങ്ങാത്ത വാഹനം നോക്കി കടക്കെണിയിലാകരുത്. കാര്‍ വരുമാനവും ആവശ്യകതയും വിശകലനം ചെയ്ത് വാങ്ങാന്‍ ശ്രദ്ധിക്കാം. വാഹന വായ്പ എടുത്താണ് വാഹനം വാങ്ങുന്നതെങ്കിലും പല കാര്യങ്ങളും അറിഞ്ഞിരിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

    Listen to more podcasts : https://dhanamonline.com/podcasts

    6 min
  • ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മൂന്നു പാഠങ്ങള്‍

    ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നമുക്കെല്ലാവര്‍ക്കുമുണ്ട്. ചിലര്‍ക്ക് അത് ഒരു വീടായിരിക്കാം. മറ്റു ചിലര്‍ക്ക് മക്കളുടെ വിദ്യാഭ്യാസമോ വിവാഹമോ ഒക്കെയായിരിക്കാം. ഇങ്ങനെ ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വലിയൊരു നിരയുണ്ടാവും നമ്മുടെ മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമിക പടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുക. ഇതാ ഇതിനായി മൂന്നു സാമ്പത്തിക പാഠങ്ങള്‍ പഠിക്കാം.


    Listen to more podcasts : https://dhanamonline.com/podcasts

    6 min
  • പ്രായം അനുസരിച്ച് എങ്ങനെയാണ് മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുന്നത്?

    ഇപ്പോള്‍ ഒറ്റ കാര്യമേ ഒള്ളു എല്ലാവരുടെയും മനസ്സില്‍, അസുഖങ്ങളില്ലാത്ത, ആരോഗ്യപൂര്‍ണമായ ഒരു ജീവിതം മാത്രം. കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഇനി ചെലവേറും എന്നതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ മുന്നോട്ടു പോകാനാകില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഏതെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം തീര്‍ന്നില്ല.

    പ്രായം, ആവശ്യം എന്നിവയൊക്കെ മനസ്സിലാക്കി കൊണ്ടുള്ള ഇന്‍ഷുറന്‍സ് ആണ് നിങ്ങള്‍ക്ക് വേണ്ടത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കുക എന്നത് പ്രാധാന്യമുള്ളകാര്യമാണെന്നിരിക്കെ എല്ലാവരുടെയും പ്രായവും ആരോഗ്യ സ്ഥിതിയും ഭാവിയിലെ ആവശ്യങ്ങളും കണക്കാക്കി ഇന്‍ഷുറന്‍സ് എടുക്കാം. ഇതാ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.


    Listen to more podcasts : https://dhanamonline.com/podcasts

    7 min
  • വായ്പ അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

    വായ്പകള്‍ പലവിധമാണ്, ഗോള്‍ഡ് ലോണ്‍ മുതല്‍ ഉയര്‍ന്ന പലിശയില്‍ ലോണ്‍ അനുവദിക്കുന്ന വ്യക്തിഗത വായ്പകള്‍ വരെ പലരുടെയും ആവശ്യകതയും ലഭിക്കേണ്ട തുകയുടെ വലുപ്പവും സമയപരിധിയും നോക്കിയാണ് പലരും ലോണ്‍ എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴാണ് അത്യാവശ്യ വായ്പകള്‍ക്കായി ബാങ്കിനെ പലരും സമീപിക്കുക. എന്നാല്‍ ലോണ്‍ നിരസിക്കല്‍ അഥവാ അപേക്ഷ തള്ളിപ്പോകുക സര്‍വ സാധാരണമായിരിക്കുന്നു. പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് ഒക്കെ മോശമായിരിക്കുന്ന ഇപ്പോള്‍.

    ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുമ്പോള്‍ എടുക്കുന്ന റിസ്‌ക് മൂലം തന്നെ വായ്പ നല്‍കാന്‍ കര്‍ശന മാനദണ്ഡങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് അവ നിരസിക്കപ്പെടാതിരിക്കാനുള്ള കാരണങ്ങളും തിരിച്ചറിഞ്ഞ് വയ്ക്കണം. ഇതാ 5 കാര്യങ്ങള്‍ കേള്‍ക്കാം.


    Listen to more podcasts : https://dhanamonline.com/podcasts

    7 min
  • ജീവിതം സുരക്ഷിതമാക്കാന്‍ എടുക്കേണ്ട 5 ഇന്‍ഷുറന്‍സ് പോളിസികള്‍

    ഇന്നത്തെ കാലത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത ജീവിതം എന്നത് സിഗ്നലില്ലാതെ റെയില്‍ പാളത്തിലൂടെ നടക്കും പോലെയാണ്. ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഇന്‍ഷുറന്‍സ് പോളിസികള്‍. കുടുംബകാര്യങ്ങളില്‍ ഉത്തരവാദിത്ത്വമുള്ളവര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ വിമുഖത കാണിക്കരുത്. പോളിസികള്‍ ചെറുപ്രായത്തില്‍ എടുക്കുന്നതാണ് എപ്പോഴും നല്ലത്. പ്രായം കൂടുന്തോറും റിസ്‌ക് വര്‍ധിക്കും. അതായത് 30-35 വയസിനുള്ളില്‍ ഈ പോളിസികള്‍ ഉറപ്പായും എടുത്തിരിക്കണമെന്നു ചുരുക്കം. ജീവിതത്തില്‍ ഏറ്റവും അത്യാവശ്യം വേണ്ട 5 പോളിസികള്‍ വിശദമായി അറിയാം.

    Listen to more podcasts : https://dhanamonline.com/podcasts

    7 min
  • ഈ 4 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്കും സമ്പത്ത് സൃഷ്ടിക്കാം

    കോവിഡ് കഴിഞ്ഞ് ലോക്ഡൗണുകള്‍ മാറിയെങ്കിലും സാമ്പത്തിക ഞെരുക്കത്തിലാണ് എല്ലാവരും. ഈ കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍ എളുപ്പമാകും. അതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട നാല് കാര്യങ്ങളിതാ...

    Listen to more podcasts : https://dhanamonline.com/podcasts

    4 min
  • വീട്ടു ചെലവുകള്‍ കുറയ്ക്കാന്‍ ഉറപ്പായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍


    ഒരു മാസത്തെ ഏകദേശ ചെലവ് എത്ര വരുമെന്ന് പ്ലാന്‍ ചെയ്തിരിക്കണം. വന്നേക്കാവുന്ന അധിക ചെലവ് വേറെ എഴുതണം. ഇതില്‍ വിവാഹം, ബെര്‍ത്‌ഡേ എന്നിവയെല്ലാം ഉള്‍പ്പെടുത്തണം. എമര്‍ജന്‍സി ഫണ്ട് കരുതി വച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നെടുത്ത് ചെലവഴിക്കാതെ വേണം മറ്റു ചെലവുകളെ നിയന്ത്രിക്കാന്‍ ഒരു മാസം കഴിയുമ്പോള്‍ ചെലവായ തുകയും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത തുകയും തമ്മില്‍ താരതമ്യം ചെയ്ത് നോക്കുക. നിങ്ങളുടെ പ്ലാനിംഗിനനുസരിച്ചാണ് റിസള്‍ട്ട് എങ്കില്‍ അത് മികച്ച പ്ലാനിംഗിന്റെ ഗുണമാണെന്ന് വിശ്വസിക്കാം. അതനുസരിച്ച് ചെലവഴിച്ചാല്‍ മാസവസാനം എത്തുമ്പോള്‍ കയ്യിലെന്തെങ്കിലും മിച്ചം കാണും.


    Listen to more podcasts : https://dhanamonline.com/podcasts

    6 min
  • കടം കുരുക്കാവാതിരിക്കാന്‍ ചെയ്യാം ഇക്കാര്യങ്ങള്‍

    മണിടോക്കിന്റെ ഇന്നത്തെ വിഷയം കടത്തില്‍ അകപ്പെടാതിരിക്കാനും അകപ്പെട്ടാല്‍ അതില്‍ നിന്നു പുറത്തുകടക്കാനും ഉള്ള വഴികള്‍ ആണ്. കടബാധ്യതയില്ലാതെ ജീവിക്കാനാണ് നാം സ്വപ്നം കാണുന്നത്. സാമ്പത്തിക അച്ചടക്കമുള്ളവര്‍ക്ക് ഒരുപരിധി വരെ അതിന് സാധിക്കുന്നുമുണ്ട്. ഇതാ സാമ്പത്തിക അച്ചടക്കത്തോടെ മുന്നേറാനും കടത്തില്‍ നിന്നും കരകയറാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.


    വെബ്‌സൈറ്റിനൊപ്പം  ധനം പോഡ്കാസ്റ്റുകള്‍ ഗൂഗിള്‍ പോഡ്കാസ്റ്റ്, ആപ്പിള്‍ പോഡ്കാസ്റ്റ്, സ്‌പോട്ടിഫൈ, ആമസോണ്‍ മ്യൂസിക്, ജിയോ സാവന്‍, ഗാന എന്നിവയിലും കേള്‍ക്കാവുന്നതാണ്.


    Listen to more podcasts : https://dhanamonline.com/podcasts

    7 min
  • ഹോം ലോണ്‍ എടുക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

    ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ബാധ്യതയാണ് ഭവന വായ്പകള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ കെണിയിലാകും ചെന്നു ചാടുക. പോഡ്കാസ്റ്റ് കേള്‍ക്കൂ.

    Listen to more podcasts : https://dhanamonline.com/podcasts

    5 min
  • 2022-ല്‍ നികുതി ലാഭിക്കാന്‍ 7 സമ്പാദ്യ പദ്ധതികൾ

    നികുതി ലാഭിക്കാന്‍ കഴിയുന്ന സാമ്പത്തിക സുരക്ഷിതത്വം നേടാന്‍ എളുപ്പത്തില്‍ കഴിയുന്ന 7 സമ്പാദ്യ പദ്ധതികളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ പോഡ്കാസ്റ്റ് കേള്‍ക്കൂ.

    Listen to more podcasts : https://dhanamonline.com/podcasts

    6 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.