
Sign up to save your podcasts
Or


നിക്ഷേപത്തില്‍ റിസ്‌കുകള്‍ എടുക്കാന്‍ താല്പര്യമില്ലാത്ത വ്യക്തികള്‍ക്ക് തപാല്‍ വകുപ്പിന്റെ വിവിധ സ്‌കീമുകളില്‍ ചേരാവുന്നതാണ്.
ചെറിയ വരുമാനക്കാര്‍ക്കും മികച്ച സമ്പാദ്യം ഉറപ്പാക്കാന്‍ കഴിയുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസിനുണ്ട്. പലപ്പോഴും പല സമ്പാദ്യപദ്ധതികളും വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പലിശ വരുമാനം ഇവ നല്‍കിയേക്കും. സാധാരണക്കാര്‍ക്ക് നിക്ഷേപം ഇരട്ടിയാക്കാന്‍ തുടങ്ങാവുന്ന സമ്പാദ്യപദ്ധതിയാണ് കീഴിലുള്ള കിസാന്‍ വികാസ് പത്ര എന്ന ചെറു സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാം. കേന്ദ്ര സര്‍ക്കാരിന്റെ പരിധിക്കുള്ളിലാണ് ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കേള്‍ക്കാം.
Listen to more podcasts : https://dhanamonline.com/podcasts
ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ 50000 രൂപ വരെ പെന്‍ഷനായി നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലോ? അതും നാല്‍പ്പത് വയസ്സ് മുതല്‍ തന്നെ ലഭിക്കുമെങ്കില്‍ വലിയ നേട്ടം തന്നെയല്ലേ? പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്നതിനായി വാര്‍ധക്യ കാലമാകുവാന്‍ കാത്തിരിക്കണ്ട എന്ന സവിശേഷതയുള്ള എല്‍ഐസി പോളിസിയാണ് എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) സരള്‍ പെന്‍ഷന്‍ യോജന. പ്രതിമാസ നിക്ഷേപമില്ലാതെ ഒറ്റത്തവണ മാത്രമാണ് ഈ പദ്ധതിയില്‍ അടവുള്ളത്. വായ്പാ സൗകര്യവും ഉള്‍പ്പെടുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം.
Listen to more podcasts : https://dhanamonline.com/podcasts
പൊതു ജനങ്ങളുടെ സമ്പാദ്യശീലത്തെ വര്‍ധിപ്പിക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പബ്ലിക് പ്രോവിഡന്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. പിപിഎഫുകളെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. പിപിഎഫ് തുകയില്‍ നിന്നു ലോണെടുക്കുന്നവരും, എടുക്കാന്‍ ആഗ്രഹിക്കുന്നവരും അനവധിയാണ്. എന്നാല്‍ പിപിഎഫ് വായ്പ എടുക്കുന്നവര്‍ ഏഴ് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
Listen to more podcasts : https://dhanamonline.com/podcasts
ഓഹരി വിപണിയില്‍ നേരിട്ട് ഇറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വിപണിയുടെ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴിയുള്ള നിക്ഷേപം ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന ആദായം നേടി തരുന്നവയാണ്. നിക്ഷേപകരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും നിക്ഷേപത്തെ പറ്റി വലിയ ധാരണയില്ലത്ത പ്രശ്‌നം പലര്‍ക്കുമുണ്ട്. തുടക്കകാര്‍ക്ക് നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാക്കാനുള്ള വഴിയാണ് ഇവിടെ പറയുന്നത്. പോഡ്കാസ്റ്റ് കേള്‍ക്കാം.
Listen to more podcasts : https://dhanamonline.com/podcasts
വരുമാനം നിലച്ചാലോ കുറഞ്ഞാലോ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കോവിഡ് കാലത്ത് പലരും അനുഭവിച്ചറിഞ്ഞുകാണും. ഇനി ജോലി ചെയ്യാന്‍ ആരോഗ്യമില്ലാത്ത നാളുകളിലാണ് വരുമാനമില്ലാത്ത അവസ്ഥ വന്നിരുന്നെങ്കിലോ? ഈ അവസ്ഥ ജീവിതത്തില്‍ വരാതിരിക്കാന്‍ ഇന്ന് ചെയ്യാവുന്ന ഒരു കാര്യമാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ്.
വര്‍ഷങ്ങളോളം ജോലിയോ അല്ലെങ്കില്‍ ബിസിനസോ ഒക്കെയായി കഷ്ടപ്പെട്ട് ജീവിച്ചവര്‍ക്കെല്ലാം സാമ്പത്തിക ക്ലേശമില്ലാതെ സന്തോഷകരമായ റിട്ടയര്‍മെന്റ് ജീവിതം നയിക്കാനുള്ള അവകാശം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ഇതിനായി സാമ്പത്തിക ആസൂത്രണം നടത്തേണ്ടത് നാളെ അല്ല ഇന്നു തന്നെയാണ്.
ഇതാ കേള്‍ക്കാം.
Listen to more podcasts : https://dhanamonline.com/podcasts
ക്രെഡിറ്റ് കാര്‍ഡ് (Credit Card) ഇല്ലാത്തവര്‍ ചുരുക്കമാണ്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. എളുപ്പത്തില്‍ ചെലവുകള്‍ നടത്താനും വായ്പയായി ഗാഡ്ജറ്റുകള്‍ വാങ്ങാനുമെല്ലാം എളുപ്പമായതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിനയാകും. ഇതാ ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കാം.
Listen to more podcasts : https://dhanamonline.com/podcasts
പല തരം വായ്പകള്‍ എടുക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രശ്നമുള്ള കാര്യമല്ല. കാരണം വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനമാര്‍ഗങ്ങളും സാഹചര്യങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെങ്കില്‍ വായ്പകള്‍ എപ്പോഴും സാമ്പത്തിക പ്രശ്നങ്ങളില്‍ നമുക്ക് രക്ഷകന്‍ തന്നെയാണ്. വായ്പാ പരിധിയും തിരിച്ചടവ് കാലാവധിയും തുകയുമെല്ലാം ഓരോ വായ്പകള്‍ക്കും ഓരോന്നാവും. അത് പോലെ ഓരോ വായ്പകളുടെയും റിസ്‌കും പലതാണ്.
പേഴ്സണല്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡ് വായ്പകളും അതീവ അപകടകാരികളാണ്. എങ്ങനെ, ഏത് വായ്പ ആദ്യം തിരിച്ചടയ്ക്കണം എന്ന ചോദ്യമിപ്പോള്‍ വന്നില്ലേ. അത്തരമൊരു സംശയം നീക്കുന്നതാണ് ഇന്നത്തെ ധനം മണി ടോക്. കേള്‍ക്കാം.
Listen to more podcasts : https://dhanamonline.com/podcasts
ചെലവ് ചുരുക്കാനുള്ള പ്രായോഗിക രീതികള്‍ പരീക്ഷിച്ച് മടുത്തോ, ഇതാ ചില വഴികള്‍
ചെലവ് ചുരുക്കല്‍ എളുപ്പമാക്കാന്‍ പല വഴികളും പലരും പറയാറുണ്ട്. ചെലവുകള്‍ എഴുതി വയ്ക്കണം, നിക്ഷേപത്തിനു ശേഷമുള്ള ചെലവുകളുടെ വിഭജനം എന്നിവയെല്ലാം. എന്നാല്‍ പലപ്പോഴും ഈ വഴികള്‍ പ്രായോഗിക തലത്തില്‍ ശരിയാകണമെന്നില്ല. ചെലവ് ചുരുക്കാനുള്ള വഴികള്‍ തേടുന്നവര്‍ക്ക് 50:30:20 രീതി പിന്തുടരാം. ഇതാ പോഡ്കാസ്റ്റ് കേള്‍ക്കൂ.
Listen to more podcasts : https://dhanamonline.com/podcasts
ക്വാളിറ്റിയിലും തൂക്കത്തിലും നഷ്ടം വരില്ല, എന്നാല്‍ പരിശുദ്ധിയടക്കമുള്ള പല കാര്യങ്ങളും ശ്രദ്ധിക്കണം, പോഡ്കാസ്റ്റ് കേള്‍ക്കൂ.
സ്വര്‍ണത്തിന്റെ ക്വാളിറ്റിയിലും തൂക്കത്തിലും എന്തെങ്കിലും പ്രശ്നം വരുമോ എന്ന ഭയമാണ് പലരും ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാന്നത്. എന്നാല്‍ പിസ ഓര്‍ഡര്‍ ചെയ്യുന്നതിനേക്കാള്‍ സിമ്പിളാണ് ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങുന്നത് എന്നതാണ് സത്യം.
ആദ്യം വിശ്വസ്തരായ ജൂവല്‍റിയുടെ വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ഇഷ്ടപ്പെട്ട ഒരു ഡിസൈന്‍ ആഭരണം തിരഞ്ഞെടുത്തു സ്വന്തം കാര്‍ട്ടില്‍ ആഡ് ചെയ്യുക. പിന്നീട് ഉല്‍പ്പന്നം വാങ്ങുമ്പോള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായോ അതോ ഓണ്‍ലൈന്‍ മുഖേനയോ പണം അടയ്ക്കാം. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സ്വര്‍ണ്ണാഭരണത്തിന്റെ ഗുണത്തിനോ തൂക്കത്തിനോ ഒന്നും യാതൊരു വ്യത്യാസവും ഉണ്ടാവില്ല. കാരണം ഏറ്റവും മികച്ച ജൂവല്‍റികളാണ് സാധാരണയായി ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള അവസരം ഒരുക്കുന്നത്. എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം; പോഡ്കാസ്റ്റ് കേള്‍ക്കൂ.
Listen to more podcasts : https://dhanamonline.com/podcasts
ഉയര്‍ന്ന ഇടപാട് ചെലവുകള്‍ മൂലധന വളര്‍ച്ചയെ ബാധിക്കുമെന്നത് നിക്ഷേപകര്‍ മറന്നു പോകുന്നു. സ്വര്‍ണക്കട്ടകളായി സ്വര്‍ണം വാങ്ങുന്നവരും സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നവരുമെല്ലാം അറിയേണ്ട കാര്യങ്ങള്‍ കേള്‍ക്കാം
Listen to more more podcasts : https://dhanamonline.com/podcasts
From the publisher's feed