Money Tok

Money Tok

Download on the App Store

Money Tok episodes

  • Money tok: സ്വര്‍ണബോണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


    റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സോവറിന്‍ സ്വര്‍ണ ബോണ്ടുകളുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ സിരീസ് ഇപ്പോള്‍ തുടരുകയാണ്. ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ. 



    6 min
  • Money tok: സ്വര്‍ണനിക്ഷേപങ്ങളിലെ ഏറ്റവും മികച്ച മാര്‍ഗം ഏത്? എങ്ങനെ?

    സ്വർണം 2022 ഡിസംബര്‍ 14 ന് പവന് 40240 രൂപയിലാണ് എത്തി നില്‍ക്കുന്നത്. കഴിഞ്ഞ 9 മാസത്തെ ഏറ്റവും ഉയരത്തില്‍. സ്വര്‍ണനിക്ഷേപത്തിന് പോസിറ്റീവ് സൂചനകളാണ് വിദഗ്ധര്‍ നല്‍കുന്നതും. ആ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതെക്കുറിച്ച് പലരും ഇപ്പോള്‍ തല പുകയ്ക്കുകയാണ്.

    എന്നാല്‍ ആഭരണമായി സ്വര്‍ണം വാങ്ങി വയ്ക്കുന്നത് അപകടമാണ്. ഉപയോഗിക്കാനല്ലെങ്കില്‍ നിക്ഷേപമായി ഇവ വാങ്ങുന്ന സാഹചര്യത്തില്‍ എവിടെയാണ് സുരക്ഷിതത്വവും നേട്ടവും കൂടുതലെന്ന് പരിശോധിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ



    7 min
  • Money tok: മക്കളുടെ വിദ്യാഭ്യാസത്തിനായി ഉയര്‍ന്ന തുക കണ്ടെത്താന്‍ എങ്ങനെ നിക്ഷേപിക്കണം?


    കുട്ടികളുടെ വിദ്യാഭ്യാസം ഇപ്പോള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടല്ലോ. എന്തിനാണ് ഉന്നത വിദ്യാഭ്യാസത്തിനെക്കുറിച്ച് വളരെ നേരത്തെ ചിന്തിക്കുന്നതെന്നു കരുതേണ്ട. അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല ഇക്കാര്യം. മക്കളുടെ വിദ്യാഭ്യാസത്തിനായി നേരത്തെ തന്നെ ചെറുതുകകള്‍ നിക്ഷേപിച്ച് ഭാവിയില്‍ വലിയൊരു തുക കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയും. അതിനായി ശരിയായ രീതിയില്‍ നിക്ഷേപിക്കണമെന്നുമാത്രം. ഇതാ ഭാവിയിലേക്കുള്ള നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നായ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിക്ഷേപം അധികബാധ്യതയാകാതെ ചെയ്യാം. പോഡ്കാസ്റ്റ് കേള്‍ക്കൂ. 



    6 min
  • Money tok: റിട്ടയര്‍മെന്റ് കാലം മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാന്‍ 8 കാര്യങ്ങള്‍

    സാമ്പത്തിക സുരക്ഷിതത്വമുള്ള റിട്ടയര്‍മെന്റ് ജീവിതം ആഗ്രഹിക്കാത്തവരായി ആരുമില്ല. റിട്ടയര്‍മെന്റ് ജീവിതം സാമ്പത്തിക അടിത്തറയുള്ളതാക്കാന്‍ നേരത്തെ തന്നെ സമ്പാദ്യം ആരംഭിക്കുന്നതാണ് മികച്ച വഴി. നിങ്ങള്‍ക്ക് ആകുലതകള്‍ ഇല്ലാത്ത ഒരു വിരമിക്കല്‍ ഉറപ്പാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ജീവിതത്തില്‍ പിന്നീട് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ ഈ 8 കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കുക.



    5 min
  • Money tok: ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് നടത്താം നാലു ഘട്ടമായി

    ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി സ്വത്ത് സമ്പാദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങളെല്ലാം വെറും സ്വപ്‌നങ്ങളായി അവശേഷിക്കും. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് കൃത്യമായി ചെയ്തില്ലെങ്കില്‍ സ്വത്ത് സമ്പാദിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായിരിക്കും. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് എവിടെ തുടങ്ങണം, എങ്ങനെ ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണം എന്നൊക്കെ ഒരു ഐഡിയയും ഇല്ലാതെ ഇരിക്കുകയാണോ? എങ്കില്‍ ഈ പോഡ്കാസ്റ്റ് കേള്‍ക്കാം. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗിന്റെ 4 ഘട്ടങ്ങള്‍ അറിയാം. 



    5 min
  • Money tok - സമ്പത്ത് സൃഷ്ടിക്കാന്‍ അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍

    ചുരുങ്ങിയ വരുമാനത്തിലും ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പണം കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയും. മിച്ചം പിടിക്കുകയും അത് ശരിയായ രീതിയില്‍ നിക്ഷേപിക്കുകയും ചെയ്യേണ്ടത് ഇതിന് അത്യാവശ്യമാണ്. നല്ലൊരു നിക്ഷേപകനായാല്‍ കിട്ടുന്ന വരുമാനം കൊണ്ടുതന്നെ ലക്ഷ്യങ്ങള്‍ക്കുള്ള പണം സമാഹരിക്കാം. ഇതാ അതിനായി അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍. പോഡ്കാസ്റ്റ് കേള്‍ക്കൂ. 

    7 min
  • Money tok: വാഹനാപകടം സംഭവിക്കുമ്പോള്‍ ക്ലെയിം എളുപ്പത്തില്‍ ലഭിക്കാന്‍ എന്ത് ചെയ്യണം?


    വാഹനാപകടത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. വാഹനങ്ങള്‍ കൂട്ടിയിടി ച്ച് ജീവഹാനി സംഭവിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണം. അപകടം ഗുരുതരമാണെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. മോട്ടോര്‍ വാഹന അപകട കേസുകള്‍ (M.A.C.T)  ഉണ്ടാവാനിടയുള്ള എല്ലാ അപകടങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്നും എഫ്.ഐ.ആര്‍. വാങ്ങിയിരിക്കണം. സ്വന്തമായി വാഹനമുള്ളവരെല്ലാം അറിഞ്ഞിരിക്കണം വാഹനാപകടം ഉണ്ടാകുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണമെന്ന്. പോഡ്കാസ്റ്റ് കേള്‍ക്കൂ. 


    6 min
  • 60 വയസ്സുകഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

    ആരോഗ്യ ഇന്‍ഷുറന്‍സ് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.ചെറുപ്പക്കാര്‍ക്ക് മാത്രമല്ല വീട്ടിലെ മുതിര്‍ന്നവര്‍ക്കും ഏത് സമയത്തും ഇന്‍ഷുറന്‍സിന്റെ ആവശ്യകത വന്നേക്കാം. അതിനാല്‍ തന്നെ എത്രയും നേരത്തേ പരിരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നേരത്തെ ഇന്‍ഷുറന്‍സ് സ്വന്തമാക്കുക എന്നതാണ് മികച്ച ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനുള്ള എളുപ്പവഴി. 

    ചിലര്‍ മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങാന്‍ പലരും കാലതാമസം എടുക്കാറുണ്ട്. ഇനി ഒട്ടും വൈകിക്കണ്ട. വൈകാതെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം. എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നോക്കാം. 


    7 min
  • Money tok : റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാം, ഉറപ്പാക്കാം 9250 രൂപ പ്രതിമാസപെന്‍ഷന്‍

    സുരക്ഷിതമായ റിട്ടയര്‍മെന്റ് ജീവിതമില്ലെങ്കില്‍ എത്രകാലം എത്ര തുക സമ്പാദിച്ചു എന്നു പറഞ്ഞിട്ടും കാര്യമില്ല. ചെറുതെങ്കിലും കൃത്യമായ മെച്ചപ്പെട്ട വരുമാനം വിരമിക്കല്‍ കാലത്ത് അത്യാവശ്യമാണ്. ശമ്പളക്കാരെങ്കില്‍ ഇപിഎഫ് തുക, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെ മാറ്റിവയ്ക്കപ്പെടുന്ന തുക വിരമിക്കുമ്പോള്‍ മാസ വരുമാനമായി മാറ്റാന്‍ സാധിക്കും. അത്തരമൊരു നിക്ഷേപമാണ് പ്രധാനമന്ത്രി വയവന്ദന യോജന. അറിയാം



    Listen to more podcasts : https://dhanamonline.com/podcasts

    5 min
  • Money Tok: ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്താന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍

    ക്രെഡിറ്റ് കാര്‍ഡ് പരിധി വര്‍ധിപ്പിക്കാന്‍ ലോണ്‍ എടുത്ത് കൂട്ടുന്നവരെ കണ്ടിട്ടുണ്ട്. തിരിച്ചടവ് ശേഷിയുണ്ടെന്ന് കാണിക്കാന്‍ തത്രപ്പാടിലാണ് അവര്‍. എന്നാല്‍ അത് മതിയോ ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് അഥവാ തുകയുടെ പരിധി വര്‍ധിപ്പിക്കാന്‍ ശരിയായ മാര്‍ഗങ്ങളുണ്ട്. അതറിയുകയാണ് വേണ്ടത്. ഇന്നത്തെ മണി ടോക്കില്‍ വിശദമാക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന വഴികളാണ്.


    Listen to more podcasts : https://dhanamonline.com/podcasts

    6 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.