
Sign up to save your podcasts
Or


മികച്ച സ്‌കോറിന് കുറുക്കുവഴികളില്ല, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇഎംഐ തുടങ്ങിയവ കൃത്യസമയത്ത് അടയ്ക്കുക എന്നതാണ് ആദ്യ വഴി. മറ്റ് വഴികള്‍ കേള്‍ക്കാം
ചെറു തുകയായി നിക്ഷേപിച്ച് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന നിരവധി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുണ്ട്. ഇവയില്‍ ചിലത് നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പദ്ധതികളാണ്. ഓരോ സാമ്പത്തിക വര്‍ഷവും ആദായ നികുതിയില്‍ ഇളവ് ലഭിക്കാന്‍ ഈ നിക്ഷേപ പദ്ധതികള്‍ നമ്മളെ സഹായിക്കും. ഇതുവരെ ഇവയില്‍ ചേരാത്തവര്‍ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് ക്കൗണ്ട് തുറക്കാവുന്നതാണ്. ഓരോന്നും വിശദമായി കേള്‍ക്കാം
നിങ്ങള്‍ക്ക് ഹോം ലോണ്‍ ഉണ്ടോ, അതുമല്ലെങ്കില്‍ ഹോം ലോണ്‍ എടുത്തു വീടു വയ്ക്കാനോ ഫ്‌ളാറ്റ് വാങ്ങാനോ പദ്ധതിയുണ്ടോ? ഹോം ലോണുകള്‍ ദീര്‍ഘകാല വായ്പകളായതിനാല്‍ തന്നെ അതിന്റെ മാസാമാസമുള്ള തിരിച്ചടവ് പലര്‍ക്കും ദീര്‍ഘകാല ബാധ്യതയായി കൂടെയുണ്ടാകും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇ.എം.ഇ ബാധ്യതയാകാതെ ലോണ്‍ അടച്ചു തീര്‍ക്കാന്‍ സാധിക്കും. അവയാണ് ഇന്നത്തെ മണി ടോക് പോഡ്കാസ്റ്റില്‍ പറയുന്നത്.
തവണകളായി ചെറു തുകകള്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെക്കുറിച്ച് നമ്മള്‍ ഇതിനു മുമ്പ് കേട്ടു. ഒരു ഡെറ്റ് ഫണ്ടില്‍ നിന്നും മ്യൂച്വല്‍ ഫണ്ടിലേക്ക് തുക മാറ്റുന്ന സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനും നമ്മള്‍ കേട്ടു. എസ്.ഐ.പിയും എസ്.ടി.പിയും കഴിഞ്ഞ് എസ്. ഡബ്ലു.പിയിലെത്തിയിരിക്കുകയാണ് നമ്മള്‍. നേരത്തെയുള്ള പോഡ്കാസ്റ്റുകള്‍ കേള്‍ക്കാത്തവര്‍ മുന്‍ എപ്പിസോഡുകള്‍ കേള്‍ക്കുമല്ലോ. S.W.P എന്നാല്‍ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍. അതായത് എസ്‌ഐപിയുടെ നേരെ വിപരീതമാണ് ഇത്.
സ്ഥിരനിക്ഷേപത്തിന് മിക്ക ബാങ്കുകളും ഇപ്പോള്‍ മികച്ച പലിശ നിരക്കാണ് നല്‍കുന്നത്. റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കും (FD) റെക്കറിംഗ് ഡെപ്പോസിറ്റിനും(RD) മികച്ച സ്വീകാര്യതയാണ് സാധാരണക്കാര്‍ക്കിടയിലുള്ളത്. ഭാവിയിലേക്ക് ഒരു തുക സുരക്ഷിതമായി ബാങ്കില്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഗ്രഹിച്ച് സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്.
ബാങ്കുകള്‍ മാത്രമല്ല, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സ്ഥിരനിക്ഷേപങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ ഇടം വലം നോക്കാതെ നിക്ഷേപിക്കരുത്. ഈ 5 കാര്യങ്ങള്‍ സ്ഥിരനിക്ഷേപത്തിനൊരുങ്ങും മുമ്പ് പരിശോധിക്കണം.
ഫിക്‌സഡ് ഡെപ്പോസിറ്റുകളെക്കാള്‍ ഏറെ ജനകീയമായ സമ്പാദ്യ പദ്ധതികളാണ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി നിക്ഷേപിക്കാന്‍ കഴിയുന്ന സ്‌മോള്‍ ഫിനാന്‍സ് സ്‌കീമുകള്‍ അഥവാ ചെറുകിട സമ്പാദ്യ പദ്ധതികള്‍. പലിശ നിരക്കുകള്‍ ഏറെ ആകര്‍ഷകമാണ് എന്നതുകൊണ്ടുമാത്രമല്ല, ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പരിരക്ഷയുമുണ്ട് എന്നതിനാല്‍ സ്‌മോള്‍ സേവിംഗ്‌സ് സ്‌കീമിന് നിരവധി ഉപയോക്താക്കളുണ്ട്. സാധാരണക്കാര്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ ചെറുതുകകള്‍ നിക്ഷേപിക്കാന്‍ കഴിയുന്ന പദ്ധതികളാണ് കൂടുതല്‍ സൗകര്യപ്രദവും. ഇതാ ചെറു തുക നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില സ്‌കീമുകളും ഏറ്റവും പുതിയ പലിശ നിരക്കുകളും വിവരങ്ങളും.
ഒറ്റത്തവണ നിക്ഷേപിച്ച് മികച്ച ആനുകൂല്യവും ഇന്‍ഷുറന്‍സും നേടുന്ന 2 എല്‍ഐസി പദ്ധതികള്‍ ആണ് ഇന്ന് മണിടോക്കില്‍
ഉയര്‍ന്ന പലിശയും മോശം സര്‍വീസുമൊക്കെയാണ് എങ്കില്‍ ലോണ്‍ മാറ്റാതെ ഇടയ്ക്ക് വച്ച് ബാങ്ക് മാറാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ലഭ്യമാണ്. അതാണ് ഹോം ലോണ്‍ റീഫൈനാന്‍സിംഗ് അല്ലെങ്കില്‍ ലോണ്‍ പോര്‍ട്ടബിലിറ്റി. വിശദമായി കേള്‍ക്കാം.
From the publisher's feed