Money Tok

Money Tok

Download on the App Store

Money Tok episodes

  • Money tok: എന്താണീ സര്‍ഫാസി? വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കാന്‍

    വായ്പയെടുത്ത് വലിയ ബാധ്യത ആയിക്കഴിഞ്ഞാല്‍ ജപ്തി നടപടികള്‍ വരെ ഉണ്ടായേക്കാവുന്ന പല സാഹചര്യങ്ങളും പലര്‍ക്കും അഭിമുഖീകരിക്കേണ്ടതായി വരുന്നു. ജപ്തി നടപടികള്‍ ബാങ്കും ധനകാര്യ സ്ഥാപനങ്ങളും കൈക്കൊള്ളുന്നത് സര്‍ഫാസി ആക്റ്റിന് കീഴിലാണ്. എന്താണ് സര്‍ഫാസി, സര്‍ഫാസി വഴി എങ്ങനെ നടപടിയെടുക്കുന്നു, വായ്പക്കാര്‍ക്ക് ഇതില്‍ നിന്നും ഇളവുകളോ വിടുതലോ ലഭിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതൊക്കെയാണ് സര്‍ഫാസിയില്‍ പറഞ്ഞിട്ടുള്ളത്. കേള്‍ക്കാം സര്‍ഫാസി നിയമത്തെക്കുറിച്ച്.



    12 min
  • Moneytok : സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാം


    മാസം ഒരു വലിയ തുക നിക്ഷേപങ്ങള്‍ക്കായി മാറ്റി വെക്കാന്‍ ഇല്ലാത്തവര്‍ക്ക് അനുയോജ്യമായ സമ്പാദ്യ പദ്ധതിയാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SystematicInvestmentPlan).  എങ്ങനെയാണ് ഇതിലൂടെ നിക്ഷേപം നടത്തേണ്ടതെന്നും എപ്പോള്‍ അവസാനിപ്പിക്കേണ്ടതെന്നതും അറിഞ്ഞിരിക്കണം. ഇതാ എസ്‌ഐപി നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.



    9 min
  • പിപിഎഫില്‍ നിന്ന് എങ്ങനെ ഒരു കോടി ഉണ്ടാക്കാം

    കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജനകീയ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നറിയാമല്ലോ. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ഇന്‍കം ടാക്‌സ് കിഴിവ് എന്നതിനു പുറമെ ഉയര്‍ന്ന പലിശ വരുമാനവും പിപിഎഫില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക ഗുണങ്ങളാണ്. കൂടുതല്‍ കേള്‍ക്കാം. 


    6 min
  • Money Tok: ആപ്പു വഴി ലോണ്‍ എടുത്തോളൂ, പക്ഷെ ആപ്പിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം


    വായ്പാ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് കേള്‍ക്കാറില്ലേ. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടാണ് ഇത് വലിയ തോതില്‍ വര്‍ധിച്ചിട്ടുള്ളത്. ഇത്തരം ആപ്പുകള്‍ മുഖേന പെട്ടെന്ന് ലോണ്‍ ലഭിക്കും എന്നാല്‍ അപകടങ്ങളും ഏറെയാണ്. ഈ ആപ്പുകളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ തിരിച്ചറിയാനും പരിശോധിക്കാനുമായി ധനകാര്യ ആപ്പുകളുടെ രണ്ട് സംഘടനകള്‍ ചേര്‍ന്ന് ഒരു സര്‍വേ നടത്തിയിരുന്നു. 

    സര്‍വേയുടെ വെളിച്ചത്തില്‍ ഇത്തരം ലോണുകള്‍ എടുക്കുന്നവര്‍ക്കായുള്ള ചില പ്രധാന മുന്‍കരുതലുകള്‍ ആണ് ഇന്നത്തെ മണിടോക്കിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലോണുകളെടുത്ത് ആപ്പിലായവരുടെ അനുഭവങ്ങളില്‍ നിന്നുള്ളവ തന്നെയാണ്. അവ ഓരോന്നും ശ്രദ്ധിച്ച് കേട്ടോളൂ. 


    6 min
  • Money tok: പലിശ നിരക്കുകള്‍ ഉയരും, വായ്പാ ഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യണം?

    ആര്‍ബിഐ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി എട്ടിനും 0.25 ശതമാനം നിരക്ക് വര്‍ധനയോടെ 6.5 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ് റിപ്പോ നിരക്കുകള്‍. ആര്‍ബിഐ, ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പലിശ നിരക്കാണിത്. അതിനാല്‍ തന്നെ സ്വാഭാവികമായും ഈ നിരക്കുകയരുമ്പോള്‍ ബാങ്കുകളും പലിശ നിരക്കുയര്‍ത്തും. ഇത് നിക്ഷേപകര്‍ക്ക് ഗുണമെങ്കിലും വായ്പാ തിരിച്ചടവുള്ളവര്‍ക്ക് ഇത് അധിക ബാധ്യതയാകും. 

    ഈ അവസരത്തില്‍ എങ്ങനെ വായ്പാ ബാധ്യത കുറയ്ക്കാമെന്ന് പറയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ 


    6 min
  • മക്കളുടെ പഠനത്തിന് വായ്പയെടുക്കണോ സമ്പാദ്യം ഉപയോഗിക്കണോ?ഏതാണ് ശരായായ വഴി

    ജീവിതച്ചെലവ് എന്നപോലെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള ചെലവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 2 വര്‍ഷങ്ങളിലും വിദ്യാഭ്യാസ ചെലവ് 10 ശതമാനം വവര്‍ധിച്ചതായി കാണാം. മിക്ക രക്ഷിതാക്കളും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള മുന്‍കരുതലെന്നോണം അവരുടെ സമ്പാദ്യങ്ങള്‍ മാനേജ് ചെയ്യാറുണ്ട്. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോള്‍ ചെലവും സമ്പാദ്യവും കൂട്ടിമുട്ടണമെന്നുമില്ല. ഇവിടെയാണ് മിക്ക രക്ഷിതാക്കള്‍ക്കും ആശയക്കുഴപ്പം നേരിടുന്നത്. 

    മക്കളുടെ കോളെജ് വിദ്യാഭ്യാസത്തിന്റെ സമയമാകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ വരുന്ന ചോദ്യം കയ്യിലുള്ള സമ്പാദ്യമെടുത്ത് ചെലവാക്കണോ അതോ വിദ്യാഭ്യാസ വായ്പ എടുക്കണോ എന്നുള്ളതാണ്. സമ്പാദ്യമെടുത്ത് പഠിത്തത്തിലനായി ചെലവഴിച്ചാല്‍  വായ്പാ തിരിച്ചടവു പോലെയുള്ള തലവേദനയുണ്ടാവില്ലല്ലോ എന്നാണ് പലരും കരുതുന്നത്. പക്ഷേ ജോലയില്‍ നിന്നും വിരമിച്ചു കഴിയുമ്പോള്‍ കാര്യമായ സമ്പാദ്യമൊന്നും  മിച്ചമുണ്ടായിരിക്കണമെന്നില്ല. ഈ അവസരത്തില്‍ ഏതാണ് മികച്ച വഴി. എങ്ങനെ തെര#്‌ഞെടുക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.  


    5 min
  • Money tok : നിങ്ങളറിയാതെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴ്ത്തുന്ന 3 കാര്യങ്ങള്‍

    വായ്പയ്ക്കായി അപേക്ഷകളില്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കാണ് ബാങ്കുകള്‍ പൊതുവെ പണം നല്‍കാന്‍ താല്‍പര്യപ്പെടുന്നത്. സുരക്ഷിതമായ തിരിച്ചടവ് തന്നെയാണ് ബാങ്കുകള്‍ ഇവിടെ പരിഗണിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. ഇതിനാല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ പലവിധ ശ്രമങ്ങളും നടത്തുന്നവരെ കാണാം. സാമ്പത്തികമായ അച്ചടക്കമില്ലാതതിനാലാണ് പലര്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നത്.

    ക്രെഡിറ്റ് യോഗ്യതയും അപകടസാധ്യതയും നിര്‍ണയിക്കാന്‍ ബാങ്കുകള്‍ ഉപയോഗിക്കുന്ന ഘടകം ക്രെഡിറ്റ് സ്‌കോര്‍ മാത്രമല്ല. നല്ല പലിശ നിരക്കുകള്‍ ലഭിക്കുന്നതിന് മൊത്തത്തിലുള്ള ക്രെഡിറ്റ് പ്രൊഫൈല്‍ മികച്ചതാകേണ്ടതുണ്ട്. സാധാരണ ഗതിയില്‍ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന വിവരം എല്ലാവര്‍ക്കും അറിയാം.

    ഇതുമാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നത് അധികം പരിചയമില്ലാത്ത ചില ഇടപാടുകള്‍ കൂടിയുണ്ട്. പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനും ക്രെഡിറ്റ് സ്‌കോറുകള്‍ കുറയ്ക്കാനും കഴിയുന്ന അധികം ശ്രദ്ധിക്കപ്പെടാത്ത സാമ്പത്തിക തെറ്റുകള്‍ വിശദമാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ 



    4 min
  • Money tok: ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പോളിസി വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഓണ്‍ലൈനായി പോളിസി വാങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.  സ്വകാര്യ സാമ്പത്തിക സേവനദാതാക്കളില്‍ നിന്നും മറ്റും മികച്ച ഓഫര്‍ കണ്ട് പലരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങും. പിന്നീട് ഒരു ക്ലെയിം ഉണ്ടാകുമ്പോഴാണ് അബദ്ധം സംഭവിച്ചത് മനസ്സിലാവുക. എല്ലാ സമയത്തും ഇങ്ങനെ സംഭവിക്കണമെന്നില്ല. പോളിസി വാങ്ങല്‍ ശ്രദ്ധയോടെ ആയിരിക്കണം. 

    ഇടനിലക്കാരുടെ സേവനങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല എന്നത് നല്ലത് തന്നെ, എന്നാല്‍ ചില കാര്യങ്ങള്‍ പരിശോധിക്കാന്‍ മറന്നു പോകരുത്. പോഡ്കാസ്റ്റ് കേള്‍ക്കൂ 




    7 min
  • Money tok: ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ വരുമാനം വര്‍ധിപ്പിച്ചു, ഏറ്റവും പുതിയ വിവരങ്ങള്‍

    കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസമാണ് ആദായനികുതി ആനുകൂല്യങ്ങള്‍ ഇല്ലാത്ത  മിക്ക പോസ്റ്റ് ഓഫീസ്  നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയര്‍ത്തിയത്.  പുതുക്കിയ നിരക്കുകള്‍ ജനുവരി 1 മുതല്‍ അതാത് നിക്ഷേപ പദ്ധതികളില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. നിലവിലുള്ള നിക്ഷേപങ്ങളുടെ പലിശയും വര്‍ധിക്കും. എന്നാല്‍  ജനപ്രിയ നിക്ഷേപമായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ഗേള്‍ ചൈല്‍ഡ് സേവിംഗ്‌സ് സ്‌കീമായ സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടില്ല. എന്നിരുന്നാലും നിലവിലെ നിക്ഷേപ പലിശകള്‍ താരതമ്യം ചെയ്യുമ്പോള്‍ പലതിനും മികച്ച പലിശ നിരക്കുകള്‍. പോഡ്കാസ്റ്റ് കേള്‍ക്കൂ 


    5 min
  • Money tok: പുതുവര്‍ഷത്തില്‍ കടം ഒഴിവാക്കി സാമ്പത്തിക അച്ചടക്കം നേടാന്‍ 5 കാര്യങ്ങള്‍

    മികച്ച വരുമാനമുണ്ടെങ്കിലും മാസാവസാനം പലര്‍ക്കും പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. ഓരോ പുതുവര്‍ഷവും പലരും പറയും ഈ വര്‍ഷമെങ്കിലും ഞാനെന്റെ ഫിനാന്‍ഷ്യല്‍ പ്ലാന്‍ മാറ്റുമെന്ന്. എന്നാല്‍ എത്ര പേര്‍ക്ക് ഇത് കഴിയുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, മനസ്സുവച്ചാല്‍ ആര്‍ക്കും ഇത് സാധിക്കും.

    പുതുവര്‍ഷത്തില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാകാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളാണ് ഇന്നത്തെ ധനം മണിടോക്കില്‍ വിശദമാക്കുന്നത്. ഇതിന്റെയെല്ലാം അടിത്തറ അന്നന്നുള്ള കണക്കുകള്‍ എഴുതി സൂക്ഷിക്കുക എന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു പുതുവര്‍ഷ ഡയറി എടുത്ത് ജനുവരി ഒന്നുമുതല്‍ എഴുതി തുടങ്ങൂ.

    കൂടാതെ ഈ 5 കാര്യങ്ങളും ശ്രദ്ധക്കണം.

    7 min

About Money Tok

From the publisher's feed

A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.