
Sign up to save your podcasts
Or


ലോണ്‍ പലിശ തുക ലാഭിക്കലും എസ്ഐപി നിക്ഷേപത്തിലൂടെ ലാഭാം നേടുന്നതുമൊക്കെയാണ് നമ്മള്‍ മണി ടോക്കിലൂടെ ഇക്കഴിഞ്ഞ എപ്പിസോഡിലൊക്കെ കേട്ടത്. നിങ്ങള്‍ക്കറിയാമല്ലോ ധനം ഓണ്‍ലൈന്‍ പോഡ്കാസ്റ്റ് സെക്ഷനില്‍ അല്ലാതെ തന്നെ ഗൂഗ്ള്‍ പോഡ്കാസ്റ്റ്, ആപ്പിള്‍ പോഡ്കാസ്റ്റ്, സ്പോട്ടിഫൈ, ഗാനാ, ജിയോ സാവന്‍ എന്നിവയിലെല്ലാം ധനം പോഡ്കാസ്റ്റ് കേള്‍ക്കാവുന്നതാണ്.
റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമേതാണെന്ന് ചോദിക്കുന്ന, അധികം തുക അതിലേക്കായി മാറ്റിവയ്ക്കാനേ കഴിയുന്നുള്ളു എന്ന് പരാതി പറയുന്നവര്‍ക്ക് വേണ്ടിയാണിത്, കേന്ദ്ര സര്‍ക്കാരിന്റെ (central government) അടല്‍ പെന്‍ഷന്‍ യോജന (Atal Pension Yojana).
1000 മുതല്‍ 5000 രൂപ വരെ മാസന്തോറും പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി (scheme). നമ്മള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചായിരിക്കും നമ്മുടെ പെന്‍ഷന്‍. 18 വയസ്സുമുതല്‍ മാസം 210 രൂപ മാറ്റിവച്ചാല്‍ 5000 രൂപവരെ പെന്‍ഷന്‍ നേടാം. ഈ പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Listen to more podcasts : https://dhanamonline.com/podcasts
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സമ്പാദ്യം കരുതിവെക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. എന്നാല്‍ വരുമാനത്തില്‍ ചെലവ് കഴിച്ച് ബാക്കിയൊന്നും ഉണ്ടാവുന്നില്ലെന്നതാണ് പലരുടെയും പരാതി. എന്നാല്‍ നിസാരമെന്നു തോന്നുന്ന ചില തെറ്റുകളാണ് നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നത്. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കേള്‍ക്കാം
Listen to more podcasts : https://dhanamonline.com/podcasts
പണപ്പെരുപ്പത്തെ ചെറുക്കാന്‍ ആര്‍ബിഐ റിപ്പോനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. പണപ്പെരുപ്പം മുന്നോട്ട് കുതിക്കുന്ന അവസരത്തിലാണ് ആര്‍ബിഐയുടെ നിരക്ക് വര്‍ധന. ഇക്കഴിഞ്ഞ മാസം 40 ബേസിസ് പോയ്ന്റ് ഉയര്‍ത്തിയതിനുശേഷമാണ് ഇന്ന് അതായത് 2022 ജൂണ്‍ എട്ടിന് വീണ്ടും അരശതമാനം കൂടി റീപോ നിരക്കുയര്‍ത്തിയത്. ഇതോടെ നിരക്ക് 4.90 ആയി. ഇതിനനുസൃതമായി ഇന്നു മുതല്‍ ബാങ്കുകളും വായ്പാ പലിശകള്‍ ഉയര്‍ത്തും.
റിപ്പോ ലിങ്ക്ഡ് ലോണുകളിലെല്ലാം പുതിയ നിരക്കുകള്‍ ബാധകമാണ്. അതിനാല്‍ തന്നെ ഈടിന്‍മേല്‍ നല്‍കുന്ന സുരക്ഷിത വായ്പകളെയും, ഈടില്ലാതെ നല്‍കുന്ന വ്യക്തിഗത വായ്പകളുടെയും നിരക്കുകള്‍ വര്‍ധിക്കും. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക് ഇ എം ഐ വര്‍ധിച്ചേക്കും. ഇതല്ലെങ്കില്‍ ഇഎംഐകളുടെ തവണകളുടെ എണ്ണം വര്‍ധിക്കും.
റിപ്പോ ലിങ്ക്ഡ് വായ്പകള്‍ക്ക് ഉള്ള പ്രത്യേകത അവ ഇടയ്ക്കിടെ വര്‍ധനവിന് വിധേയമാകും എന്ന് തന്നെയാണ്. ഈ അവസരത്തില്‍ വായ്പക്കാര്‍ എന്ത് ചെയ്യണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Listen to more podcasts : https://dhanamonline.com/podcasts
നമ്മുടെ നിത്യജീവിതത്തിലെ സാമ്പത്തിക കാര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വലിയ ആശ്വാസം തന്നെയാണ്. കൈയില്‍ പണം കരുതാതെ തന്നെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, അവ അതായവശ്യ സന്ദര്‍ഭങ്ങളില്‍ ആശുപത്രി ആവശ്യങ്ങള്‍ വരെ ഇതിലൂടെ നിറവേറ്റാം. എന്നാല്‍ ഇത് ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ. ഇതാ ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കേള്‍ക്കാം.
Listen to more podcasts : https://dhanamonline.com/podcasts
ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് ഇന്‍ഷുറന്‍സ് പോളിസി (Insurance Policy). അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പോളിസി മതിയാകുന്നില്ല എന്ന് തോന്നുമ്പോള്‍, മികച്ച പോളിസിയിലേക്ക് മാറണമെന്നു തോന്നുമ്പോള്‍ എന്താണ് ചെയ്യുക? ഈ അവസരത്തില്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി നിങ്ങളെ സഹായിക്കും.
നമ്മുടെ സിം കാര്‍ഡ് ഒക്കെ പോര്‍ട്ട് ചെയ്യും പോലെ തലവേദന കുറഞ്ഞ കാര്യമാണ് ഇതും. എന്നാല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ട് ചെയ്യുമ്പോള്‍ സുപ്രധാനമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടം തന്നെ വന്നേക്കാം. ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയില്‍ നിങ്ങള്‍ സുപ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേള്‍ക്കാം.
Listen to more podcasts : https://dhanamonline.com/podcasts
നിങ്ങള്‍ 2007 ല്‍ തുടങ്ങിയ പിഎഫ് അക്കൗണ്ട് ആണെങ്കില്‍ ഈ പതിനഞ്ചാം വര്‍ഷം അത് ക്ലോസ് ചെയ്യേണ്ടി വരുമോ? സാധാരണ പ്രൊവിഡന്റ് ഫണ്ടുകള്‍ 15 വര്‍ഷത്തില്‍ മെച്യൂര്‍ ആവും. എന്നിരുന്നാലും, നിങ്ങള്‍ക്ക് പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ താല്‍പ്പര്യമില്ല എങ്കില്‍ പകരം അക്കൗണ്ടില്‍ തുടരാന്‍ നിങ്ങള്‍ക്ക് കഴിയും. കേള്‍ക്കൂ
Listen to more podcasts : https://dhanamonline.com/podcasts
വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ തന്നെ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് പദ്ധതിയുണ്ടാവണം. എങ്ങനെയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാന്‍ കഴിയുക? എന്തൊക്കെയാണ് പ്രയോജനങ്ങള്‍? നിക്ഷേപിക്കുമ്പോള്‍ എന്തൊക്കെക്കാര്യങ്ങള്‍ ശ്രദ്ധിക്കണം? പ്രായത്തിനനുസരിച്ച് വേണം എന്‍പിഎസിലെ സ്‌കീമും തെരഞ്ഞെടുക്കാന്‍. എന്‍പിഎസ് വഴി സുരക്ഷിത പെന്‍ഷന്‍ പ്ലാനില്‍ നിക്ഷേപിക്കുന്നതെങ്ങനെ? അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ
Listen to more podcasts : https://dhanamonline.com/podcasts
സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ കൈക്കുമ്പിളില്‍ കോരിയ വെള്ളം പോലെയാകും പണവും. പെട്ടെന്നു ചോര്‍ന്നു പോകുമെന്നതില്‍ സംശയമില്ല. സുരക്ഷിതമായി പണം കൈകാര്യം ചെയ്തില്ലെങ്കില്‍ വീഴ്ച വരാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എന്തൊക്കെ കാര്യങ്ങള്‍ ആണ് പണം സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ അറിയേണ്ടത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Listen to more podcasts : https://dhanamonline.com/podcasts
ഇന്ത്യന്‍ കുടുംബങ്ങളുടെ ഒരു ഭാഗമാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍. ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ വളരെ വിരളമാണെന്നു തന്നെ പറയാം. അത്രമേല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓരോ കുടുംബങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഓരോ വ്യക്തികളും അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇത്തരം പോളിസികള്‍ തിരഞ്ഞെടുക്കുന്നു. 2020-ല്‍ കോവിഡ് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചത് മുതല്‍ ഭൂരിഭാഗം പേരും ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് കാര്യമായി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ ഒരു പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു മുമ്പ് അഞ്ച് കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണം എന്നാണ് ഇന്നത്തെ പോഡ്കാസ്റ്റ് പറയുന്നത്.
Listen to more podcasts : https://dhanamonline.com/podcasts
From the publisher's feed