Nere Chovve

Nere Chovve

Download on the App Store

Nere Chovve episodes

  • 'ഭാര്യ പറഞ്ഞു -കുറച്ച് പ്രശ്നമാണല്ലോ, കുറച്ചുകൂടി അഭിനയിക്കേണ്ടേ ? | Nere Chovve

    രൂപവും ശബ്ദവും സിംപിളാണ്. എന്നാൽ സ്ക്രീനില്‍ വരുമ്പോൾ ആള് പവര്‍ഫുള്‍ ആണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ ഈ നടൻ മാതൃകകൾ ഒന്നും പിന്തുടരുന്നില്ല. കരിയറില്‍ ആവട്ടെ അവയെ ഓടിപ്പിടിക്കുകയല്ല ശ്രദ്ധാപൂർവ്വം നടന്നടുക്കുകയാണ്. കൈയ്യടി വാങ്ങുന്ന റോളുകളുടെ തുടർച്ചയിൽ, നേരെ ചൊവ്വേയില്‍ അതിഥിയായി എത്തുന്നു നടൻ വിനയ് ഫോർട്ട്.

    His appearance and voice are unassuming, yet he commands a powerful presence on screen. An alumnus of the Film Institute, this actor does not follow any set templates. Following a string of acclaimed performances, actor Vinay Forrt now appears as a guest on Nere Chovve

    See omnystudio.com/listener for privacy information.

    53 min
  • നായിന്‍റെ മോനേ എന്നു വിളിച്ചു, താങ്ക് യൂ പറഞ്ഞു | Nere Chovve

    മുഖത്ത് ഒരു ചിരിയോടെ വളരെ ഗൗരവമായ കാര്യങ്ങള്‍ പറയുന്നൊരാള്‍. അധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍. വിഷയം മതമായാലും മതേതരമായാലും രാഷ്ട്രീയമായാലും അദ്ദേഹത്തിന്‍റെ ലളിതനര്‍മം മര്‍മഭേദിതമാകും. ഭാഷ തെളിമലയാളം. നിലപാടുകള്‍ക്ക് അതിലേറെ തെളിച്ചം. നേരെ ചൊവ്വേ കാര്യങ്ങള്‍ പറഞ്ഞ് ശീലമുള്ള എം.എന്‍.കാരശ്ശേരി നേരെ ചൊവ്വേയില്‍.

    A man who discusses serious matters with a smile on his face—a teacher, writer, and orator. Whether the topic is religion, secularism, or politics, his gentle wit strikes a resonant chord. His language is lucid Malayalam, and his stances are even clearer. M.N. Karassery—known for speaking his mind directly and forthrightly—features in *Nere Chovve

    See omnystudio.com/listener for privacy information.

    52 min
  • അഞ്ചുവര്‍ഷമായി ചിരിച്ചിട്ട് എന്നു പറഞ്ഞ മനുഷ്യന്‍ | Jayaraj Warrier | Nere Chovve

    തൃശൂരിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് ജയരാജ് വാര്യര്‍. തൃശൂരിനെ കുറിച്ച് പറയാന്‍ അദ്ദേഹത്തിന് നൂറ് നാവാണ്. തൃശൂര്‍ക്കാരന്‍റെ പ്രതികരണങ്ങള്‍ അതിന് പിന്നിലെ കാരണങ്ങള്‍, രസങ്ങള്‍കൂടി പങ്കുവയ്ക്കുന്നു നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ ശ്രീ ജയരാജ് വാര്യര്‍. 

    Jayaraj Warrier on Nere Chovve Part 2.

    See omnystudio.com/listener for privacy information.

    29 min
  • ഒരു രാഷ്ട്രീയ നേതാവ് ചോദിച്ചു; നര്‍മം പറയാന്‍ എന്താണ് വഴി? ​| Nere Chovve

    അനുകരണകലയെ അനുകരിക്കാതെ സ്വന്തമായി മാതൃക തീര്‍ത്തൊരു,... ചൂട്ട് കാട്ടി വേദിയില്‍ ആംഗ്യാഭിനയം കൊണ്ടും വാക്കുകള്‍കൊണ്ടും ഒരു ഷാള്‍ കൊണ്ടും പൂരം തീര്‍ത്ത തൃശൂര്‍കാരനെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസിലാകും അത് ജയരാജ് വാര്യര്‍ അല്ലാതെ ആര് എന്ന്. സ്റ്റാന്‍റ് അപ്പ് കൊമേഡിയന്മാരുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും കാലത്ത് ഒരു കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റിന്‍റെ ജീവിതത്തിലേക്കുളള തിരിഞ്ഞുനോട്ടം. നേരേ ചൊവ്വേയില്‍ ശ്രീ ജയരാജ് വാര്യര്‍. 

     

    Jayaraj Warrier On Nere Chovve

    See omnystudio.com/listener for privacy information.

    29 min
  • 'സ്ത്രീയും പുരുഷനും ഒന്നുപോലെയല്ല, വിശ്വസിക്കുന്നത് പറയും' | P.M.A Salam | Nere Chovve

    യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും മധ്യസ്ഥന്‍റെ റോളിലായിരുന്നു ലീഗ്. ഇപ്പോള്‍ മുസ്​ലിം ലീഗിന് മറ്റൊരു റോള്‍ വന്നിരിക്കുന്നുവത്രേ. ആക്ഷേപകര്‍ പറയുന്നത് പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്തതിനെയൊക്കെ ഭരണപക്ഷത്തെത്തിയപ്പോള്‍ ന്യായീകരിക്കുന്നുവെന്നാണ്. പിഎംശ്രീയും വിഴിഞ്ഞവും പോലുളള പദ്ധതികളെ സംബന്ധിച്ച് കൃത്യമായ ഒരു നിലപാട് ലീഗിനുണ്ടോ? വ്യക്തതക്കുറവുണ്ടോ? പ്രതികരിക്കുന്നു നേരെ ചൊവ്വേയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. പി.എം.എ സലാം. 

    P.M.A Salam on Nere Chovve

    See omnystudio.com/listener for privacy information.

    32 min
  • ‘ഭാര്യ പറഞ്ഞു, നട്ടെല്ലില്ലേ സൈജൂ പ്രതികരിക്ക്’ | നേരെ ചൊവ്വേ

    തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ അവസരങ്ങള്‍ തേടിവന്നപ്പോള്‍ ഏതാണ്ട് ഒളിച്ചിരിക്കുന്നത് പോലെയായിരുന്നു സൈജു കുറുപ്പ്. അതിനദ്ദേഹത്തിന് രസകരമായ കാരണങ്ങളുമുണ്ട്. മോഹിനിയാട്ടത്തിന് ശേഷം അദ്ദേഹം പുതിയ കഥകള്‍ക്ക് നടുവിലാണ്. ഇനിയങ്ങോട്ടുള്ള പുതിയ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുകള്‍ എന്തായിരിക്കും, നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ സൈജു കുറുപ്പ് സംസാരിക്കുന്നു. 

    Saiju Kurup was almost hiding when opportunities came from Tamil and Telugu. And he has interesting reasons for that. After Mohiniyattam, he is in the middle of new stories. Saiju Kurup talks about what will be the new decisions and choices going forward, directly on Tuesday in the second part.

    See omnystudio.com/listener for privacy information.

    45 min
  • 'സൈജു കുറുപ്പ് പാവം ; പക്ഷേ പൊട്ടനല്ല' | നേരെ ചൊവ്വേ

    മൈനിങ് എഞ്ചിനീയറിങ് പഠിച്ചൊരാള്‍ അവിചാരിതമായി സിനിമയിലെത്തുന്നു. ആദ്യസിനിമയില്‍ തന്നെ റോ ക്യാരക്ടര്‍ കിട്ടിയെങ്കിലും പിന്നീട് ഈ നടന്‍റെ പ്രതിഭ കാര്യമായി ഖനനം ചെയ്യപ്പെട്ടില്ല. ഇപ്പോഴദ്ദേഹം പ്രേക്ഷകസമൂഹത്തിന്‍റെ സ്നേഹത്തിന്‍റെ ആഴമറിയുന്നു. ടെലഫോണ്‍ കമ്പനിയില്‍ കണക്ഷന്‍ കൊടുക്കുന്ന ജോലി ചെയ്തയാള്‍ ആജീവനാന്തം പ്രേക്ഷഹൃദയത്തിലേത്ത് കണക്ഷന്‍ എടുത്തതുപോലെ. പിന്നിട്ട വഴികളെക്കുറിച്ച്, ഒളിഞ്ഞിരുന്ന നല്ല സമയത്തെക്കുറിച്ച് പറയുകയാണ് , ‘നേരേ ചൊവ്വേ’യില്‍ നടന്‍ സൈജു കുറുപ്പ്.

     

    A person who studied mining engineering accidentally enters the cinema. Although he got a raw character in the first film, the talent of this actor was not mined much later. Now he knows the depth of the audience's love. Actor Saiju Kurup in 'Nere Chowve' is talking about the good times that were hidden.

    See omnystudio.com/listener for privacy information.

    23 min
  • കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍

    കെഎസ്ആര്‍ടിസിയുടേയും വൈദ്യുതി ബോര്‍ഡിന്‍റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഒരു ഉദ്യോഗസ്ഥന്‍. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളെ കുറിച്ച് നന്നായി പഠിച്ചിട്ടുളള ഒരാള്‍. അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ സ്വന്തം മനസാക്ഷി ഒരു പുസ്തകമെഴുതിച്ചു. 'നാം നമ്മെ കൊളളയടിക്കുമ്പോള്‍'. കേരളത്തിന്‍റെ ഭരണയന്ത്രത്തില്‍ കുടിയിരിക്കുന്ന അഴിമതിയുടെ വഴികള്‍ വെളിപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. ആ പുസ്തകമെഴുതാനുളള പശ്ചാത്തലവും വെളിപ്പെടുത്തലുകളും അതേക്കുറിച്ച് സംസാരിക്കുന്നു നേരെ ചൊവ്വേയില്‍ ശ്രീ. ബിജു പ്രഭാകര്‍.

    Biju Prabhakar IAS on Nere Chovve

    See omnystudio.com/listener for privacy information.

    56 min
  • 'എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം': നേരെ ചൊവ്വേയില്‍ ബാബു ആന്‍റണി

    നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത അതിന് സിനിമയില്‍ ഇപ്പോള്‍ അത്ര സ്വീകാര്യതയൊന്നുമില്ല. എന്നാല്‍ 90's കിഡ്സിന്‍റെ ഗൃഹാതുരതയില്‍ വലിയൊരു സംഭവമായി നിന്ന ഒരു നടന് ഇപ്പോഴും കിട്ടുന്ന കയ്യടി ആരെയും അല്‍ഭുതപ്പെടുത്തും. അദ്ദേഹം ഇപ്പോള്‍ അകലെയാണ് താമസിക്കുന്നത്. ആരവങ്ങളില്‍ നിന്നും പിടിച്ചുകുലുക്കിയ വിവാദങ്ങളില്‍ നിന്നും ഒക്കെ അകലെയായി അമേരിക്കയില്‍. എന്നാല്‍ ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നതിലുണ്ടായ പിഴവുകള്‍ തിരിച്ചറിയുന്നുണ്ട്. അത് തിരുത്തുന്നുമുണ്ട്. ആ അനുഭവങ്ങളിലൂടെ ഒന്നൂടെ കടന്നുപോകുകയാണ് നടന്‍ ബാബു ആന്‍റണി. അഭിമുഖം കാണാം. 

     

    Babu Antony On Nere Chovve

    See omnystudio.com/listener for privacy information.

    24 min
  • ‘ആ പിണറായിയെ ഞാന്‍ മറക്കില്ല’; ചാണ്ടി ഉമ്മന്‍ ‘നേരെ ചൊവ്വേ’യില്‍ | Nere Chovve

    ആള്‍ക്കൂട്ടത്തിന് നടുവില്‍ അല്‍ഭുതകരമായി ജീവിതം നയിച്ച ഒരു നേതാവിന്‍റെ പിന്‍ഗാമിയായെത്തിയ മകന്‍.  പാര്‍ട്ടിയുടെ ഉന്നതനേതാവും ഒരു ചേരിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനുമായിരുന്നു പിതാവെങ്കില്‍ മകനെ ആ ഗ്രൂപ്പിന്‍റെ നേതൃനിരയിലൊന്നും കാണില്ല. തെല്ല് മാറിയാണ് നില്‍പ്പ്. വേറിട്ട ചിലത് പറയുന്നുമുണ്ട്. അതില്‍ കോണ്‍ഗ്രസിലെ എല്ലാ തലമുറക്കാര്‍ക്കുമുളള പാഠവുമുണ്ട്. അത് ചോദിച്ചറിയാം. നേരെ ചൊവ്വേയില്‍ ശ്രീ ചാണ്ടി ഉമ്മന്‍ എംഎല്‍എ. 

     

    Puthuppally MLA Chandy Oommen on Nere Chovve

    See omnystudio.com/listener for privacy information.

    34 min

About Nere Chovve

From the publisher's feed

ഒന്നര പതിറ്റാണ്ടിലധികമായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അഭിമുഖം. ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള പ്രമുഖരുമായുള്ള സംഭാഷണങ്ങള്‍.