Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.
September 18, 2021കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാം |How to protect child from Covidകുട്ടികളെ കോവിഡില്‍നിന്നു രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യണം?, കോവിഡ് ബാധിക്കുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുന്നുണ്ടോ വാക്സിനേഷന് എത്രത്തോളം ഗുണം ചെയ്യും തുടങ്ങിയ വിഷയങ്ങളില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റ് ഡോ. കെ.കെ. അബ്ദുള്‍ റൗഫ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് രാജി പുതുക്കുടി. എഡിറ്റ് ദിലീപ് ടി.ജി...more11minPlay
September 15, 2021വ്യത്യസ്തതയുള്ളവര്‍ വളരട്ടെ, വ്യത്യസ്ത ചിന്തകള്‍ വളരട്ടെ; ഫാ.ജയിംസ് പനവേലിന്റെ വൈറല്‍ പ്രസംഗം | fr James Panavelil Viral speech podcastകര്‍ഷകനല്ലേ സാറേ ഒന്നു കളപറിക്കാനിറങ്ങിയതാ... ഈശോ സിനിമയുമായി ബന്ധപ്പെട്ട് ക്രിസംഘി പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ ഫാദര്‍ ജെയിംസ് പനവേലിന്റെ പുതിയ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദമാണ് പശ്ചാത്തലം. ബൈബിള്‍ വചനങ്ങളേയും ദൈവത്തെയും ഉദാഹരിച്ച് കൊണ്ട് ജെയിംസ് പനവേലില്‍ നടത്തിയ ഈ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആ പ്രസംഗം മുഴുവന്‍ കേള്‍ക്കാം.....more7minPlay
September 13, 2021സുരക്ഷയ്ക്ക് ഇരട്ടപ്പൂട്ടിട്ട് വാട്സാപ്പ്വാട്ട്സാപ്പിന്റെ സുപ്രധാന സുരക്ഷാ സംവിധാനം എന്നപേരിലാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഈ പറയുന്നത്ര സുരക്ഷിതത്വമൊന്നും വാട്സാപ്പ് നല്‍കുന്നില്ല എന്നും ആരോപണമുണ്ട്. ഈ ആരോപണത്തെ പഴുതടച്ച് ഇല്ലാതാക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.നേരത്തേ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്സാപ്പിനോ കാണാന്‍ കഴിയില്ലായിരുന്നു. പക്ഷേ, സ്റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇനി ഇത് പറ്റില്ല. ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും ഇനി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം വരും. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം....more3minPlay
September 13, 2021കടക്കെണിയില്‍ കേരളം മുന്നില്‍ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളത് മലയാളിക്കാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ ദേശീയ കടം നിക്ഷേപ സര്‍വ്വേയിലെ കണ്ടെത്തല്‍. കേരളത്തില്‍ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കാണ് കടം കൂടുതലെന്നും ഇതില്‍ കൂടുതല്‍ കൃഷിക്കാരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കേള്‍ക്കാം....more3minPlay
September 13, 2021ഫോര്‍ഡ് ഇന്ത്യ വിടുമ്പോള്ഇന്ത്യക്കാര്ക്ക് ഫോര്‍ഡ് എന്നാല്‍ ഇക്കോ സ്പോര്‍ട്ട് ആണ്. അത്രയും ചാരുത നിറഞ്ഞ ഒരു കാര്‍. ഇനിയും എത്രയോ മികച്ച കാറുകള്‍ ഇറങ്ങാനിരിക്കെ പാതിവഴിയില്‍ ഫോര്‍ഡ് മടങ്ങുമ്പോള്‍ എങ്ങനെ സങ്കടപ്പെടാതിരിക്കും.അമേരിക്കന്‍ കമ്പനികളായ ജനറല്‍ മോട്ടോഴ്സും ഹാര്‍ലി ഡേവിഡ്സണും ഇതിനു മുമ്പേ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. എന്തു കൊണ്ടായിരിക്കും വിദേശ കമ്പനികള്‍ ഇന്ത്യ പോലൊരു വലിയ വിപണി വേണ്ടെന്നു വെക്കുന്നത്?...more4minPlay
September 11, 20219/11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വയസ്സ് | 20 years after 9/11അമേരിക്കയുടെ ചരിത്രത്തില്‍ കറുത്ത ഏടായി മാറിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വയസ്സ്. 2001 സെപ്തംബര്‍ പതിനൊന്നിനായിരുന്നു ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരവും പെന്റഗണ്‍ ടവറും ഭീകരാക്രമണത്തില്‍ തകര്‍ന്നത്. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനായിരുന്നു ഭീകരാക്രമണം ആസൂത്രണം ചെയതത്. ആക്രമണത്തില്‍ 2996 പേര് കൊല്ലപ്പെട്ടു. 25000ത്തോളം പേര്‍ക്ക് പരിക്കേറ്റു.| തയ്യാറാക്കി അവതരിപ്പിച്ചത് : രാജി പുതുക്കുടി...more4minPlay
September 05, 2021കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു: അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ് | Nipah virus in Kozhikodeമാവൂര്‍ മുന്നൂര് സ്വദേശിയായ 12 വയസുകാരന് ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കുട്ടിയ്ക്ക് നിപ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ശനിയാഴ്ച വൈകിയാണ് ലഭിച്ചത്. | അവതരണം: അഞ്ജയ് ദാസ് എന്‍.ടി...more4minPlay
September 02, 2021'ക്രൂരന്മാരുടെ കൂട്ടമാണ് താലിബാൻ'; അമേരിക്കൻ സൈനിക മേധാവിഅഫ്ഗാനിസ്ഥാനിലെ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. താലിബാൻ ഭീകരരുടെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദയുടെ നേതൃത്വത്തിലാകും സർക്കാർ.താലിബാൻ ക്രൂരൻമാരുടെ കൂട്ടമാണെന്ന് അമേരിക്കൻ സൈനിക മേധാവിആരോപിച്ചു...more2minPlay
September 01, 2021'ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ല' - സുനീഷയുടെ ശബ്ദരേഖ പുറത്ത്പയ്യന്നൂരില് ആത്മഹത്യ ചെയ്ത സുനീഷയുടെ കൂടുതല്‍ ശബ്ദരേഖ പുറത്ത്. സ്വന്തം വീട്ടിലേക്ക് പോകാന്പലതവണ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് സമ്മതിക്കുന്നില്ല. ഭര്‍തൃവീട്ടില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖ....more4minPlay
September 01, 2021കോവിഡാനന്തരം കുട്ടികളില്‍ മിസ്ക് രോഗംകോവിഡാനന്തരം കുട്ടികളില്‍ മിസ്ക് രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഡോ.ഡാനിഷ് സലീമിന്റെ വാക്കുകള്‍ കേള്‍ക്കാം...more23minPlay
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.