NewSpecials

NewSpecials

Download on the App Store

NewSpecials episodes

  • നിരാശമാർ | ASHA workers’ protest

    ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമര‌ത്തിലാണ്. ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരത്തിന്റെ 39–ാം ദിവസമാണു പ്രതിഷേധം പുതിയ ഘട്ടത്തിലേക്കു കടന്നത്.

    Kerala's ASHA workers' indefinite hunger strike demands a higher honorarium and retirement benefits. Thiruvananthapuram Secretariat highlights their struggle for improved working conditions. Listen more about it in the Manorama Online Varthaneram Podcast

    See omnystudio.com/listener for privacy information.

    3 min
  • തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ? | Choking | Heimlich Maneuver

    തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ജീവൻ രക്ഷിക്കാൻ എന്തുചെയ്യണം?. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. 
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.  

    How to help a person who is choking, know about Heimlich Maneuver
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    7 min
  • ചൂടുകാലത്തെ രോഗങ്ങളിൽനിന്ന് രക്ഷനേടാം | Summer Health | Health Tips

    ഈ പൊള്ളുന്ന ചൂടിൽ ആരോഗ്യപ്രശ്നങ്ങൾ ധാരാളം. രക്ഷപ്പെടാൻ വഴിയുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. 
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.  

    Tips to manage Summer heat and Dehydration
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    6 min
  • ഹിന്ദി പരീക്ഷയ്ക്ക് തമിഴിൽ ഉത്തരം | India File | MK Stalin | Narendra Modi

    2025ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻ പലവഴി തേടുകയാണ് ബിജെപി. പക്ഷേ, ഹിന്ദിവിരുദ്ധത എന്ന ഒറ്റ ആയുധത്താൽ അതിനെയെല്ലാം ഫലപ്രദമായി ചെറുക്കുകയാണ് സ്റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും ഹിന്ദി ഭാഷയുടെ ‘അടിച്ചേൽപ്പിക്കലുമെല്ലാം’ എങ്ങനെയാണ് കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കി സ്റ്റാലിൻ മാറ്റിയത്? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    In Tamil Nadu, where assembly elections are scheduled for 2025, the BJP is exploring various strategies to gain a foothold. However, Stalin is effectively countering all of them using the single weapon of anti-Hindi sentiment.  How has Stalin turned the National Education Policy, the three-language formula, and the alleged 'imposition' of Hindi into weapons against the central government? Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in detail in the 'India File' podcast.

    See omnystudio.com/listener for privacy information.

    7 min
  • ‘പാർട്ടിക്ക് പൂർണ വിധേയൻ’ | A Padmakumar Controversy | CPM

    സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധിച്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാർ നിലപാട് മയപ്പെടുത്തുന്നു. പ്രതിഷേധങ്ങൾക്കു പിന്നാലെ തനിക്കു തെറ്റുപറ്റിപ്പോയെന്നാണു പത്മകുമാറിന്റെ വിശദീകരണം.
    പാർട്ടിക്ക് പൂർണ വിധേയനാണ് താനെന്നും പത്മകുമാർ പറയുന്നു. Please Listen to Varthaneram Podcast.

    See omnystudio.com/listener for privacy information.

    2 min
  • ഫാഷിസത്തിന്റെ വേവ് നോക്കുമ്പോൾ | India File | Prakash Karatt

     

    സിപിഎമ്മിനു നവ ഫാഷിസത്തെക്കുറിച്ചു സ്വന്തമായൊരു നിർവചനമുണ്ടോ? അത് ഇറക്കുമതിയാണോ അതോ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തിയുള്ളതാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ വിശദമാക്കുന്നു.

    Does the CPM have its own definition of neo-fascism? Is it imported or is it based on an assessment of Indian circumstances? Jomy Thomas, Delhi Chief of Bureau for Malayala Manorama, explains in detail in the 'India File' podcast.

    See omnystudio.com/listener for privacy information.

    7 min
  • ഒരു ടൂത്ത്ബ്രഷ് എത്രകാലം ഉപയോഗിക്കാം? | Tooth Brush | Dental Care

    പല്ല് തേയ്ക്കുന്ന ബ്രഷ് എത്ര കാലം ഉപയോഗിക്കാം? കേടായ ബ്രഷ് ഉപയോഗിക്കുന്നത് പല്ലിന്റെയും വായയുടെയും ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. 
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.  

    When to Replace Your Toothbrush: Expert Tips for Optimal Dental Health
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    4 min
  • അഫാൻ, കേരളത്തെ ഞെട്ടിച്ച അതിക്രൂരൻ ​ - Venjaramoodu Mass Murder ​| Affan | Kerala Crime Story

    A 23-year-old man named Affan is the accused in the brutal mass murder in Venjaramoodu, Thiruvananthapuram. Police say Affan murdered four members of his family and his girlfriend in a meticulously planned attack. Five murders in six hours. Between 10 am and 4:30 pm on February 24th, Affan took five lives, but the world only learned about it after 6 pm. Affan himself surrendered at the police station and confessed to the mass murder. Kindly listen to more details about the Venjaramoodu mass murder in Manorama Online's Varthaneram Podcast. Host & Producer: P Sanilkumar | Edit: KU Devadathan

    തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അതിക്രൂര കൂട്ടക്കൊലപാതകത്തിലെ പ്രതിയായ അഫാൻ കുടുംബത്തിലെ നാലുപേരെയും പ്രണയിനിയെയും കൊലപ്പെടുത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്നു പൊലീസ് പറയുന്നു. 6 മണിക്കൂറിൽ 5 കൊലപാതകങ്ങൾ. ഫെബ്രുവരി 24നു രാവിലെ പത്തിനും വൈകിട്ട് നാലരയ്ക്കും ഇടയില്‍ അഫാന്‍ 5 ജീവനെടുത്തിട്ടും വൈകിട്ട് ആറുമണിക്കു ശേഷമാണു പുറംലോകം അറിഞ്ഞത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ അഫാൻ തന്നെയാണു കൂട്ടക്കൊലയെപ്പറ്റി വെളിപ്പെടുത്തിയത്. കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ വിശദാംശങ്ങൾ ഒറ്റക്കേൾവിയിൽ അറിയാം, മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റിലൂടെ..

    See omnystudio.com/listener for privacy information.

    6 min
  • പുല്ല് കരിഞ്ഞാലേ പൂ വിരിയൂ... | India File | Amit Shah and his new political move

    അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ 

    Amit Shah's remaining task is Bengal.  In 2014, when he became BJP president, Shah had said that for his work to be considered complete, large states like Bengal, Bihar, UP, and Tamil Nadu should be under the party's control. Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.

    See omnystudio.com/listener for privacy information.

    7 min
  • മോദി എങ്ങനെ മറന്നു ‘റെവ്‌ഡി സംസ്കാരം’?

    ടിവി, മിക്സർ, ഗ്രൈൻഡർ, ലാപ്ടോപ്, സൈക്കിൾ, കിറ്റുകൾ, ബസ് യാത്ര ഇങ്ങനെ നീളുന്നു രാഷ്ട്രീയ പാർട്ടികളും കേന്ദ്ര–സംസ്ഥാന സർക്കാരുകളും ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങൾ. എന്നാൽ ഇത്തരം സൗജന്യങ്ങൾ ജനങ്ങളെ മടിയരാക്കുന്നെന്നാണ് സുപ്രീം കോടതി പറയുന്നത്. എന്താണ് ‘സൗജന്യങ്ങളുടെ’ രാഷ്ട്രീയം? യഥാർഥത്തിൽ അത് ജനങ്ങളെ മടിയരാക്കുന്നുണ്ടോ? സൗജന്യങ്ങളല്ലാതെ മറ്റെന്താണ് വോട്ടർമാർക്കായി രാഷ്ട്രീയപ്പാർട്ടികൾക്ക് വാഗ്ദാനം ചെയ്യാനുള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ 

    The free services promised by political parties and central-state governments range from TVs, mixers, grinders, laptops, bicycles, kits, and bus travel, and so on.  However, the Supreme Court says that such freebies make people lazy. What is the politics of 'freebies'?  Does it actually make people lazy?  What else can political parties offer voters besides freebies? Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.

    See omnystudio.com/listener for privacy information.

    8 min

About NewSpecials

From the publisher's feed

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...