Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 227 episodes available.
April 18, 2025ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷംക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്റും, ആഘോഷങ്ങളുമെല്ലാം ഓസ്ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം......more8minPlay
April 10, 2025First Nations languages: A tapestry of culture and identity - ഓസ്ട്രേലിയയില്‍ എത്ര ഭാഷകളുണ്ട്? 500ലേറെ ഭാഷകള്‍ സംസാരിച്ചിരുന്ന നാടാണ് ഇതെന്ന് അറിയാമോ?Anyone new to Australia can appreciate how important it is to keep your mother tongue alive. Language is integral to your culture and Australia's Indigenous languages are no different, connecting people to land and ancestral knowledge. They reflect the diversity of Australia’s First Nations peoples. More than 100 First Nations languages are currently spoken across Australia. Some are spoken by only a handful of people, and most are in danger of being lost forever. But many are being revitalised. In today’s episode of Australia Explained we explore the diversity and reawakening of Australia’s First languages. - ഓസ്ട്രേലിയയില്‍ ഇപ്പോള്‍ എത്ര ഭാഷകളുണ്ട്. 2021ലെ സെന്‍സസ് പ്രകാരം 300ലേറെ ഭാഷകല്‍ സംസാരിക്കുന്നവരാമ് രാജ്യത്തുള്ളത്. എന്നാല്‍, ഇത്തരമൊരു കുടിയേറ്റ രാജ്യമാകും മുമ്പ് ഓസ്ട്രേിയയില്‍ എത്ര ഭാഷകളുണ്ടായിരുന്നു എന്ന് ചോദിച്ചാല്‍. 500ഓ അറുന്നൂറോ ഭാഷകള്‍ എന്ന് ഉത്തരം പറയേണ്ടി വരും. ഓസ്ട്രേലിയയിലെ ആദിമവര്‍ഗ്ഗ ഭാഷകളെക്കുറിച്ചാണ് ഇന്നത്തെ ഓസ്ട്രേലിയന്‍ വഴികാട്ടിയില്‍ നോക്കുന്നത്...more10minPlay
April 03, 2025How far can you legally go to protect yourself from robbery in Australia? - വീട്ടിലെത്തുന്ന മോഷ്ടാവിനെ തടയാൻ നിങ്ങൾക്ക് ഏതറ്റം വരെ പോകാം? ഓസ്ട്രേലിയൻ നിയമം ഇങ്ങനെയാണ്...In Australia, robbery isn't just theft; it has specific legal definitions and consequences. This episode of Australia Explained podcast explores the types of crimes, including stealing. What does it mean legally? How can you protect yourself? And what support is available if it happens to you? - വീട്ടിൽ ഒരു മോഷ്ടാവെത്തിയാൽ നിങ്ങൾ എന്തു ചെയ്യും? സ്വയ രക്ഷയ്ക്ക് വേണ്ടി പ്രതിരോധിക്കാമോ? ഓസ്ട്രേലിയയിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ പരിശോധിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്......more12minPlay
April 02, 2025ചാര്‍ജ്ജ് പോയ ബാറ്ററികള്‍ ബിന്നിലിടാമോ? ഓസ്ട്രേലിയയില്‍ E-മാലിന്യങ്ങള്‍ എന്തു ചെയ്യണം എന്നറിയാം...വീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more10minPlay
March 27, 2025How to choose the right tutor for your child - നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത മേഖല: ഓസ്ട്രേലിയയില്‍ എങ്ങനെ ഒരു നല്ല ട്യൂഷന് ടീച്ചറെ കണ്ടെത്താം?Tutoring is a booming industry in Australia, with over 80,000 tutors nationwide. Migrant families often spend big on tutoring, seeing education as the key to success. However, choosing the right tutor is essential to ensure a positive experience and real benefits for your child. - ഓസ്ട്രേലിയന്‍ സ്കൂളുകളില്‍ പഠിക്കുന്ന മലയാളി കുട്ടികളില്‍ നല്ലൊരു ഭാഗം പേര്‍ക്കും മാതാപിതാക്കള്‍ സ്വകാര്യ ട്യൂഷന് ഉറപ്പാക്കാറുണ്ട്. എന്നാല്‍, കൃത്യമായ യോഗ്യതകളോ മാനദണ്ഡങ്ങളോ ഇല്ലാതെ ആര്‍ക്കു വേണമെങ്കിലും ഇവിടെ ട്യൂട്ടറാകാം എന്നറിയാമോ? എങ്ങനെ ഒരു നല്ല ട്യൂഷന് ടീച്ചറെ കണ്ടെത്താം എന്ന കാര്യമാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്....more12minPlay
March 18, 2025Want to help shape Australia’s future? Here’s how to enrol to vote - വോട്ട് ചെയ്തില്ലെങ്കില്‍ പിഴ കിട്ടുന്ന രാജ്യം: ഓസ്ട്രേലിയയില്‍ വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാം?With another federal election due this year, there are steps you will need to take before casting your vote for the first time. Plenty of resources are available to help you enrol to vote and have your say in shaping our nation. - ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. 18 വയസ് തികഞ്ഞ പൗരന്മാര് വോട്ട് ചെയ്യുന്നത് നിര്‍ബന്ധിതമാക്കിയ രാജ്യമാണ് ഓസ്ട്രേലിയ. പൗരന്മാര്ക്ക് വോട്ടര്‍പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്....more7minPlay
March 14, 2025Cultural burning: using fire to protect from fire and revive Country - തീയെ തീകൊണ്ട് തോല്‍പ്പിക്കുന്നവര്‍: അഗ്നിശമന രംഗത്തെ ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ അറിവുകള്‍...Did you know that Indigenous Australians have been using fire to care for the land for tens of thousands of years? Evidence show that cultural burning practices not only help reduces the intensity and frequency of wildfires but also plays a vital role in maintaining healthy ecosystems. Experts share insights on the latest evidence behind this ancient practice. - കാട്ടുതീയുടെ ആഘാതം കുറയ്ക്കാനും, ഭൂമിയെ സമ്പുഷ്ടമാക്കാനും ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങള്‍ പതിനായിരക്കണക്കിന് വര്‍ഷമായി തീയുടെ തന്നെ സഹായം തേടാറുണ്ട് എന്നറിയാമോ? കള്‍ച്ചറല്‍ ബേണിംഗ് എന്നറിയപ്പെടുന്ന ഈ ചടങ്ങുകള്‍ എങ്ങനെ ഓസ്ട്രേലിയയിലെ ആധുനിക അഗ്നിശമന സംവിധാനങ്ങളുടെയും ഭാഗമായി മാറുന്നു എന്നു കേള്‍ക്കാം, ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍....more11minPlay
March 11, 2025How can government payments support you? - നിങ്ങള്‍ക്ക് എന്തെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടും? ഓസ്ട്രേലിയയിലെ പുതിയ കുടിയേറ്റക്കാര്‍ അറിയേണ്ട കാര്യങ്ങള്‍The Australian government has a social security system that provides a range of income support to those who are eligible . In fact, most people will receive a government payment at some stage in their lives. Strict rules determine who can receive these payments and how much they are paid. In this episode of Australia Explained we break down some of the most common government payments you may be entitled to. - ഓസ്ട്രേലിയയില്‍ ജീവിക്കുന്നവര്‍ക്ക് ഒട്ടേറെ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളാണ് ഫെഡറല്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നല്‍കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ലഭിക്കാവുന്ന പ്രധാന ആനുകൂല്യങ്ങളെന്നും, അവയുടെ വിശദാംശങ്ങളും പരിശോധിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്......more12minPlay
March 05, 2025ചുഴലിക്കാറ്റും വെള്ളപ്പൊക്കവും വരുമ്പോള്‍ എങ്ങനെ മുന്‍കരുതലെടുക്കാം? ഓസ്ട്രേലിയയില്‍ ലഭ്യമായ സഹായങ്ങള്‍ അറിയാം...ചുഴലിക്കാറ്റും, പേമാരിയും, വെള്ളപ്പൊക്കങ്ങളുമെല്ലാം ഓസ്ട്രേലിയയില്‍ ഇപ്പോള്‍ പതിവാകുകയാണ്. പേമാരിക്കും വെള്ളപ്പൊക്കത്തിനുമെതിരെ മതിയായ മുന്‍കരുതലെടുക്കുന്നത് നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സഹായിക്കും. എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നറിയാം......more10minPlay
February 26, 2025Finding affordable and inclusive after-school activities - സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ എന്ത് ചെയ്യും? ചെലവ് കുറഞ്ഞ പാഠ്യേതര പരിപാടികൾ കണ്ടെത്താവുന്നത് ഇങ്ങനെAfter-school activities offer children and teenagers many benefits, but the costs can quickly add up. Fortunately, Australia has many affordable and inclusive options, you just need to know where to look. - കലാകായിക വിനോദങ്ങൾ ഉൾപ്പെടെയുള്ള പാഠ്യേതര പ്ലൃത്തികൾക്ക് ഓസ്ട്രേലിയയിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ ഇതിനുള്ള ചിലവ് കൂടുതലാണെന്നാണ് ഒട്ടേറെ പേരുടെ അഭിപ്രായം. ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ പാഠ്യേതര കലാകായിക വിനോദങ്ങൾ തിരഞ്ഞെടുക്കാം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 227 episodes available.