Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.
November 11, 2022ചരിത്രം ഉറങ്ങുന്ന മുനിയാട്ടുകുന്നിലെ മുനിയറകള്‍ | Muniyattukunnu Hillockതൃശ്ശൂര്‍ ജില്ലയിലെ മുനിയാട്ടുകുന്നില്‍ എത്തിയാല്‍ മുനിയറകള്‍ കാണം. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇവിടെ മുനിയറകള്‍ മാത്രമല്ല ഉള്ളത്. മുനിയറകള്‍ തേടി ഇവിടെ എത്തുന്നവര്‍ക്ക് പല സര്‍പ്രൈസുകളും മുനിയാട്ടുകുന്ന് സമ്മാനിക്കുന്നുണ്ട്. മുനിയാട്ടുകുന്നിന്റെ വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Muniyattukunnu Hillock...more16minPlay
November 04, 2022കോട്ട പോലെ കാടും മലകളും: നടുവില്‍ കോഴിപ്പാറ വെള്ളച്ചാട്ടവും | Kozhippara Waterfallsമലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ വെള്ളച്ചാട്ടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം. കാടും മലനിരകളും കോട്ടപോലെ നില്ക്കുന്ന ഭൂപ്രകൃതി അതിന് നടുവിലൂടെയാണ് കക്കാടംപൊയ്യില്‍ വെള്ളച്ചാട്ടം എന്ന പേരിലും അറിയപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാട്ടം ഒഴുകുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയുടെ വിശേഷങ്ങളുമായി Out Of Town -ല്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | Kozhippara Waterfalls...more18minPlay
October 28, 2022മഞ്ഞും വെയിലും മഴയും കണ്ട് കുടജാദ്രിയിലേക്ക് | Kodachadri Out Of Town By Anjay Dasകുടജാദ്രി യാത്ര ഓരോരുത്തര്‍ക്കും ഓരോ അനുഭവം ആണ്. പ്രകൃതിയെ തൊട്ടറിഞ്ഞ് മഞ്ഞിലും മഴയിലും കുളിച്ച് വെയില്‍കൊണ്ട് കുടജാദ്രിയെ അനുഭവിച്ച് അറിയാം. അത്തരം ഒരു കുടജാദ്രിയാത്രയുടെ വിശേഷങ്ങളുമായി...more24minPlay
October 20, 2022വാഴയൂരിലെ മിനി വാഗമണ്‍ | Mini Vagamon Vazhayurയഥാര്‍ത്ഥ വാഗമണ്ണിന്റെ അതേ കാലവസ്ഥയോടുകൂടിയ ഈ പ്രാദേശിക ഹില്‍ സ്റ്റേഷനില്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്. മലപ്പുറം ജില്ലയിലെ വാഴയൂരില്‍ സ്ഥിതി ചെയ്യുന്ന ഈ കുന്നിന് മുകളിലെ കാഴ്ചകള്‍ അതിമനോഹരമാണ്. Out Of Town By Anjya Das . സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Mini Vagamon Vazhayur...more17minPlay
October 13, 2022ആയിരം കണ്ണിലും കൊള്ളില്ല എൻ ഊരിലെ കാഴ്ചകൾ | En Ooru Wayanadയാത്രകള്‍ക്കൊരു സ്വഭാവമുണ്ട്. നമ്മള് പ്രതീക്ഷിക്കുന്ന അനുഭവമേ അല്ല തരിക. വന്‍ പ്രതീക്ഷയോടെ പോയി നിരാശ സമ്മാനിക്കുകയും അതേ സമയം ഒരു പ്ലാനുമില്ലാതെ പുറപ്പെട്ട് വന്‍ സര്‍പ്രൈസുകള്‍ നല്‍കുകയും ചെയ്യും ചിലയിടങ്ങള്‍. അനുഭവങ്ങളുടെ അങ്ങേയറ്റമായിരിക്കും ഓരോ യാത്രയും. ഒരു പ്രതീക്ഷയുമില്ലാതെ എത്തുകയും തിരിച്ചുപോരാതെ അവിടത്തന്നെ അങ്ങ് കുറ്റിയടിച്ച് നിന്നാലോ എന്ന് തോന്നിക്കുകയും ചെയ്യുന്ന ഒരിടം. അതാണ് വയനാട്ടില്‍ കേരളസര്‍ക്കാര്‍ തന്നെ സജ്ജീകരിച്ച എന്‍ ഊര് ഗോത്രഗ്രാമം. എന്‍ ഊരിന്റെ വിശേഷങ്ങളുമായി അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ....more11minPlay
October 12, 2022മാടായിപ്പാറയിലെ ജൂതക്കുളം | Joothakulam at Madayiparaജൈവവൈവിധ്യങ്ങളുടെ കലവറയാണ് കണ്ണൂരിലെ മാടായിപ്പാറ. കാക്കപ്പൂവുകള്‍ പൂത്തുനില്ക്കുന്ന സമയത്ത് മാടായിപ്പാറ സഞ്ചാരികളുടെ സ്വര്‍ഗമാവും. ജൂതക്കുളമാണ് സഞ്ചാരികളെ മാടായിപ്പാറയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. പുരാതന കാലത്ത് ജൂതന്മാര് നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കുളമാണിത്. അങ്ങനെയാണ് ജൂതക്കുളം എന്ന പേരുവന്നത്. ചെങ്കല്ല് തുരന്നെടുത്താണ് ജൂതക്കുളം നിര്‍മിച്ചിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയാണിത്. അഞ്ജയ് ദാസ് സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ് | Joothakulam at Madayipara...more17minPlay
September 29, 2022കോഴിക്കോടുണ്ട് ഒരു മിനി കുമ്പളങ്ങി | Akalapuzha oloppara tourismഒറ്റനോട്ടത്തില്‍ കുമ്പളങ്ങി പോലെ തോന്നും, കുമരകമാണോ എന്നും. അതുകൊണ്ടു തന്നെയാണ് ആളുകള്‍ അതിനെ മിനി കുമരകമെന്നും മറ്റും വിളിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ ആരുടെയും ശ്രദ്ധയില്‍ അത്രയൊന്നും പെടാത്ത ഒരു പ്രദേശമാണ് ഒളോപ്പാറ. അകലാപ്പുഴ കനിഞ്ഞ് അനുഗ്രഹിച്ച ഇവിടെ എത്തുമ്പോള്‍ കണ്ണും മനസ്സും കുളിരും. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്എന്.ടി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് oloppara tourism Kozhikkode | Tourist destinations in Kozhikkode | ecotourism | Akalapuzha...more16minPlay
September 14, 2022മഞ്ഞില്‍ കുളിച്ച് കടലുകണ്ട് പഴങ്കുറ്റി മലയില്‍ | Payamkuttimala Eco Tourism Spotകോഴിക്കോട് വടകരയ്ക്ക് അടുത്താണ് പ്രകൃതി രമണീയമായ പയംകുറ്റിമല. കോടമഞ്ഞില്‍ കുളിച്ച് കടലുകണ്ട് പയംകുറ്റി മലയിലെ കാഴ്ചകള്‍ ആസ്വദിക്കാം. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ | Payamkuttimala Eco Tourism Spot...more13minPlay
August 29, 2022ബ്രിട്ടീഷ് ഡൈനാമിറ്റിലും തകരാത്ത തൃക്കളയൂരിലെ ആനവയര്‍ മതില് | Thrikkalayoor Sree Mahadeva Templeഇന്ത്യയില്‍ ആദ്യമായി ഡൈനാമിറ്റ് പരീക്ഷിച്ചത് കേരളത്തിലാണ്. വര്‍ഷം 1884. ഒരു ക്രിസ്മസ് ദിനമായിരുന്നു അന്ന്. ഏകദേശം 12 കലാപകാരികള്‍ ചാലിയാര്‍ കടന്നുവന്ന് തൃക്കളയൂര്‍ ക്ഷേത്രത്തിന്റെ ?ഗോപുരം കയ്യടക്കുകയും പുറത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇതറിയുകയും സൈന്യത്തെ അയക്കുകയും ചെയ്തു. കലാപകാരികളും ബ്രിട്ടീഷ് സൈന്യവും ശക്തമായ പോരാട്ടം നടന്നു. ബോംബ് വര്‍ഷം നടന്നു. ഇരുഭാഗത്തും വന്‍ നാശനഷ്ടമുണ്ടായി. ഒടുവിലാണ് ഡൈനാമിറ്റ് പരീക്ഷിക്കാന്‍ സൈന്യം തീരുമാനിച്ചത്.മദ്രാസില്‍ നിന്നാണ് വെടിക്കോപ്പുകള്‍ കൊണ്ടുവന്നത്. പക്ഷേ കൊണ്ടുവന്ന ഡൈനാമിറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് ധാരണയില്ലായിരുന്നു. ഒടുവില്‍ മാലപോലെ കോര്‍ത്ത് മതിലിലിട്ട് പൊട്ടിക്കുകയായിരുന്നെന്നാണ് ചരിത്രം പറയുന്നത്. അന്ന് തകര്‍ന്ന അതേ അവസ്ഥയില്‍ത്തന്നെയാണ് ക്ഷേത്ര?ഗോപുരം ഇന്നും. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Thrikkalayoor Sree Mahadeva Temple...more14minPlay
August 18, 2022ഒറ്റ ടിക്കറ്റില്‍ രണ്ട് സ്ഥലം കാണാം, ഇത് മലബാറിന്റെ ഊട്ടി | Thonikadavu kariyathumparaഊട്ടി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ആദ്യം ഓര്‍ക്കുന്നത് തമിഴ്നാട്ടിലെ ഊട്ടിയാണ്. എന്നാല്‍ കോഴിക്കോട് ഒരു ഊട്ടിയുണ്ട്. മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കക്കയത്തിനടുത്തുള്ള തോണിക്കടവ്. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Thonikadavu kariyathumpara...more13minPlay
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.