Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.
September 28, 2023കാട്ടാനയിറങ്ങിയാൽ സന്തോഷമാണീ ഗ്രാമവാസികൾക്ക് | Anakkulam - Elephant View Point (Munnar)കാടും കൃഷിയിടങ്ങളും ഇഴകലര്ന്നുനില്ക്കുന്ന ഗ്രാമമാണ് ഇടുക്കിജില്ലയിലെ ആനക്കുളം. ഏതാനും ചെറിയകടകളും പള്ളിയും ക്ഷേത്രവും മൈതാനവും ഇടയ്ക്കിടെ വരുന്ന വിനോദസഞ്ചാരികളും മാത്രം. ഗ്രാമത്തേയും കാടിനേയും അതിരിട്ട് ഒരു ചെറു പുഴയുണ്ട്. ഉരുളന്‍കല്ലുകള്‍ ധാരാളം കാണാം. ഈ അരുവിയില്‍ കാട്ടാനകള്‍ വെള്ളം കുടിക്കാനെത്തുന്നതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അരുവിയില്‍ കുമിളകള്‍ വരുന്ന ഭാഗത്തെ വെള്ളം തേടിയാണ് കാട്ടാനകള്‍ എത്തുന്നത്. ഓരുവെള്ളം എന്നാണ് നാട്ടുകാര്‍ ഇതിനെ പറയുന്നത്. ഇതിന് ധാതു സമ്പുഷ്ടമായ ഗുണങ്ങളുണ്ടെന്നും ഉപ്പുരസമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആനക്കുളത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Anakkulam - Elephant View Point (Munnar)...more12minPlay
September 20, 2023ചരിത്രവും ഐതിഹ്യവും ഇഴ ചേർന്ന തിരുമാന്ധാംകുന്നിലേക്ക് | Thirumandhamkunnu Bhagavathi Templeഅങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു പ്രസിദ്ധമായ പുരാതന ക്ഷേത്രവും തീര്‍ത്ഥാടന കേന്ദ്രവുമാണ് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം അഥവാ തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയും മഹാദേവനുമാണ് മുഖ്യ പ്രതിഷ്ഠകള്‍. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. തിരുമാന്ധാംകുന്നിലമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. തിരുമാന്ധാംകുന്നിലെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Thirumandhamkunnu Bhagavathi Temple...more18minPlay
September 14, 2023സിനിമക്കാര്‍ വരി നില്ക്കും മന, ചുവന്ന കല്ലില്‍ തീര്‍ത്ത കോട്ടപോലെ വരിക്കാശ്ശേരി മന | Varikkassery manaപ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കുന്ന പൂമുഖം. വിശാലമായ ഇറയത്ത് നിലത്ത് കറുത്ത ചായം പൂശിയിരിക്കുന്നു. ചുവരില്‍ ഇരുഭാഗത്തും ദ്വാരപാലകരേ പോലെ ചുവര് ചിത്രങ്ങള്‍. ചുവന്ന കല്ലില്‍ തീര്‍ത്ത ഈ കോട്ടയ്ക്ക് പേര് വരിക്കാശ്ശേരി മന. ഷൂട്ടിങ് ലൊക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടേയും മനസിലേക്ക് ആദ്യം വരുന്ന ചിത്രം. വരിക്കാശ്ശേരി മനയുടെ വിശ്ശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more13minPlay
August 31, 2023കടുത്ത വേനലിലും കുളിരണിഞ്ഞ് ആനക്കാം പൊയില്‍ | Aanakkampoyilകോഴിക്കോട് ജില്ലയിലുള്ള ചെറിയ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് ആനക്കാം പൊയില്‍. നാട്ടുഭംഗി ആസ്വദിയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആനക്കാംപൊയിലേക്ക് വെച്ചുപിടിക്കാം. ആനക്കാംപൊയില്‍ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ് | Aanakkampoyil...more14minPlay
August 24, 2023റീലുകള്‍ വൈറലാക്കിയ വയല്‍, ചിന്നിച്ചിതറി സീതാര്‍കുണ്ട്; കൊല്ലങ്കോട് യാത്രയിലെ മാജിക്കല്‍ മൊമെന്റ് | kollengodeഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ ഹിറ്റായ ആ വൈറല്‍ റോഡ് വഴിയാണ് ഔട്ട് ഓഫ് ടൗണിന്റെ ഇനിയുള്ള യാത്ര. കൊല്ലങ്കോട് യാത്രയിലെ മാജിക്കല്‍ മൊമെന്റ് എന്ന് വിളിക്കാവുന്ന കാഴ്ചകള്‍ കാണാനാവുന്നത് ഈയൊരു ഭാ?ഗത്തെത്തുമ്പോഴാണ്. ഇളവെയില് തട്ടി ഞാറുകള്‍ ഒന്നുകൂടി തിളങ്ങുന്ന കാഴ്ചയും പാലക്കാടന്‍ കാറ്റില്‍ കരിമ്പനകള്‍ ഇളകുന്ന ശബ്ദവും ആസ്വദിച്ചറിയുകതന്നെ വേണം. കൊല്ലങ്കോടിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് |kollengode...more15minPlay
August 10, 2023സ്നേഹം ചേര്‍ത്താണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്, ചെല്ലന് ചേട്ടന്റെ വൈറല്‍ ചായക്കട | kollengodeകൊല്ലങ്കോടെത്തുന്ന ഏതൊരു സഞ്ചാരിയും അവരുടെ യാത്ര തുടങ്ങുന്നത് മിക്കവാറും ചെല്ലന് ചേട്ടന്റെ ഓലമേഞ്ഞ ചായക്കടയില്‍ നിന്ന് ഒരു ചായയും വാങ്ങിക്കുടിച്ചാകും. ഓല മേഞ്ഞത് എന്നത് മാത്രമല്ല ഈ ചായക്കടയുടെ പ്രത്യേകതകള്‍. പിന്നെയോ... കേള്‍ക്കാം ഔട്ട് ഓഫ് ടൗണ്‍ ബൈ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്...more15minPlay
July 27, 2023കൊല്ലങ്കോടിന്റെ നാട്ടുവഴികൾ തേടി | Kollengode Out Of Townകളേഴ്സ് ഓഫ് ഭാരത് എന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ മൂന്നാം സ്ഥാനത്തെത്തിയത് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോടായിരുന്നു. ഈ പട്ടിക വ്യവസായി ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്തതോടെ സഞ്ചാരികളുടെ ഒഴുക്കായി പിന്നീട് ഇവിടേക്ക്. കൊല്ലങ്കോട്ടേക്കുള്ള യാത്രയുടെ ആദ്യഭാഗമാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണിൽ | Kollamkode Out Of Town...more13minPlay
July 20, 2023വിനോദസഞ്ചാര കേന്ദ്രമല്ല, പക്ഷെ സഞ്ചാരികളുടെ ഒഴുക്കാണ് സങ്കേതത്തിലേക്ക് | sanketham touristവിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടമാണ് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ചൂലൂരിനടുത്തുള്ള സങ്കേതം. ഒരു കൃഷിയിടം എങ്ങനെ സഞ്ചാരികളുടെ പ്രിയം നേടുന്നു എന്നതിന്റെയും സോഷ്യൽ മീഡിയക്ക് ഇക്കാലത്തുള്ള സ്വാധീനത്തിന്റെയും നേർ സാക്ഷ്യമാണ് സങ്കേതംഅവതരണം: Anjay Das, സൗണ്ട് മിക്സിങ്ങ്: Sundar S...more8minPlay
July 08, 2023മഴക്കാലമാണ്, യാത്രപോകാം സുരക്ഷിതമായി | Visit In Monsoon Kerala Podcastയാത്രകള്‍ക്ക് മഴക്കാലമെന്നോ മഞ്ഞുകാലമെന്നോ വേനല്‍ക്കാലമെന്നോ ഇല്ല. പക്ഷേ സുരക്ഷിതത്വമാണ് മുഖ്യം. ഈ മണ്‍സൂണ്‍ കാലത്ത് സുരക്ഷിതമായി യാത്രപോകാനാവുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. ആ സ്ഥലങ്ങളുടെ വിശേഷവുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ് | Visit In Monsoon Kerala Podcast...more12minPlay
June 29, 2023കൂളാകാം... പാലക്കാട്ടേക്ക് ഒരു രുചിയാത്രവശ്യമനോഹരമായ കാഴ്ചകള്‍ക്ക് പുറമേ നാവില്‍ കപ്പലോടിക്കാന്‍ പോന്ന രുചിയുടെ നാടുകൂടിയാണ് പാലക്കാട്. പാലക്കാടിന്റെ രുചി തേടിയുള്ള യാത്രയാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണ്‍ അഞ്ജയ് ദാസ് പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more17minPlay
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.