Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 106 episodes available.
January 18, 2024യാത്രികരെ സ്വാഗതം ചെയ്ത് കണ്ടൽക്കാടും കക്കപ്പുറ്റുകളും, കിടിലനാണ് കടലുണ്ടി| Kadalundi Mangroove forest|കടലുണ്ടി പക്ഷി സങ്കേതത്തിലേക്കാണ് ഔട്ട് ഓഫ് ടൗൺ ഇന്ന്പോകുന്നത്. നാല് തുരുത്തുകളാണ് യാത്രയിൽ പിന്നിടുന്നത്. കടലുണ്ടിപ്പുഴ കോഴിക്കോട് ജില്ലയിലാണെങ്കിൽ തൊട്ടപ്പുറത്തുള്ള ബാലാതിരുത്ത് മലപ്പുറം ജില്ലയിലാണ്. ഇവിടെത്തന്നെ രണ്ട് തുരുത്തുകളുണ്ട്. എല്ലാം കണ്ടൽച്ചെടികളാൽ നിറഞ്ഞിരിക്കുന്നു. ചില ചെടികളിൽ കുളക്കോഴികൾ ചിറക് വിടർത്തിയിരിക്കുന്നത് കാണാം.അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. Kadalundi Mangroove forest...more12minPlay
January 04, 2024കൊച്ചി നഗരത്തിന്റെ മധ്യഭാഗം, കാണേണ്ട കാഴ്ചകളാണ് മംഗളവനവും ഓൾഡ് റെയിൽവേ സ്റ്റേഷനും | Mangalavanam Bird Sanctuaryകേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തുതന്നെയാണ് കേരളത്തില്‍ കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. ഈ രണ്ടിടങ്ങളിലൂടെയുമാണ് ഔട്ട് ഓഫ് ടൗണിന്റെ ഇത്തവണത്തെ യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Mangalavanam Bird Sanctuary...more11minPlay
December 15, 2023കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക് | Podcastകേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക്കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കടല്‍ത്തീര ഹൈന്ദവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 അടി (18 മീ) ഉയരമുള്ള ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള ശില്‍പ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത്. ആഴിമല വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Aazhimala Shiva Temple...more9minPlay
December 07, 2023പാതിരാമണൽ, നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന, പാതിരയില്‍ തിളങ്ങുന്ന അദ്ഭുതലോകം|Pathiramanal|കായലില്‍ ഉയര്‍ന്ന പച്ചപ്പിന്റെ തുരുത്ത്. നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന പാതിരയില്‍ തിളങ്ങുന്ന ആ അദ്ഭുതലോകത്തിന്റെ പേര് പാതിരാമണല്‍. വേമ്പനാട്ടു കായലില്‍ നൂറിലേറെ ഏക്കര്‍ വിസ്തൃതിയിലാണ് ഒരൊറ്റ നിറം എല്ലാ വര്ണവുമാവുന്ന ഈ ദ്വീപ്. ഇടയ്ക്കിടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പേരറിയാപ്പക്ഷികളുടെ പാട്ട്. മുഹമ്മ - കുമരകം ജലപാതയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസഗൃഹം കൂടിയാണ്....more11minPlay
November 30, 2023ഒരേ സമയം ഭയവും കൗതുകവും, മുചുകുന്നിലെ പാതാളങ്ങൾ | Muchukunnuവൈറല്‍ കുളത്തിന്റെ കാഴ്ചകള്കണ്ടശേഷം നേരേ പോയത് വലിയമലയിലേക്കാണ്. ഇവിടത്തെ രണ്ട് ഗുഹകള്‍ കാണുകയെന്നതായിരുന്നു ഉദ്ദേശം. വലിയ പാതാളവും ചെറിയ പാതാളവും. മുചുകുന്നില്‍ നിന്ന് രണ്ട് കിലോമീറ്ററോളം പോയാല്‍ വാഴയില്‍ ഭഗവതി ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിന് തൊട്ടടുത്തായാണ് കൗതുകമുണര്‍ത്തുന്ന രണ്ട് ഗുഹകളുള്ളത്. കാടുമൂടിക്കിടക്കുന്ന ചെറിയൊരു കുഴി എന്നുമാത്രമേ ആദ്യം വിചാരിച്ചിരുന്നുള്ളൂ. പാതങ്ങളുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more11minPlay
November 23, 2023കോഴിക്കോട്ടെ വൈറല്‍ കുളം തേടി | Muchukunnu temple pondഇന്‍സ്റ്റാഗ്രാം റീലുകള്‍ വൈറലാക്കിയ ഒരു കുളമുണ്ട് കോഴിക്കോട് കൊയിലാണ്ടിക്കടുത്ത മുചുകുന്നില്‍. ആ കുളവും കുളത്തിനോടനുബന്ധിച്ച കാഴ്ചകളിലേക്കുമാണ് ഔട്ട് ഓഫ് ടൗണ്‍ പോകുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്.എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more15minPlay
November 16, 2023ചെന്നായുടെ തലയെന്ന് തോന്നിക്കും പാറ, ഇത് ഹിഡന്‍ സ്പോട്ട് | Chandramandalam, Kanthalloorസാധാരണ യാത്രകളില്‍ ഹോട്ടലുകള്‍ തപ്പിയിരുന്ന ഞാന്‍ ഇത്തവണ ഒരു വ്യത്യസ്ഥതയ്ക്കുവേണ്ടി ടെന്റ് സ്റ്റേയാണ് തിരഞ്ഞെടുത്തത്. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന ഒരു കുന്നിന് ചെരുവിലായിരുന്നു താമസമെന്നതും രാവിലെ ഒരു അവര്‍ തന്നെ ഏര്‍പ്പാടാക്കുന്ന ട്രെക്കിങ്ങുമുണ്ടെന്നതായിരുന്നു അതിന് കാരണം. മഴയും പിന്നാലെ മഞ്ഞും പെയ്ത രാത്രിയ്ക്കുശേഷം തെളിഞ്ഞ കാഴ്ചകളിലേക്കായിരുന്നു പിറ്റേന്ന് രാവിലെ മിഴിതുറന്നത്. പരടിപ്പള്ളത്തെ ചന്ദ്രമണ്ഡലം എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. ചന്ദ്രമണ്ഡലത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ Chandramandalam, Kanthalloor...more11minPlay
November 09, 2023വന്യമൃഗങ്ങളില്‍ നിന്നുള്ള രക്ഷയോ അതോ മറ്റെന്തെങ്കിലുമോ? ശരിക്കും എന്താണീ മുനിയറകള്‍? | Kanthalloorകാന്തല്ലൂര്‍ എന്ന സ്ഥലപ്പേരിനൊപ്പം എന്നും കൂട്ടിവായിക്കപ്പെട്ടിട്ടുള്ള ചരിത്രരേഖയാണ് മുനിയറകള്‍. അതില്‍ സഞ്ചാരികളും ചരിത്രാന്വേഷികളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമാണ് ആനക്കോട്ടപ്പാറ. മറയൂര്‍ ഭാഗത്തുനിന്ന് കാന്തല്ലൂര്‍ക്ക് വരുമ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ആദ്യ വിനോദസഞ്ചാരകേന്ദ്രമാണ് ആനക്കോട്ടപ്പാറ. റോഡരികില്ത്തന്നെയായതുകൊണ്ട് എത്തിപ്പെടാനും വളരെയെളുപ്പം. ആനക്കോട്ടപ്പാറയുടെയും മുനിയറകളുടെയു വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Kanthalloor...more13minPlay
November 02, 2023ആദിവാസികളുടെ നാക്കുപെട്ടി, സഞ്ചാരികളുടെ ഭ്രമരം പോയിന്റ് | Nakkupetty Kanthalloorആദിവാസികള്‍ നാക്കുപെട്ടി എന്ന് വിളിച്ചിരുന്ന സ്ഥലമുണ്ട് കാന്തല്ലൂരില്‍. 2009ല്‍ മോഹന്‍ലാലിന്റെ ഭ്രമരം സിനിമ റിലീസായതോടെയാണ് ഈ സ്ഥലം വിനോദസഞ്ചാരികളുടെയും ജീപ്പ് ട്രക്കിങ്ങിന് എത്തുന്നവരുടെയും സ്വന്തമായത്. മലമ്പാതകള്‍ കയറിയെത്തുന്ന പാറക്കുന്നില്‍ ആകാശക്കാഴ്ചകളും മറയൂര്‍ കോവില്‍ക്കടവ് ടൗണ്‍ പ്രദേശങ്ങളും കരിമ്പിന്‍പാടങ്ങളും കൃഷിത്തോട്ടങ്ങളും കാണാം. ഇവിടുത്തെ ഉദയാസ്തമയങ്ങള്‍ പകരുന്ന അനുഭൂതി ഒന്നുവേറെയാണ്. നാക്കുപെട്ടി വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Nakkupetty Kanthalloor...more13minPlay
October 20, 2023തേന്‍ ചുരത്തി നില്ക്കുന്ന തേന്‍പാറ, നിര്‍മാണം പൂര്‍ത്തിയാകാത്ത ഡാം | Thenpara kanthalloorതേന്‍ ചുരത്തി നില്ക്കുന്ന തേന്‍പാറ, നിര്‍മാണം പൂര്‍ത്തിയാകാത്ത ഡാംകാന്തല്ലൂരിലെ ചുറ്റിക്കറക്കത്തിനിടെ ഒരിടത്ത് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അതൊരു കൗതുകക്കാഴ്ചയിലേക്കായിരുന്നുവെന്ന് റോഡ് മുറിച്ചുകടന്നപ്പോള്‍ മാത്രമാണ് മനസിലായത്. വലിയൊരു പാറക്കൂട്ടം. പേര് തേന്‍പാറ. ഒരു പാറയ്ക്ക് ഇങ്ങനെയൊരു പേര് എന്താണെന്ന് അല്പം മുകളിലെത്തിയപ്പോഴാണ് മനസിലായത്. കീഴുക്കാംതൂക്കായ മലയുടെ ഒരു ഭാഗം നിറയെ തേനീച്ചയുടെ വന്‍ കൂടുകളാണ്. ചെറുതും വലുതുമായ നിരവധി കൂടുകളാണ് ഇവിടെ തേന്‍ ചുരത്തി ഞാന്നു കിടക്കുന്നത്. തേന്‍ ചുരത്തിയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Thenpara kanthalloor...more15minPlay
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 106 episodes available.