Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.
December 15, 2023കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക് | Podcastകേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക്കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കടല്‍ത്തീര ഹൈന്ദവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 അടി (18 മീ) ഉയരമുള്ള ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള ശില്‍പ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത്. ആഴിമല വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Aazhimala Shiva Temple...more9minPlay
December 07, 2023പാതിരാമണൽ, നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന, പാതിരയില്‍ തിളങ്ങുന്ന അദ്ഭുതലോകം|Pathiramanal|കായലില്‍ ഉയര്‍ന്ന പച്ചപ്പിന്റെ തുരുത്ത്. നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന പാതിരയില്‍ തിളങ്ങുന്ന ആ അദ്ഭുതലോകത്തിന്റെ പേര് പാതിരാമണല്‍. വേമ്പനാട്ടു കായലില്‍ നൂറിലേറെ ഏക്കര്‍ വിസ്തൃതിയിലാണ് ഒരൊറ്റ നിറം എല്ലാ വര്ണവുമാവുന്ന ഈ ദ്വീപ്. ഇടയ്ക്കിടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പേരറിയാപ്പക്ഷികളുടെ പാട്ട്. മുഹമ്മ - കുമരകം ജലപാതയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസഗൃഹം കൂടിയാണ്....more11minPlay
November 30, 2023ഒരേ സമയം ഭയവും കൗതുകവും, മുചുകുന്നിലെ പാതാളങ്ങൾ | Muchukunnuവൈറല്‍ കുളത്തിന്റെ കാഴ്ചകള്കണ്ടശേഷം നേരേ പോയത് വലിയമലയിലേക്കാണ്. ഇവിടത്തെ രണ്ട് ഗുഹകള്‍ കാണുകയെന്നതായിരുന്നു ഉദ്ദേശം. വലിയ പാതാളവും ചെറിയ പാതാളവും. മുചുകുന്നില്‍ നിന്ന് രണ്ട് കിലോമീറ്ററോളം പോയാല്‍ വാഴയില്‍ ഭഗവതി ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിന് തൊട്ടടുത്തായാണ് കൗതുകമുണര്‍ത്തുന്ന രണ്ട് ഗുഹകളുള്ളത്. കാടുമൂടിക്കിടക്കുന്ന ചെറിയൊരു കുഴി എന്നുമാത്രമേ ആദ്യം വിചാരിച്ചിരുന്നുള്ളൂ. പാതങ്ങളുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more11minPlay
November 23, 2023കോഴിക്കോട്ടെ വൈറല്‍ കുളം തേടി | Muchukunnu temple pondഇന്‍സ്റ്റാഗ്രാം റീലുകള്‍ വൈറലാക്കിയ ഒരു കുളമുണ്ട് കോഴിക്കോട് കൊയിലാണ്ടിക്കടുത്ത മുചുകുന്നില്‍. ആ കുളവും കുളത്തിനോടനുബന്ധിച്ച കാഴ്ചകളിലേക്കുമാണ് ഔട്ട് ഓഫ് ടൗണ്‍ പോകുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്.എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more15minPlay
November 16, 2023ചെന്നായുടെ തലയെന്ന് തോന്നിക്കും പാറ, ഇത് ഹിഡന്‍ സ്പോട്ട് | Chandramandalam, Kanthalloorസാധാരണ യാത്രകളില്‍ ഹോട്ടലുകള്‍ തപ്പിയിരുന്ന ഞാന്‍ ഇത്തവണ ഒരു വ്യത്യസ്ഥതയ്ക്കുവേണ്ടി ടെന്റ് സ്റ്റേയാണ് തിരഞ്ഞെടുത്തത്. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന ഒരു കുന്നിന് ചെരുവിലായിരുന്നു താമസമെന്നതും രാവിലെ ഒരു അവര്‍ തന്നെ ഏര്‍പ്പാടാക്കുന്ന ട്രെക്കിങ്ങുമുണ്ടെന്നതായിരുന്നു അതിന് കാരണം. മഴയും പിന്നാലെ മഞ്ഞും പെയ്ത രാത്രിയ്ക്കുശേഷം തെളിഞ്ഞ കാഴ്ചകളിലേക്കായിരുന്നു പിറ്റേന്ന് രാവിലെ മിഴിതുറന്നത്. പരടിപ്പള്ളത്തെ ചന്ദ്രമണ്ഡലം എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. ചന്ദ്രമണ്ഡലത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ Chandramandalam, Kanthalloor...more11minPlay
November 09, 2023വന്യമൃഗങ്ങളില്‍ നിന്നുള്ള രക്ഷയോ അതോ മറ്റെന്തെങ്കിലുമോ? ശരിക്കും എന്താണീ മുനിയറകള്‍? | Kanthalloorകാന്തല്ലൂര്‍ എന്ന സ്ഥലപ്പേരിനൊപ്പം എന്നും കൂട്ടിവായിക്കപ്പെട്ടിട്ടുള്ള ചരിത്രരേഖയാണ് മുനിയറകള്‍. അതില്‍ സഞ്ചാരികളും ചരിത്രാന്വേഷികളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമാണ് ആനക്കോട്ടപ്പാറ. മറയൂര്‍ ഭാഗത്തുനിന്ന് കാന്തല്ലൂര്‍ക്ക് വരുമ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ആദ്യ വിനോദസഞ്ചാരകേന്ദ്രമാണ് ആനക്കോട്ടപ്പാറ. റോഡരികില്ത്തന്നെയായതുകൊണ്ട് എത്തിപ്പെടാനും വളരെയെളുപ്പം. ആനക്കോട്ടപ്പാറയുടെയും മുനിയറകളുടെയു വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Kanthalloor...more13minPlay
November 02, 2023ആദിവാസികളുടെ നാക്കുപെട്ടി, സഞ്ചാരികളുടെ ഭ്രമരം പോയിന്റ് | Nakkupetty Kanthalloorആദിവാസികള്‍ നാക്കുപെട്ടി എന്ന് വിളിച്ചിരുന്ന സ്ഥലമുണ്ട് കാന്തല്ലൂരില്‍. 2009ല്‍ മോഹന്‍ലാലിന്റെ ഭ്രമരം സിനിമ റിലീസായതോടെയാണ് ഈ സ്ഥലം വിനോദസഞ്ചാരികളുടെയും ജീപ്പ് ട്രക്കിങ്ങിന് എത്തുന്നവരുടെയും സ്വന്തമായത്. മലമ്പാതകള്‍ കയറിയെത്തുന്ന പാറക്കുന്നില്‍ ആകാശക്കാഴ്ചകളും മറയൂര്‍ കോവില്‍ക്കടവ് ടൗണ്‍ പ്രദേശങ്ങളും കരിമ്പിന്‍പാടങ്ങളും കൃഷിത്തോട്ടങ്ങളും കാണാം. ഇവിടുത്തെ ഉദയാസ്തമയങ്ങള്‍ പകരുന്ന അനുഭൂതി ഒന്നുവേറെയാണ്. നാക്കുപെട്ടി വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Nakkupetty Kanthalloor...more13minPlay
October 20, 2023തേന്‍ ചുരത്തി നില്ക്കുന്ന തേന്‍പാറ, നിര്‍മാണം പൂര്‍ത്തിയാകാത്ത ഡാം | Thenpara kanthalloorതേന്‍ ചുരത്തി നില്ക്കുന്ന തേന്‍പാറ, നിര്‍മാണം പൂര്‍ത്തിയാകാത്ത ഡാംകാന്തല്ലൂരിലെ ചുറ്റിക്കറക്കത്തിനിടെ ഒരിടത്ത് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അതൊരു കൗതുകക്കാഴ്ചയിലേക്കായിരുന്നുവെന്ന് റോഡ് മുറിച്ചുകടന്നപ്പോള്‍ മാത്രമാണ് മനസിലായത്. വലിയൊരു പാറക്കൂട്ടം. പേര് തേന്‍പാറ. ഒരു പാറയ്ക്ക് ഇങ്ങനെയൊരു പേര് എന്താണെന്ന് അല്പം മുകളിലെത്തിയപ്പോഴാണ് മനസിലായത്. കീഴുക്കാംതൂക്കായ മലയുടെ ഒരു ഭാഗം നിറയെ തേനീച്ചയുടെ വന്‍ കൂടുകളാണ്. ചെറുതും വലുതുമായ നിരവധി കൂടുകളാണ് ഇവിടെ തേന്‍ ചുരത്തി ഞാന്നു കിടക്കുന്നത്. തേന്‍ ചുരത്തിയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Thenpara kanthalloor...more15minPlay
October 13, 2023കേരളത്തിന്റെ കശ്മീർ, ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജ്; പോകാം കാന്തല്ലൂരിലേക്ക് | Kanthalloorരാജ്യത്തെ മികച്ച ടൂറിസം വില്ലേജ് പുരസ്കാരം തേടിയെത്തിയതോടെയാണ് കാന്തല്ലൂരില്‍ ഒന്ന് പോയാലെന്താ എന്ന ചിന്ത വരുന്നത്. അങ്ങനെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വരുന്ന കോഴിക്കോട് രാത്രി 10.50-ന് എത്തുന്ന സ്വിഫ്റ്റിന്റെ മൂന്നാര്‍ ബസ് പിടിച്ചു.രാവിലെ ആറരയാവുമ്പോഴേക്കും മൂന്നാറെത്തി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും കാന്തല്ലൂരേക്ക് ഏഴേകാലിന് നേരിട്ട് പ്രൈവറ്റ് ബസുണ്ട്. ഈ ബസിലാണ് ലോക്കല്‍ റൂട്ടിന്റെ കാന്തല്ലൂര്‍ യാത്രയുടെ ആദ്യഘട്ടം. ഇരവികുളം നാഷണല്‍ പാര്‍ക്കും തേയിലത്തോട്ടങ്ങളും പിന്നിട്ട് മറയൂര്‍ വഴിയാണ് ഈ യാത്ര. കാന്തല്ലൂരിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Kanthalloor...more21minPlay
October 06, 2023ചുറ്റും ഇടതൂർന്ന കാട്, നടുവിൽ പ്രകൃതി തീർത്ത ചിത്രംപോലെ ആഢ്യൻപാറ | Adyanpara Waterfalls Nilamburചുറ്റും ഇടതൂര്‍ന്ന കാട്, നടുവില്‍ പ്രകൃതി തീര്‍ത്ത ചിത്രംപോലെ ആഢ്യന്പാറതേക്കുകളുടെ പെരുമയുമായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന നിലമ്പൂര്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ആഢ്യന്‍പാറ വെള്ളച്ചാട്ടം അത്തരത്തിലൊരു വിനോദസഞ്ചാരകേന്ദ്രമാണ്. നിലമ്പൂരില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രമേയുള്ളൂ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇവിടേക്ക്. ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. Adyanpara Waterfalls Nilambur ...more12minPlay
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 114 episodes available.