Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 106 episodes available.
May 23, 2024അന്ന് വെറും മണൽപ്പുറം, ഇന്ന് സഞ്ചാരികളുടെ ഒഴുക്ക്; വേറെ വൈബാണ് സാമ്പ്രാണിക്കോടിയിൽദേശീയജലപാതയ്ക്ക് വേണ്ടി ആഴംകൂട്ടിയപ്പോള് വാരിയിട്ട മണ്ണും ചെളിയും മണല്‍പ്പുറമായി. അവിടെ കണ്ടല്‍ച്ചെടികള്‍ വളര്‍ന്നു. അങ്ങിനെ വിശാലമായ കായല്‍നടുവില്‍ ഒരു കാനനതുരുത്ത് ഉണ്ടായി. അവിടേക്ക് സഞ്ചാരികളെ കൊണ്ടുപോവുമ്പോള്‍ ആദ്യം പലരും മൂക്കത്ത് വിരല്‍വെച്ചു.തയ്യാറാക്കി അവതരിപ്പിച്ചത് അഞ്ജയ്ദാസ് എൻ.ടി. | സൗണ്ട്മിക്സിങ് -പ്രണവ് പി.എസ് | പ്രൊഡ്യൂസർ - അൽഫോൻസ പി. ജോർജ്ജ്...more16minPlay
May 16, 2024ദക്ഷിണകാശിയിലേക്ക്... കൊട്ടിയൂരിലേക്ക് | Kottiyurദക്ഷിണകാശിയെന്ന് പേരുകേട്ട കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖോത്സവത്തിന് ഒരുങ്ങുന്നു. മേയ് 21 മുതൽ 27 ദിവസമാണ് ഉത്സവം. ദക്ഷയാഗസ്മരണയിലാണ് വൈശാഖോത്സവം നടക്കുന്നത്.തയ്യാറാക്കി അവതരിപ്പിച്ചത് അഞ്ജയ്ദാസ് എൻ.ടി. | സൗണ്ട്മിക്സിങ് -പ്രണവ് പി.എസ് | പ്രൊഡ്യൂസർ - അൽഫോൻസ പി. ജോർജ്ജ്...more9minPlay
May 09, 2024സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഇഷ്ടലൊക്കേഷന്‍, സഞ്ചാരികളെ മാടിവിളിച്ച് അതിരപ്പിള്ളി | Athirappallyപുന്നഗൈ മന്നന് സിനിമയുടെ പേരില്‍ ഒരു വെള്ളച്ചാട്ടമുണ്ട് കേരളത്തില്‍. മലയാളികളുടെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ഈ ചെല്ലപ്പേരില്‍ അറിയപ്പെടുന്നത്. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. ...more13minPlay
April 18, 2024എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം | Parassinikadavuഎല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം. മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ഇടമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന് ക്ഷേത്രം. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെയെത്തുന്നു. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്. ചില പ്രത്യേക ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദി കൂടിയാണീ ക്ഷേത്രം. പറശ്ശിനിക്കടവ് ക്ഷേത്ര വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more9minPlay
April 11, 2024ഇത്രയും പ്രൊഫഷണലായി പരിപാലിക്കുന്ന മറ്റൊരു ഉദ്യാനം കേരളത്തില്‍ വേറെയില്ല | Malampuzha Damപാലക്കാടിന്റെ ഭംഗി ആസ്വദിക്കാനാണ് നിങ്ങളുടെ യാത്രയെങ്കില്‍ ഒരിക്കലും മിസ്സാവാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മലമ്പുഴ. പാലക്കാട് ടൗണില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. ടിക്കറ്റെടുത്ത് വേണം അകത്തേക്ക് കയറാന്‍. പൂക്കളുടെ നിറമാണ് ഉദ്യാനത്തിലേക്ക് കടക്കുമ്പോള്‍ കാണാനാവുക. ഇത്രയ്ക്ക് പ്രൊഫഷണലായി പരിപാലിക്കുന്ന ഉദ്യാനങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണെന്ന് പറയാം. മലമ്പുഴ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more8minPlay
April 04, 2024അക്ഷരക്കടലിന് നടുക്കെത്തിയപോലെ തോന്നും, ഒ.വി. വിജയന്റെ ഇതിഹാസരചനയുടെ നാട്ടിലേക്ക് | Thasarakമലയാളസാഹിത്യത്തിന്റെ ചരിത്രവും വളര്‍ച്ചയും പരിശോധിക്കുന്ന ഒരു വായനാപ്രേമിക്ക് അവഗണിക്കാനാവാത്ത പേരുകളിലൊന്നാണ് ഒ.വി.വിജയന്. നോവലുകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആസ്വാദനത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ത്ത അദ്ദേഹത്തിനായി ഒരുക്കിയ സ്മാരകം ഇന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യകുതുകികളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയാണ്. ഒ വി വിജയന്റെ ഓര്‍മ്മകളിലൂടെ ഒരു യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more11minPlay
March 28, 2024നാഗവല്ലിയുടെ, അലി ഇമ്രാന്റെ ഹിൽ പാലസ്|Hill Palace Museumമെട്രോ നഗരമായി വളർന്ന കൊച്ചിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ്... കൊച്ചി രാജാക്കൻമാരുടെ ആസ്ഥാന മന്ദിരമായ, 'ഹിൽപ്പാലസ്' ഒട്ടേറെ പുതുമകളോടെ ഇന്ന് ചരിത്രസ്നേഹികളെ ആകർഷിക്കുന്ന പ്രധാന ടൂറിസംകേന്ദ്രമായി മാറിയിരിക്കയാണ്. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും സംരക്ഷിത പ്രദേശവുമാണ് ഹിൽപ്പാലസ്.ഹില്‍പ്പാലസ് മ്യൂസിയത്തിന്റെ വിശേഷങ്ങളുമായി ഔട്ട ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ് : കൃഷ്ണലാല്‍, ബി.എസ് സുന്ദര്‍...more15minPlay
March 07, 2024മഞ്ഞുമ്മല്‍ ബോയ്സും ഗുണയും ഹിറ്റാക്കിയ ചെകുത്താന്റെ അടുക്കള | Podcastമഞ്ഞുമ്മല്‍ ബോയ്സും ഗുണയും ഹിറ്റാക്കിയ ചെകുത്താന്റെ അടുക്കള'കണ്മണി അന്‍പോട് കാതലന്‍..' കമല്ഹാസന് നായകനായ 'ഗുണ' എന്ന സിനിമയിലെ ഈ പാട്ട് എത്രതവണ കേട്ടാലും നമുക്ക് മതിവരില്ല, ജനപ്രിയമായ ഈ സിനിമയുടെ പേരില്‍ തന്നെ പ്രശസ്തമായ ഒരുടൂറിസം കേന്ദ്രമുണ്ട് തമിഴ്നാട്ടിന്റെ തണുപ്പിന്റെ ഈറ്റില്ലമായ കൊടൈയ്ക്കനാലില്‍. ഈ പാട്ടടക്കം സിനിമയിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്ത ഗുഹ, 'ഗുണ കേവ്സ്' എന്നാണ് സിനിമയുടെ വിജയത്തിന് ശേഷം ഈ സ്ഥലം അറിയപ്പെടുന്നത്. ഗുണ കേവ്സിന്റെ വിശേങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. എസ്.സുന്ദര്‍...more14minPlay
February 15, 2024വള്ളികളില്‍ ഊഞ്ഞാലാടാം, കാനനഭംഗി ആസ്വദിക്കാം: തുറയില്‍ കോട്ട വന ക്ഷേത്രം | Thurayil Kotta Bhagavathi Templeവമ്പന്‍ വള്ളികളില്‍ ഊഞ്ഞാലാടാം, കയറിയിരിക്കാം. വിരിപ്പു വിരിച്ചതുപോലെ കരിയിലകള്‍. മഞ്ഞക്കടമ്പും പൈനും ഇരുമ്പകവുമൊക്കെ ആര്ത്തുനില്ക്കുന്നു. ക്ഷേത്രത്തിന് മുന്‍പിലായി നീണ്ടുകിടക്കുന്ന ചിറ. അതിന് നടുക്ക് വെള്ളത്തിന് മീതെ തടി നീട്ടിയ മരങ്ങള്‍. ഒരു കാട്ടു നദിയെയാണ് അതോര്‍മിപ്പിക്കുക. പ്രാചീനത്വമാണ് തുറയില്‍ കോട്ടയുടെ ആകര്‍ഷണം. കോഴിക്കോട് ജില്ലയിലെ കാരന്തൂരിനടുത്തുള്ള തുറയില്‍ കോട്ട ക്ഷേത്രം. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Thurayil Kavu Bhagavathi Temple...more10minPlay
February 02, 2024ഐതിഹ്യവും പ്രകൃതിഭംഗിയും ഇഴചേര്‍ന്ന അപൂര്‍വക്ഷേത്രം, കാണണം അറിയണം തൃക്കുടമണ്ണയെ | Thrikkudamanna Templeകോഴിക്കോട് ജില്ലയില്‍ മുക്കം ടൗണിനോട് ചേര്‍ന്ന് ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് തൃക്കുടമണ്ണ ശിവക്ഷേത്രം. പുഴയ്ക്കു നടുവിലാണു ഈ ക്ഷേത്രം. നാലു ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ക്ഷേത്രം മഴക്കാലത്ത് ഏറെക്കുറേ വെള്ളത്തിനടിയിലാവും. ഇവിടത്തെ ശിവരാത്രി മഹോത്സവം ഏറെ പ്രസിദ്ധമാണ്. തൃക്കുടമണ്ണയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Thrikkudamanna Temple ...more11minPlay
FAQs about Out OF Town By Anjay Das:How many episodes does Out OF Town By Anjay Das have?The podcast currently has 106 episodes available.