Techno Gypsie

Techno Gypsie

By Abheesh SasidharanArtsPerforming Arts
Download on the App Store

Techno Gypsie episodes

  • സർക്കസിന്റെ വർത്തമാനം : ഷെറിത്തിന്റെയും ഷെനിലിന്റെയും | A Podcast on Circus with Sherith and Shenil

    സർക്കസിന്റെ റിങ്ങിനു പുറകിൽ നടക്കുന്ന കസർത്തുകൾ നിങ്ങൾക്കറിയാമോ ?  രസകരമായ തമ്പ് അനുഭവങ്ങൾ. ഞാണിൻമേൽ കളിപോലുള്ള ജീവിതങ്ങൾ. സർക്കസിനുണ്ടായ പരിണാമങ്ങൾ. സർക്കസിന്റെ നിലനില്പിനെക്കുറിച്ചുള്ള ആശങ്കകൾ. സാങ്കേതികതയുടെ ട്രപ്പീസിൽ  കൈ വിട്ട് പറക്കുന്ന കലാകാരന്റെ അന്ധാളിപ്പുകൾ. നമ്മളറിയാത്ത ഒരുപാട് കാര്യങ്ങൾ. അതെ, യുവ സർക്കസ് സംരംഭകരും സഹോദരന്മാരുമായ ഷെറിത്തും ഷെനിലും ഈ എപ്പിസോഡിൽ സംസാരിക്കുന്നു.   

    #സർക്കസിനൊപ്പം ,  

    ടെക്നോ ജിപ്സി പോഡ്കാസ്റ്റ്.  

    What do you know about circus,  scenes behind the rings of circus  ? In this podcast young circus entrepreneurs Sherith and Shenil share the untold stories of circus. The brothers also discuss their concerns about the state of circus now.

    #withcircus ,

    Techno Gypsie Podcast 


    For contact:

    Sherith: https://www.facebook.com/sherith.othayoth

    Shenil: https://www.facebook.com/shenil.mottal.


      

    58 min
  • വിനു ജോസഫിന്റെ വർത്തമാനം | A Malayalam Podcast with Vinu Joseph

    നടൻ വിനു ജോസഫ് തന്റെ അഭിനയ സങ്കല്പങ്ങളെക്കുറിച്ചും, അഭിനയ രീതികളെക്കുറിച്ചും സംസാരിക്കുന്ന പോഡ്കാസ്റ്റ് . 

    തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ,  യു കെയിലെ ലണ്ടൺ ഇന്റർനാഷണൽ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്  ( LISPA) എന്നിവടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ വിനു സമകാലിക അവതരണ മേഖലയിൽ സജീവമാണ്. അഭിനയ പരിശീലനം, പ്രയോഗം, ബഫൂൺ  ക്ലൗൺ അഭിനയ രീതികൾ, പ്രചോദനം  ചെയ്ത നടൻമാർ  എന്നിവരെല്ലാം  ഉൾകൊള്ളുന്ന വർത്തമാനം. 

    In this podcast actor Vinu Joseph shares his thoughts and experience on acting, different types of its form and pedagogies. Vinu is an alumini of London International School of Performing Arts (LISPA) and Thrissur School of Drama and Fine Arts. Vinu also talks about bouffon acting,  clowning, actors who inspired him and contemporary performance practices. 

    29 min
  • രാജീവ് വിജയൻ | A Tribute to Rajeev Vijayan


    ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്, ഒരുമിച്ചാണ് നാടകങ്ങളിൽ പങ്കാളിയായത്. അവൻ പോയി. സഹിക്കാനാവുന്നില്ല... യുവ നാടക സംവിധായകൻ, ഡിസൈനർ, സാങ്കേതിക സംവിധായകൻ, സാംസ്‌കാരിക സംഘാടകൻ, സിനിമാപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, സംരംഭകൻ, ഗവേഷകൻ, സ്‌നേഹിതൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പ്രിയ സഹപാഠി രാജീവ് വിജയനെ ഈ പോഡ്‌കാസ്റ്റിൽ ഓർമ്മിക്കുന്നു. സ്‌നേഹപൂർവ്വം, അഭീഷ്  ശശിധരൻ.  

    This episode is a tribute to theatre director, designer, technical director, film practitioner, cultural coordinator, entrepreneur, researcher, a good friend of mine and batchmate, Rajeev Vijayan (1984- 2021). 

    Thanks;  Lyrics: Vijesh K V

                  Singer: Anakha 

                Song by: Theatre Beats

              Cover Art: Prajeesh A D

      Photo courtesy: O Ajith Kumar                             


    20 min
  • കലാപ്രവർത്തകർ എന്താണ് ചെയ്യുക ? | A Malayalam Podcast on Performing Artists

    ആരും കേൾക്കാതെ അലറിയിട്ടുണ്ടോ? എന്തിനാണ് അങ്ങനെ അലറിയത് ? കലാപ്രവർത്തകർ ഇപ്പോൾ നിശബ്ദമായി അലറുന്നതെന്തിനാണ് ? കേൾക്കാം ഒരു കുഞ്ഞു പോഡ്കാസ്റ്റ്.  

    5 min
  • അഭിജ ശിവകലയുടെ വർത്തമാനം | A Malayalam Podcast with Abhija Sivakala

    നടിയും, വിഷ്വൽ ആർട്ടിസ്റ്റും, നർത്തകിയുമായ അഭിജ ശിവകല മനസ്സ് തുറക്കുന്നു. അഭിജ തന്റെ തീയേറ്റർ, സിനിമ, നൃത്ത, കലാ ജീവിതത്തെക്കുറിച്ചും, പരിശീലനങ്ങളെക്കുറിച്ചും, സൗഹൃദങ്ങളെക്കുറിച്ചും, നിലപാടുകളെക്കുറിച്ചും ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    In this podcast actor, dancer and visual artist Abhija Sivakala shares her artistic journey.She discusses her politics, friendships, artistic practice and process in theatre, film and art world.

    57 min
  • രംഗപാഠങ്ങൾ : ആർട്ടിസ്റ്റ് സുജാതൻ | A Malayalam Podcast with Artist Sujathan

    മലയാളിയുടെ രംഗപടം കലാകാരൻ അനുഭവ പാഠങ്ങളുമായി ഹൃദയം തുറക്കുന്നു.

    ചിത്രരചനയും, ശില്പകലയും, വാസ്തുവിദ്യയും, രംഗപ്രയോഗങ്ങളും, പ്രകാശ വിന്യാസവും, നടന്റെ ശരീരവും, ധ്വനിപാഠങ്ങളും, കൈയൊതുക്കവും, സുസ്ഥിര സൗന്ദര്യവും, സർഗ്ഗാത്മകതയും, സാങ്കേതിക വിദ്യയും, നിലപാടുകളും ഒന്നിക്കുന്ന ആർട്ടിസ്റ്റ് സുജാതന്റെ രംഗപാഠങ്ങൾ.

    മലയാള നാടക/ദൃശ്യ ചരിത്രത്തിലേക്ക് കൂട്ടിച്ചേർക്കുവാൻ ഒരുപാട് വ്യക്തികളും കാര്യങ്ങളുമുണ്ടെന്ന് എന്നെ വീണ്ടും തിരിച്ചറിയിപ്പിച്ച ഈ സംഭാഷണം ഉറപ്പായും നിങ്ങൾക്കും ഇഷ്ടമാകും.

    Legendary Malayalam theatre designer Artist Sujathan shares his process of scenic design, aesthetics, thoughts and memories. He has been working with popular (commercial) and amateur theatre groups in kerala and abroad from 1967 onwards. His perspective oriented and portable scenic designs are the combination of fine arts, architecture, light, technology and performing bodies. Sujathan contributed to a popular visual language to Malayali's aesthetics.This podcast explores the unwritten history of Malayalam scenic design. Techno Gypsie proudly shares this episode which is a part of the series titled Project AAA.

    നന്ദി : സന്ദീപ് എസ് ബാബു 

    2 hr
  • ശാന്തേട്ടൻ : പ്രദീപൻ പാമ്പിരിക്കുന്നിന്റെ വാക്കുകളിലൂടെ| A Tribute to A. Santha Kumar

    നടനും, നാടകകൃത്തും, സംവിധായകനുമായ എ ശാന്തകുമാർ 2021 ജൂൺ മാസം 16ന് അന്തരിച്ചു. ശാന്തേട്ടന്റെ നാടക സംഭാവനകളെക്കുറിച്ച് സാംസ്‌കാരിക പ്രവർത്തകനും അക്കാദമിക്കുമായ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയ ലേഖനത്തിലെ കുറച്ചുഭാഗം ഇവിടെ വായിക്കുന്നു.

    ശാന്തേട്ടനുള്ള ആദരാഞ്ജലിയാണ് ഈ പോഡ്കാസ്റ്റ് .  

    Malayalam actor, playwright and director A. Santhakumar, passed away on 16 June 2021. This podcast is a tribute to our dearest Santhettan.

    നന്ദി : പ്രദീപൻ പാമ്പിരിക്കുന്നിന്റെ ലേഖനങ്ങൾ. കേരള സാഹിത്യ അക്കാദമി, തൃശൂർ,2020    

    5 min
  • മാണിട്ടർ ചരിതം | A Malayalam Podcast on the Word Monitor.

    മാണിട്ടർ അഥവാ മോണിറ്റർ  എന്ന ആശയത്തെ മുൻനിർത്തിയൊരു പോഡ്കാസ്റ്റ്. 

    ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ.

    കേൾക്കാം | പങ്കിടാം | പറയാം

    സ്നേഹപൂർവ്വം,

    ടെക്നോ ജിപ്സി

    9 min
  • സഞ്ചരിക്കാത്ത ജിപ്സികൾ | A Malayalam Podcast on Gypsies.

    സഞ്ചാരമാണ് ജിപ്സികളുടെ ആത്മാവ്. ജിപ്സികളെക്കുറിച്ചുള്ള ഈ പോഡ്കാസ്റ്റ് കേട്ടാലും. 

    ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ

    കേൾക്കാം | പങ്കിടാം | പറയാം

    സ്നേഹപൂർവ്വം,

    ടെക്നോ ജിപ്സി 

    10 min
  • രോഗം ഒരു കുറ്റമാണോ ? | A Malayalam Podcast.

    കേരളത്തെ പിടിച്ചുകുലുക്കിയ "രോഗം ഒരു കുറ്റമാണോ ?" എന്ന ചോദ്യത്തെ മുൻനിർത്തി ഒരു പോഡ്കാസ്റ്റ്.

    ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ

    കേൾക്കാം | പങ്കിടാം | പറയാം 

    സ്നേഹപൂർവ്വം,

    ടെക്നോ ജിപ്സി

    9 min

About Techno Gypsie

From the publisher's feed

Are you interested in the performance-making process?