സംവിധായകൻ, എഴുത്തുകാരൻ, നടൻ, അധ്യാപകൻ എന്നീ നിലകളിൽ സാംസ്കാരികരംഗത്ത് പ്രശസ്തനായ പി ബാലചന്ദ്രൻ എന്ന നമ്മുടെ ബാലേട്ടൻ. ഈ പോഡ്കാസ്റ്റിലൂടെ ബാലേട്ടനെ ഓർക്കുന്നു, ഒപ്പം ബാലേട്ടന്റെ ക്ലാസിന്റെ ഓഡിയോ രൂപവും.
പാലാ തീയേറ്റർ ഹട്ട്, പൊൻകുന്നം ജനകീയ വായനശാല, പനമറ്റം ദേശീയവായനശാല, കിഴതടിയൂർ സർവീസ് സഹകരണബാങ്ക് എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽ 2012 മുതൽ 2013 വരെ 'സംസ്കാരം ജനങ്ങളാൽ' എന്ന ഒരു വർഷം നീണ്ടുനിന്ന ദേശീയ ശില്പശാല കോട്ടയം ജില്ലയിലെ പൊൻകുന്നത്തും, പാലായിലും, പനമറ്റത്തും നടന്നു. പ്രൊഫ. എസ് രാമാനുജം മാസ്റ്റർ നേതൃത്വം കൊടുത്ത ആ ശില്പശാലയുടെ തുടക്കത്തിൽ, 2012 നവംബർ മാസം 29ന് ബാലേട്ടൻ 'നാടകവേദിയും രംഗാവതരണവേദിയും' എന്ന ക്ലാസ് നയിച്ചു.
1967ലെ ശാസ്താംകോട്ട നാടക കളരിയെക്കുറിച്ച്...
പ്രൊഫ. എസ് രാമാനുജം മാസ്റ്ററിനെക്കുറിച്ച്...
പ്രൊഫ. ജി ശങ്കരപ്പിള്ള സാറിനെക്കുറിച്ച്...
ധ്വനിപാഠത്തെക്കുറിച്ച്...
സിദ്ധാന്തങ്ങൾക്കപ്പുറം ജീവിതവുമായി ബന്ധപ്പെടേണ്ട കലയെക്കുറിച്ച്...
പലതും ചെയ്യാതിരിക്കുന്നതിനെക്കുറിച്ച്...
ഗുരു അമ്മന്നൂർ മാധവ ചാക്യരെക്കുറിച്ച്...
കേൾക്കാം ബാലേട്ടന്റെ രസകരമായ നീണ്ട വർത്തമാനം നിറഞ്ഞ ഒരു പോഡ്കാസ്റ്റ്.
ഓഡിയോ: തീയേറ്റർ ഹട്ട് ആർകൈവ്.
Well-known Malayalam theatre and film director, writer, academic and actor P Balachandran (Balettan) passed away on 5th April 2021. This episodes is a tribute to Balettan. The episode contains the audio of his theatre class which was taken at Ponkunnam on 29th November 2012.