വർത്തമാനത്തിന്റെ ഒന്നാം ഭാഗത്തിൽ വിജേഷ് എങ്ങനെയാണു തന്റെ പാട്ടുകളുടെ തുടക്കം, സൗന്ദര്യ സങ്കല്പങ്ങൾ, ബോധന പ്രക്രിയകൾ, നാടക യാത്രകൾ, ക്യാമ്പസ്സ് തിയേറ്റർ അനുഭവങ്ങൾ എന്നിവ പങ്കുവയ്ക്കുന്നു. സമകാലിക രംഗാവതരണ കലാകാരനും, കവിയായ പാട്ടുകാരനും, അഭിനയ പരിശീലകനും, കൂട്ടുകാരനുമാണ് വിജേഷ് കെ വി എന്ന വിജേഷേട്ടൻ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം, ജനങ്ങളുമായി അടുത്തിടപെടുന്ന, നിരന്തരം കലാമേഖലയിൽ സജീവമായി ഇടപെടുന്ന കലാകാരനാണ് വിജേഷ്. വിജേഷിന്റെ പാട്ടും പറച്ചിലും നിറഞ്ഞ വർത്തമാനം.
In part- 1 of this episode , Malayalam theatre artist Vijesh K V shares his thoughts and experience in theatre . He talks about his songs , campus theatre and his journey as an artist.