
Sign up to save your podcasts
Or


കിലിയൻ എംബാപ്പെ ഔട്ട് എന്ന ആരാധകർ തന്നെയിറക്കിയ പെറ്റീഷന് കോടിക്കണക്കിന് ആരാധകരാണ് പിന്തുണ പ്രഖ്യാപിച്ചത്. റിയൽ മാഡ്രിലാവട്ടെ പ്രശ്നത്തോടു പ്രശ്നം. എന്താണ് എംബാപ്പെയുടെ റിയൽ പ്രതിസന്ധി ?പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
വൈറ്റ്ബാൾ ക്രിക്കറ്റിൽ ഉജ്വല ഫോമിലാണ് വിരാട് കോലി. 2027 ലെ ലോകകപ്പ് വരെ നീളുന്ന ഒരു പ്ലാൻ അച്ചടക്കത്തോടെ നടപ്പാക്കുന്ന ഈ ബാറ്റർക്ക് പക്ഷേ, നിരവധി അതൃപ്തികളുമുണ്ട്. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാരിന് അഭിസംബോധന ചെയ്യേണ്ട ഗുരുതരമായ ചില വിഷയങ്ങളെക്കുറിച്ച് എഴുതുകയാണ് രാധാകൃഷ്ണൻ എം.ജി.
കോവിഡ് കാലത്ത് കേരളത്തിൽ രോഗികൾക്കുവേണ്ട ഓക്സിജന്റെ വിതരണം തൃപ്തികരമായി നടത്തിയ അനുഭവം പറയുന്നു, ഓക്സിജൻ വിതരണത്തിനുള്ള നോഡൽ ഓഫീസറും PESO ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും ആയിരുന്ന ഡോ. ആർ വേണുഗോപാൽ. മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.
ഹാർട്ട് അറ്റാക്ക്, കുട്ടികളിൽ കാണുന്ന ഹാർട്ട് അറ്റാക്ക്, ബ്ലോക്ക്, വാൽവിന്റെ തകരാറുകൾ, പ്രഷർ- ഷുഗർ- കൊളസ്ട്രോൾ പരിശോധന തുടങ്ങി കാർഡിയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള രാജേഷ് ആത്രശ്ശേരിയുടെ അഭിമുഖത്തിന്റെ മൂന്നാം ഭാഗം. പെരിന്തൽമണ്ണ BKCC Heart Hospital-ലുമായി ബന്ധപ്പെട്ട Entrepreneurship അനുഭവങ്ങളും പങ്കിടുന്നു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every Beat Counts’ തുടരുന്നു.
ലൈംഗികാതിക്രമങ്ങൾക്കെതിരെ കേരളത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ, ആക്രമിക്കപ്പെടുന്നവരോട് നീതി കാണിക്കുന്നുണ്ടോ? അതോ, അവ അക്രമികളെ സംരക്ഷിക്കുന്നവയും അവരോട് അനുഭാവം പുലർത്തുന്നവയുമാണോ? Zero Tolerance to Sexual Violence (ZeTo) എന്ന കാമ്പയിൻ ഉന്നയിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. എ.കെ. ജയശ്രീയുമായി ഡോ. ആശ ആച്ചി ജോസഫ് സംസാരിക്കുന്നു.
ഹാർട്ട് അറ്റാക്ക്, കുട്ടികളിൽ കാണുന്ന ഹാർട്ട് അറ്റാക്ക്, ബ്ലോക്ക്, വാൽവിന്റെ തകരാറുകൾ, പ്രഷർ- ഷുഗർ- കൊളസ്ട്രോൾ പരിശോധന തുടങ്ങി കാർഡിയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള രാജേഷ് ആത്രശ്ശേരിയുടെ അഭിമുഖത്തിന്റെ മൂന്നാം ഭാഗം. പെരിന്തൽമണ്ണ BKCC Heart Hospital-ലുമായി ബന്ധപ്പെട്ട Entrepreneurship അനുഭവങ്ങളും പങ്കിടുന്നു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every Beat Counts’ തുടരുന്നു.
1974- ൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങിയ ‘രക്തരക്ഷസ്സ്’ എന്ന ഭീകരനാടകം പുതിയ തലമുറയുടെ നിറഞ്ഞ സദസ്സിൽ 2026- ലും പ്രദർശനം തുടരുകയാണ്. കാഴ്ചയുടെ ഭാവുകത്വത്തിൽ വൻ അട്ടിമറികൾ നടന്ന, സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടമുണ്ടായ ഈ പുതിയ കാലത്തും ഇങ്ങനെയൊരു നാടകം എന്തുകൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു? ഏരീസ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ എന്ന നാടകത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ അനുഭവം സനിത മനോഹറുമായി പങ്കിടുന്നു, നാടകത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. അഭിമുഖത്തിന്റെ ഒന്നാം ഭാഗം.
സാമ്പത്തിക പ്രാപ്തിയുള്ള വിഭാഗങ്ങളെ കൃത്യമായി പുനർനിർമിക്കുന്നതിനുള്ള ഉപകരണമായി പ്രവേശനപരീക്ഷകൾ മാറുന്നത് നാം കാണാതെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ, രക്ഷാകർത്താക്കളുടെ സാമ്പത്തികസ്ഥിതി സ്കൂൾ പരിചരണങ്ങളിലൂടെയും കോച്ചിംഗ് ക്ലാസുകളിലൂടെയും നിർമിച്ചെടുക്കുന്ന കുറുക്കു വഴികൾക്ക് പുറത്തുകടക്കാനുതകുന്ന പരിഷ്കരണമാണ് പ്രവേശന പരീക്ഷകളിൽ ആദ്യമായി വേണ്ടത്- അമൃത് ജി. കുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്’’
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners