
Sign up to save your podcasts
Or


സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വെടിക്കെട്ടാചാരങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാവുമ്പോൾ, അതിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്‌തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അവിചാരിതമോ യാദൃച്ഛികതയോ അല്ല വെടിക്കെട്ടപകടങ്ങൾ. മറിച്ച് മനുഷ്യനിർമിതമാണ് ഓരോ ദുരന്തവും. വെടിമരുന്നിനോടുള്ള അഭിനിവേശത്തിനും നിയമങ്ങൾ പാലിക്കാൻ തയ്യാറാവാത്ത രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനും കേരളത്തിലെ വെടിക്കെട്ടപകടങ്ങളിൽ കുറ്റകരമായ പങ്കുണ്ട്. പുറ്റിങ്ങൽ ദുരന്തത്തിൽ നിന്ന് ആരുമൊന്നും പഠിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ വേണുഗോപാൽ പറയുന്നു. പെസോയിലെ 35 വർഷത്തെ അനുഭവങ്ങൾ ട്രൂകോപ്പിയുമായി പങ്കുവെക്കുകയാണ് അദ്ദേഹം. ദീർഘാഭിമുഖത്തിൻ്റെ ആദ്യ ഭാഗം.
കഠിനമായ ദാഹം, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിൽ ഇരുട്ട് കയറുക, തലകറക്കം, ഒരു മണിക്കൂറിലധികം നീളുന്ന പേശിവലിയൽ, വേദന എന്നിവയാണ് ചൂട് കൂടുന്നതുമൂലമുള്ള അപകട സൂചനകൾ- കനത്ത ചൂടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാം.
ആഗോളതാപനില വ്യവസായവൽക്കരണത്തിന് മുൻപുള്ള ശരാശരിയേക്കാൾ 1.5°C എന്ന പരിധി എപ്പോഴേ മറികടന്നുകഴിഞ്ഞു എന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഗോള താപനിലയുടെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ടുള്ള ഈയൊരു കാലഘട്ടത്തിലൂടെ നാം കടന്നുപോകുന്നതുകൊണ്ടുതന്നെ, കാലാവസ്ഥാ വ്യതിയാനം എന്നത് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ മാത്രം ചർച്ചാവിഷയമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഷൈൻ കെ. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
ഭാഷയും മനുഷ്യ മസ്തിഷ്‌കവും തമ്മിലെ ശാസ്ത്രീയത വിശദീകരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി വിഭാഗം ക്ലിനിക്കൽ അസോസിയേറ്റ് അസിസ്‌റ്റൻ്റ് പ്രൊഫസർ ആൽബി ഏലിയാസ്. ഭാഷാപരിണാമം, എ. ഐ ടൂൾസ് ഭാഷയിൽ ഇടപെടുന്നത് എങ്ങനെയാണ്? വായിക്കുന്നതിൻ്റെ പ്രാധാന്യം എന്താണ്? ഡിമൻഷ്യയെ ചെറുക്കാൻ വായന എങ്ങനെ സഹായിക്കും? രണ്ട് ഭാഷകൾ പഠിക്കുമ്പോൾ എന്താണ് സംഭവിക്കുക? തുടങ്ങി ഭാഷ രൂപപ്പെട്ടത് മുതൽ ചാറ്റ്ജിപിടി വരെയുള്ള ഭാഷാപരിണാമത്തിൻ്റെ വിശകലനം.
പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുഞ്ഞുങ്ങളുടേതുൾപ്പെടെ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ചുറ്റുപാടുമുള്ള പാമ്പുകളെക്കുറിച്ചും അവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും നമ്മുടെ പരിസരത്തെക്കുറിച്ചും മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. ഒപ്പം പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യണമെന്നും. ഈ വിഷയത്തിലെ ശാസ്‌ത്രീയ അറിവുകൾ പങ്കുവെക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റും വനം വകുപ്പിൻ്റെ SARPA മാസ്‌റ്റർ ട്രെയിനറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ: സന്ദീപ് ദാസ്.
14 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടപകടം, ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ അരങ്ങേറുന്ന ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളുടെ തുടർച്ചയാണ്. സമാന ദുരന്തമാണ്, ആനയെഴുന്നള്ളിപ്പിലൂടെയും സംഭവിക്കുന്നത്. രാഷ്ട്രീയഭേദമേന്യ എല്ലാ പാർട്ടികളും ഭരണസംവിധാനങ്ങളും കൂട്ടുമുന്നണിയാകുകയാണ്, ഈ ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ. സാധാരണ മനുഷ്യരെയും തൊഴിലാളികളെയും ഉപകരണങ്ങളാക്കി നടത്തുന്ന ഈ നിയമലംഘനങ്ങൾ നിരോധിക്കാൻ ഇനിയും സർക്കാറിന് എന്താണ് തടസ്സം?
Editors Assembly: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
ഇന്ത്യൻ കായികരംഗത്തെ എക്കാലത്തെയും മികച്ച താരമായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ജന്മദിനമാണിന്ന്... ഇംഗ്ലണ്ടിലെ സൺഡേ ടൈംസിന് വേണ്ടിയും ഈ എസ് പി എന്നിനു വേണ്ടിയും നിരവധിതവണ സച്ചിനെ ഇന്റർവ്യൂ ചെയ്ത പ്രശസ്ത സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ സച്ചിൻ അനുഭവങ്ങൾ പങ്കുവെക്കുന്നു . - ഇന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 52ാം ജന്മദിനം
വായനയിലെ കാൽപ്പനികവൽക്കരണത്തെ തോൽപ്പിക്കാനാവില്ല. അത് എന്നുമുണ്ടാവും. അങ്ങനെ ചെയ്യുന്ന പ്രസാധകരോട് തർക്കത്തിൽ ഏർപ്പെടാനുള്ള നട്ടെല്ല് കാണിക്കുവാൻ എഴുത്തുകാർ തയ്യാറാവണം. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ പല എഴുത്തുകാർക്കും അതില്ല എന്നതാണ് സത്യം- ഉണ്ണി ആർ.
മമത ബാനർജിയ്ക്ക് നാലാമതൊരു ഊഴം ബംഗാൾ ജനത നൽകുമോ? ബി.ജെ.പിയുടെ ബംഗാൾ അജണ്ടയുടെ പ്രത്യാഘാതമെന്ത്? ഇടതുപക്ഷം അവകാശപ്പെടുന്ന വിസ്മയം സ്വപ്നമായി അവശേഷിക്കുമോ?- ‘ടെലഗ്രാഫ്’ എഡിറ്ററായിരുന്ന ആർ. രാജഗോപാൽ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
2019 ഫെബ്രുവരി അഞ്ചിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽവെച്ച് ഫ്രാൻസിസ് മാർപാപ്പ, മൾട്ടിപ്പിൾ ബ്രെയിൻ ഡിസോർഡറുള്ള മകൻ എസക്കിയേലിനെ ഉമ്മ വെക്കുകയും കൈകളിലെടുത്ത് ശുശ്രൂഷിക്കുകയും ചെയ്ത മറക്കാനാകാത്ത അനുഭവം പങ്കുവയ്ക്കുന്നു പ്രവാസിയായ ജിഗിന റോഷൻ ഗോമസ്. ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഓർമ ദിനം .
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners