
Sign up to save your podcasts
Or


പഴുത്ത ബബ്ലിമൂസ് വാട്ടിയെടുത്തതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കാൽപ്പന്ത്. കളിക്കളം വീടകം തന്നെ. വാതിലുകളായിരുന്നു ആദ്യം ഉന്നംവച്ച ഗോൾപോസ്റ്റുകൾ. ഉടഞ്ഞ പാത്രങ്ങളുടേതാകാം ആദ്യമുയർന്ന ആരവം. ഫൈനൽ വിസിൽ അമ്മ വിളിക്കും
വേനല്‍ കടുക്കുന്നതോടെ ജനജന്യ രോഗങ്ങളും വരികയായി. മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും മാരകമായേക്കാം. വേനലിനെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് പറയുന്നു, കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എ.എസ്.
ഡോക്ടർമാർക്ക് സ്വന്തം ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റുന്നതിന് കഴിയാത്ത തരത്തിൽ രാഷ്ട്രീയ - സാമ്പത്തിക -ഉദ്യോഗസ്ഥ വ്യവസ്ഥ അയവില്ലാത്ത ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. സർക്കാർ തലത്തിൽ ബ്യൂറോക്രസിയുടെ തടസ്സങ്ങളെ മറികടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുമുണ്ട്. അനാവശ്യ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും സ്ഥാപന മേധാവികൾക്കും തീരുമാനമെടുക്കാൻ കഴിയണം. ഡോ. എ. കെ ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം. ഇന്ന് ലോകാരോഗ്യദിനം.
നവ സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള എല്ലാതരം സംവാദങ്ങളെയും കൊട്ടിയടച്ചുകളഞ്ഞ പത്തു വർഷമായിരുന്നു ഇടതുപക്ഷ സർക്കാറിന്റേതെന്ന വിമർശനമുന്നയിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളവരെ മാത്രം വിളിച്ച്, ചോദ്യം ചോദിക്കരുത് എന്ന ഉറപ്പിൽ മാത്രം നടന്ന ഏകപക്ഷീയ വിനിമയങ്ങളായിരുന്നു നടന്നതെല്ലാം. ആദിവാസികളുടെ ഭൂസമരം അടക്കമുള്ള പ്രക്ഷോഭങ്ങളെ വംശീയമായി തന്നെ അടിച്ചമർത്തിയ സർക്കാറിന് നേതൃത്വം നൽകിയ യു.ഡി.എഫിനോട് എന്തുകൊണ്ട് രാഷ്ട്രീയ സഹകരണം സാധ്യമാകുന്നു എന്ന ചോദ്യത്തിനും മറുപടി പറയുന്നു.
എം. ഗീതാനന്ദൻ, മേരി ലിഡിയ, എൻ. സുബ്രഹ്മണ്യൻ എന്നിവരുമായി കെ. കണ്ണൻ നടത്തുന്ന അഭിമുഖത്തിന്റെ അവസാനഭാഗം.
വികസനത്തിന്റെ പേരിൽ തുടർഭരണമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്ന എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് വികസനത്തിന് അനിവാര്യമായ സാമൂഹിക നീതിയ്ക്ക് എന്തു സംഭവിച്ചു എന്ന പരിശോധനയാണ് ഈ സംഭാഷണം. ഭൂപരിഷ്കരണം മുതൽ കേരളം തുടർന്നുപോരുന്ന ദലിത്- ഗോത്ര സമൂഹങ്ങളുടെ എക്സ്ക്ലൂഷൻ എങ്ങനെയാണ് വിവിധ മേഖലകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ രൂക്ഷമായതതെന്നും വിശദമാക്കുന്നു.
വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാരിന് അഭിസംബോധന ചെയ്യേണ്ട ഗുരുതരമായ ചില വിഷയങ്ങളെക്കുറിച്ച് രാധാകൃഷ്ണൻ എം.ജി.
ഇപ്പോൾ, ഇസ്രായേലിനും സൗദി അറേബ്യക്കും യുഎഇയ്ക്കും ലക്ഷ്യം ഒന്നായി മാറിയിരിക്കുന്നു. ഇറാനെ നിശ്ശേഷം തകർക്കുക. എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ ഈ മൂന്നു രാജ്യങ്ങളും ചേർന്ന ഒരു കൂട്ടുകെട്ട് എന്തുകൊണ്ടാണ് സാധ്യമാവുന്നത്? അമേരിക്കകത്താവട്ടെ, ജനലക്ഷങ്ങൾ പങ്കെടുക്കുന്ന യുദ്ധവിരുദ്ധ റാലികൾ നടക്കുമ്പോഴും പ്രതിപക്ഷമായ ഡെമോക്രറ്റിക് പാർട്ടിയുടെ പ്രതിഷേധ സാന്നിധ്യം എങ്ങും ദൃശ്യമല്ല.യുദ്ധത്തിൻ്റെ ഭവിഷ്യത്തുക്കൾ യൂറോപ്പിനെയും ഏഷ്യയെയും എന്ന പോലെ അമേരിക്കയിലും ബാധിച്ചു തുടങ്ങിയിട്ടും ഡെമോക്രാറ്റുകളുടെ നിർജീവാവസ്ഥ അമേരിക്കയെയും ലോക രാഷ്ട്രങ്ങളെയും എങ്ങനെയാണ് ബാധിക്കുക? ന്യൂ യോർക്കിൽ, ഇൻ്റർനാഷണൽ അഫയേഴ്‌സ് വിദഗ്ധനും മീഡിയ സ്ട്രാറ്റജിസ്റ്റുമായ ഡോ.കൃഷ്ണകിഷോറും കമൽറാം സജീവും സംസാരിക്കുന്നു.
ജെറി അമൽദേവിൻ്റെ സിനിമാപ്പാട്ടുകൾ എല്ലാവർക്കും മനസ്സിലാവുന്നതും പാടാൻ പറ്റുന്നതുമാണ്. കേൾക്കുന്നവർക്കുകൂടി അവകാശമുള്ള പാട്ടുകൾ. മിഴിയോരവും മഞ്ഞണിക്കൊമ്പിലും ധന്യേ നീയെൻ്റെയും ദേവദുന്ദുഭിയും തുടങ്ങി എത്രയോ പാട്ടുകൾ. പാട്ടുകൾ, സംഗീതം എങ്ങനെയാണ് നമ്മുടെ ഉള്ളിൽ ഓർമയായും കാലമായും വികരമായും നിലനിൽക്കുകയെന്ന് പറയാതെ പറയുന്നു ജെറി അമൽദേവ്, സംഭാഷണത്തിൻ്റെ ഈ രണ്ടാം ഭാഗത്തിൽ.
മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ തൊഴിലുടമകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാൽ അനൗപചാരികവും ദുർബലവുമായ ഒരു തൊഴിൽ വിപണിയിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുതിയ ലേബർ കോഡുകളുടെ സമീപനം എന്താണ്? ഇന്ന്അന്താരാഷ്ട്ര തൊഴിലാളി ദിനം. ഡോ. അനീഷ് കെ.എ, മാധവ് മേനോൻ എന്നിവർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
ദീന ദയാലോ എന്ന ഗാനത്തിലൂടെ പിന്നണിഗാന രംഗത്തെത്തിയ ഗായത്രി സിനിമക്കപ്പുറം ഹിന്ദുസ്ഥാനി സംഗീതത്തിലും ഗസലിലും മികവു തെളിയിച്ച ഗായികയാണ്. ‘എന്തെ നീ കണ്ണാ’ എന്ന ഗാനത്തിന് 2003-ലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായത്രി അശോകൻ തന്റെ സംഗീത യാത്രയെ കുറിച്ചു സംസാരിക്കുന്നു.
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners