Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • ഭരണവും ഒരു പ്രതിപക്ഷ രാഷ്ട്രീയമാണ്

    ജയിച്ചാലും തോറ്റാലും ശക്തമായ ഇടതുബദൽ ഉണ്ടായിരിക്കുകയെന്നത് ഇന്ത്യയിലിപ്പോൾ കേരളത്തിനുമാത്രം നൽകാൻ കഴിയുന്ന സന്ദേശമാണ്. കേരളത്തിൽ ഇടതുജനാധിപത്യരാഷ്ട്രീയം വീണ്ടും ഭരണത്തിൽ വരിക എന്നതിനെ ഒരു പാതകമായിക്കാണുന്ന തുടർഭരണ വിരുദ്ധ വ്യവഹാരത്തെ താൻ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നു എന്നത് വിശദീകരിക്കുകയാണ് ഡോ. ടി.ടി. ശ്രീകുമാർ.


    21 min
  • സ്ത്രീകൾ നയിക്കട്ടെ, ജനാധിപത്യം വളരട്ടെ

    ‘‘കേരളത്തിന്റെ ജനകീയവും ഇടതുപക്ഷ ആഭിമുഖ്യമുള്ളതുമായ വികസനനയങ്ങളും സംസ്കാരവും ഒരുപരിധി വരെ ഐക്യജനാധിപത്യ മുന്നണിയുടെ നയങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത് ഇതാണ്’’- ഡോ. എ.കെ. ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം


    11 min
  • AFRICAN NATIONS CUP: സെനഗലിൻ്റെ കപ്പ് ഇനി മൊറോക്കോയ്ക്ക്, ക്രൂരമാണോ തീരുമാനം?

    ക്രൂരമാണെന്നു തോന്നുമെങ്കിലും നിയമം അതാണ് പറയുന്നത്. ഫൈനലിൽ കളിക്കളത്തിൽ നിന്നിറങ്ങിപ്പോയ സെനഗൽ ടീം കളി ജയിച്ചത് 1-0 എന്ന സ്കോറിൽ. മൊറോക്കോയുടെ അപ്പീലിൽ വിധി വന്നു. ഇപ്പോൾ 3-0 എന്ന സ്കോറിൽ മൊറോക്കോയാണ് ആഫ്രിക്കൻ ചാമ്പ്യന്മാർ. എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായി സംസാരിക്കുന്നു.

    4 min
  • Simply Classical

    അടിമുടി സംഗീതമാണ് ജെറി അമൽദേവ്. വർത്തമാനം പറയുമ്പോൾ ഓർമകൾക്ക് സ്വയം പശ്ചാത്തലസംഗീതം വായിക്കുന്നത്രയും സംഗീതമയം. ജെറി അമൽദേവുമായുള്ള ദീർഘ സംഭാഷണത്തിൻ്റെ ആദ്യഭാഗം. എറണാകുളം നഗരം ഗ്രാമമായിരുന്ന കാലത്തിൻ്റെ കാഴ്ചയും പള്ളീലച്ചനാവാൻ പോയ കഥയും വിഖ്യാത സംഗീതകാരൻ നൗഷാദിൻ്റെ അസിസ്റ്റൻ്റായ കഥയുമെല്ലാം രസകരമായി പറയുകയാണ് ജെറി അമൽദേവ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് ജെറി അമൽദേവിൻ്റെ ആദ്യ ഹിറ്റ് സിനിമ. ആ സിനിമാക്കാലം രണ്ടാം ഭാഗത്തിലാണുള്ളത്.

    59 min
  • രാഷ്ട്രീയ സമര വേദിയാകാത്ത നമ്മു​ടെ തെരഞ്ഞെടുപ്പ്

    ‘‘തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രീയം പറയേണ്ടതില്ലെന്ന അപകടകരമായ പ്രവണത ഏറിവരുന്ന കാലത്ത് തെരഞ്ഞെടുപ്പിനെ കക്ഷിരാഷ്ട്രീയ സങ്കുചിത ചിന്തകൾക്കപ്പുറം രാഷ്ട്രീയസമരവേദിയാക്കുന്നതിലും രാഷ്ട്രീയ പാർട്ടികൾ പിന്നാക്കം പോയിരിക്കുന്നു’’- ഡോ. വി.എൻ. ജയചന്ദ്രൻ എഴുതുന്നു.


    19 min
  • ആശങ്കയും ഭയവുമുണ്ട്, ആ പാട്ടുകൾ ചെയ്യുമ്പോൾ…

    തന്നെ സ്വാധീനിച്ച, തന്റെ ജീവിതത്തിലൂടെ കടന്നുപോയ പല കാലങ്ങളിലെ പാട്ടുകളെക്കുറിച്ചാണ് ബിജിബാൽ സംസാരിക്കുന്നത്. പഴയ പാട്ടുകൾ പുതിയ കാലത്ത് ചെയ്യുമ്പോഴുള്ള വെല്ലുവിളികൾ, സംഗീതത്തിലെ വിവേചനം, സിനിമാ സംഗീതത്തിനപ്പുറം സ്വതന്ത്ര സംഗീതത്തിന്റെ പ്രാധാന്യം, നാടക അനുഭവങ്ങൾ എന്നിവയെക്കുറിച്ചും സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗത്ത് സംസാരിക്കുന്നു, അദ്ദേഹം.


    40 min
  • EDEN GARDENS TEST@25 ഇന്ത്യ ഞെട്ടിപ്പിച്ച ആ ടെസ്റ്റ്: വയസ്സ് 25

    2001 മാർച്ച് 15, ഈഡൻ ഗാർഡൻസ്, കൊൽക്കത്ത. ലോക ക്രിക്കറ്റിലെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും ഗ്രേറ്റസ്റ്റായ ടെസ്റ്റ് വിജയം ഇന്ത്യ കുറിച്ച ദിവസത്തിന് 25 വർഷം തികയുന്നു. അക്കാലത്തെ, ഓൾമൈറ്റി ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനത്തിൽ മുംബൈയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിക്കുന്നു. രണ്ടാം ടെസ്റ്റ് ഈഡൻ ഗാർഡൻസിൽ. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445. (ഹർഭജൻ സിംഗിന് 7 വിക്കറ്റ്.) മറുപടി ബാറ്റിംഗിൽ ഇന്ത്യ 171 ന് പുറത്ത്… ഇന്ത്യക്ക് ഫോളോ ഓൺ. സെക്കൻഡ് ഇന്നിംഗ്‌സിൽ ഇന്ത്യ, ഒരവസരത്തിൽ 4ന് 232 എന്ന സ്കോറിലെത്തുന്നു... തോൽവി മണക്കുന്നു…പക്ഷേ, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ കൂട്ടുകെട്ടുകളിലൊന്ന് പിറക്കുന്നു....ലക്ഷ്മണിൻ്റെ 281, ദ്രാവിഡിൻ്റെ 180. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 657 ന് 7 എന്ന സ്കോറിൽ ഡിക്ലയർ ചെയ്യുന്നു. ഓസ്ട്രേലിയക്ക് 75 ഓവറിൽ 384 എന്ന ടാർഗറ്റ് വെക്കുന്നു. എല്ലാവരും ഒരു ഡ്രോ പ്രതീക്ഷിക്കുന്നു. പക്ഷേ, ഇന്ത്യ 171 റൺസിന് ജയിക്കുന്നു. 25 വർഷങ്ങൾക്ക് മുമ്പ് വിസ്ഡനു വേണ്ടി കളി റിപ്പോർട്ട് ചെയ്ത, പ്രശസ്ത അന്താരാഷ്ട ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ, നേരിട്ടനുഭവിച്ച ആ ടെസ്റ്റിനെക്കുറിച്ച് കമൽറാം സജീവിനോട് സംസാരിക്കുന്നു.

    13 min
  • അയാളെ ഞാനൊരു കെട്ടിപ്പിടുത്തം പിടിച്ചു, ഞാൻ കരഞ്ഞുപോയി…സിനിമയെ വിസ്മയിപ്പിക്കുന്ന രഘുനാഥ് പലേരിയുടെ ജീവിതം

    സിനിമയിലേക്കുള്ള യാത്രയുടെ ഭാഗമായുള്ള സ്വന്തം ജീവിതയാത്രകളെക്കുറിച്ച് രഘുനാഥ് പലേരി സംസാരിക്കുന്നു. മദ്രാസിലെ കേബിൾ പണിക്കാരായ മനുഷ്യരടക്കമുള്ളവർ കഥാപാത്രങ്ങളായ, സിനിമയെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ. സിനിമയിൽ, സുഹാസിനിയുടെയും ബാലു മഹേന്ദ്രയുടെയും കാലം. എഴുതിയ സിനിമകളിലെ പ്രിയ ഗാനങ്ങൾ. തിരക്കഥാകൃത്തും സംവിധായകനുമായ ഒരാൾ നടനായി മാറിയപ്പോൾ സംഭവിച്ചത്: രഘുനാഥ് പലേരിയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ അവസാന ഭാഗം.

    37 min
  • ഭുവനേശ്വരൻ; ജി. സുധാകരൻ ഒറ്റയ്ക്ക് ഏറ്റെടുത്ത ഒരു കേസ്

    തന്റെ സഹോദരന്‍ ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും അതിനുശേഷം ഒറ്റയ്ക്ക് നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചും ഏറെ വികാരഭരിതമായാണ് ഇന്നലെ ജി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. അക്കാലത്തെ കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചും ഭുവനേശ്വരന്റെ കൊലപാതകത്തെുടര്‍ന്നുള്ള സംഭവങ്ങളെക്കുറിച്ചും അക്കാലത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന യു. ജയചന്ദ്രന്‍ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേള്‍ക്കാം.

    24 min
  • മാണിക്കും ഇന്ദിരാ ഗാന്ധിക്കും ഇടയിലെ കുഞ്ഞു പ്രിയ

    പ്രിയ ജോസഫിൻ്റെ ആദ്യ കഥാസമാഹാരമാണ് മാണീം ഇന്ദിരാഗാന്ധീം. പഠിക്കുന്ന കാലത്ത് കഥകളെഴുതിയിരുന്ന ഒരാൾ മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും കഥകളെഴുതുകയും അത് സമാഹാരമായി പുറത്തിറക്കുകയും ചെയ്യുമ്പോൾ സമയവും ദേശവും കാലവും കഥാകൃത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. തൻ്റെ ജീവിതത്തിൽ പല തരത്തിൽ വന്ന മനുഷ്യരേയും സന്ദർഭങ്ങളെയും കഥകളിലൂടെ അനശ്വരമാക്കുക കൂടിയാണ് പ്രിയ ചെയ്യുന്നത്. ആ അനുഭവങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയും ഉള്ള യാത്രയാണ് ഈ സംഭാഷണം.

    1 hr 2 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners