
Sign up to save your podcasts
Or


പ്രിയ ജോസഫിൻ്റെ ആദ്യ കഥാസമാഹാരമാണ് മാണീം ഇന്ദിരാഗാന്ധീം. പഠിക്കുന്ന കാലത്ത് കഥകളെഴുതിയിരുന്ന ഒരാൾ മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും കഥകളെഴുതുകയും അത് സമാഹാരമായി പുറത്തിറക്കുകയും ചെയ്യുമ്പോൾ സമയവും ദേശവും കാലവും കഥാകൃത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. തൻ്റെ ജീവിതത്തിൽ പല തരത്തിൽ വന്ന മനുഷ്യരേയും സന്ദർഭങ്ങളെയും കഥകളിലൂടെ അനശ്വരമാക്കുക കൂടിയാണ് പ്രിയ ചെയ്യുന്നത്. ആ അനുഭവങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയും ഉള്ള യാത്രയാണ് ഈ സംഭാഷണം.
‘‘ഏകാധിപതികൾ കൊല്ലപ്പെടുകയല്ല, നീതിന്യായ കോടതികളിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയുമാണ് വേണ്ടത്. ഇപ്പോൾ, ഗാസയ്‌ക്കും ശേഷം, നെതന്യാഹു തന്നെ അങ്ങനെ ഒന്നിൽനിന്ന് രക്ഷപ്പെട്ടു നിൽക്കുന്നത് ആലോചിച്ചു നോക്കൂ. അയാൾ ജനാധിപത്യ സംരക്ഷകനാവുന്നത് ആലോചിച്ചു നോക്കൂ. അത്, നമ്മെ ലജ്ജിപ്പിക്കുന്ന രാഷ്ട്രീയമാണ്’’- കരുണാകരൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
അതിജീവനത്തിനു ശേഷവും, അഥവാ രോഗം മാറ്റിയാൽ തന്നെയും കാൻസർ രോഗിയുടെ സാമൂഹിക ജീവിതത്തിന് നിരവധി സങ്കീർണതകൾ നേരിടേണ്ടതുണ്ട്. രോഗാവസ്ഥയിലാവട്ടെ, ചികിത്സ പോലെ പ്രധാനപ്പെട്ടതാണ് രോഗിയുടെ മനസ്സാന്നിധ്യം. ന്യൂയോർക്കിലെ Maimonides Medical Center ലെ പ്രശസ്തനായ ഇൻ്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡോ. ദീപക്ക് തെക്കൂട്ടുമായി കമൽറാം സജീവ് സംസാരിക്കുന്നു. രണ്ടു ഭാഗങ്ങളുള്ള അഭിമുഖത്തിൻ്റെ അവസാന ഭാഗം .പ്രഗൽഭനായ ഒരു ഡോക്ടറുടെ രോഗിയായിരിക്കുമ്പോഴുള്ള മനുഷ്യാവസ്ഥയിലേക്കുള്ള സങ്കീർണമായ ഒരന്വേഷണം.
യു.എസ്- ഇസ്രായേൽ ആക്രമണം ഇറാന്റെ ഭാവിയെക്കുറിച്ച് ഉയർത്തുന്ന ചോദ്യങ്ങൾ. അമേരിക്കൻ സാമ്രാജ്യത്വം മൂലധന വ്യവസ്ഥയെന്ന നിലയിൽ ലോകക്രമത്തിൽ ഉണ്ടാക്കുകയും നേരിടുകയും ചെയ്യുന്ന പ്രതിസന്ധികൾ. ഇറാന്റെ പ്രത്യാക്രമണം മിഡിലീസ്റ്റിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ. ഇസ്‌ലാമിലും ഇസ്‌ലാമിക മേഖലയിലും ഈ യുദ്ധമുണ്ടാക്കുന്ന പ്രതികരണങ്ങൾ. ഇന്ത്യയുടെ 'തന്ത്രപരമായ' നിശ്ശബ്ദത. ഗൾഫിലെ കേരളീയ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ. സമഗ്രമായി ചർച്ച ചെയ്യുന്നു.
കെ.ടി. കുഞ്ഞിക്കണ്ണൻ, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത് / മനില സി. മോഹൻ, കെ. കണ്ണൻ.
ശരീരങ്ങളുടെയും ലൈംഗികതയുടെയും രാഷ്ട്രീയം ഇപ്പോൾ തിരിച്ചറിയപ്പെടുന്നുണ്ട്. പുരുഷേതരരായ ശരീരങ്ങൾ അവരുടെ ഭാഷയിൽ സംസാരിക്കുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ട് കേരളത്തിലെ ഈ മാറ്റത്തിന് സാക്ഷിയാകുന്നു. സ്ത്രീ പ്രസ്ഥാനങ്ങൾക്കും ക്വിയർ പ്രസ്ഥാനങ്ങൾക്കും പങ്കുവെക്കാവുന്ന ഇടങ്ങൾ കേരളത്തിൽ വികസിച്ചുവന്ന ചരിത്രസന്ദർഭത്തെക്കുറിച്ച് ഡോ. എ.കെ. ജയശ്രീ എഴുതിയത് കേൾക്കാം. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘എഴുകോൺ’ എന്ന ആത്മകഥയിൽനിന്ന് ഒരു അധ്യായം.
ഒരു തിങ്കളാഴ്ച വൈകുന്നേരം. രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഡോക്ടർക്ക് സഹിക്കാനാവാത്ത കാൽ വേദന. അടുത്ത ദിവസങ്ങളിൽ ഡോക്ടർക്ക് കടുത്ത രക്താർബുദമാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. പ്രശസ്തനായ കാർഡിയോളജിസ്റ്റ് ഡോ. ദീപക് തെക്കൂട്ടിൻ്റെ ജീവിതം പിന്നീട് മാറിമറയുകയാണ്. ഡോക്ടറുടെ വൈറ്റ് കോട്ടിൽ നിന്നും ഹോസ്പിറ്റൽ ഗൗണിലേക്ക് പെട്ടെന്നൊരു റോൾ റിവേഴ്സൽ.ഡോ. ദീപക് എഴുതിയ അതിജീവനത്തിൻ്റെ കഥ, Silk and Clay, ക്രിയേറ്റീവ് നോൺ ഫിക്ഷനിലെ ശ്രദ്ധേയമായ പുസ്തകമായി ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. തൃശൂരിൽ നിന്നും ലണ്ടനും സ്കോട്ട്ലൻഡും താണ്ടി ഒടുവിൽ ബ്രൂക്ക്ലിനിലെത്തിയ ഒരു ഡോക്ടറുടെ ജീവിതയാത്രകൾ. ട്രാൻസ്പ്ലാൻ്റിന്, ബോൺമാറോ മാച്ചിനു വേണ്ടിയുള്ള, ഒടുവിൽ തികച്ചും അന്യനും അപരിചിതനുമായ ഇറ്റലിക്കാരൻ ആൻഡ്രൂവിൽ എത്തിച്ചേർന്ന അന്വേഷണം. ഒരു സയൻ്റിസ്റ്റിൻ്റെ മരണാസന്ന ചിന്തകളിൽ കയറി വന്ന ആത്മീയ ചിന്തകളുടെ വൈരുധ്യങ്ങൾ. ഒരു കാൻസർ രോഗി, ഏകാന്ത നിമിഷങ്ങളിൽ അനുഭവിക്കുന്ന ട്രോമയുടെ കഠിനാനുഭവങ്ങൾ, സ്വപ്നങ്ങൾ. ന്യു യോർക്കിലെ Maimonides Medical Center ലെ പ്രശസ്തനായ ഇൻ്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡോ. ദീപക്ക് തെക്കൂട്ടുമായി കമൽറാം സജീവ് സംസാരിക്കുന്നു. രണ്ടു ഭാഗങ്ങളിലായുള്ള ഈ അഭിമുഖം ഒരേ സമയം ഡോക്ടറും രോഗിയുമായിരിക്കുമ്പോഴുള്ള മനഷ്യാവസ്ഥയിലേക്കുള്ള സങ്കീർണമായ ഒരന്വേഷണം കൂടിയാണ്.
“വാക്കുകളുടെ സംവിധാനത്തിലെ മാർകേസിയൻ സിദ്ധിയും അദ്ദേഹത്തിൽ നിന്നും വിട്ടു പോയിരുന്നില്ല. ഭാഷയിലാണ് എഴുത്തുകാരൻ വിപ്ലവം സൃഷ്ടിക്കുന്നത് എന്ന് ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.” - ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ നോവല്‍ 'ആഗസ്റ്റ് വരെ' (Until August)യുടെ വായനാനുഭവം എന്‍.ഇ. സുധീര്‍ പങ്കുവയ്ക്കുന്നു. ഇന്ന് ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 99ാം ജന്മവാർഷികദിനം.
ജിയോ പൊളിറ്റിക്സിന്റെ സാമാന്യയുക്തികളെയാകെ അട്ടിമറിക്കുകയാണ് ട്രംപ് -നെതന്യാഹു ദ്വയം. ഭാവിയുടെ ലോകനീതിക്കുമേൽ, ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച യുദ്ധത്തിലൂടെ അടുത്തൊന്നും ഉണങ്ങാനിടയില്ലാത്ത മുറിവാണ് ഇവർ ഉണ്ടാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്റെ എനർജി വ്യാപാരത്തെയും ജനജീവിതത്തെയും എങ്ങനെ ബാധിക്കും? എങ്ങനെയാണിത് ഇന്ത്യയെ ബാധിക്കുന്ന,മലയാളികളുടെ നേർക്കുള്ള യുദ്ധമായി പരിണമിക്കുന്നത്? ദാമോദർ പ്രസാദും കമൽറാം സജീവും ചർച്ച ചെയ്യുന്നു.
സഞ്ജു സാംസണിന്റെ അതിമനോഹരമായ ഉത്തരവാദിത്ത ഗെയിം ഇന്ത്യയെ സെമിയിലെത്തിച്ചു. സഞ്ജുവിന്റെ കഴിവിൽ ടീം മാനേജ്മെൻ്റിനുള്ള വിശ്വാസവും പ്രകീർത്തിക്കപ്പെടേണ്ടതാണ്. വാങ്കഡെയിലെ സെമിയിൽ ഇന്ത്യ നേരിടേണ്ടി വരുന്ന ഇംഗ്ലീഷ് അപായങ്ങൾ എന്തൊക്കെയാണ്? മറ്റേ സെമിയിൽ സൗത്ത് ആഫ്രിക്കയുടെ ശക്തി എന്തൊക്കെയാണ്? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
കേരളത്തിലെ ഒരു വലിയ വിഭാഗം ആളുകൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകൾ എങ്ങനെ പ്രായോഗികമായി രോഗീസൗഹൃദ സ്ഥാപനങ്ങളായി മാറ്റിയെടുക്കാം എന്ന് അനുഭവങ്ങളിലൂടെ വിശദീകരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: സഹീർ നെടുവഞ്ചേരി. എന്തൊക്കെയാണ് ആരോഗ്യ പ്രവർത്തകരും രോഗികളും നേരിടുന്ന പ്രശ്നങ്ങൾ? ഡിപ്പാർട്മെൻ്റുകൾക്ക് ഫണ്ടുകൾ ലഭ്യമാക്കാനുള്ള സാധ്യതകൾ എന്തൊക്കെയാണ്? ഫണ്ട് എങ്ങനെയൊക്കെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും? തുടങ്ങി നിരവധി വിഷയങ്ങൾ സംസാരിക്കുന്നു.
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners