Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • ‘പിറവി’ എഴുതുമ്പോൾ പലതവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്’

    എന്റെ തിരക്കഥകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന സ്കൈ ലൈൻ ആണ് ഷാജിയുടെ സിനിമകൾ. ശരിക്കും വേദനിച്ച് എഴുതുന്നതിനേക്കാൾ പൊട്ടിച്ചിരിച്ച് എഴുതാനാണ് എനിക്കിഷ്ടം. എന്നാൽ, ‘പിറവി’ എഴുതുമ്പോൾ പലതവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്. രഘുനാഥ് പലേരിയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ ആറാം ഭാഗം.

    29 min
  • കോർപറേറ്റ് തന്നെയായി മാറിയ മോദി സർക്കാർ

    ഇന്ത്യൻ ജനസംഖ്യയിലെ പകുതിയോളം പേരുടെയും പ്രതിശീർഷവരുമാനം ലോകത്തിലെ ഏറ്റവും ദരിദ്രരായ സബ് സഹാറൻ രാജ്യങ്ങളിലെ ജനങ്ങളുടേതിന് തുല്യമാക്കി മാറ്റിയ ‘സാമ്പത്തിക വളർച്ച’യുടെ പിന്നാമ്പുറത്തെക്കുറിച്ച് സംസാരിക്കുന്നു കെ.പി. കണ്ണൻ. വെൽഫെയറിസം, ലേബർ കോഡ്, പിരിച്ചുവിടൽ, ഇന്ത്യ- യു.എസ് വ്യാപാരക്കരാർ, അമേരിക്കൻ ഇക്കോണമിയുടെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

    53 min
  • തിരികെപ്പോകാൻ കൊതിയുള്ള വഴികൾ, ഓർമച്ചുഴികൾ

    അമ്മവിരലിൽ കുഞ്ഞുവിരൽ കോർത്ത് അച്ഛനെ കാത്തുനിന്ന വഴി ഓർമയുണ്ടോ?
    പഴയ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള വഴിയോ? കടമുറികളിലേക്ക്, കാണുന്ന കല്ലോ കട്ടയോ തട്ടി തെറിപ്പിച്ച് അലസമായി നടന്ന വഴി ഓർക്കുന്നില്ലേ? കളിക്കാനോടുന്ന വഴി? ക്ലാസിലേക്കുള്ള വഴി? കാവിലേക്കുള്ള വഴി?
    പ്രണയം പറഞ്ഞ വഴിയിൽ പൂക്കളുണ്ടായിരുന്നോ? ഒറ്റക്കിറങ്ങിയ ആദ്യയാത്രാവഴി അതേതായിരുന്നു?

    15 min
  • സിസ്റ്റത്തിന് ആരോടാണ് കൂറ്? അക്രമിയോടോ അതിജീവിതയോടോ?

    എങ്ങനെയാണ് ലൈംഗികാക്രമണം നേരിടുന്ന സ്ത്രീകളെ സിസ്റ്റം പല തലത്തിൽ തടയുന്നത് എന്ന് തൻ്റെ അനുഭവങ്ങളിലൂടെ തുറന്ന് പറയുകയാണ് ഡോ: ആശ ആച്ചി ജോസഫ്.

    ചലച്ചിത്ര പ്രവർത്തകയും അധ്യാപികയും WCC സ്ഥാപക അംഗവുമായ ഡോ: ആശ ആച്ചി ജോസഫ്, IFFK സെലക്ഷൻ ജൂറി അംഗമായിരിക്കുന്ന സമയത്താണ് ജൂറി ചെയർമാനായ പി.ടി. കുഞ്ഞുമുഹമ്മദിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ അവർ തനിക്ക് നേരിട്ട അതിക്രമത്തെക്കുറിച്ച് എഴുതുകയും ഐഡൻ്റിറ്റി വെളിപ്പെടുത്തി മാധ്യമങ്ങളോട് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു.

    പരാതി തരൂ എന്നും അവൾക്കൊപ്പം എന്നും പറയുന്ന സർക്കാർ - നിയമ സംവിധാനങ്ങൾ, അതിജീവിതരോട് ഒട്ടും മമതയില്ലാതെയാണ് പെരുമാറുന്നത് എന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടം തന്നെ നീതിനിഷേധമായി മാറുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് എന്നും ഡോ: ആശ ഈ സംഭാഷണത്തിൽ പറയുന്നു. സർക്കാർ സംവിധാനങ്ങളും നിയമ വ്യവസ്ഥയും കുറ്റകൃത്യത്തിന് സമാനമായ നിശ്ശബ്ദതയിലൂടെയും സ്വജനപക്ഷപാതിത്വത്തിലൂടെയും കടന്നുപോകുന്നതിനെ നിശിതമായി വിമർശിക്കുകയാണ് അതിജീവിത. ഒപ്പം സീറോ ടോളറൻസ് ടു സെക്ഷ്വൽ ഹരാസ്മെൻ്റ് എന്ന മുന്നേറ്റത്തിന് നേതൃത്വം നൽകുക കൂടിയാണ് ഡോ. ആശ ആച്ചി ജോസഫ്.

    1 hr 15 min
  • ഫിക്ഷൻ അല്ലാത്ത ഗൾഫ് ജീവിതത്തെക്കുറിച്ച് ഒരു നോവൽ

    ഗൾഫിനെക്കുറിച്ച് മലയാളത്തിൽനിന്ന് ഇതുവരെ എഴുതപ്പെടാത്ത ഒരു പ്രമേയമാണ് ഇ.എ. സലിം എഴുതിയ ‘പൊന്നൊഴുകിവന്ന കാലം’ എന്ന നോവലിലുള്ളത്. ഗൾഫിന്റെ രാഷ്ട്രീയജീവിതവും സാമ്പത്തിക ജീവിതവും ക്രൂഡ് ഓയിൽ കാപ്പിറ്റലിസവുമെല്ലാം ചർച്ച ചെയ്യുന്ന നോവൽ. ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച ഈ നോവൽ പുസ്തകമാകുമ്പോൾ, ഈ പ്രമേയത്തിലേക്ക് സഞ്ചരിച്ച വഴികളെക്കുറിച്ച് സംസാരിക്കുകയാണ് ഇ.എ. സലിം.

    26 min
  • ആണുങ്ങളുടെ അധിക കാൻസർ ഭാരം

    ആണുങ്ങളുടെ

    അധിക കാൻസർ ഭാരം




    പല കാൻസറുകളും ആണുങ്ങളിൽ കൂടുതലായി കാണുന്നുണ്ട്. മൂത്രാശയ കാൻസറും കുടൽ കാൻസറും ആണുങ്ങളിലാണ് കൂടുതൽ. ആണു​ങ്ങൾക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണോ? ജനിതക വ്യത്യാസങ്ങൾ ഇതിനു പിന്നിലുണ്ടോ?


    ശാസ്ത്രത്തിലെ ഏറ്റവും പുതിയ അ​ന്വേഷണങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് എതിരൻ കതിരവൻ എഴുതിയ ‘കാമേന്ദ്രിയങ്ങൾ ത്രസിക്കുമ്പോൾ’. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം കേൾക്കാം.

    16 min
  • പ്രണയത്തിനുത്തരവാദി നമ്മളല്ലാതെ പിന്നെ ആര്​?

    പ്രണയം അത്യന്തം സ്വകാര്യമായി മാത്രം മലയാളി സൂക്ഷിക്കേണ്ടതുണ്ട്. ആ സ്വകാര്യത ഒരു തരത്തിലും പുറത്തുവരാതെ പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്.

    14 min
  • ആ ഒ .എൻ.വി. കവിത മലയാളിയുടെ നൊസ്റ്റാൾജിയപ്പാട്ടായത് എങ്ങനെ?

    സ്കൂൾക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാൾജിയയാണ്. ജൂണിലെ മഴ തോർന്ന ഒരു സ്കൂൾ മുറ്റവും മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓർമയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എൻ.വി. എഴുതിയ 'ഒരുവട്ടം കൂടിയെൻ' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായത്. ഇന്ന് ഒ എൻ വി കുറുപ്പിന്റെ ഓർമദിനം

    7 min
  • വിയർത്തു നനഞ്ഞ, വീണു മുറിഞ്ഞ മൈതാനങ്ങൾ

    കുട്ടിക്കാല അനുസരണക്കേടിലാദ്യമേതാണ്? കളിച്ചതുമതിയെന്ന അമ്മയുടെ കൽപ്പനകളുടെ ലംഘനങ്ങളാകും. വിളക്ക് കത്തിക്കും മുൻപെങ്കിലും വീട്ടിൽ കയറെടാ എന്ന ശാസനയെ നിരന്തരം വെല്ലുവിളിച്ചു. കളിക്കാൻ വാടാ എന്ന കൂട്ടുകാരന്റെ വിളിക്ക് കാതോർത്തുകാത്തിരുന്ന്, കളി മതിയാക്കെടാ എന്ന വീട്ടുകാരുടെ വിളി കേൾക്കാതെ കളിതുടർന്നുകൊണ്ടേയിരുന്ന കാലം. ആനന്ദ് ഗംഗൻ എഴുതുന്ന 90’s Nostalgia പരമ്പരയുടെ പോഡ്കാസ്റ്റ് കേൾക്കാം


    16 min
  • മഠത്തിലെ അനീതിക്കെതിരെ പോരാട്ടം മഠത്തിനുള്ളിൽ നിന്നു തന്നെ വേണം

    ജനങ്ങളെ സേവിക്കാൻ സന്യാസി സഭകളുടെ ഭാഗമാവേണ്ടതില്ലെന്നും മഠത്തിനുള്ളിലെ അനീതിക്കെതിരെ മഠത്തിനുള്ളിൽ നിന്ന് തന്നെ പോരാടേണ്ടതുണ്ടെന്നും പറയുന്നു അഡ്വ. സിസ്റ്റർ ലൂസി കളപ്പുര. സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.

    36 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners