Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • സഭയ്ക്കുള്ളിൽനിന്ന് സഭയുടെ അനീതികൾക്കെതിരെ, സിസ്റ്റർ ലൂസി കളപ്പുരയുടെ പോരാട്ടങ്ങൾ

    സഭയ്ക്കുള്ളിൽ പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് എന്തു സംഭവിക്കുന്നു? ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസ് എന്താണ് നമ്മോട് പറഞ്ഞത്? സിസ്റ്റർ റാണിറ്റിനൊപ്പം നിന്നതിന്റെ പേരിൽ നേരിട്ട ആക്രമണങ്ങൾ… സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭയുടെ അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന അഡ്വ. സിസ്റ്റർ ലൂസി കളപ്പുരയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ ആദ്യ ഭാഗം.


    40 min
  • ഗാന്ധി എന്ന ​അന്വേഷണവും ​പ്രയോഗവും

    ‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്!' - വൈക്കം മുഹമ്മദ്​ ബഷീർ (‘അമ്മ’).

    ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്, ബഷീറിന്, ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്ന് തൊടണം. ജനക്കൂട്ടത്തിനിടയിൽനിന്ന് എങ്ങനെയോ ഗാന്ധി കയറിയ കാറിന്റെ സൈഡിൽ മറ്റനേകം വിദ്യാർത്ഥികളുടെ കൂടെ തൂങ്ങി നിൽക്കുകയാണ് ബഷീർ.
    വലതുതോളിൽ പതുക്കെ ഒന്ന് തൊട്ടു...
    ഗാന്ധി ബഷീറിനെ നോക്കി മന്ദഹസിച്ചു.

    19 min
  • ENGLISH PREMIER LEAGUE: മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ കുതിപ്പ് തുടരുമോ?

    മൈക്കൽ കാരിക്ക് എന്ന ഇൻററിം കോച്ചിനു കീഴിൽ സ്വപ്ന സമാനമായ തിരിച്ചുവരവാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. ടേബിളിൽ മുകളിലുള്ള ഒന്നും രണ്ടും സ്ഥാനക്കാരെ, ആർസനലിനെയും മാഞ്ചസ്റ്റർ സിറ്റിയെയും അട്ടിമറിച്ചുള്ള ഈ യുണൈറ്റഡ് ഫോം സ്ഥായിയായിരിക്കുമോ? വരും നാളുകളിൽ എന്താണ് പേടിക്കാനുള്ളത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


    6 min
  • പാട്ടുകൾ Remix ചെയ്യുന്നത് ക്രിമിനൽ കുറ്റം

    ഒരു പാട്ടിൽ ഇടപെടാൻ നിങ്ങൾക്ക് എന്താണ് അധികാരം? വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ നിങ്ങൾ തിരുത്തുമോ? അതൊരു ബൗദ്ധിക സ്വത്തല്ലേ?- വി.ടി മുരളി ചോദിക്കുന്നു. പുതിയ തലമുറയുടെ പാട്ടുകേൾവിയെക്കുറിച്ച്, അർജുനൻ മാഷെയും വിദ്യാധരൻ മാഷെയും പോലുള്ള പ്രതിഭകളെ വേണ്ട രീതിയിൽ അംഗീകരിക്കാത്തതിനെയും കുറിച്ച്, സനിത മനോഹറുമായി വി.ടി. മുരളി സംസാരിക്കുന്നു. അഭിമുഖത്തിന്റെ അഞ്ചാം ഭാഗം.

    26 min
  • പാട്ടിന്റെ സ്പന്ദനം കണക്കിലാണ് നിരഞ്ജന്, ജീവിതത്തിന്റെയും

    ഓട്ടിസം സ്പെക്ട്രത്തിൽ വരുന്ന ഒരു കുട്ടിയെ ഗായകനായി വളർത്തിയെടുക്കുന്നതിനു പിന്നിലെ ശ്രമം വളരെ വലുതാണ്. സ്വന്തമായി തൊഴിൽ വേണമെന്നും പാട്ടുകൾ പാടണമെന്നും വരുമാനം വേണമെന്നുമെല്ലാം നിരഞ്ജൻ പറയുന്നുണ്ട്. നിരഞ്ജനും അച്ഛൻ രാംദാസും അമ്മ പ്രജിതയുമായുള്ള സംഭാഷണത്തിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.

    45 min
  • പാതിവഴിയേ നാം മറന്നുപോയി, ​മതേതര രാഷ്ട്രത്തിലേക്കുള്ള നടത്തം...

    കേവലം ഭൂരിപക്ഷ വർഗീയത, ന്യൂനപക്ഷ വർഗീയത എന്നിങ്ങനെ കാണുന്നതിനുപകരം പരസ്​പരം ഊർജം പകർന്ന്​ വളരുന്ന തീവ്രവാദികളായാണ് ഇസ്​ലാമിസ്റ്റുകളെയും, ഹിന്ദുത്വവാദികളെയും കാണേണ്ടത്


    12 min
  • മരണം കാത്തുകിടക്കുന്ന രണ്ടു പെണ്ണുങ്ങള്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു...

    വരാനിരിക്കുന്ന ഏതോ ട്രെയിനിന്റെ പാളത്തില്‍ മരണവും കാത്തുകിടക്കുന്ന രണ്ടു പെണ്ണുങ്ങള്‍ ജീവിതത്തെക്കുറിച്ച് പരസ്പരം മിണ്ടിയും പറഞ്ഞും കിടക്കുന്ന അസാധാരണമായ ഒരു പ്രമേയം. റിഹാന്‍ റാഷിദ് എഴുതി റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച നോവലില്‍നിന്നൊരു അധ്യായം, നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം.

    13 min
  • അന്തരീക്ഷത്തിലേക്ക് വേരുപടരുന്ന കൃഷി

    കൃഷി ചെയ്യാൻ മണ്ണോ വലിയ സ്ഥലങ്ങളോ വേണമെന്ന രീതികളെ ശാസ്ത്രീയമായും പരിസ്ഥിതി സൗഹാർദമായും പുതുക്കുന്നതാണ് ഹൈടെക് കൃഷി രീതികൾ. എന്തൊക്കെയാണ് ഹൈടെക് രീതികൾ ? ഏതൊക്കെ വിളകൾ കൃഷി ചെയ്യാം? സാധാരണ കർഷകർക്ക് ഇത് ചെയ്യാൻ പറ്റുമോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയാണ് ഗ്രീൻ അഡ്വൈസറും ഫാം ടെക് കൺസൾട്ടൻസി, ടെക് ഫാമിങ്ങ് ഇൻ്റർനാഷണൽ എന്നീ കമ്പനികളുടെ എം.ഡിയുമായ മുരളി മനോഹർ എം.


    46 min
  • പ്രസാദ് അഥവാ VOLUNTEER OF THE ERA

    ജനങ്ങളുടെ ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മാനസിക ആരോഗ്യത്തിനും പൊതുസ്ഥലങ്ങളും കളിസ്ഥലങ്ങളും നിർബന്ധമാണെന്നു ബോധവൽക്കരിക്കാൻ പഞ്ചായത്തു മുതൽ നിയമസഭ വരെ അധികാരത്തിൻ്റെ വാതിലിൽ മുട്ടുകയാണ് ഒന്നരപ്പതിറ്റാണ്ടായി പ്രസാദ് വി. ഹരിദാസൻ. മഹാഭൂരിപക്ഷവും അവഗണിച്ചിട്ടും ഒരു വൻ വിജയത്തിൻ്റെ, ‘കേളകം കഥ’ പറയാനുണ്ട് പ്രസാദിന്. ഒരു സമൂഹത്തിൻ്റെ മതേരരവും മാനസികാരോഗ്യപരവും കായികവുമായ ഫ്യൂച്ചറിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം വഴി പ്രസാദ് എങ്ങനെയാണ് കേരളത്തിൻ്റെ അറിയപ്പെടാത്ത വളണ്ടിയർ ഓഫ് ദ ഇറ ആയി മാറുന്നത്?

    കേരളത്തിലെ പ്രമുഖ ഫുട്ബോളർമാരിലൊരാളും പൊതുസ്ഥല ആക്ടിവിസ്റ്റുമായ പ്രസാദുമായി കമൽറാം സജീവ് സംസാരിക്കുന്നു.

    26 min
  • ദേഷ്യപ്പെടുന്ന രാഗങ്ങൾ സന്തോഷമുള്ള രാഗങ്ങൾ

    നിരഞ്ജൻ ഒട്ടേറെ പ്രത്യേകതകളുള്ള പാട്ടുകാരനാണ്. ചീത്ത പറയുന്ന പോലെയുള്ള രാഗങ്ങളും സന്തോഷം കൊണ്ട് നിറയുന്ന രാഗങ്ങളുമുണ്ട് എന്നാണ് നിരഞ്ജൻ പറയുന്നത്. ഈ സംഭാഷണത്തിൽ നിരഞ്ജൻ്റെ കുറേ പാട്ടുകളുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.എ. മ്യൂസിക് വിദ്യാർത്ഥിയായ, 23 വയസ്സുള്ള നിരഞ്ജൻ ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡ (ASD) റുള്ള (Asperger syndrome (AS)) കുട്ടിയാണ്. അധ്യാപകരായ അച്ഛൻ രാംദാസും അമ്മ പ്രജിതയും നിരഞ്ജനൊപ്പം ഈ സംഭാഷണത്തിൽ പങ്കെടുക്കുന്നുണ്ട്. പാട്ട് ശാസ്ത്രീയമായി പഠിച്ചു കൊണ്ടിരിക്കുന്ന, മനോഹരമായി പാടുന്ന നിരഞ്ജന് വേദികളിൽ പാടാനും പാട്ടിൻ്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാനുമുള്ള ആത്മവിശ്വാസമുണ്ടായതിന് പിന്നിൽ വലിയ പരിശ്രമമുണ്ട്. നിരഞ്ജൻ്റെയും രാംദാസിൻ്റെയും പ്രജിതയുടെയും പരസ്പരം പൂരിപ്പിക്കുന്ന സംഭാഷണം ഭിന്നശേഷിയെ ക്രിയാത്മകമായ തലത്തിൽ കാണാൻ പ്രേരിപ്പിക്കും. പ്രായോഗികമായി എങ്ങനെ ഭിന്നശേഷിയെ നേരിടാൻ കഴിയും എന്നതിൻ്റെ ഉദാഹരണം കൂടിയാണീ വർത്തമാനം.

    57 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners