Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • ഇന്നും എന്തുകൊണ്ട് ജാതികേരളം സുരക്ഷിതമായിരിക്കുന്നു?

    ജാതിവർജ്ജനസമരങ്ങളല്ല ജാതിസ്വത്വസമരങ്ങളാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത്. ജാതിവർജ്ജനമാണ് ശ്രീനാരായണഗുരു അടക്കമുള്ളവർ മുന്നോട്ടുവച്ച മാനവിക ഏകതയുടെ സൂത്രവാക്യം.അതിനായുള്ള നവോത്ഥാനം എന്നു നടക്കും? ആരു നടത്തും? കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഈ പുസ്തകത്തിൽനിന്നുള്ള അധ്യായം കേൾക്കാം, എഴുത്തുകാരന്റെ ശബ്ദത്തിൽ

    34 min
  • മഡൂറോയെ ട്രംപ് തട്ടിക്കൊണ്ടുപോയപ്പോൾ ലോകം മാറിയതെങ്ങനെ?

    Weaponisation of US Dollar ഏറ്റവും ഭീകരമായ ഘട്ടത്തിലേക്കു കടക്കുന്നു എന്നതാണ് വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണം നൽകുന്ന സൂചന. യൂറോയിൽ ഓയിൽ വിൽക്കാൻ ശ്രമിച്ച സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചു. ആഫ്രിക്കൻ കറൻസിയിൽ വിൽപനക്കു ശ്രമിച്ച മു അമർ ഗദ്ദാഫിയെയും അമേരിക്ക കൊന്നു. ഇപ്പോൾ, ചൈനീസ് കറൻസിയായ യുവാൻ വഴി ഇന്ധന വിൽപ്പന വിജയകരമായി നടപ്പിലാക്കിത്തുടങ്ങിയ നിക്കോളാസ് മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടു പോയി ജയിലിലടച്ചു. സ്വന്തക്കാരായ ഒലിഗാർക്കിക്കു വേണ്ടി ഡോളർ ഒരു ഭീകരായുധമായി പരസ്യമായിത്തന്നെ ഉപയോഗിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇത് ലോകരാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കുന്നു? ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേൽ എന്തു ഭീഷണിയാണ് ട്രംപിൻ്റെ അമേരിക്ക ഉയർത്തുന്നത്. ദാമോദർ പ്രസാദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, കമൽറാം സജീവ് എന്നിവർ സംസാരിക്കുന്നു.

    57 min
  • Madhav Gadgil, ഇന്ത്യയുടെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പേര്

    ഇന്ത്യയിൽ പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ട, നമ്മുടെ സാമൂഹ്യ - രാഷ്ട്രീയ ചർച്ചകളിൽ പരിസ്ഥിതി മുഖ്യവിഷയമായി കൊണ്ടുവന്ന, പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത മനുഷ്യരെ ബോധ്യപ്പെടുത്തിയ മനുഷ്യന്റെ പേരാണ് മാധവ് ധനഞ്ജയ് ഗാഡ്ഗിൽ എന്നത്. ഇക്കോളജിസ്റ്റും എഴുത്തുകാരനും അധ്യാപകനുമൊക്കെയായിരുന്ന ഗാഡ്ഗിലിൻെറ അടിസ്ഥാനപരമായ വാദം സാമൂഹ്യനീതിക്ക് വേണ്ടി ശാസ്ത്രീയതയിൽ ഊന്നിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നതായിരുന്നു. തൻെറ ഗവേഷണങ്ങളിലൂടെ, എഴുത്തിലൂടെ, ഇടപെടലുകളിലൂടെ അദ്ദേഹം നിരന്തരം ഇക്കാര്യം ഉന്നയിച്ച് കൊണ്ടേയിരുന്നു.

    11 min
  • T20 World Cup: ബംഗ്ലാദേശിന് കളിച്ചേ പറ്റൂ

    സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ട്വൻ്റി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിൻ്റെ തീരുമാനം മാറ്റേണ്ടിവരുമെന്ന് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. കമൽറാം സജീവുമായി സംസാരിക്കുന്നു.

    6 min
  • മോഹൻലാലിനെ ത്രില്ലടിപ്പിച്ച ആ സിനിമാക്കഥ

    ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ ‘മൈ ഡിയർ കുട്ടിച്ചാത്തന്’ തിരക്കഥ എഴുതിയതിനെ കുറിച്ചും ആദ്യ സംവിധാന സംരംഭമായ 'ഒന്നു മുതൽ പൂജ്യം വരെ' എന്ന സിനിമയെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ മൂന്നാം ഭാഗത്തിൽ.


    37 min
  • ഒരു കോട്ടയംകാരിയുടെ ഭാഷാസഞ്ചാരങ്ങൾ

    നാടും വീടുമൊക്കെ വിട്ടാലും പുതിയ ദേശങ്ങളിൽ കാലുറപ്പിച്ച് അവിടത്തെ ഭാഷാഭേദങ്ങൾ സ്വാംശീകരിച്ചാലും ആഴത്തിലേക്കു നീണ്ട ഒരു വേര്, ചാഞ്ഞു പടർന്നൊരു ചില്ല ജന്മദേശത്തിൻ്റെ അടയാളങ്ങൾ വെളിപ്പെടുത്തും. പിന്നീടൊരിക്കലും എനിക്ക് ഭാരതം ഫാരതമായിട്ടുണ്ടാവില്ല, എങ്കിലും തിരുത്താൻ വൈകിപ്പോയ ആ ഉച്ചാരണത്തെറ്റ് എപ്പോഴുമോർക്കുന്നു.


    8 min
  • 2026 ഫുട്ബോൾ കാമുകരുടെ വർഷം, സംശയം വേണ്ട!

    ഒരു സ്പോർട്സ് പ്രണയിക്ക് 2026 ഫുട്ബോൾ വർഷമാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് 48 രാഷ്ട്രങ്ങൾ അവസാന പരിശീലനത്തിലാണ്. അമേരിക്കയും മെക്സിക്കോയും കാനഡയും പന്തുരുളുമ്പോൾ ഏറ്റവും കൂടുതൽ കണ്ണുകൾ ഉരുളുന്ന കിടിലൻ കാഴ്ച്ചോത്സവത്തിന്റെ അവസാന മിനുക്കിലുമാണ്. തീർന്നില്ല, അതിന് മുൻപ് വരുന്നുണ്ട് പ്രീമിയർ ലീഗിലെയും ലാ ലീഗയിലെയും ചാമ്പ്യൻസ് ലീഗിലെയും കലാശക്കളികൾ. പ്രേമം ക്രിക്കറ്റിനോണെങ്കിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വൻരി20 ലോകകപ്പ് ഇതാ അടുത്തെത്തി. ഇക്കൊല്ലം ചോദിക്കാവുന്ന പ്രധാന ചോദ്യം ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്നും ഗൗതം ഗംഭീർ എന്ന് മാറ്റപ്പെടും എന്നാണ്! ഫുട്ബോളിലെ ഇന്ത്യൻ അവസ്ഥയിൽ കേരളം 2026-ന് വമ്പൻ മാതൃകയാവുമോ എന്ന ചോദ്യവും ഇക്കൊല്ലം ഉന്നയിക്കും. 2026-ലെ കാത്തിരിക്കേണ്ട സ്പോർട്സിനെക്കുറിച്ചാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നത്.

    22 min
  • സംഘടന കൊണ്ട് ശക്തമായി ജാതിബോധം;ഗുരു സംഘടനാബാഹ്യനായി

    തന്റെ പരീക്ഷണം പ്രായോഗികമായില്ല എന്ന ബോധ്യമാണ് എസ്.എൻ.ഡി.പി എന്ന സംഘടനയിൽ നിന്ന്​ മാറിനിൽക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്. യോഗത്തിന്​ ജാത്യാഭിമാനം വർധിച്ചുവരുന്നു എന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഗുരുവും സംഘടനയും തമ്മിലുള്ള ബന്ധം ഇങ്ങനെയൊക്കെയാകുമ്പോഴും എസ്.എൻ.ഡി.പി. ഇപ്പോഴും ഗുരുവിനെ ഉയർത്തിക്കാണിച്ച് ശ്രീനാരായണ ധർമപരിപാലനം നടത്തുന്നതിന്റെ വിരോധാഭാസത്തെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തും?


    കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഈ പുസ്തകത്തിൽനിന്നുള്ള അധ്യായം കേൾക്കാം, എഴുത്തുകാരന്റെ ശബ്ദത്തിൽ.

    35 min
  • പുതിയ കാലത്തെ തൊഴിൽ ദാതാവാണ് AI

    സാങ്കേതികരംഗത്തെ ചരിത്രം പരിശോധിച്ചാൽ, Disruptive Technologies മനുഷ്യരിൽ നിന്ന് പഴയ ജോലികൾ എടുത്തുമാറ്റുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് എന്ന വാദമുയർത്തുകയാണ് പ്രിയ ജോസഫ്. അതുകൊണ്ട് AI-യുമായി ബന്ധപ്പെട്ട തൊഴിൽനഷ്ടഭീതി അടിസ്ഥാനരഹിതമാണ് എന്ന് നിരവധി മേഖലകളിലെ മാറ്റങ്ങൾ വെച്ചുകൊണ്ട് അവർ എഴുതുന്നു.

    5 min
  • എന്റെ പ്രിയപ്പെട്ട ഗീതക്ക്​, ഹിരണ്യൻ...

    ഇരുപത് വർഷങ്ങൾക്കുമുമ്പ് വിട പറഞ്ഞ എഴുത്തുകാരിയായ ഗീതാ ഹിരണ്യനെക്കുറിച്ച് പങ്കാളിയും എഴുത്തുകാരനുമായ ഹിരണ്യൻ ഓർക്കുന്നു. ഹിരണ്യൻ എന്ന എഴുത്തുകാരന്റെയും കാമുകന്റെയും കഥകൂടിയായി അത് മാറുന്നു.ഗീത ഹിരണ്യന്റെ ഓർമദിനം.


    15 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners