Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • ഒരേയൊരു എം.ബി. ശ്രീനിവാസൻ

    എം.ബി. ശ്രീനിവാസനെക്കുറിച്ചും തന്റെ സിനിമാ പാട്ടുകളെക്കുറിച്ചും സംസാരിക്കുന്നു, വി.ടി. മുരളി. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ നാലാം ഭാഗത്തിൽ.

    32 min
  • പുതുവർഷം സൊഹ്റാൻ മംദാനിയുടേതാവട്ടെ!

    ഈ വർഷത്തിന്റെ അവസാനത്തെ അർധരാത്രിയിൽ ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് സിറ്റി ഹാളിൽ ചരിത്രപ്രാധാന്യമുള്ള ഒരു സത്യപ്രതിജ്ഞ നടക്കും. പുതുവർഷം പിറക്കുമ്പോൾ ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി സൊഹ്റാൻ മംദാനി എന്ന ഏഷ്യൻ വംശജൻ ചുമതലയേൽക്കും. ഡൊണാൾഡ് ട്രംപ് ലോക രാഷ്ട്രങ്ങൾക്കും അമേരിക്കൻ ജനങ്ങൾക്കു തന്നെയും ഭീഷണി മാത്രമുയർത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നു തന്നെ ഉയരുന്ന ജനാധിപത്യ ചെറുത്തുനിൽപ്പിൻ്റെ മനോഹരമായ ഉദാഹരണമായി മംദാനി മാറുന്നതെന്തുകൊണ്ടാണ്? റേഷ്യൽ സെൻ്റിമെൻ്റ്സിലേക്ക് വഴിമാറിയ അമേരിക്കയിൽ ഒരു വമ്പൻ തിരിച്ചു വരവ് പ്രതീക്ഷിക്കാമോ? അമേരിക്കയും ട്രംപും മലയാളികളും വിഷയമാവുകയാണ് ന്യൂയോർക്കിൽ മാധ്യമ- അന്താരാഷ്ട്രകാര്യ വിദഗ്ധനായ ഡോ. കൃഷ്ണ കിഷോറും കമൽറാം സജീവും തമ്മിലുള്ള ഈ സംഭാഷണത്തിൽ.

    24 min
  • ആരായിരുന്നു എനിക്ക് അഷിത?

    സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി തൻ്റെ നോവലുകളെക്കുറിച്ചും എഴുത്തുകാരി അഷിതയുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ.

    35 min
  • ഉമേഷിനെ ഡിസ്മിസ് ചെയ്തു, അയാളുടെ ചോദ്യങ്ങളെ സർക്കാർ എന്തു ചെയ്യും?

    സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്ന് സർക്കാർ പിരിച്ചുവിട്ടു. 22 വർഷത്തെ പൊലീസ് ജീവിതം അവസാനിക്കുമ്പോൾ ഉമേഷിന്, തന്റെ സർവീസ് ജീവിതത്തെക്കുറിച്ചും ആ ജീവിതത്തിലുടനീളം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറെയുണ്ട്. കേരള പൊലീസിൽ അരങ്ങേറുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും നീതിനിഷേധങ്ങളെക്കുറിച്ചും മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊലീസുകാരൻ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചു കൂടിയാണ്, മനില സി. മോഹനുമായുള്ള ഈ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നത്.


    57 min
  • ഞങ്ങളുടെ ദുരിതജീവിതത്തിന് പരിഹാരം അധികാരത്തിൽ വരിക തന്നെയാണ്…

    അടിമമക്ക എന്ന ആത്മകഥയിൽ സി.കെ. ജാനു എഴുതുന്നു:

    ‘‘സ്വന്തമായ നിലനിൽപ്പില്ലാത്തതുകൊണ്ടാണ് ആദിവാസി- ദലിത് വിഭാഗങ്ങൾ ഭൂരിഭാഗവും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കൊപ്പം പോകുന്നത്. ‘അധികാരം' ഇല്ലാത്തതുകൊണ്ട് ആദിവാസി- ദലിത് വിഭാഗത്തിന്റെ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനായിട്ടില്ല. അപ്പോൾ നമ്മുടെ ആളുകൾ രാഷ്ട്രീയപാർട്ടികളുടെ കൂടെ പോകും.

    പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും രാഷ്ട്രീയമായി സ്വയം സംഘടിതരാകേണ്ട കാലം അതിക്രമിച്ചു. നമ്മൾ അധികാരത്തിൽ വന്നാൽ മാത്രമേ നമ്മളുടെ ആളുകളുടെ ദുരിതജീവിതത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ’’.


    റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സി.കെ. ജാനുവിന്റെ ആത്മകഥ അടിമമക്കയിൽനിന്ന് ഒരു ഭാഗം കേൾക്കാം:

    7 min
  • മിന്നൽ പ്രതാപനെ സംരക്ഷിച്ച് Umesh Vallikkunnu-നെ പിരിച്ചുവിടുന്ന ആഭ്യന്തരവകുപ്പ്

    എത്രത്തോളം ജനാധിപത്യപരമായാണ് കേരള പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്? എന്ത് തരത്തിലുള്ള നവീകരണമാണ് സേനക്കുള്ളിൽ നടക്കുന്നത്? പോലീസ് സേനയിലെ സംഘിവൽക്കരണം ഇല്ലാതാക്കാൻ ആഭ്യന്തരവകുപ്പിന് എന്തുകൊണ്ടാണ് ആർജ്ജവമില്ലാതെ പോവുന്നത്? അഴിമതി നടത്തിയതിനെ തുടർന്ന് ജയിൽ ഡി.ഐ.ജിയെയും, പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ചതിന് സിഐയെയും സസ്പെൻഡ് ചെയ്യേണ്ടി വന്ന ആഭ്യന്തര വകുപ്പ്, പോലീസ് സംവിധാനത്തിലെ വീഴ്ചകളെ ചൂണ്ടിക്കാണിച്ചതിൻെറ പേരിൽ ഒരു സീനിയർ സി.പി.ഒയെ പെരുമാറ്റദൂഷ്യം ആരോപിച്ച് പിരിച്ച് വിട്ടിരിക്കുന്നു. മാറേണ്ടതുണ്ട് കേരള പോലീസ്... EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.


    40 min
  • സൈബർ കടലിൽ മുങ്ങിമരിക്കുന്ന നമ്മൾ

    ഡിജിറ്റൽ ജീവിതത്തിന്റെ ഈ അറ്റമില്ലാത്ത സാധ്യതകളിൽനിന്ന് ഒരു 'പോസ്റ്റ് ഹ്യൂമൻ' പിറക്കുമോ? അനലോഗിനും ഡിജിറ്റലിനും അപ്പുറത്തുള്ള ഒരു മനുഷ്യാവസ്ഥ സാധ്യമാകുമോ? മനുഷ്യർ അവരുടെ ഉണ്മയെ കണ്ടെത്തുന്ന സൗന്ദര്യശാസ്ത്രം ജനിക്കുമോ? ശൂന്യവാദത്തിനും ഭവശാസ്ത്രത്തിനും അപ്പുറത്തുള്ള യാഥാർത്ഥ്യത്തിന്റെ വെളിച്ചം നമ്മിൽ വന്നുചേരുമോ?


    15 min
  • എംടി, ഭാവുകത്വ നിർമ്മിതിയുടെ യുഗപുരുഷൻ

    ലിറ്റററി എഡിറ്റർ എന്ന നിലയ്ക്ക് ആധുനിക എഡിറ്റർമാരിൽ എന്തുകൊണ്ടും ഒന്നാം സ്ഥാനത്താണ് വ്യക്തിപരമായി ഞാൻ എം. ടിയെ കാണുന്നത്. സാഹിത്യ ബോധത്തെ വലിയ അളവിൽ അദ്ദേഹം വിമലീകരിച്ചു. വെട്ടിച്ചുരുക്കുന്തോറും എഴുത്തിന് കരുത്ത് കൂടുമെന്ന് പഠിപ്പിച്ച എഡിറ്റർ. താൻ എഴുതുന്നതിനപ്പുറത്തുള്ള അനേകം സാഹിത്യ ശൈലീവൈവിധ്യങ്ങളെയും ഭാവുകത്വ വൈവിധ്യങ്ങളെയും ഇരുകരവും നീട്ടി സ്വീകരിച്ച മഹാനായ എഡിറ്റർ എന്നു തന്നെ മലയാളികൾ പറയേണ്ടിയിരിക്കുന്നു


    8 min
  • തമിഴ്‌നാട്ടിൽ പെരിയാർ ഒരു സുന്ദര വൈരുദ്ധ്യം

    പെരിയാർ ഇ.വി. രാമസ്വാമി ഇപ്പോഴും ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ സ്വാധീനശക്തിയായി തുടരുകയാണ്. ദ്രവീഡിയൻ നാഷനലിസം പെരിയാറിനെ ഒരു പ്രവാചകനാക്കി മാറ്റുന്നു- പെരിയാറിൽ തുടങ്ങി പെരിയാറിൽ അവസാനിക്കുന്ന ഒരു ‘പ്രവാചകത്വ'മായി. എന്നാൽ, തമിഴ് നാഷനലിസ്റ്റുകളാകട്ടെ, പെരിയാറിനെ വിട്ടുകളയുന്നു. അതേസമയം, യുക്​തിവാദത്തോട്​ വിമുഖരായവർ തന്നെ പെരിയാറിനെ ഉൾക്കൊള്ളുന്നു. ഇത്തരം സുന്ദരമായ വൈരുധ്യങ്ങൾക്കിടയിലാണ്​ ഇന്ന്​ തമിഴ്​നാട്ടിൽ പെരിയാർ നിലകൊള്ളുന്നത്​. ഈ വിരുദ്ധ ധ്രുവങ്ങൾക്കപ്പുറം, ബ്രാഹ്മണിക്കൽ വംശീയതയും ദേശീയതയും ആധിപത്യം ചെലുത്തുന്ന സമകാലിക സാഹചര്യത്തിൽ പെരിയാർ തമിഴ്‌നാടിനെ സംബന്ധിച്ചുമാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ സാന്നിധ്യമാകേണ്ടതുണ്ടെന്ന് എഴുത്തുകാരനും ആന്റി ന്യൂക്ലിയർ ആക്റ്റിവിസ്റ്റുമായ എസ്.പി. ഉദയകുമാർ.


    13 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners